കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
വെള്ളിയാഴ്ച രാവിലെയാണ് പ്രസവത്തിനായി യുവതിയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകീട്ടോടെ പ്രസവം നടന്നതിന് പിന്നാലെ അമിത രക്തസ്രാവമുണ്ടായതായാണ് ബന്ധുക്കള്‍ പറയുന്നത്.
ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് റീം സിതാരയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നല്‍കുകയായിരുന്നു. എന്നാല്‍ ശനിയാഴ്ച പുലർച്ചയോടെ മരണം സംഭവിച്ചു. നവജാത ശിശുവിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചികിത്സയ്ക്കിടെ ഉണ്ടായ ഗുരുതരാവസ്ഥയും മരണവും സംബന്ധിച്ച് ഡോക്ടറുടെ അനാസ്ഥയുണ്ടായെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ ചികിത്സയുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
തുറക്കല്‍ ജാബിർ പള്ളത്തിലിന്റെയും ഷെറീന മണ്ണാരിലിന്റെയും മകളാണ് റീം സിതാര. മഞ്ചേരി വീമ്പൂർ മാരിയാട് സ്വദേശി പി. മുഹമ്മദ് വാസീം (മദീന) ആണ് ഭർത്താവ്.
നസല്‍ ഷാഹിൻ, റയ റോസ്, അസിം റഷിൻ എന്നിവരാണ് സഹോദരങ്ങള്‍.
Comments
Post a Comment