കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
മഞ്ചേരി സ്വദേശിയായ സുഹൃത്തിന്റേതാണ് കാര്‍. വളാഞ്ചേരി മാര്‍ക്കറ്റില്‍ ജോലി ചെയ്ുന്നയ മുബാസ് സുഹൃത്തിന് കാര്‍ എത്തിച്ചുകൊടുക്കുന്നതിനായി രാത്രിയില്‍ യാത്ര ചെയ്യുകയായിരുന്നു. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് പതിച്ചതായാണ് മുബാസ് പറഞ്ഞത്. ഡ്രൈവര്‍ സീറ്റിനടുത്തുള്ള ഗ്ലാസ് ഉയര്‍ത്തിവെച്ചിരുന്നതിനാല്‍ കാര്‍ വെള്ളത്തില്‍ പൂര്‍ണമായി താഴുന്നതിന് മുമ്പ് അതുവഴി പുറത്തുകടക്കുകയായിരുന്നു.
നീന്തി കരയിലെത്തിയ മുബാസിന്റെ കൈക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് രാത്രി അതുവഴിയെത്തിയ ബൈക്കില്‍ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടി. വെള്ളത്തിലേക്ക് കാര്‍ മറിഞ്ഞ വിവരം നാട്ടുകാര്‍ അറിഞ്ഞത് ഇന്നലെ രാവിലെ മുബാസ് കുളത്തിനരികിലെത്തിയപ്പോഴാണ്. തുടര്‍ന്ന് രാവിലെ 11.30ന് ക്രെയിന്‍ എത്തിച്ച് കുളത്തില്‍ മുങ്ങിയ കാര്‍ കരയിലെത്തിച്ചു
Comments
Post a Comment