Posts

Showing posts from May, 2026

ബാങ്ക് പണിമുടക്കില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം; സൗജന്യ പരിധി കഴിഞ്ഞാലും എടിഎം ചാര്‍ജ് ഈടാക്കില്ലെന്ന് പൊതുമേഖലാ ബാങ്കുകള്‍

Image
  ന്യൂഡല്‍ഹി :   സെപ്റ്റംബർ 28 മുതല്‍ 30 വരെ നടക്കാൻ സാധ്യതയുള്ള മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് കണക്കിലെടുത്ത്, പൊതുമേഖലാ ബാങ്കുകള്‍ എടിഎം ഉപഭോക്താക്കള്‍ക്കായി സുപ്രധാന ഇളവുകള്‍ പ്രഖ്യാപിച്ചു. പണിമുടക്ക് ദിനങ്ങളില്‍ നിശ്ചിത സൗജന്യ പരിധിക്ക് മുകളിലുള്ള എടിഎം ഇടപാടുകള്‍ക്ക് പ്രത്യേക ചാർജുകള്‍ ഒന്നും ഈടാക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB), ബാങ്ക് ഓഫ് ബറോഡ (BoB), യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് തുടങ്ങിയ പ്രമുഖ പൊതുമേഖലാ ബാങ്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആർ.ബി.ഐയുടെ നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌, സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് മാസം അഞ്ച് സൗജന്യ ഇടപാടുകളും, മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് മെട്രോ നഗരങ്ങളില്‍ മൂന്നും മറ്റ് പ്രദേശങ്ങളില്‍ അഞ്ചും സൗജന്യ ഇടപാടുകളുമാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ സെപ്റ്റംബർ 28 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ ഏതൊരു ബാങ്കിന്റെ എടിഎം ഉപയോഗിച്ചാലും അധിക നിരക്കുകള്‍ ഈടാക്കില്ല. ഇത് പണിമുടക്ക് സമയത്ത് ഉപഭോക്താക്കള്‍ക്ക് തടസമില്ലാതെ പണം പിൻവലിക്കാൻ സഹായകമാകും. ഡിജിറ്റല്‍ മാർഗങ്ങള്‍...

കൊച്ചിയിൽ 'കോക്രാച്ച് ജനതാപാർട്ടി' സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് രഹസ്യാന്വേഷണ സംഘം

Image
കൊച്ചി : 'കോക്രോച്ച് ജനതാ പാർട്ടി'(സി.ജെ.പി.) ആദ്യ ദക്ഷിണേന്ത്യൻ സംഗമം ഞായറാഴ്ച കൊച്ചിയിൽ നടക്കുമെന്നത് പ്രചാരണത്തിലൊതുങ്ങി. 'സി.ജെ.പി. കൊച്ചി മീറ്റ് അപ്പ്' എന്ന പേരിൽ ടെലിഗ്രാമിലൂടെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മറൈൻഡ്രൈവിൽ സി.ജെ.പി അനുഭാവികൾ ഒത്തുചേരുമെന്നായിരുന്നു സന്ദേശം. ഒപ്പം സി.ജെ.പി.യുടെ പോസ്റ്ററുകളുമുണ്ടായിരുന്നു. പോസ്റ്ററിലെ ക്യൂആർ കോഡ് സ്‌കാൻ ചെയ്താൽ ഒരു ടെലിഗ്രാം ഗ്രൂപ്പിലേക്കാണ് എത്തിയിരുന്നത്. അംഗങ്ങളെ പരിചയപ്പെടുക, പാർട്ടി നിയമപരമായി രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ചർച്ചചെയ്യുക, നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കുക തുടങ്ങിയ അഞ്ച് അജൻഡകളും ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നു. സമാധാനപരമായ കൂടിക്കാഴ്ചയാണ് ഉദ്ദേശിക്കുന്നതെന്നും സംഗമത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പേരും മേൽവിലാസവും ഫോൺ നമ്പറും പ്രായവും രേഖപ്പെടുത്തണമെന്നും സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. കോക്രോച്ച് പാർട്ടിയുടെ പ്രവർത്തനം മുഴുവൻ സൈബർ ഇടത്തിലാണെന്നിരിക്കെ, ആദ്യ ഒത്തുചേരൽ കൊച്ചിയിലായിരിക്കുമെന്ന പ്രചാരണം രാജ്യശ്രദ്ധ നേടിയിരുന്നു. ഇതേത്തുടർന്ന് ക്രമസമാധാന പ്രശ്‌നങ്ങളോ അനിഷ്ടസംഭവങ്ങളോ ഉണ്ടാകാതിരിക്കാൻ...

വീണ്ടും സ്കൂളിലേക്ക്; രണ്ട് മാസത്തെ വേനലവധിക്കുശേഷം കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക്

Image
  തിരുവനന്തപുരം :  രണ്ടു മാസം നീണ്ട വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. കുട്ടികളെ വരവേൽക്കാനുള്ള വിപുലമായ ഒരുക്കങ്ങൾ സ്കൂളുകളിൽ പൂർത്തിയായി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവ്വഹിക്കും. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും. സംസ്ഥാനതല ഉദ്ഘാടനത്തിന് പുറമേ എല്ലാ ജില്ലകളിലും ജില്ലാതലത്തിലും പ്രാദേശിക സ്കൂൾതലത്തിലും വിപുലമായ പ്രവേശന പരിപാടികളാണ് നടക്കുക. ഒപ്പം വേദികളിൽ സൈബർ സുരക്ഷ പ്രതിജ്ഞയുമെടുക്കും. ഇക്കുറി 44 ലക്ഷത്തോളം വിദ്യാർഥികളാണ് സ്കൂളുകളിലേക്ക് എത്തുന്നത്. ഇതിൽ മൂന്നു ലക്ഷത്തോളം കുരുന്നുകൾ ഒന്നാം ക്ലാസിലേക്ക് പുതുതായി പ്രവേശനം തേടും. അതേസമയം, സ്കൂൾ തുറക്കുന്നതിന്റെ ഭാ​ഗമായി ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ മോട്ടോർ വാഹന വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. പുതുക്കിയ സമയക്രമം മോട്ടോർ വാഹന വകുപ്പ് പ്രസിദ്ധീകരിച്ചു. രാവിലെ 8 മുതൽ 10 മണി വരെയും വൈകിട്ട് 3 മുതൽ 5.30 വരെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സ്കൂൾ, കോളേജ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ...

ഗുജറാത്തിനെ തകര്‍ത്ത് കിംഗ് കൊഹ്ലിയും സംഘവും; ഐപിഎല്‍ കിരീടം നിലനിര്‍ത്തി ആര്‍സിബി

Image
  അഹമ്മദാബാദ് : ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് കിരീടം നിലനിര്‍ത്തി ആര്‍സിബി. തുടര്‍ച്ചയായി രണ്ടാം തവണയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഐപിഎല്‍ കിരീടമുയര്‍ത്തുന്നത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ ആര്‍സിബി മറികടക്കുകയായിരുന്നു. മത്സരത്തിന്റെ ഒരു ഘട്ടത്തിലും കലാശപ്പോരിന് യോജിക്കുന്ന വെല്ലുവിളി ഉയര്‍ത്താന്‍ ശുബ്മാന്‍ ഗില്ലിനും സംഘത്തിനും കഴിഞ്ഞില്ല. അര്‍ദ്ധ സെഞ്ച്വറി നേടിയ വിരാട് കൊഹ്ലിയാണ് ബംഗളൂരുവിന്റെ ടോപ് സ്‌കോറര്‍. വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് ഗംഭീര തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. വെങ്കിടേഷ് അയ്യര്‍ 32(16) കത്തിക്കയറിയപ്പോള്‍ വെറും 21 പന്തുകളില്‍ ടീം സ്‌കോര്‍ 50 കടന്നു. അഞ്ചാം ഓവറില്‍ അയ്യര്‍ പുറത്തായതോടെയാണ് ഈ സഖ്യം പിരിഞ്ഞത്. ദേവദത്ത് പടിക്കല്‍ 1(4) പെട്ടെന്ന് പുറത്തായി. ഒമ്പതാം ഓവറില്‍ ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ 15(13), ക്രുണാല്‍ പാണ്ഡ്യ 1(2) എന്നിവര്‍ റാഷിദ് ഖാന് വിക്കറ്റ് സമ്മാനിച്ച്‌ മടങ്ങിയതോടെ സ്‌കോര്‍ 91ന് നാല് എന്ന നിലയിലായി. ഗുജറാത്തിന് നേരിയ പ്രതീക്ഷ ഈ ഘട്ടത്തിലുണ...

മലപ്പുറത്ത് റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു

Image
  അരീക്കോട്:  റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന്വയസുകാരന് ദാരുണാന്ത്യം. അരീക്കോട് സ്വദേശി ആസിഫിന്റെ മകന്‍ ഇവാന്‍ ആസിഫ് ആണ് മരിച്ചത്. ഊര്‍ങ്ങാട്ടരിയിലെ 'കൊക്കോ വില്ല'റിസോര്‍ട്ടിലാണ് അപകടമുണ്ടായത്. കുട്ടിയെ പൂളില്‍ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നെടുമങ്ങാട് ഒന്നരവയസുകാരന്‍ മരിച്ചത് കൊലപാതകം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Image
  തിരുവനന്തപുരം : നെടുമങ്ങാട് ചോറ് കൊടുക്കുന്നതിനിടെ ഒന്നരവയസുകാരകാരന്‍ മരിച്ച സംഭവം കൊലപാതകം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്. സ്ഥിരമായ മർദ്ദനമാണ് മരണകാരണം. ആന്തരിക അവയവങ്ങളിൽ രക്തസ്രാവമുണ്ടായതായി കണ്ടെത്തി. അമ്മയെയും രണ്ടാനച്ഛനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുമങ്ങാട് സ്വദേശികളായ അഖില, അഷ്‌കര്‍ എന്നിവരാണ് കസ്റ്റഡിയിലായത്. ഇന്‍ക്വസ്റ്റില്‍ കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് അഷ്‌കര്‍ ചോറുകൊടുക്കുന്നതിനിടെ കുഞ്ഞ് ഛര്‍ദ്ദിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോവുകയും ചെയ്തത്. പിന്നാലെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വെച്ച് കുഞ്ഞ് മരിച്ചു. ഭക്ഷണം തൊണ്ടയിൽ കുടുങ്ങുകയായിരുന്നുവെന്നാണ് അഷ്കർ പറഞ്ഞത്. ഈ സമയം അഖില തമിഴ്നാട്ടില്‍ നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് നെടുമങ്ങാട് പൊലീസ് കേസെടുത്തിരുന്നു

മുഖ്യമന്ത്രിയെ വിമര്‍ശിച്ച്‌ സോഷ്യല്‍ മീഡിയ പോസ്റ്റ്; വിരമിക്കാൻ രണ്ടുദിവസം ബാക്കിനില്‍ക്കെ പ്രിൻസിപ്പലിന് സസ്പെൻഷൻ

Image
  തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി വി.ഡി സതീശനെയും ഫേസ്ബുക്കിലൂടെ വിമർശിച്ച്‌ പോസ്റ്റിട്ട സർക്കാർ സ്കൂള്‍ പ്രിൻസിപ്പലിന് സസ്പെൻഷൻ. തിരുവനന്തപുരം ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂള്‍ പ്രിൻസിപ്പല്‍ ജവാദ് സുബൈറിനെതിരെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അച്ചടക്ക നടപടി സ്വീകരിച്ചത്. ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിക്കാൻ വെറും രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ഈ അപ്രതീക്ഷിത നടപടി. സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ അധിക്ഷേപിക്കാനും വ്യക്തിഹത്യ നടത്താനും പ്രിൻസിപ്പല്‍ ശ്രമിച്ചുവെന്നാണ് സസ്പെൻഷൻ ഉത്തരവില്‍ പറയുന്നത്. ഇത്തരം പ്രവൃത്തികളിലൂടെ വിദ്യാർഥികള്‍ക്കും അധ്യാപകർക്കും ഇടയില്‍ രാഷ്ട്രീയ ധ്രുവീകരണത്തിന് പ്രിൻസിപ്പല്‍ ബോധപൂർവ്വം ശ്രമിച്ചതായും സർക്കാർ ചൂണ്ടിക്കാണിക്കുന്നു. സ്കൂള്‍ പ്രിൻസിപ്പലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വകുപ്പുതല അന്വേഷണം നടന്നതും തുടർന്ന് നടപടിയുണ്ടായതും. അതേസമയം, പ്രിൻസിപ്പലിനെതിരെയുള്ള അച്ചടക്ക നടപടി തിടുക്കപ്പെട്ടുള്ളതാണെന്നും രാഷ്ട്രീയ വൈരാഗ്യം തീർക്കാനുള്ള നീക്കത്തിന്റെ ഭ...

കൊണ്ടോട്ടി സ്വദേശി സൗദിയില്‍ താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു

Image
ജിദ്ദ :  സൗദി അറേബ്യയിലെ ജിദ്ദയില്‍ കൊണ്ടോട്ടി സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു. കൊണ്ടോട്ടി തറയിട്ടാൽ സ്വദേശി ചാലിൽ അബ്‌ദുൽ ജലീൽ (45) ആണ് ജിദ്ദ ഹരാസാത്തിൽ വെച്ച് മരണപ്പെട്ടത്. താമസസ്ഥലത്ത് വെച്ച് പെട്ടെന്ന് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ ജിദ്ദയിൽ തുടർനടപടികൾ പുരോഗമിച്ചുവരുന്നു. നിലവിൽ ജനാസ (മൃതദേഹം) ജിദ്ദ ഈസ്റ്റ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് ജിദ്ദയിൽ തന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ.

ഭക്ഷണം കഴിക്കുന്നതിനിടെ ഛര്‍ദിച്ചു; പിന്നാലെ ഒന്നര വയസുകാരന്‍ മരിച്ചു

Image
തിരുവനന്തപുരം : ഭക്ഷണം കഴിക്കുന്നതിനിടെ ഛര്‍ദിച്ച ഒന്നരവയസുകാരന്‍ മരിച്ചു. നെടുമങ്ങാട് സ്വദേശിനി അഖിലയുടെ മകന്‍ ആര്‍ഷിദ് ആണ് മരിച്ചത്. രണ്ടാനച്ഛന്‍ ചോറ് കൊടുക്കുന്നതിനിടെ കുഞ്ഞ് ഛര്‍ദിക്കുകയായിരുന്നു. പിന്നാലെ തിരുവനന്തപുരം എസ്‌ഐടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ മാതാവ് അഖില തമിഴ്‌നാട്ടില്‍ നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നു. ഇതിനിടെയാണ് സംഭവം. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. മരണത്തില്‍ ദുരൂഹതയുണ്ടോ എന്നതടക്കം പൊലീസ് പരിശോധിച്ചുവരികയാണ്. അസ്വാഭാവിക മരണത്തിന് നെടുമങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെയാണ് കുഞ്ഞ് മരിച്ചത്.  

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പാതക്കെതിരെ കെ റെയില്‍ വിരുദ്ധ സമരസമിതി, സില്‍വര്‍ ലൈനില്‍ കണ്ടതുപോലെയുള്ള സമരം വീണ്ടും കാണേണ്ടിവരുമെന്ന് മുന്നറിയിപ്പ്

Image
 ആലുവ : ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിക്കെതിരെ എതിർപ്പുമായി കെ റെയില്‍ വിരുദ്ധ സമരസമിതി. പദ്ധതിയെ എതിർക്കുമെന്ന് സമരസമിതി കണ്‍വീനർ എസ് രാജീവൻ വിശദമാക്കി. പാരിസ്ഥിതിക ആഘാത പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ടുപോകരുത്. കേരളത്തിലെ സാഹചര്യത്തില്‍ നിലവിലുള്ള റെയില്‍പാത ഇരട്ടിപ്പിച്ചാല്‍ മതി. ബ്രോഡ്ഗേജ് സംവിധാനത്തില്‍ നിന്ന് സ്റ്റാൻഡേർഡ് ഗേജിലേക്കോ സ്റ്റാൻഡേർഡ് എലോണിലേക്കോ പോകേണ്ടതില്ലെന്നും കെ റെയില്‍ വിരുദ്ധ സമര സമിതി വിശദമാക്കുന്നത്. കേരളത്തില്‍ 100 കിലോമീറ്റർ വേഗത്തില്‍ ഓടാൻ കഴിയുമെന്ന് വന്ദേ ഭാരത് തെളിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ അടക്കം കാര്യങ്ങള്‍ കൊണ്ടുവരും. മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറായാല്‍ ഞങ്ങള്‍ അദ്ദേഹത്തെ കാണും. സില്‍വർ ലൈനില്‍ കണ്ടതുപോലെയുള്ള സമരം വീണ്ടും ഇനി കാണേണ്ടിവരുമെന്നുള്ള മുന്നറിയിപ്പും കെ റെയില്‍ വിരുദ്ധ സമരസമിതി മുന്നോട്ട് വയ്ക്കുന്നു. ഇത് സംബന്ധിയായി അടുത്ത ദിവസം ആലുവയില്‍ യോഗം ചേരുമെന്നും കെ റെയില്‍ വിരുദ്ധ സമരസമിതി വിശദമാക്കി. ഇ ശ്രീധരൻ ഇന്നലെ മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തിയതോടെ വീണ്ടും അതിവേഗ റെയില്‍ പാതയ്ക്കായുള്ള നീക്കങ്ങള്‍ക്ക് വേഗ...

ലോട്ടറിക്കടയില്‍ നിന്നും സമ്മാനാര്‍ഹമായ ടിക്കറ്റുകളുമായി മുങ്ങിയ തമിഴ്‌നാട് സ്വദേശി പിടിയില്‍

Image
  മലപ്പുറം : എടപ്പാളിലെ ലോട്ടറി ഏജൻസിയില്‍ നിന്ന് സമ്മാനാർഹമായ ടിക്കറ്റുകള്‍ മോഷ്ടിച്ച്‌ കടന്നുകളഞ്ഞ തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ മധുര സ്വദേശിയായ ഗണേഷ് ആണ് കോയമ്പത്തൂരിലെ പീളമേടില്‍ നിന്ന് ചങ്ങരംകുളം പോലീസിന്റെയും തിരൂർ ഡാൻസാഫ് ടീമിന്റെയും വലയിലായത്. കഴിഞ്ഞ മാർച്ച്‌ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എടപ്പാളിലെ അമ്മ ലോട്ടറി ഏജൻസിയില്‍ ജീവനക്കാരനായിരുന്നു പ്രതി. ഉടമയെ കബളിപ്പിച്ച്‌ ഏകദേശം ഒന്നര ലക്ഷത്തോളം രൂപ സമ്മാനത്തുക ലഭിച്ച ടിക്കറ്റുകളുമായി മുങ്ങുകയായിരുന്നു. പത്രപരസ്യം കണ്ട് ജോലിക്ക് ചേരാനെത്തിയപ്പോള്‍ ഇയാള്‍ നല്‍കിയിരുന്ന മധുരയിലെ തിരിച്ചറിയല്‍ രേഖയിലെ വിലാസം വ്യാജമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ ആറ് മാസമായി തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിവിധ ലോട്ടറി കടകളില്‍ ഇയാള്‍ മാറിമാറി ജോലി ചെയ്തുവരികയായിരുന്നു. മോഷണത്തിന് ശേഷം തൃശ്ശൂരിനും കോട്ടയത്തിനുമിടയിലുള്ള ഇരുപതോളം ഏജൻസികളില്‍ ടിക്കറ്റുകള്‍ മാറി ഇയാള്‍ പണം കൈക്കലാക്കി. ഈ തുക ഉപയോഗിച്ച്‌ സുഹൃത്തുക്കള്‍ക്കൊപ്പം കോട്ടയം, മൂന്നാർ, ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളില്‍ ഉല്ലാസയാ...

ബാര്‍ സമയത്തില്‍ മാറ്റം; പുതിയ എക്സൈസ് നയം വരുന്നു

Image
  തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരം ഏറ്റെടുത്തതിനു പിന്നാലെ എക്സൈസ് നയത്തില്‍ മാറ്റം വരുത്തുന്നു. വെള്ളിയാഴ്ച ചേർന്ന ഉന്നതതല യോഗത്തില്‍ മന്ത്രി എം. ലിജു ഇത് സംബന്ധിച്ച്‌ നിർണായക വിവരങ്ങള്‍ നല്‍കി. പുതിയ നയത്തിന്റെ ഭാഗമായി ബാറുകളുടെ പ്രവർത്തന സമയത്തില്‍ മാറ്റമുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതു സംബന്ധിച്ച്‌ സർക്കാർ പഠനം നടത്തും. എക്സൈസ് നയം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ ശിപാർശകളും നിർദ്ദേശങ്ങളും എഴുതി നല്‍കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കി. ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വിമുക്തി പദ്ധതിയെ കൂടുതല്‍ ജനകീയമാക്കും. ഇതിനൊപ്പം എക്സൈസ് വകുപ്പിനെ ആധുനികവത്കരിക്കുമെന്നും മന്ത്രി അറിയിച്ചു. അത്യാധുനിക സാങ്കേതിക സൗകര്യങ്ങള്‍ വകുപ്പിന് ലഭ്യമാക്കും. കൂടാതെ വകുപ്പില്‍ നിലവിലുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ നടപടി സ്വീകരിക്കും. ലഹരിവസ്തുക്കള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

മുൻ മന്ത്രി ടി.യു.കുരുവിള അന്തരിച്ചു

Image
  കൊച്ചി: മുൻ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ടി.യു. കുരുവിള (89) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിയോഗം.  വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു. 2006ലും 2011ലും കോതമംഗലം നിയോജകമണ്ഡലത്തില്‍ നിന്നും തുടർച്ചയായി കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 14 വർഷം കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം കോതമംഗലം നഗരസഭാ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. റബർ ബോർഡ് അംഗം, സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചേലാട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തില്‍. ശനിയാഴ്ച വൈകുന്നേരം നാലു മുതല്‍ കോതമംഗലം ചേലാട്ടെ വീട്ടില്‍ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും.

ഡൈനിങ് ടേബിളില്‍ നിന്നും വീണ് പരിക്കേറ്റ മൂന്നുവയസുകാരി മരിച്ചു

Image
  കോഴിക്കോട്: ഡൈനിങ് ടേബിളില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. അത്താണി കരിമ്പയില്‍ ഇലാഹിയ സ്‌കൂളിന് സമീപം മീത്തലെ ചാലക്കല്‍ സുബിന്‍പ്രേം - അഭിരാമി ദമ്പതികളുടെ ഇളയ മകള്‍ അല്ലി എന്ന അലംകൃതയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് കുട്ടി ടേബിളില്‍ നിന്നും വീണത്. ഡൈനിങ് ടേബിളില്‍ ഒറ്റക്ക് കയറുന്ന പതിവുണ്ടായിരുന്നു, ശബ്ദം കേട്ട് ഓടി എത്തിയപ്പോള്‍ കുട്ടി നിലത്ത് ബോധം കെട്ടു വീണ് കിടക്കുന്നതാണ് കണ്ടത് . ഉടന്‍തന്നെ സഹകരണ ആശുപത്രിയില്‍ എത്തിച്ചു . പള്‍സ് കുറഞ്ഞു വരുന്നതിനാല്‍ ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ വ്യാഴാഴ്ച പുലര്‍ച്ചെയോടെ മരണം സ്ഥിരീകരിച്ചു. ഏക സഹോദരന്‍ : ആരുഷ്.

പരസ്യ ചിത്രീകരണത്തിന് എത്തിയ മോഡൽ പെരുമ്പാവൂരിലെ പാറമടയിൽ മുങ്ങിമരിച്ചു

Image
  പെരുമ്പാവൂർ :  പരസ്യ ചിത്രീകരണത്തിന് എത്തിയ യുവ മോഡൽ പാറമടയിൽ മുങ്ങി മരിച്ചു. ഡൽഹി അംബേദ്കർനഗർ സ്വദേശി ദിയാൻഷൂ ജോഷി (26) ആണ് മരിച്ചത്. പെരുമ്പാവൂർ മുടക്കുഴ പെട്ടമല പാറമടയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം. പരസ്യ ചിത്രീകരണത്തിനുവേണ്ടി സംഘത്തിലുള്ളവർ ലൊക്കേഷൻ നോക്കുന്നതിനിടെ ദിയാൻഷു ജോഷി പാറമടയിലെ വെള്ളത്തിൽ നീന്താൻ ശ്രമിക്കവെയായിരുന്നു അപകടം. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തുണിമില്ലിന്റെ പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായാണ് ദില്ലി സ്വദേശികളായ നാല് പേരും മലയാളികളും അടങ്ങുന്ന സംഘം പെരുമ്പാവൂരിൽ എത്തിയത്. വെള്ളിയാഴ്ച ഷൂട്ടിങ് തടങ്ങുന്നതിന് മുന്നോടിയായി ലൊക്കേഷൻ കാണാൻ വന്ന സംഘത്തിൽ ഉൾപ്പെട്ട പ്രധാന മോഡലാണ് അപകടത്തിൽപ്പെട്ട ദിയാൻഷൂ ജോഷി. കഴിഞ്ഞ 20 വർഷത്തിലേറെയായി പ്രവർത്തനം നിലച്ചുകിടക്കുന്ന പാറമടയിലെ വെള്ളക്കെട്ടിലാണ് അപകടമുണ്ടായത്. പാറമടയുടെ ആകാശദൃശ്യങ്ങൾ റീൽസിൽ കണ്ട പരിചയമാണ് സംഘത്തെ ഇവിടേക്ക് എത്തിച്ചത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് സംഘം ഷൂട്ടിങ്ങിന് എത്തിയതെന്നാണ് വിവരം. പെരുമ്പാവൂർ ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കരയ്ക്കെടുത്തത്. മൃതദേഹം പിന്നീട് പെരുമ്പാവ...

മൂന്നിയൂർ കോഴിക്കളിയാട്ടം ഇന്ന് ; ഗതാഗത നിയന്ത്രണം

Image
 മൂന്നിയൂർ: കോഴികളിയാട്ട ഉത്സവം നടക്കുന്നതിനാൽ ഇന്ന് ( 29.05.2026 വെള്ളി) പോലീസ്  ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ രാത്രി 10 മണി വരെ ആലിൻചുവട് മുതൽ തലപ്പാറ വരെയും കാര്യാട് പാലം മുതൽ മുട്ടിച്ചിറ വരെയും ഗതാഗതം പൂർണമായും നിരോധിച്ചു. ചെമ്മാട് ഭാഗത്തുനിന്നും കോഴിക്കോട്ഭാഗത്തേക്ക്പോകുന്നയാത്രക്കാർ മമ്പുറം വി.കെ. പടി ഭാഗത്ത് കൂടിയോ കൊളപ്പുറം വഴിയോ കക്കാട് വഴിയോ യാത്ര ചെയ്യേണ്ടതാണ്. കോഴിക്കോട്ഭാഗത്തുനിന്നും ചെമ്മാട് ഭാഗത്തേക്ക് വരുന്ന യാത്രക്കാർ കൊളപ്പുറം വഴിയോ കക്കാട് വഴിയോ യാത്ര ചെയ്യേണ്ടതാണ്. കോഴിക്കോട്ഭാഗത്തുനിന്നും പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ യൂണിവേഴ്സിറ്റി–ഒലിപ്പുറംകടവ്വഴിപോകേണ്ടതാണെന്നും തിരൂരങ്ങാടി പോലീസ് അറിയിച്ചു.

കാറില്‍ കറങ്ങി നടന്ന് ലഹരി വില്‍പ്പന; പെരിയമ്പലത്ത് രണ്ടുപേര്‍ പിടിയില്‍

Image
കൊണ്ടോട്ടി :  കാറില്‍ കറങ്ങി നടന്ന് മയക്കുമരുന്ന് വില്‍പന നടത്തിയ രണ്ടുപേര്‍ പിടിയില്‍. കോഴിക്കോട് ചുങ്കം സ്വദേശി മുഹമ്മദ് ഷഫീഖ്(32),  ചാലിയം സ്വദേശി അബ്ദുള്‍ നിസ്താര്‍ (31) എന്നിവരാണ് പിടിയിലായത്. പുളിക്കല്‍ പെരിയമ്പലത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്നും ഏഴ് ഗ്രാം എംഡിഎംഎ, അഞ്ച് ഗ്രാം ഹാഷിഷ് ഓയില്‍, ഇലക്‌ട്രോണിക് ത്രാസ്, 31,000 രൂപ എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. ഷഫീഖിനെ കഴിഞ്ഞ വര്‍ഷം 50 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയിരുന്നു. നിസ്താര്‍ കൊലപാതക ശ്രമം, മോഷണം തുടങ്ങിയ കേസുകളില്‍ പ്രതിയാണ്.  

മുഖ്യമന്ത്രിയായ ശേഷം ആദ്യമായി പാണക്കാടെത്തി വി ഡി സതീശൻ; സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി

Image
  മലപ്പുറം :  മുഖ്യമന്ത്രിയായ ശേഷം ആദ്യമായി മലപ്പുറം പാണക്കാടെത്തി വി ഡി സതീശൻ. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി ആയ ശേഷമുള്ള ആദ്യ സന്ദർശനമാണിത്. അതേസമയം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇ ഡി റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. കേരളത്തില്‍ എല്ലാവർക്കും എല്ലാ ആഘോഷങ്ങളും ജാതി മത വ്യത്യാസം ഇല്ലാതെ ഒരുമിച്ച്‌ ആഘോഷിക്കാൻ പറ്റുന്ന ദിവസങ്ങളായി ഇനിയുള്ള ദിവസങ്ങള്‍ മാറുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പെരുന്നാള്‍ ദിവസം സാദിഖലി തങ്ങള്‍, കുഞ്ഞാലിക്കുട്ടി തുടങ്ങിയ ആളുകളെ കാണാൻ കഴിഞ്ഞതില്‍ അതിയായ സന്തോഷമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു.

കൊല്ലത്ത് ചാമക്കാലയുടെ സ്വീകരണ പരിപാടിയില്‍ ഗ്രൂപ്പ് തിരിഞ്ഞ് തമ്മില്‍ തല്ലി അണികള്‍; ഓടി രക്ഷപ്പെട്ട് MLA

Image
  കൊല്ലം : എംഎല്‍എയുടെ സ്വീകരണപരിപാടിയില്‍ ഗ്രൂപ്പ് തിരിഞ്ഞ് തമ്മില്‍ തല്ലി കോണ്‍ഗ്രസ് പ്രവർത്തകർ. കഴിഞ്ഞ ദിവസം കൊട്ടാരക്കര കിഴക്കേത്തെരുവ് പള്ളിമുക്കിലായിരുന്നു സംഭവം. പത്തനാപുരം എം.എല്‍.എ ജ്യോതികുമാർ ചാമക്കാലയ്ക്കായ് ഒരുക്കിയ സ്വീകരണ പരിപാടിയിലാണ് രമേശ് ചെന്നിത്തല ഗ്രൂപ്പുകാരനായ കിഴക്കേ ത്തെരുവ് വാർഡ് പ്രസിഡന്റ് അലക്സിനെ കെസി പക്ഷക്കാരനായ മേലില പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ അജിത് കുമാറിന്റെ നേതൃത്വത്തില്‍ അക്രമിച്ചത്.ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം അനു വർഗീസും അജിത്തും ചേർന്നായിരുന്നു മർദ്ദനം. ആക്രമണത്തില്‍ അലക്സിന്റെ മുഖത്തും ചെവിക്കും പരുക്കേറ്റു. അടികൊണ്ട് അലക്സ് സമീപത്തെ മീൻകടയുടെ മുൻഭാഗത്ത് വെച്ചിരുന്ന തട്ടിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. അതിക്രൂരമായാണ് അലക്സിനെ മർദ്ദിച്ചത്. കണ്ടു നിന്നവർ ഇടപെട്ട് ഇരുവരെയും പിടിച്ചു മാറ്റുന്നതിനിടെ സ്വീകരണം ഏറ്റുവാങ്ങാൻ എംഎല്‍എ സ്ഥലത്തെത്തി. ശ്രദ്ധ മാറുന്നത് കണ്ട് ചാടി എഴുന്നേറ്റ് അലക്സ് പ്രതിരോധം തീർക്കാൻ ശ്രമിച്ചു. കയ്യില്‍ കിട്ടിയ കല്ലുകൊണ്ട് തിരികെ ആക്രമിക്കാനും ശ്രമിച്ചു. ഏറു ഭയന്ന് അജിത്തും ജ്യോതികുമാർ എംഎല്‍എയും ഓടി രക്ഷപ്പെട്ടു. സ്വീകരണ...

തിരുവനന്തപുരത്ത് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡ് തകര്‍ന്നു വീണു; അഞ്ച് പേര്‍ക്ക് ഗുരുതര പരുക്ക്

Image
  തിരുവനന്തപുരം | തിരുവനന്തപുരം വെമ്പായത്തെ 'ഹാപ്പിലാന്‍ഡ്' അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതര പരുക്ക്.തമിഴ്‌നാട് സ്വദേശികളായ മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയല്‍ (14), റോസ് (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശ്യാം ഡാനിയല്‍, റോസ് എന്നിവര്‍ക്ക് തലയ്ക്കാണ് പരുക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാര്‍ക്കിലെ ജയന്റ് വീല്‍ പെട്ടെന്ന് പൊട്ടി താഴേക്ക് പതിച്ചതാണ് അപകടമുണ്ടായത്. അപകട സമയം 26 പേര്‍ ജയന്റ് വീലില്‍ ഉണ്ടായിരുന്നു.ഉയര്‍ന്ന പൊങ്ങിയ സമയത്ത് വെല്‍ഡിങ് പൊട്ടിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം ഊഞ്ഞാല്‍ പോലെയുള്ള റൈഡാണ് പൊട്ടി വീണത്. ഇതിനടിയില്‍ പെട്ടും ചിലര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് അപകടം നടന്നത്. പാര്‍ക്കിലെ ജീവനക്കാരാണ് ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം നടത്തിയത്

മുൻ മന്ത്രി വീണ ജോര്‍ജും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

Image
 കൊല്ലം : ചിതറ ചല്ലിമുക്കില്‍ മുൻ മന്ത്രി വീണ ജോർജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. മഴയില്‍ വീണ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ ക്രിസ്റ്റ റോഡില്‍ നിന്നും തെന്നിമാറി സമീപത്തെ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച്‌ കയറുകയായിരുന്നു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. ആരുടേയും പരിക്കുകള്‍ ഗുരുതരമല്ല. കാർ നിയന്ത്രണം വിട്ട് റോഡിന് സൈഡിലുണ്ടായിരുന്ന ബൈക്കിലും ഇടിച്ചു കയറി. ബൈക്കിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

വൈഭവ് സൂര്യോദയത്തില്‍ കടപുഴകിയത് ക്രിസ് ഗെയ്‌ലെന്ന വന്‍മരം മാത്രമല്ല, 15കാരൻ തൂക്കിയത് ഐപിഎല്ലിലെ സര്‍വകാല റെക്കോര്‍ഡുകള്‍.

Image
 ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ 29 പന്തില്‍ 97 റണ്‍സടിച്ച വൈഭവ് സൂര്യവംശി തിരുത്തിയെഴുതിയത് നിരവധി റെക്കോര്‍ഡുകള്‍. ഒരു ഐപിഎല്‍ സീസണില്‍ എറ്റവും കൂടുതല്‍ സിക്സറുകളെന്ന ക്രിസ് ഗെയ്‌ലിന്‍റെ റെക്കോര്‍ഡ് ഇന്നലെ ഹൈദരാബാദിനെതിരെ വൈഭവ് സൂര്യവംശി മറികടന്നു. 2012 ഐ.പി.എല്‍ സീസണില്‍ ക്രിസ് ഗെയ്ല്‍ അടിച്ച 59 സിക്സറുകളുടെ റെക്കോർഡാണ് ഈ സീസണില്‍ 65 സിക്സറുകള്‍ തികച്ചുകൊണ്ട് വൈഭവ് മറികടന്നത്. ഒരു ടി20 ടൂർണമെന്‍റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകളെന്ന ലോക റെക്കോര്‍ഡും ഇന്നലെ വൈഭവ് സ്വന്തമാക്കി. 59 സിക്സുകള്‍ പറത്തി ക്രിസ് ഗെയ്‌ല്‍ സ്വന്തമാക്കിയ റെക്കോര്‍ഡാണ് 15-ാം വയസില്‍ 65 സിക്സുകളുമായി വൈഭവ് സ്വന്തം പേരിലാക്കിയത്. രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തിനെ നേരിടുമ്പോള്‍ 70 സിക്സുകളെന്ന ചരിത്രം തിരുത്താനും വൈഭവിന് അവസരമുണ്ട്. ഒരു ഐപിഎല്‍ ഇന്നിംഗ്സില്‍ 10 ല്‍ അധികം സിക്സറുകള്‍ അടിക്കുന്ന കാര്യത്തിലും വൈഭവ് ഗെയ്‌ലിന്‍റെ റെക്കോർഡിനൊപ്പമെത്തി. 4 തവണയാണ് ഇരുവരും പത്തോ അതിലധികമോ സിക്സുകള്‍ നേടുന്നത്. ഈ സീസണില്‍ മാത്രം 3 തവണയാണ് വൈഭവ് ഈ നേട്ടം കൈവരിച്ചത്. പവർപ്ലേ ഓവറുകളില്‍ ഏ...

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു; ഡി.കെ. ശിവകുമാർ അടുത്ത മുഖ്യമന്ത്രി

Image
ബംഗളൂരു :  കർണാടക മുഖ്യമന്ത്രി പദവിയിൽ നിന്നും രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ കാവേരിയിൽ മന്ത്രിസഭാംഗങ്ങൾക്ക് ഒരുക്കിയ പ്രാതൽവിരുന്നിലാണ് സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചത്. സിദ്ധരാമയ്യയുടെ വീട്ടിൽവെച്ച് നടന്ന ഈ പ്രാതലിനെ 'അനൗദ്യോഗിക മന്ത്രിസഭായോഗം' എന്നാണ് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചത്. നിലവിൽ ചേരിതിരിഞ്ഞുനിൽക്കുന്ന സമീപനം ഉപേക്ഷിച്ച് ഡി.കെ. ശിവകുമാറിന് പരിപൂർണ പിന്തുണ നൽകണം എന്നുകൂടി അദ്ദേഹം സഹമന്ത്രിമാരോടും പാർട്ടി പ്രവർത്തകരോടും ആവശ്യപ്പെട്ടതായാണ് വിവരം. ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന് ഇനി ഔദ്യോഗിക നടപടി ക്രമങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഹൈക്കമാൻഡ് ആവശ്യപ്പെട്ടതോടെയാണ് മുഖ്യമന്ത്രിസ്ഥാനമൊഴിയാൻ സിദ്ധരാമയ്യ തയ്യാറായത്. എന്നാൽ ഹൈക്കമാൻഡുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ പങ്കുവെക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. പടിയിറക്കം വേഗത്തിലാക്കാൻ വ്യാഴാഴ്ച ഗവർണർ താവർ ചന്ദ് ഗഹ്ലോതിനെ സന്ദർശിക്കാൻ അദ്ദേഹം സമയം തേടിയിട്ടുള്ളതായാണ് വിവരം. രാജി സമർപ്പിക്കാനാണിതെന്നാണ് വിവരം. സിദ്ധരാമയ്യ രാജിവെച്ചതോടെ വെള്ളിയാഴ്ച ...

പെരുന്നാള്‍ മധുരം; ഇരുപത് വര്‍ഷത്തിന് ശേഷം അബ്ദുല്‍ റഹീം നാട്ടിലെത്തി

Image
കരിപ്പൂര്‍ : ഇരുപത് വര്‍ഷത്തിന് ശേഷം സൗദിയിലെ ജയിലില്‍ നിന്ന് മോചിതനായ കോഴിക്കോട് ഫറോക് സ്വദേശി അബ്ദുല്‍ റഹിം നാട്ടിലെത്തി. രാവിലെ 7.25ന് കരിപ്പൂരില്‍ വിമാനമിറങ്ങി. ജനകീയ ഇടപെടലിലൂടെ ആണ് സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ അബ്ദുല്‍ റഹീമിനെ മോചിപ്പിച്ചത്. 34.35 കോടി രൂപയാണ് ദയാധനമായി നല്‍കിയത്. ട്വന്റിഫോറിന്റെ ഇടപെടല്‍ ആണ് റഹിമിന്റെ മോചനത്തില്‍ നിര്‍ണായകമായത്. സൗദി സമയം രാത്രി 11.55 ന് റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ രാവിലെ 7.35 നാണ് കരിപ്പൂര്‍ വിമാനത്താവളത്തിറങ്ങിയത്. ജയില്‍ ഉദ്യോഗസ്ഥരാണ് റഹീമിനെ എയര്‍പോര്‍ട്ടില്‍ എത്തിച്ച്‌ എമിഗ്രെഷന്‍ ഉള്‍പ്പടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. റഹീമിന്റെ പവര്‍ ഓഫ് അറ്റോണി സിദ്ദിഖ് തുവ്വൂരും കുടുംബവും റഹീമിനോടൊപ്പം കോഴിക്കോട്ടേക്ക് യാത്ര ചെയ്യന്നുണ്ടെന്നും സഹായ സമിതി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ 19-ാം തിയ്യതിയാണ് പൊതു അവകാശ കേസില്‍ അബ്ദുല്‍ റഹീമിന്റെ തടവ് ശിക്ഷാ കാലാവധി അവസാനിച്ചത്. സൗദിയില്‍ പൊതു അവധി ആയിരുന്നിട്ടും മോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയായി. പൊതു അവകാശ കേസില്‍ ...

സംസ്ഥാനത്ത് ഇഡി റെയ്ഡിനെ തുടർന്ന് വൻ സംഘർഷം; ഇഡി ഉദ്യോ​ഗസ്ഥരുടെ വാഹനം അടിച്ചുതകർത്ത് സിപിഎം പ്രവർത്തകർ

Image
  തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ തലസ്ഥാനത്തെ വീടിന് മുന്നിൽ വൻ സംഘർഷം. ഇഡി ഉദ്യോഗസ്ഥർ എത്തിയ വാഹനത്തിന് നേരെ സിപിഎം പ്രവർത്തകർ ആക്രമണം നടത്തുകയും വാഹനം അടിച്ചുതകർക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ചുടുകട്ട കൊണ്ട് വാഹനത്തിന് നേരെ എറിയുകയും, ചില്ലുകൾ അടിച്ച് തകർക്കുകയും ചെയ്തു. വനിതാ ഉദ്യോഗസ്ഥരടക്കം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് സിപിഎം പ്രവർത്തകർ ആക്രമണം അഴിച്ച് വിട്ടത്. ഇഡി നടപടിക്കെതിരെ പ്രതിഷേധവുമായി എത്തിയ പ്രവർത്തകരും പൊലീസും തമ്മിൽ പിന്നീട് ഏറ്റുമുട്ടലുണ്ടായി. പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെയാണ് സ്ഥിതി വഷളായതെന്നാണ് വിവരം. സംഘർഷം നിയന്ത്രിക്കാൻ പൊലീസ് ലാത്തിവീശി പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ശ്രമിച്ചു. പ്രദേശത്ത് വൻ പൊലീസ് സന്നാഹം വിന്യസിച്ചിരിക്കുകയാണ്. ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ട് ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരം. സംഭവത്തെ തുടർന്ന് തലസ്ഥാന നഗരത്തിൽ രാഷ്ട്രീയ സംഘർഷാവസ്ഥയും കടുത്ത പ്രതിഷേധവുമാണ് ഉയരുന്നത്. ഇഡി നടപടിയെ ര...

റെയ്ഡ് കഴിഞ്ഞ് വെറും കയ്യോടെ മടങ്ങി ഇഡി, തളര്‍ത്താനാകില്ലെന്ന് പിണറായി

Image
 തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലേയും തിരുവനന്തപുരത്തേയും മുഹമ്മദ് റിയാസ് എംഎല്‍എയുടെ കോഴിക്കോട്ടെയും വീടുകളില്‍ നടത്തിയ ഇഡി റെയ്ഡ് അവസാനിച്ചു.എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട രേഖകളൊന്നും മൂന്നിടത്തേയും പരിശോധനകളില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. കണ്ണൂരിലും തിരുവനന്തപുരത്തും കോഴിക്കോടും ഇഡി റെയ്ഡിന് എതിരെ ശക്തമായ പ്രതിഷേധമാണ് സിപിഎം നടത്തിയത്. പിണറായിയുടേയും മുഹമ്മദ് റിയാസിന്റെയും വീടുകള്‍ക്ക് മുന്നില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് മുദ്രാവാക്യം വിളികളുമായി തടിച്ച്‌ കൂടിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കണ്ണൂരില്‍ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴി മാറുന്നത് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് നിയന്ത്രിക്കുകയായിരുന്നു. ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍ ആണെന്നാണ് ഇടത് നേതാക്കളും പ്രവര്‍ത്തകരും ഒരുപോലെ ആരോപിക്കുന്നത്. അതിനിടെ റെയ്ഡ് കഴിഞ്ഞ് കണ്ണൂരിലും തിരുവനന്തപുരത്തും പുറത്തേക്ക് ഇറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ കൂവിവിളികളോടെയ...

ഐക്കരപ്പടിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

Image
പുളിക്കല്‍:  കോഴിക്കോട് - പാലക്കാട്‌ ദേശീയ പാതയിൽ പുളിക്കല്‍ ഐക്കരപ്പടിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച്  യുവാവ് മരണപ്പെട്ടു. മങ്കട പാങ്ങ് സ്വദേശി സി.കെ. നാരായണന്റെ മകൻ ഉണ്ണിക്കൃഷ്ണൻ (32) ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് പതിനൊന്ന് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ഐക്കരപ്പടി എ.യു.പി സ്‌കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടം നടന്നത്. കോഴിക്കോട് ഭാഗത്തുനിന്നും മഞ്ചേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന യുവാവിന്റെ ബൈക്കും തമ്മിൽ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവാവിന് ഗുരുതരമായി പരിക്കേൽക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയുമായിരുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അല്പം സമയം ഗതാഗത തടസ്സം നേരിട്ടു. വിവരമറിഞ്ഞ് കൊണ്ടോട്ടി പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.  

പന്തീരങ്കാവില്‍ വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍

Image
  കോഴിക്കോട് : പന്തീരങ്കാവില്‍ വീടിനകത്ത് വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച നിലയില്‍. പാറക്കുളം സ്വദേശി കാര്‍ത്തിക്കിനെ(19) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വിദ്യാര്‍ത്ഥി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം.തൊണ്ടയാട് റൈഫില്‍ ക്ലബ്ബില്‍ അംഗമായിരുന്നതിനാല്‍ ലൈസൻസുള്ള തോക്ക് കാർത്തികിന്റെ കൈവശം ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ച്‌ സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. നെറ്റിയില്‍ വെടിയുണ്ട തറച്ച അടയാളമുണ്ട്. മുറിക്കുള്ളില്‍നിന്ന് തോക്കില്‍ ഉപയോഗിക്കുന്ന ഒരു തിരയുടെ കവർ കിട്ടി. ചൊവ്വാഴ്ച വൈകിട്ട് ഏഴു മണിക്കു ശേഷം വീട്ടിലെത്തിയ മാതാപിതാക്കളാണ് മുകള്‍നിലയില്‍ അകത്തുനിന്ന് കുറ്റിയിട്ട മുറിയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കാർത്തിക്കിനെ കണ്ടത്. ഉടൻതന്നെ വീട്ടുകാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലിസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. അബദ്ധത്തില്‍ പൊട്ടിയതാണോ, അതോ സ്വയം വെടിയുതിർത്തതാണോ എന്നുള്ള കാര്യത്തില്‍ കൂടൂ...

മോചന ഉത്തരവിറങ്ങി; സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീം ഉടൻ നാട്ടിലേക്ക്

Image
  റിയാദ് : സൗദി ജയിലില്‍ കഴിയുന്ന കോഴിക്കാട് സ്വദേശി അബ്ദുല്‍ റഹീമിന് ഉടൻ നാട്ടിലേക്ക് മടങ്ങാനാകും. മോചന ഉത്തരവില്‍ അധിക‍ൃതർ ഒപ്പ് വെച്ചതായാണ് വിവരം. എമിഗ്രേഷൻ നടപടികള്‍ പൂർത്തിയായാല്‍ റഹീമിന് ഉടൻ നാട്ടിലേക്ക് മടങ്ങാനാകും. ജയിലില്‍ നിന്ന് നേരെ എയർപോർട്ടിലേക്ക് കൊണ്ടുവരുകയും അവിടെ നിന്ന് എമിഗ്രേഷൻ നടപടികള്‍ പൂർത്തിയാക്കുകയുമാണ് ഇനിയുള്ള നടപടിക്രമങ്ങള്‍. 2006 ല്‍ സൗദിയില്‍ വെച്ച്‌ നടന്ന കൊലപാതകത്തില്‍ റഹീം പ്രതിചേർക്കപ്പെടുകയും തുടർന്ന് വധശിക്ഷക്ക് വിധിക്കപ്പെടുകയുമായിരുന്നു. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 20 വർഷത്തെ തടവുശിക്ഷ കാലാവധി അവസാനിച്ചതോടെയാണ് നാട്ടിലേക്ക് മടങ്ങാനുള്ള സാധ്യത തെളിഞ്ഞത്.

മഴയത്ത് ബ്രേക്ക് കിട്ടാതെ കാർ പറമ്പിലേക്ക് മറിഞ്ഞു; പുളിക്കൽ സ്വദേശികളായ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Image
 കക്കാടംപൊയിൽ - കള്ളിപ്പാറ റോഡിൽ കനത്ത മഴയെത്തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന കൊണ്ടോട്ടി പുളിക്കൽ സ്വദേശികളായ യാത്രക്കാർ വലിയ പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മലയോര മേഖലയിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് റോഡിലുണ്ടായ കടുത്ത വഴുക്കലാണ് അപകടത്തിന് കാരണമായത്. ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് ബ്രേക്ക് കിട്ടാതെ വരികയും നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ട് റോഡരികിൽ നിന്നും തൊട്ടടുത്തുള്ള പറമ്പിലെ താഴ്ചയിലേക്ക് തെന്നിമാറി മറിയുകയുമായിരുന്നു. വലിയൊരു കൊക്കയോ അപകട മേഖലയോ അല്ലാത്തതിനാലാണ് വൻ ദുരന്തം നേരിയ വ്യത്യാസത്തിൽ ഒഴിവായത്. അപകടത്തെ തുടർന്ന് നാട്ടുകാരും മറ്റ് വാഹനയാത്രക്കാരും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. കക്കാടംപൊയിൽ, കള്ളിപ്പാറ റൂട്ടുകളിൽ മഴക്കാലമാകുന്നതോടെ റോഡുകളിൽ കടുത്ത വഴുക്കലുണ്ടാകുന്നത് പതിവാണ്. ഈ സാഹചര്യത്തിൽ മലയോര പാതകളിലൂടെ എത്തുന്ന വാഹനയാത്രക്കാർ വേഗത കുറച്ചും അതീവ ജാഗ്രത പാലിച്ചും മാത്രമേ വാഹനങ്ങൾ ഓടിക്കാവൂ എന്ന് നാട്ടുകാരും അധികൃതരും കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബീക്കണ്‍ ലൈറ്റ് ഇട്ട ആംബുലൻസിലും എംഡിഎംഎ കടത്ത്; രണ്ട് പേര്‍ പിടിയില്‍

Image
  തൃശൂർ : തൃശൂർ മണ്ണുത്തിയില്‍ ആംബുലൻസില്‍ കടത്തുകയായിരുന്ന 280 ഗ്രാം എംഡിഎംഎ പിടികൂടി. കുന്നംകുളം തൃശൂർ സബ് ഡിവിഷനിലാണ് സംഭവം. ബീക്കണ്‍ ലൈറ്റ് ഇട്ട ആംബുലൻസിലായിരുന്നു എംഡിഎംഎ കടത്തിയത്. തൃശൂർ കുന്നംകുളം ഡിവിഷൻ പൊലീസ് സംഘമാണ് ആംബുലൻസിലെ എംഡിഎംഐ കടത്ത് പിടികൂടിയത്. വെട്ടിക്കല്‍ സ്വദേശി ഫെയ്ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വയനാട്ടില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികള്‍ക്ക് നേരെ കാട്ടാന ആക്രമണം; സ്ത്രീ മരിച്ചു

Image
കൽപറ്റ :  വയനാട് മേപ്പാടി ചൂരൽമല റോഡിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതി മരിച്ചു. ബൈക്ക് യാത്രക്കാരായ ദമ്പതികളെ കാട്ടാന ആക്രമിക്കുകയായിരുന്നു. പുത്തുമല കശ്മീരിൽ ഷാജിയുടെ ഭാര്യ ജെസ്സി (46) ആണ് മരിച്ചത്. ഷാജിയെ പരുക്കുകളോടെ മേപ്പാടി വിംസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാജി മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. രാവിലെ ആറു മണിയോടെ ജോലിക്കു പോകുന്നതിനിടെ കള്ളാടി ചൂണ്ടിയിൽ വച്ച് അപ്രതീക്ഷിതമായി കാട്ടാനയുടെ ആക്രമണം ഉണ്ടാവുകയായിരുന്നു. റോഡ് മുറിച്ചുകടക്കുകയായിരുന്ന കാട്ടാനയുടെ മുന്നിൽ സ്കൂട്ടറിൽ എത്തിയ ദമ്പതികൾ പെടുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ ജെസ്സിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടാഴ്ച മുൻപ് ഈ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.  

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിൽ ഉണ്ടായിരുന്ന രണ്ട് കുട്ടികൾ ഉൾപ്പെടെ 6 പേർ സുരക്ഷിതർ

Image
  കോഴിക്കോട്: തിരുവമ്പാടി കക്കാടംപൊയിൽ റൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കള്ളിപ്പാറയ്ക്കും പീടികപ്പാറയ്ക്കും ഇടയിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. കാറിലുണ്ടായിരുന്ന യാത്രക്കാർ സമയത്തുതന്നെ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ഓടുന്നതിനിടെ കാറിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. നിലമ്പൂരിൽ നിന്ന് വരികയായിരുന്ന കാറിനാണ് തീപിടിച്ചത് എന്നാണ് വിവരം. കാറിൽ പുക ഉയരുന്നത് കണ്ട് മറ്റ് വാഹനങ്ങളിൽ പോയവർ നൽകിയ സൂചന പ്രകാരമാണ് കാർ നിർത്തി യാത്രക്കാർ പുറത്തിറങ്ങിയത്. രണ്ട് കുട്ടികൾ ഉൾപ്പെടെ ആറു പേരാണ് കാറിൽ ഉണ്ടായിരുന്നത്. യാത്രക്കാർ പുറത്തിറങ്ങിയതിനു പിന്നാലെ കാറിൽ പൂർണമായും തീ പടരുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ മുക്കത്തു നിന്ന് 2 യൂണിറ്റ് ഫയർഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്. അവധിക്കാലമായതിനാൽ ഈ റൂട്ടിൽ ഏറെ വാഹനങ്ങളുണ്ടായിരുന്നു. കാറിന് തീപിടിച്ചതിനെത്തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സം ഉണ്ടായി. തീയണച്ച ശേഷം വാഹനം റോഡിൽ നിന്ന് നീക്കിയതോടെയാണു ഗതാഗതം സാധാരണ നിലയിലായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

അട്ടപ്പാടി മധു കൊലക്കേസ്; പന്ത്രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച്‌ ഹൈക്കോടതി

Image
  കൊച്ചി : അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ട മർദനമേറ്റ് മധു എന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തി. രണ്ട് ലക്ഷം രൂപ പിഴയും ചുമത്തി. കുടുംബത്തിന്റെ അപ്പീല്‍ പരിഗണിച്ച്‌ ഹൈക്കോടതിയുടെതാണ് നടപടി. ഏഴുവർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയുമാണ് നേരത്തെ വിചാരണ കോടതി പ്രതികള്‍ക്ക് വിധിച്ചിരുന്നത്. പ്രതികള്‍ക്കുമേല്‍ പട്ടികജാതി-വർഗ പീഡനനിരോധന നിയമത്തിലെ കുറ്റംകൂടി ചുമത്തിയാണ് ശിക്ഷ ഉയർത്തിയത്. 16-ാം പ്രതി മുനീറിന് ഒരു വർഷം തടവും നല്‍കി.ഒന്നാം പ്രതി താവളം പാക്കുളം മേച്ചേരില്‍ ഹുസൈനെ ഹൈക്കോടതി വെറുതെ വിടുകയും ചെയ്തിട്ടുണ്ട്. കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്. മരക്കാർ (2ാം പ്രതി), ഷംസുദ്ദീൻ (3ാം പ്രതി), രാധാകൃഷ്ണൻ (5ാം പ്രതി), അബൂബക്കർ (6ാം പ്രതി), സിദ്ധിഖ് (7ാം പ്രതി), ഉബൈദ് (8ാം പ്രതി), നജീബ് (9ാം പ്രതി), ജൈജുമോൻ (10ാം പ്രതി), സജീവ് (12ാം പ്രതി), സതീഷ് (13ാം പ്രതി), ഹരീഷ് (14ാം പ്രതി), ബിജു (15ാം പ്രതി) എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്. നാലാം പ്രതിയേയും 11-ാം പ്രതിയേയും വെറുതെവിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി ശരി...

അച്ഛന് ജോലി കാസര്‍ഗോഡ്, അമ്മ കായംകുളം; ഒരാളെയെങ്കിലും സ്ഥലംമാറ്റണമെന്ന് എട്ടാംക്ലാസുകാരി മുഖ്യമന്ത്രിയോട്

Image
  തിരുവനന്തപുരം :  വലിയവരുടെ ലോകത്തെ സ്ഥലംമാറ്റങ്ങളും ഭരണമാറ്റങ്ങളും ഒരു കൊച്ചുപെണ്‍കുട്ടിയുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ നേർക്കാഴ്ചയാവുകയാണ് എട്ടാം ക്ലാസുകാരി കല്ലൂസിന്റെ ഈ കത്ത്. കല്ലൂസ് എന്ന് പറഞ്ഞാല്‍ പെട്ടെന്ന് മനസ്സിലാവണമെന്നില്ല, മുഴുവൻ പേര് ദേവാംഗന. തിരുവനന്തപുരം വിളപ്പില്‍‌ശാല ശാന്തിനികേതൻ സ്കൂളിലെ എട്ടാം ക്ലാസുകാരിയായ കല്ലൂവിന് ഒരു വലിയ പരാതിയുണ്ട്, ആ പരാതി മറ്റാരോടുമല്ല, സാക്ഷാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയോടാണ്. വ്യവസായ വകുപ്പിലെ ജീവനക്കാരാണ് കല്ലൂസിന്റെ അച്ഛനും അമ്മയും. അച്ഛൻ സീനിയർ സൂപ്രണ്ടായും അമ്മ കോപ്പറേറ്റീവ് ഇൻസ്പെക്ടറായും സേവനമനുഷ്ഠിക്കുന്നു. ഇരുവരുടെയും മിശ്രവിവാഹമായിരുന്നു. സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഈ കൊച്ചുകുടുംബത്തിന്റെ സമാധാനമാണ് അടുത്ത കാലത്തുണ്ടായ സ്ഥലംമാറ്റങ്ങളോടെ നഷ്ടമായത്. ഭരണമാറ്റം ഉണ്ടായതോടെ, അച്ഛന് വീടിനടുത്തേക്ക് ലഭിക്കേണ്ടിയിരുന്ന ട്രാൻസ്ഫർ ആനുകൂല്യങ്ങള്‍ നഷ്ടമാവുകയും പ്രമോഷനോടെ അദ്ദേഹത്തിന് കാസർഗോഡേക്ക് മാറേണ്ടി വരികയും ചെയ്തു. ഇതിന് പിന്നാലെ അമ്മയ്ക്ക് കുറച്ചകലെ കായംകുളത്തേക്കും സ്ഥലംമാറ്റി. അച്ഛൻ കാസർഗോഡും അമ്മ കായംകുളത്തു...

കൊല്ലത്ത് സിവില്‍ പൊലീസ് ഓഫീസറുടെ ബൈക്ക് തീയിട്ടു നശിപ്പിച്ചു; കൂടെ ഭീഷണി കത്തും ലഭിച്ചു

Image
  കൊല്ലം : കൊല്ലം അഞ്ചലില്‍ സിവില്‍ പൊലീസ് ഓഫീസറുടെ ബൈക്ക് തീയിട്ടു നശിപ്പിച്ചു. ആറന്മുള പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനും അഞ്ചല്‍ സ്വദേശിയുമായ വിവേകിന്റെ ബുള്ളറ്റിനാണ് തീയിട്ടത്. ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ പകയാണെന്നാണ് സൂചന. ബൈക്ക് കത്തിച്ചത് കൂടാതെ മൂന്ന് പേജുള്ള ഭീഷണി കത്തും ലഭിച്ചു. 'മൂന്നുവർഷം കാത്തിരുന്നത് ഇതിനായിരുന്നു, ഞങ്ങള്‍ തിരിച്ചുവരില്ലെന്ന് കരുതിയോ നീ' എന്നിങ്ങനെയുള്ള പരാമർശങ്ങളാണ് ഭീഷണിക്കത്തിലുള്ളത്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട് മൂന്നുവർഷം മുൻപുള്ള സംഭവത്തോടുള്ള വൈരാഗ്യമാണ് അക്രമത്തിന് പിന്നില്‍. മൂന്നുവർഷം മുൻപ് പുനലൂരിലെ കോളേജില്‍ എസ്‌എഫ്‌ഐ-കെഎസ് യു പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടി. അന്ന് ലാത്തിച്ചാർജ് നടത്തിയ പൊലീസ് സംഘത്തില്‍ വിവേകും ഉണ്ടായിരുന്നു. വിവേകിന്റെ ലാത്തിയടിയേറ്റ് അന്ന് ചില കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് അന്ന് പരിക്കേറ്റിരുന്നു. തുടർന്നാണ് അധികാരം മാറിയതിന് പിന്നാലെ വിവേകിന്റെ ബുള്ളറ്റ് കത്തിക്കുകയും ഭീഷണി കത്തും അയച്ചത്. ബുള്ളറ്റ് കത്തുന്നതു കണ്ടാണ് വിവേകും അച്ഛനും അമ്മയും പുറത്തേക്കെത്തിയത്. എന്നാല്‍ പുറത്ത് പ്രതി കരിഓയില്‍ ഒഴിച്...

കൊണ്ടോട്ടിയിലെ തീപ്പിടുത്തം; പരിക്കേറ്റ് ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശി മരണപ്പെട്ടു

Image
  കൊണ്ടോട്ടി :  കൊണ്ടോട്ടിയില്‍ കഴിഞ്ഞ ആഴ്ച മൂന്ന് നില കെട്ടിടത്തിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശി മരണത്തിന് കീഴടങ്ങി. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ താമസിച്ചിരുന്നയാളാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കൊണ്ടോട്ടി ചുങ്കത്തെ മൂന്നുനില കെട്ടിടത്തിനാണ് കഴിഞ്ഞ ആഴ്ച തീപിടിച്ചത്. കെട്ടിടത്തിലെ ഒരു മൊബൈൽ ആക്സസറീസ് കടയിൽ നിന്ന് തീ പടരുന്നത് കണ്ട നാട്ടുകാരാണ് വിവരം പുറത്തറിയിച്ചത്. നിമിഷങ്ങൾക്കകം കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണ്ണമായും തീ വിഴുങ്ങുകയായിരുന്നു. താഴത്തെ നിലകളിൽ തീ പടർന്നതോടെ മുകളിലേക്ക് ഇറങ്ങാൻ വഴിയില്ലാതെ മൂന്നാം നിലയിൽ ഇയാൾ അകപ്പെടുകയായിരുന്നു. കനത്ത പുകയും ചൂടും കാരണം പുറത്തേക്ക് വരാനാകാതെ ഇയാൾ ജനലഴികൾക്കിടയിലൂടെ രക്ഷയ്ക്കായി കൈനീട്ടിയപ്പോഴാണ് അകത്ത് ഒരാൾ കുടുങ്ങിക്കിടക്കുന്ന വിവരം പുറത്തുള്ളവർ അറിയുന്നത്. തുടർന്ന് അഗ്നിരക്ഷാ സേനയും സിവിൽ ഡിഫൻസും നാട്ടുകാരും ചേർന്ന് ജീവൻ പണയം വെച്ചുള്ള അതിസാഹസികമായ രക്ഷാപ്രവർത്തനമാണ് നടത്തിയത്. ചൂടും പുകയും കാരണം അടുത്തേക്ക...

വളാഞ്ചേരിയിൽ മദ്യലഹരിയിലായ പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു

Image
വളാഞ്ചേരി  :  വളാഞ്ചേരിയിൽ മദ്യലഹരിയായ പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു. വളാഞ്ചേരി വൈക്കത്തൂർ പച്ചീരിയിൽ താമസിക്കുന്ന മങ്കുഴിയിൽ ശബരിയുടെ മകൻ ശ്യാംകൃഷ്ണൻ (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. രാത്രി മദ്യപിച്ചെത്തിയ പിതാവുമായി ശ്യാം തർക്കത്തിൽ ഏർപ്പെട്ടു.  തർക്കത്തിനിടെ പിതാവിന്റെ അബദ്ധത്തിൽ ഉള്ള അടിയേറ്റ് ശ്യാം വീഴുകയായിരുന്നു. പിതാവ് തന്നെ കുട്ടിയെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ മെഡിക്കൽ കോളേജ് അശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രതി ശബരിയെ വളാഞ്ചേരി പോലീസ്  കസ്റ്റഡിയിൽ എടുത്തു.  മരപ്പണിക്കാരനാണ് പിതാവായ ശബരി. വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ് മരിച്ച ശ്യാംകൃഷ്ണൻ.  

വിഷു ബമ്പര്‍ ലോട്ടറിയടിച്ച ഭാഗ്യവാനെ കണ്ടെത്തി ; കൊല്ലം സ്വദേശി പൊന്നന്‍

Image
  കൊല്ലം:  വിഷു ബമ്പർ ലോ‌ട്ടറി ഭാഗ്യശാലിയെ കണ്ടെത്തി. കരുനാഗപ്പള്ളി സ്വദേശി പൊന്നനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സ്ഥിരമായി ലോട്ടറിയെടുക്കുന്നയാളാണ് പൊന്നൻ. പൊന്നനും ഭാര്യ രാധാമണിയും മകൻ വിനോദ് കുമാറും ലോട്ടറിക്കച്ചവടക്കാരാണ്. കൊറോണ സമയത്താണ് ലോട്ടറിക്കച്ചവടം തുടങ്ങിയത്. അമ്മാ ഏജൻസിയില്‍ നിന്നാണ് ലോട്ടറിയെ‌ടുത്തത്. ഒരുമാസം മുമ്പാണ് ടിക്കറ്റെ‌ടുത്തത്. വില്‍ക്കാനുള്ള ടിക്കറ്റ് വാങ്ങാൻ പോയപ്പോഴാണ് സമ്മാനാഹർമായ ടിക്കറ്റ് എടുത്തത്. തന്റെ ഭാഗ്യ നമ്പറായ രണ്ട് കണ്ടപ്പോഴാണ് ടിക്കറ്റ് എടുത്തതെന്ന് പൊന്നൻ പറഞ്ഞു. മൂന്ന് പേരടങ്ങുന്നതാണ് പൊന്നന്റെ കുടുംബം. ചെറിയ വീട്ടിലാണ് ഇവരുടെ താമസം. വിഷു ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് തുടങ്ങി. VB 135452 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനം VA 616453, VB 372020, VC 348224, VD 252972, VE 649598, VG 367998 ടിക്കറ്റുകള്‍ക്ക് ലഭിച്ചു. കൊല്ലം കരുനാഗപ്പള്ളി സബ് ഓഫിസില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അനില്‍ ഡി എന്നയാളാണ് ഏജന്‍റ്. വിഷു ബംപർ ഭാഗ്യക്കുറിയില്‍ റെക്കോർഡ് വില്പനയാണ് നടന്നത്. അ...

ലുലുവിൽ വാർഷിക ഓഫറെന്ന പേരിൽ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് അധികൃതർ

Image
കോഴിക്കോട് :  ലുലുവിൽ വാർഷിക ഓഫറെന്ന പേരിലും ബലിപെരുന്നാളിനോട് അനുബന്ധിച്ച് ലുലു ഹൈപ്പർ മാർക്കറ്റ് സമ്മാനം നൽകുന്നു പേരിലും വ്യാജ പ്രചരണം. ഓൺലൈൻ ലിങ്കുകൾ കേന്ദ്രീകരിച്ച് തുടരുന്ന തട്ടിപ്പുകളിൽ ജാഗ്രത പുലർത്തണമെന്ന് ലുലു അധികൃതർ അറിയിച്ചു. ലുലു വാർഷികത്തിന്റെ ഭാഗമായി സമ്മാനം നൽകുന്നു എന്ന പേരിലാണ് വാട്സാപ്പിൽ ഓൺലൈൻ ലിങ്കുകൾ പ്രചരിക്കുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്താൽ കന്നട, തെലുങ്ക് ഭാഷകളിലുള്ള തട്ടിപ്പ് ലിങ്കിലേക്കാണ് എത്തുന്നത്. സമ്മാനം കിട്ടുമെന്നു കരുതി ക്ലിക്ക് ചെയ്യുന്നവർ ജാഗ്രത പുലർത്തണമെന്നും ലുലു അധികൃതർ അറിയിച്ചു. ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ ലുലുവിന്റെ ലോഗോയോട് കൂടിയ പേജിലാണ് എത്തുക. ലുലു മാളിൻ്റെയും ചെയർമാൻ എം എ യൂസഫലിയുടെയും ചിത്രങ്ങളും ഇത്തരം തട്ടിപ്പ് ലിങ്കുകളിൽ ദുരുപയോഗം ചെയ്തിട്ടുണ്ട്. ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ഇരുപതിനായിരം രൂപ സമ്മാനം ലഭിക്കുമെന്നാണ് പേജിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പേജിന് താഴെയായി സമ്മാനം ലഭിച്ചവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നതായും കാണാം. പ്രായം, സ്ത്രീയോ/പുരുഷനോ എന്നതുൾപ്പടെ നാല് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ സമ്മാനാർഹനായി എന്ന സന്ദേശം വ...

കാറിനു തീപിടിച്ച് ഗർഭിണി മരിച്ച സംഭവം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവ് മരിച്ചു

Image
  കോഴിക്കോട് :   ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിൽ തീപിടിത്തമുണ്ടായി ഗർഭിണി മരിച്ച സംഭവത്തിൽ പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. കക്കറമുക്ക് പൂവ്വത്തുംചാലിൽ രജിൻലാൽ (36) ആണ് മരിച്ചത്. 15 ന് രാത്രി 9.15 ന് ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ കാറിന് തീപിടിച്ചുണ്ടായ അപകടത്തിൽ രജിൻലാലിന്റെ ഭാര്യ സോന (27) മരിച്ചിരുന്നു. 65 ശതമാനത്തിലേറെ പൊള്ളലേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ബേൺസ് ഐസിയുവിൽ ചികിത്സയിലായിരുന്ന രജിൻലാൽ ശനിയാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. മുഖം, നെഞ്ച് തുടങ്ങിയ ശരീര ഭാഗങ്ങളിൽ പൊള്ളലേറ്റ രജിന്റെ മൃതദേഹം ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അതേസമയം, കാറിനു തീപിടിച്ചതിലെ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. സോനയെ ആശുപത്രിയിൽ കാണിച്ച് മടങ്ങുന്നതിനിടെയാണ് കാറിന് തീപിടിച്ചത്. മകളുടേത് ആസൂത്രിത കൊലപാതകമെന്ന് ആരോപിച്ച് സോനയുടെ കുടുംബം രജിൻലാലിന് എതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ പേരാമ്പ്ര കോഴിക്കോട് റോഡിലെ യത്തീംഖാനയ്ക്കു സമീപമുള്ള പെട്രോൾ പമ്പിൽ നിന്ന് സോന പെട്രോൾ വാങ്ങി മടങ്ങുന്നതിന്റെ സിസിടിവി ദൃശ്യം പിന്നീട് പുറത്തുവന്നതോടെ ആത്മഹത...

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്നുപറന്നു; വീടിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി

Image
  കൊച്ചി:  കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങാനെത്തിയ വിമാനം അസാധാരണമായി താഴ്ന്നുപറന്നതിനെ തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. പെരുമ്പാവൂര്‍ ഒക്കല്‍ നമ്പിള്ളി കവലയിലെ എം വി ജോയിയുടെ വീടിനാണ് നാശനഷ്ടം സംഭവിച്ചത്.  നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനായി വിമാനം ഒക്കല്‍ പ്രദേശത്തിന് മുകളിലൂടെ താഴ്ന്ന് പറന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിമാനം കടന്നുപോയതിന് പിന്നാലെ ഉണ്ടായ ശക്തമായ വായുസമ്മര്‍ദ്ദത്തിലും കാറ്റിലും വീടിന്റെ മേല്‍ക്കൂരയിലെ നൂറിലധികം ഓടുകള്‍ ഇളകി താഴെ പതിക്കുകയായിരുന്നു. സംഭവസമയത്ത് വലിയ ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടതായും പ്രദേശവാസികള്‍ പറഞ്ഞു. ഭാഗ്യവശാല്‍ ആളപായമൊന്നും സംഭവിച്ചിട്ടില്ല.  ഇത്തരത്തില്‍ വിമാനങ്ങള്‍ താഴ്ന്നുപറന്ന് നാശനഷ്ടമുണ്ടാകുന്നത് പ്രദേശത്ത് പുതുമയല്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. മുന്‍പ് സമീപവാസിയായ പണ്ടാല പ്രസാദ് എന്നയാളുടെ വീടിനും സമാനമായ രീതിയില്‍ മൂന്നു തവണ കേടുപാടുകള്‍ സംഭവിച്ചിരുന്നുവെന്നും അവര്‍ പറയുന്നു. സംഭവത്തില്‍ മുന്‍പും സിയാല്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലു...

മനുഷ്യച്ചങ്ങലക്ക് ആഹ്വാനം ചെയ്ത് 'കോക്രോച്ച്‌ ജനതാ പാര്‍ട്ടി'; മുന്നറിയിപ്പുമായി പൊലീസ്

Image
  ബെംഗളൂരു :  ബെംഗളൂരുവിൽ മനുഷ്യച്ചങ്ങലയ്ക്ക് ആഹ്വാനം ചെയ്ത് കോക്രോച്ച് ജനതാ പാർട്ടി. ഞായറാഴ്ച ബെംഗളൂരു ടൗൺ ഹാളിന് മുന്നിൽ മനുഷ്യച്ചങ്ങല തീർക്കാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം മനുഷ്യച്ചങ്ങലയ്ക്ക് അനുമതി തേടിയിട്ടില്ലെന്നാണ് കർണാടക പൊലീസ് പറയുന്നത്. സിജെപിയുടെ സോഷ്യൽ മീഡിയ പ്രചാരണം ഏറ്റെടുക്കരുതെന്നും ഹൈക്കോടതിയുടെ നിർദേശ പ്രകാരം ബെംഗളൂരു നഗരത്തിൽ പ്രതിഷേധ പ്രകടനം പാടില്ലെന്നും പൊലീസ് പറഞ്ഞു.നേരത്തേ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി രംഗത്തെത്തിയിരുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി രാജിവെയ്ക്കണമെന്നാണ് സിജെപി ആവശ്യപ്പെടുന്നത്. ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ ക്യാമ്പയിനും സിജെപി നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഓൺലൈൻ ഒപ്പ് ശേഖരണവും ആരംഭിച്ചിട്ടുണ്ട്. ഇതിന് തൊട്ട് പിന്നാലെയാണ് മനുഷ്യച്ചങ്ങലയ്ക്ക് ആഹ്വാനം ചെയ്ത് കോക്രോച്ച് ജനതാ പാർട്ടി രംഗത്തെത്തിയത്.

രത്തന്‍ യു. ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി.ഡി സതീശന്റെ സെക്രട്ടറി; 20 പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും നിയമനം

Image
 തിരുവനന്തപുരം:  ഡോക്ടർ രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി സതീശന്റെ പുതിയ സെക്രട്ടറിയായി നിയമിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ചുമതല വഹിച്ചുവരവെയാണ് പുതിയ തസ്തികയിലേക്കുള്ള നിയമനം. നിയമനവുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങും. 2003 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ രത്തൻ യു. ഖേൽക്കർ കർണാടക സ്വദേശിയാണ്. 2024 ഡിസംബർ നാലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തെ കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി നിയമിക്കുന്നത്. ആരോഗ്യവകുപ്പ് സെക്രട്ടറി, നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ഇൻഫോപാർക്ക് ചെയർമാൻ, വിവിധ ജില്ലകളിൽ ജില്ലാകളക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2013ൽ കണ്ണൂർ കളക്ടർ ആയിരിക്കെ മികച്ച കളക്ടർക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരത്തിനു അർഹനായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് 20 പേരെ നിയമിച്ച് ഉത്തരവിറങ്ങി. മുതിർന്ന മാധ്യമ പ്രവർത്തകൻ റോയി മാത്യു ആണ് മീഡിയ സെക്രട്ടറി. സീജി ജി.എസ് ആണ് പ്രസ് സെക്രട്ടറി. കെ.പി.കെ തിലകൻ, അനീഷ് അനിരുദ്ധൻ, മോഹനചന്ദ്രൻ എന്നിവർ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിമാരാണ്. അതേസമയം, പൊളിറ്റിക്കൽ സെക്രട്ടറിയെ ഇതുവര...

രാജ്യത്ത് ഇന്ധനവില വീണ്ടുംകൂട്ടി; 10 ദിവസത്തിനിടെ മൂന്നാം തവണ

Image
  ന്യൂഡൽഹി:  രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. 10 ദിവസത്തിനിടെ മൂന്നാം തവണയാണ് വർധന. സിഎൻജി വിലയും കൂടി. കിലോയ്ക്ക് ഒരു രൂപയാണ് വർധിച്ചത്.ഡൽഹിയിൽ പെട്രോൾ വില 99.51 രൂപയും ഡീസൽ നിരക്ക് 92.49 രൂപയുമായി വർധിക്കുമെന്ന് ഡീലർമാർ അറിയിച്ചു.  ഈ മാസം ആദ്യം പെട്രോൾ, ഡീസൽ വില ലിറ്ററിന് 90 പൈസ വർധിപ്പിച്ചിരുന്നു, ആഗോള തലത്തിൽ അസംസ്കൃത എണ്ണ വില ഉയരുന്നതിനിടെ ഒരു ആഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ തവണയാണ് ഇന്ത്യയിൽ ഇന്ധന വിലയിൽ വർധനവ് ഉണ്ടായത്.പശ്ചിമേഷ്യയിലെ സംഘർഷവും ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള വിതരണ ആശങ്കകളും കാരണം ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതിനെത്തുടർന്ന് ഇന്ധന വില ലിറ്ററിന് മൂന്ന് രൂപ വർധിപ്പിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് രണ്ടാമത്തെ വർധനവ് ഉണ്ടായത്.    അതിനിടെ, പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷത്തിനിടയിൽ അസംസ്കൃത എണ്ണവില വീണ്ടും ഉയർന്നു. ഫെബ്രുവരിയിൽ ബാരലിന് ശരാശരി 69 ഡോളറായിരുന്ന ഇന്ത്യയുടെ ക്രൂഡ് ഓയിൽ ബാരലിന് സമീപ മാസങ്ങളിൽ ഏകദേശം 113–114 ഡോളറായി ഉയർന്നു.

ചെട്ടിയാർമാട്ടില്‍ ബസ് അപകടത്തിന് പിന്നാലെ ഡ്രൈവർക്ക് മർദ്ദനം; അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു

Image
തേഞ്ഞിപ്പലം:   തൃശ്ശൂർ-കോഴിക്കോട് ദേശീയപാതയിലെ ചെട്ടിയാർമാട് സർവീസ് റോഡില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന് പിന്നാലെ ബസ് ഡ്രൈവറെ സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. കോഴിക്കോട്-വേങ്ങര റൂട്ടിലോടുന്ന "നിനു സ്റ്റാർ" ബസ്സിലെ ഡ്രൈവറും കിളിനക്കോട് സ്വദേശിയുമായ റിയാസ് (37) നൽകിയ പരാതിയിലാണ് പോലീസ് നടപടി. കഴിഞ്ഞദിവസം അപകടകാരമാം വിധം അമിത വേഗതയിൽ വന്ന ബസ്സും എതിരെ വന്ന ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം താമസിക്കുന്ന നന്തട്ടു വീട്ടിൽ അശ്വിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തെത്തുടർന്ന് രോഷാകുലരായ നാട്ടുകാരും വഴിയാത്രക്കാരിൽ ചിലരും ചേർന്ന് ബസ് ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പരാതിയിൽ. അപകടത്തിൽ പരിക്കേറ്റ യുവാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജനക്കൂട്ടം മർദ്ദിക്കുമെന്ന് കണ്ട് ഡ്രൈവർ റിയാസ് മറ്റൊരു ബസ്സിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പിറകെ പിന്തുടർന്നെത്തിയ സംഘം ഇദ്ദേഹത്തെ ബസ്സിൽ നിന്നും ബലമായി പിടിച്ചിറക്കി പരസ്യമായി മർദ്ദിക്കുകയായിരുന്നു. ...

ദേശീയപാതയിൽ CCTV സ്ഥാപിച്ച് സൈനിക നീക്കങ്ങൾ പാകിസ്താന് ചോര്‍ത്തി; പഞ്ചാബ് 0സ്വദേശി ബൽജിത് സിങ് അറസ്റ്റിൽ

Image
പത്താൻകോട്ട്: പഞ്ചാബിൽ  ഇന്ത്യൻ സൈന്യത്തെയും അർധസൈനിക നീക്കങ്ങളെയും കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ  പാകിസ്താന് ചോര്‍ത്തി നൽകിയ യുവാവ് അറസ്റ്റിൽ. പത്താൻകോട്ടിലെ ചക്ക് ധരിവാൾ ഗ്രാമവാസിയായ ബിട്ടു എന്ന ബൽജിത് സിങ്ങാണ് അറസ്റ്റിലായത്.    സൈനിക നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി ബിട്ടു ദേശീയപാത 44ലെ പത്താൻകോട്ട്-ജമ്മു സ്ട്രെച്ചിലെ  പാലത്തിന് സമീപമുള്ള ഒരു കടയിൽ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിരീക്ഷണ ദൃശ്യങ്ങൾ  ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി പാകിസ്താനിലും വിദേശത്തുമുള്ള ഓപ്പറേറ്റീവുകൾക്ക് കൈമാറിയിരുന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ദൽജീന്ദർ സിങ് ധില്ലൻ പറഞ്ഞു. ചോദ്യം ചെയ്യലിൽ, ജനുവരിയിൽ സുജാൻപൂരിനടുത്തുള്ള ഹൈവേയിലെ ഒരു കടയിൽ താൻ ഇന്‍റര്‍നെറ്റ് അധിഷ്ഠിത സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നതായി സിങ് സമ്മതിച്ചു. ദുബൈയിലുള്ള   അജ്ഞാതനിൽ നിന്നും ഇയാൾക്ക് നിർദേശങ്ങൾ ലഭിച്ചിരുന്നു. ഇതിനായി  40,000 രൂപയും കൈപ്പറ്റിയിരുന്നു. ബിട്ടുവിന്‍റെ പക്കൽ നിന്ന് സിസി ടിവി ക്യാമറയും ഇന്‍റര്‍നെറ്റ് വൈഫൈ റൂട്ടറും കണ്ടെടുത്തിട്ടുണ്ട്. പത്താൻകോട്ട...