കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
കോഴിക്കോട് : ബേപ്പൂര്‍-ചാലിയം ജങ്കാര്‍ സര്‍വീസ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ നിര്‍ത്തിവച്ചതോടെ യാത്രക്കാര്‍ ദുരിതത്തിലായി. മുന്നറിയിപ്പില്ലാതെ സര്‍വീസ് നിര്‍ത്തിയിട്ട് 10 ദിവസം പിന്നിട്ടിട്ടും ബദല്‍ സംവിധാനം ഒരുക്കാന്‍ അധികൃതര്‍ക്ക് ഇതുവരെയും ആയിട്ടില്ല. നോക്കിയാല്‍ കാണുന്ന മറുകര കടക്കാന്‍ ഇപ്പോള്‍ എട്ട് കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ് യാത്രക്കാര്‍.
10 മിനിറ്റ് കൊണ്ട് എത്തേണ്ടിടത്ത് എത്താന്‍ അര മണിക്കൂറിലധികം സമയമെടുക്കുന്ന അവസ്‌ഥയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ചെറുവണ്ണൂര്‍ മേല്‍പ്പാല നിര്‍മ്മാണത്തിന്‍റെ ഭാഗമായി റോഡും അടച്ചതോടെ ഇരുകരയിലെയും യാത്രക്കാരിപ്പോള്‍ തീരാദുരിതത്തിലായി.
ജങ്കാര്‍ സര്‍വീസ് നിലച്ചതോടെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിലായത് ബേപ്പൂര്‍, ചാലിയം ബീച്ചുകളിലേക്ക് എത്തുന്ന സഞ്ചാരികളും, ബേപ്പൂര്‍ ഹാര്‍ബറിലേക്കും ചാലിയം ഫിഷ് ലാന്‍ഡിങ് സെന്ററിലേക്കും എത്തുന്ന മത്സ്യത്തൊഴിലാളികളും വിദ്യാര്‍ഥികളുമാണ്. വാഹനങ്ങളുമായി കടവിലെത്തുന്ന പലരും ജങ്കാര്‍ ഇല്ലാത്തതിനാല്‍ തിരിച്ചുപോകുകയാണ്.
സാമൂഹിക പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് റീജിയണല്‍ പോര്‍ട്ട് ഓഫീസര്‍ സ്‌ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ സുരക്ഷാ വീഴ്‌ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ മാസം 11 മുതല്‍ സര്‍വീസ് നിര്‍ത്തിവയ്‌ക്കാന്‍ പോര്‍ട്ട് ഓഫീസര്‍ ഉത്തരവിടുകയായിരുന്നു. ജങ്കാറിന്റെ ഫിറ്റ്‌നസ് നല്‍കേണ്ടതും കരാര്‍ നല്‍കുന്നതും കടലുണ്ടി പഞ്ചായത്താണ്.
ബേപ്പൂരില്‍ നിന്ന് ചാലിയത്തേക്ക് പോകാന്‍ ഇപ്പോള്‍ ചെറുവണ്ണൂര്‍, ഫറോക്ക്, കുരുവന്തുരുത്തി വഴി ചുറ്റി സഞ്ചരിക്കണം. ചെറുവണ്ണൂരില്‍ മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ ഇതുവഴിയുള്ള യാത്രയും ദുഷ്‌കരമാണ്. ഇതോടെ ബീച്ച് റോഡില്‍ വാഹനത്തിരക്ക് വര്‍ധിച്ചിരിക്കുകയാണ്.
തിരൂര്‍, പൊന്നാനി തീരദേശ പാതയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായിച്ചിരുന്ന ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കാന്‍ നടപടി വൈകുന്നത് തീരദേശ മേഖലയിലെ ജനങ്ങളെ വലിയ ദുരിതത്തിലാക്കുകയാണ്. ജെട്ടി റോറോ സര്‍വീസ് നടത്താനായി ജെട്ടി പാകപ്പെടുത്തിയാല്‍ മാത്രമെ സര്‍വീസ് പുനരാരംഭി്‌ക്കാനാകുമെന്നാണ് പ്രതീ്‌ക്ഷ. ഇതിനായി കരാര്‍ കമ്പനി ശ്രമം തുടങ്ങിയിട്ടുണ്ട്.
Comments
Post a Comment