കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

പൂട്ടുപൊളിച്ചും ഓട് ഇളക്കിയും തുടർച്ചയായ മോഷണം; 'മൂർഖൻ പ്രദീപ്' പോലീസ് പിടിയിൽ


 പരപ്പനങ്ങാടി: ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് കഴിഞ്ഞ രണ്ടു മാസത്തോളമായി തുടർച്ചയായി മോഷണം നടത്തി നാട്ടുകാർക്കും പോലീസിനും തലവേദന സൃഷ്ടിച്ചിരുന്ന പ്രതി പിടിയിൽ. താനൂർ പുത്തൻതെരു സ്വദേശി 'മൂർഖൻ പ്രദീപ്' എന്ന മണി (42) യെയാണ് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

അരിയല്ലൂർ, പരപ്പനങ്ങാടി, നെടുവ മേഖലകളിൽ പൂട്ടുപൊളിച്ചും ഓട് ഇളക്കിയും വീടുകളിൽ കയറിയാണ് ഇയാൾ മോഷണം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

നെടുവ സ്കൂളിന് സമീപത്തെ വീട്ടിൽ നിന്ന് പതിനായിരം രൂപ മോഷണം പോയ സംഭവത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.

താനൂർ ഡിവൈ.എസ്.പിയുടെയും പരപ്പനങ്ങാടി ഇൻസ്പെക്ടറുടെയും നിർദേശപ്രകാരം സാദാ വേഷത്തിൽ ബൈക്ക് പട്രോളിങ് നടത്തിയും റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തിയും പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടുകയായിരുന്നു.

താനൂർ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും മുൻപ് കാപ്പ ചുമത്തപ്പെട്ടിട്ടുള്ളതുമായ പ്രദീപിനെതിരെ സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.

പാലക്കാട് ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിലും ഇയാൾ മോഷണം നടത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.