ബാങ്ക് പണിമുടക്കില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം; സൗജന്യ പരിധി കഴിഞ്ഞാലും എടിഎം ചാര്‍ജ് ഈടാക്കില്ലെന്ന് പൊതുമേഖലാ ബാങ്കുകള്‍

Image
  ന്യൂഡല്‍ഹി :   സെപ്റ്റംബർ 28 മുതല്‍ 30 വരെ നടക്കാൻ സാധ്യതയുള്ള മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് കണക്കിലെടുത്ത്, പൊതുമേഖലാ ബാങ്കുകള്‍ എടിഎം ഉപഭോക്താക്കള്‍ക്കായി സുപ്രധാന ഇളവുകള്‍ പ്രഖ്യാപിച്ചു. പണിമുടക്ക് ദിനങ്ങളില്‍ നിശ്ചിത സൗജന്യ പരിധിക്ക് മുകളിലുള്ള എടിഎം ഇടപാടുകള്‍ക്ക് പ്രത്യേക ചാർജുകള്‍ ഒന്നും ഈടാക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB), ബാങ്ക് ഓഫ് ബറോഡ (BoB), യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് തുടങ്ങിയ പ്രമുഖ പൊതുമേഖലാ ബാങ്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആർ.ബി.ഐയുടെ നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌, സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് മാസം അഞ്ച് സൗജന്യ ഇടപാടുകളും, മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് മെട്രോ നഗരങ്ങളില്‍ മൂന്നും മറ്റ് പ്രദേശങ്ങളില്‍ അഞ്ചും സൗജന്യ ഇടപാടുകളുമാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ സെപ്റ്റംബർ 28 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ ഏതൊരു ബാങ്കിന്റെ എടിഎം ഉപയോഗിച്ചാലും അധിക നിരക്കുകള്‍ ഈടാക്കില്ല. ഇത് പണിമുടക്ക് സമയത്ത് ഉപഭോക്താക്കള്‍ക്ക് തടസമില്ലാതെ പണം പിൻവലിക്കാൻ സഹായകമാകും. ഡിജിറ്റല്‍ മാർഗങ്ങള്‍...

പെരിന്തല്‍മണ്ണ ബാലകൃഷ്ണൻ വധക്കേസ്; പ്രതി 19 വര്‍ഷത്തിന് ശേഷം ക്രൈംബ്രാഞ്ചിൻ്റെ പിടിയില്‍


മലപ്പുറം : നാടിനെ നടുക്കിയ പെരിന്തൽമണ്ണ അക്ബർ സോമിൽ മാനേജർ ബാലകൃഷ്ണനെ ക്രൂരമായി കൊലപ്പെടുത്തി അറക്കപ്പൊടി കുഴിയിൽ കുഴിച്ചുമൂടിയ കേസിൽ 18 വർഷങ്ങൾക്ക് ശേഷം ഒന്നാം പ്രതി പിടിയിൽ. അസമിലെ ദേമാജി ജില്ലയിൽ അരുണാചൽ പ്രദേശ് അതിർത്തിയോട് ചേർന്നുള്ള വിദൂര ഗ്രാമമായ 'ഗോഗമുഖ്' എന്ന സ്ഥലത്തുനിന്നാണ് പ്രതിയെ മലപ്പുറം ക്രൈംബ്രാഞ്ച് സംഘം സാഹസികമായി പിടികൂടിയത്.

2007 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെരിന്തൽമണ്ണ മൗലാനാ ആശുപത്രിക്ക് സമീപമുള്ള അക്ബർ സോമില്ലിൽ വെച്ച് മാനേജരായ ബാലകൃഷ്ണനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി മില്ലിലെ അറക്കപ്പൊടി കുഴിയിൽ ഒളിപ്പിക്കുകയായിരുന്നു.

സംഭവത്തിന് തൊട്ടടുത്ത ദിവസങ്ങളിൽ മില്ലിൽ ജോലി ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ അപ്രത്യക്ഷരായി. ഇവർ നൽകിയിരുന്ന വിലാസവും പേരും വ്യാജമാണെന്ന് തെളിഞ്ഞതോടെ പോലീസിന്റെ അന്വേഷണം പ്രതിസന്ധിയിലാവുകയായിരുന്നു.

വർഷങ്ങളോളം ബിഹാർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതികൾക്കായി വലവീശിയെങ്കിലും ഒളിത്താവളങ്ങൾ ഇടയ്ക്കിടെ മാറിയത് അന്വേഷണത്തിന് വലിയ വെല്ലുവിളിയായി. ഒടുവിൽ മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പിയുടെ മേൽനോട്ടത്തിൽ ശാസ്ത്രീയ അന്വേഷണ രീതികളും പുതിയ സാങ്കേതികവിദ്യയും ഉപയോഗിച്ച് പ്രതിയെ കണ്ടെത്തുകയായിരുന്നു.

ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അസമിലേക്ക് തിരിച്ചത്. ഭാഷാപരമായ പ്രയാസങ്ങളും ഹിമാലയൻ വനാതിർത്തിയോട് ചേർന്നുള്ള പ്രത്യാക്രമണ സാധ്യതകളും അതിജീവിച്ചാണ് മിന്നൽ നീക്കത്തിലൂടെ കേരള പോലീസ് പ്രതിയെ കീഴടക്കിയത്.

18 വർഷം നീണ്ട നിഴൽ നാടകത്തിനൊടുവിൽ പ്രതിയെ കോടതിയിൽ ഹാജരാക്കാനായതിന്റെ ആശ്വാസത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.