ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം: സീറ്റുകള്‍ പിടിച്ചെടുത്ത് മുന്നണികള്‍, പലയിടത്തും ഇഞ്ചോടിഞ്ച്


 തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത്. രാവിലെ 10 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.

കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലയിലെ 38 തദ്ദേശ വാർഡുകളിലായി 126 സ്ഥാനാർഥികളാണുള്ളത്‌. വോട്ടെണ്ണല്‍ വിവരങ്ങള്‍ തത്സമയം വായിക്കാം.

തെരഞ്ഞെടുപ്പ് ഫലംhttp://www.sec.kerala.gov.inസൈറ്റിലെ TREND ല്‍ ലഭിക്കും.


കോലഞ്ചേരി ഈസ്റ്റില്‍ ട്വന്റി 20

എറണാകുളം പൂത്തൃക്ക ഗ്രാമപഞ്ചായത്ത് - കോലഞ്ചേരി ഈസ്റ്റ് - ട്വന്റി 20 നിലനിര്‍ത്തി. ദീനാമ്മ ജേക്കബ് 96 വോട്ടിന് വിജയിച്ചു

ചിറ്റൂരില്‍ എല്‍ഡിഎഫ്

പാലക്കാട് ചിറ്റൂരില്‍ നറുക്കെടുപ്പില്‍ എല്‍ഡിഎഫിന് ജയം

പട്ടഞ്ചേരിയില്‍ എല്‍ഡിഎഫ്

പാലക്കാട് പട്ടഞ്ചേരി പറക്കാട്ടുചള്ള വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. ബിന്ദു കുമാരി 18 വോട്ടിന് വിജയിച്ചു

കരിമ്പ യുഡിഎഫ് നിലനിര്‍ത്തി

പാലക്കാട് കരിമ്പ ഗ്രാമപഞ്ചായത്ത് വെട്ടം യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിലെ അബ്ദുള്‍ ജലീല്‍ 335 വോട്ടിന് വിജയിച്ചു.

വടക്കേക്കരയില്‍ യുഡിഎഫ്

എറണാകുളം വടക്കേക്കര പഞ്ചായത്ത് മടപ്ലാതുരുത്ത് കിഴക്ക് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. ജോസ് കുനിയന്തോടത്ത് 140 വോട്ടിന് വിജയിച്ചു.

പിലിക്കോട് എല്‍ഡിഎഫ് നിലനിര്‍ത്തി

കാസര്‍കോട് പിലിക്കോട് ഗ്രാമ പഞ്ചായത്ത്- പിലിക്കോട് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫിലെ ടി ഓമന 297 വോട്ടിന് വിജയിച്ചു.

മലപ്പുറം കാലടിയില്‍ എല്‍ഡിഎഫ്

മലപ്പുറം കാലടി ഗ്രാമപഞ്ചായത്ത് വെറൂര്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഭിലാഷ് 341 വോട്ടിന് വിജയിച്ചു.

ഗ്രാമപഞ്ചായത്ത് വെറൂര്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഭിലാഷ് 341 വോട്ടിന് വിജയിച്ചു.

ഇടുക്കി മുട്ടം യുഡിഎഫ് പിടിച്ചെടുത്തു


ഇടുക്കി മുട്ടം ഗ്രാമപഞ്ചായത്തിലെ തുടങ്ങനാട് വാര്‍ഡ് എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. എല്‍സമ്മ ടോം എടേട്ട് 188 വോട്ടിന് വിജയിച്ചു.

വേങ്ങര യുഡിഎഫ് നിലനിര്‍ത്തി

മലപ്പുറം വേങ്ങര ഗ്രാമപഞ്ചായത്ത് പൂങ്കുടായ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിലെ ഹസീന ഫസല്‍ 808 വോട്ടിനാണ് വിജയം നേടിയത്.

പത്തനംതിട്ട കുറ്റൂര്‍ യുഡിഎഫ്

പത്തനംതിട്ട കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് ഓതറ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ഥി രബീഷ്‌മോന്‍ രവി 148 വോട്ടുകള്‍ക്ക് വിജയിച്ചു.

കല്ലേലി വാര്‍ഡില്‍ യുഡിഎഫ്

പത്തനംതിട്ട അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കല്ലേലി വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിന്റെ അനില 112 വോട്ടിന് വിജയിച്ചു.

മീനടം യുഡിഎഫ് നിലനിര്‍ത്തി

കോട്ടയം മീനടം ഗ്രാമപഞ്ചായത്തിലെ ചീരംകുളം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ഥി പ്രീത പ്രസാദ് 162 വോട്ടുകള്‍ക്ക് വിജയിച്ചു.

കുന്നന്താനം വള്ളോക്കുന്ന് യുഡിഎഫ് പിടിച്ചെടുത്തു

പത്തനംതിട്ട കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വള്ളോക്കുന്ന് വാര്‍ഡ് എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. രാധാമണിയമ്മ രണ്ട് വോട്ടിനാണ് വിജയിച്ചത്.


ശ്രീകൃഷ്ണപുരത്ത് യുഡിഎഫ്

പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്- രാഗംകോര്‍ണര്‍- എല്‍ഡിഎഫ് സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. 48 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി ഗിരീശന്‍ വിജയിച്ചു.

ചാലക്കുടി യുഡിഎഫ് നിലനിർത്തി

ചാലക്കുടി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പല്‍ ഓഫീസ് ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിഒ പൈലപ്പന്‍ 345 വോട്ടുകള്‍ക്ക് വിജയിച്ചു.

കണ്ണൂരില്‍ യുഡിഎഫ് വാർഡ് പിടിച്ചെടുത്ത് എല്‍ഡിഎഫ്

കണ്ണൂർ ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ്‌ നടന്ന രണ്ടിടത്തും എല്‍ഡിഎഫിന് ജയം. കഴിഞ്ഞ തവണ യുഡിഎഫ്‌ വിജയിച്ച പെരളശേരി പഞ്ചായത്തിലെ ആറാം വാർഡായ ബാവോട്‌ ഈസ്റ്റ്‌ വാർഡ്‌ എല്‍ഡിഎഫ്‌ തിരിച്ചുപിടിച്ചു. മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാല്‍ ഡിവിഷൻ എല്‍ഡിഎഫ്‌ നിലനിർത്തി.


Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.