കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ട്രെയിനില്‍ ദീപം കത്തിച്ച്‌ പ്രാര്‍ഥന; തീവണ്ടിയില്‍നിന്ന് ഇറക്കിവിട്ടു

മുംബൈ: പ്രാർഥിക്കാനായി ബെർത്തില്‍ ദീപം കത്തിച്ചുവെച്ചതിന് 55 വയസ്സുള്ള യാത്രക്കാരനെ ദീർഘദൂര ട്രെയിനില്‍നിന്ന് ഇറക്കിവിട്ടു.

ഇയാളുടെപേരില്‍ റെയില്‍വേ പോലീസ് കേസുമെടുത്തു ഹസ്രത്ത് നിസാമുദ്ദീൻ-മൈസൂരു എക്സ്പ്രസില്‍ കഴിഞ്ഞദിവസമാണ് സംഭവം. മധ്യപ്രദേശിലെ ഗ്വാളിയറില്‍നിന്നുള്ള ഗരീബ എന്ന യാത്രക്കാരനായിരുന്നു ബെർത്തില്‍ ദീപം കത്തിച്ചുവെച്ചത്.

യാത്രക്കാരനില്‍നിന്ന് തീപ്പെട്ടി, ഒരു ധൂപപാത്രം എന്നിവ കണ്ടെടുക്കുകയും ഭൂസാവല്‍ സ്റ്റേഷനില്‍ ഇറക്കിവിടുകയുമായിരുന്നു.തീപിടിക്കാൻ സാധ്യതയുണ്ടെന്ന് ടി.ടി.ഇ. യാത്രക്കാരനോട് പറഞ്ഞെങ്കിലും പ്രാർഥന കഴിഞ്ഞിട്ട് അണയ്‌ക്കാമെന്ന് പറയുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം ടി.ടി.ഇ.യുടെ മൊബൈല്‍ ഫോണിലും പകർത്തിയിട്ടുണ്ടെന്ന് റെയില്‍വേ അറിയിച്ചു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.