ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ മാറിക്കയറി വഴി തെറ്റിയ നാലുവയസ്സുകാരന് ടി.ടി.ഇ. രക്ഷകനായി

കോഴിക്കോട്: തലശ്ശേരിയിലേക്ക് പോകുന്നതിനായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി കാത്തുനില്‍ക്കുന്നതിനിടെ അറിയാതെ മറ്റൊരു വണ്ടിയില്‍ കയറിയ നാലുവയസ്സുകാരനെ ടി.ടി.ഇ.

രക്ഷപ്പെടുത്തി മാതാപിതാക്കളുമായി വീണ്ടും ചേർത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.40 ഓടെയാണ് സംഭവം. പാനൂർ സ്വദേശികളായ ദമ്പതികളുടെ മകനാണ് അറിയാതെ വണ്ടി മാറിക്കയറിയത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍നിന്ന് കഴിച്ച ഐസ്ക്രീമിന്റെ കവർ കളയുന്നതിനായി രക്ഷിതാവ് മാറിനിന്ന സമയത്താണ് കുട്ടി പ്ലാറ്റ്ഫോമില്‍ നിർത്തിയിട്ടിരുന്ന ജനശതാബ്ദി എക്സ്പ്രസില്‍ കയറിയത്. പിന്നാലെ തീവണ്ടി പ്ലാറ്റ്ഫോം വിട്ടു.

കുട്ടിയെ കാണാതായതോടെ പിതാവ് സിറാജുദ്ദീനും മാതാവ് ഷമീനയും പ്ലാറ്റ്ഫോമില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇതിനിടെ ജനശതാബ്ദി എക്സ്പ്രസിലെ ഡി-8 കോച്ചിന്റെ വാതിലിനടുത്ത് കുട്ടി തനിച്ച്‌ നില്‍ക്കുന്നത് ടി.ടി.ഇ. എൻ.എം. പ്രതീഷിന്റെ ശ്രദ്ധയില്‍പ്പെട്ടു.കുട്ടിയെ കണ്ടെത്തിയ ഉടൻ പ്രതീഷ് റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. അതേസമയം, കുട്ടിയെ കാണാതായ വിവരം കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് കണ്‍ട്രോള്‍ റൂം വഴി പ്രതീഷ് കുമാറിനെയും അറിയിച്ചിരുന്നു.കുട്ടിയെ ടി.ടി.ഇ.

കണ്ടെത്തിയ വിവരം കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ അനൗണ്‍സ് ചെയ്യുകയും ചെയ്തു. ജനശതാബ്ദി എക്സ്പ്രസ് തിരൂരില്‍ എത്തിയപ്പോള്‍ ടി.ടി.ഇ. കുട്ടിയെ തിരൂർ ആർ.പി.എഫിന് കൈമാറി.തുടർന്ന് കുട്ടിയെ കാണാതായ സംഭവത്തില്‍ ആശങ്കയിലായിരുന്ന മാതാപിതാക്കള്‍ മറ്റൊരു തീവണ്ടിയില്‍ തിരൂരിലെത്തി. അവിടെവച്ച്‌ ആർ.പി.എഫില്‍നിന്ന് കുട്ടിയെ ഏറ്റുവാങ്ങി.

ടി.ടി.ഇ.യുടെ സമയോചിതമായ ഇടപെടലിലൂടെയാണ് വണ്ടി മാറിക്കയറിയ നാലുവയസ്സുകാരനെ സുരക്ഷിതമായി കണ്ടെത്താനും മാതാപിതാക്കളുമായി വീണ്ടും ചേർക്കാനും സാധിച്ചത്.

 NB: ഈ വാർത്തയില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.