കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ദേശീയപാത 66-ൽ സ്വകാര്യ ബസിന്റെ റൗഡിസം തുടരുന്നു; എൻ.എച്ച്.എ.ഐ ബാരിക്കേഡ് തകർത്ത് സർവീസ് റോഡിലേക്ക് കയറി


തിരൂരങ്ങാടി : ദേശീയപാത 66 ആറുവരിപ്പാതയിൽ ഓരോ ദിവസവും ബസുകളുടെ നിയമലംഘനങ്ങള്‍ നടത്തിക്കൊണ്ടുളള സംഭവങ്ങളാണ്  പുറത്ത് വരുന്നത്. അതിനിടയിലാണ് കഴിഞ്ഞ ദിവസം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്ത് സ്വകാര്യ ബസിന്റെ വൻ നിയമലംഘനം. ചേളാരി പടിക്കലിനും പാലക്കലിനും ഇടയിലാണ് സംഭവം.

കോഴിക്കോട് ഭാഗത്തേക്ക് സർവീസ് നടത്തുകയായിരുന്ന 'കമാൻഡർ' എന്ന സ്വകാര്യ ബസാണ് അപകടകരമായ രീതിയിൽ ഗതാഗത തടസ്സമുണ്ടാക്കി ബാരിക്കേഡുകൾ തകർത്തത്. ​ആറുവരിപ്പാതയിലെ എക്സിറ്റ് പോയിന്റ് കടന്ന് മുന്നോട്ട് പോയ ബസ് പെട്ടെന്ന് പിറകോട്ട് എടുക്കുകയും, തുടർന്ന് എക്സിറ്റിൽ എൻ.എച്ച്.എ.ഐ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ ഇടിച്ചുതകർത്ത് സർവീസ് റോഡിലേക്ക് കടക്കുകയുമായിരുന്നു.

സ്റ്റേജ് കാര്യേജ് ബസുകൾ ആറുവരിപ്പാതയിലൂടെ സർവീസ് നടത്തരുതെന്നും നിശ്ചിത സർവീസ് റോഡുകൾ ഉപയോഗിക്കണമെന്നുമുള്ള മോട്ടോർ വാഹന വകുപ്പിന്റെ കർശന നിർദ്ദേശം കാറ്റിൽപ്പറത്തിയാണ് പല സ്വകാര്യ ബസുകളും ഓടുന്നത്. ​ആറുവരിപ്പാതയിലൂടെ വേഗത്തിലെത്തി യാത്രക്കാരെ സർവീസ് റോഡിലിറക്കാതെ ഹൈവേയിൽ തന്നെ ഇറക്കിവിടുന്നതിനെതിരെ വ്യാപക പരാതികളുണ്ട്.

ഇത്തരത്തിൽ യാത്രക്കാരെ ദുരിതത്തിലാക്കുകയും റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുകയും ചെയ്യുന്ന ബസുകൾക്കെതിരെ ശക്തമായ നിയമനടപടികളും പെർമിറ്റ് റദ്ദാക്കൽ അടക്കമുള്ള നടപടികളും സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.