ബാങ്ക് പണിമുടക്കില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം; സൗജന്യ പരിധി കഴിഞ്ഞാലും എടിഎം ചാര്‍ജ് ഈടാക്കില്ലെന്ന് പൊതുമേഖലാ ബാങ്കുകള്‍
ന്യൂഡല്‍ഹി : സെപ്റ്റംബർ 28 മുതല്‍ 30 വരെ നടക്കാൻ സാധ്യതയുള്ള മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് കണക്കിലെടുത്ത്, പൊതുമേഖലാ ബാങ്കുകള്‍ എടിഎം ഉപഭോക്താക്കള്‍ക്കായി സുപ്രധാന ഇളവുകള്‍ പ്രഖ്യാപിച്ചു. പണിമുടക്ക് ദിനങ്ങളില്‍ നിശ്ചിത സൗജന്യ പരിധിക്ക് മുകളിലുള്ള എടിഎം ഇടപാടുകള്‍ക്ക് പ്രത്യേക ചാർജുകള്‍ ഒന്നും ഈടാക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB), ബാങ്ക് ഓഫ് ബറോഡ (BoB), യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് തുടങ്ങിയ പ്രമുഖ പൊതുമേഖലാ ബാങ്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആർ.ബി.ഐയുടെ നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച്, സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് മാസം അഞ്ച് സൗജന്യ ഇടപാടുകളും, മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് മെട്രോ നഗരങ്ങളില്‍ മൂന്നും മറ്റ് പ്രദേശങ്ങളില്‍ അഞ്ചും സൗജന്യ ഇടപാടുകളുമാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ സെപ്റ്റംബർ 28 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ ഏതൊരു ബാങ്കിന്റെ എടിഎം ഉപയോഗിച്ചാലും അധിക നിരക്കുകള്‍ ഈടാക്കില്ല. ഇത് പണിമുടക്ക് സമയത്ത് ഉപഭോക്താക്കള്‍ക്ക് തടസമില്ലാതെ പണം പിൻവലിക്കാൻ സഹായകമാകും. ഡിജിറ്റല്‍ മാർഗങ്ങള്‍...