കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
ഝാൻസിയിലെ പഹുജ് ഡാമിലാണ് സംഭവം. ഇക്കഴിഞ്ഞ ഞായറാഴ്ച ആണ് പുഷ്പേന്ദ്രയും സുഹൃത്തുക്കളും സോഷ്യല്‍ മീഡിയയിലേക്ക് റീല്‍ ചിത്രീകരിക്കാനായി ഡാമില്‍ എത്തിയത്. സാഹസിക റീല്‍ ചിത്രീകരിക്കാനായി, യുവാവ് ഡാമിൻ്റെ വ്യൂ പോയിന്റിലുള്ള ഇരുമ്പ് കമ്പിയില്‍ കയറുകയും 30 അടി ഉയരത്തില്‍നിന്ന് വെള്ളത്തിലേക്ക് ചാടുകയുമായിരുന്നു. വെള്ളം കുറവുള്ള ഭാഗത്തെ പാറയിലേക്ക് ഇടിച്ചുവീണതോടെ യുവാവിൻ്റെ ഇരുകാലുകള്‍ക്കും പരിക്കേറ്റു.
പരിക്കിനെ തുടർന്ന് യുവാവിന് കരയിലേക്ക് കയറാനായില്ല. വെള്ളത്തില്‍ മുങ്ങുന്ന സാഹചര്യമുണ്ടായതോടെ യുവാവ് കൈകള്‍ ഉപയോഗിച്ച് വെള്ളത്തില്‍ പൊങ്ങിക്കിടക്കാൻ ശ്രമം നടത്തി. സംഭവം കണ്ട് പന്തികേട് മനസ്സിലാക്കിയ ഒപ്പമുണ്ടായിരുന്നവർ യുവാവിനെ ഉടൻതന്നെ കരയ്ക്ക് കയറ്റി. ഉടൻതന്നെ പൊലീസും സംഭവസ്ഥലത്തേക്ക് എത്തി. സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പരിശോധന നടത്തിയപ്പോഴാണ് യുവാവിൻ്റെ ഇരുകാലുകള്‍ക്കും പൊട്ടലുണ്ടെന്ന് കണ്ടെത്തിയത്. യുവാവിൻ്റെ ഒരു കാലില്‍ ശസ്ത്രക്രിയ നടത്തി.
Comments
Post a Comment