കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
മലപ്പുറം മേല്‍മുറിയില്‍ ഉപേക്ഷിച്ച നിലയിലാണ് തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ കണ്ടെത്തിയത്. കൊടുവള്ളി സ്വദേശി മക്സൂസ് ഹാനൂക് ആണ് മോഷണം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിരിയിക്കുന്നത് .
കുരുവട്ടൂർ പച്ചക്കുളം കുറ്റിപ്പുറത്ത് താഴത്ത് ഇസ്‌മായില്‍ കുട്ടി ഹാജിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വീട്ടിലെ പുരുഷന്മാർ ജുമുഅ നമസ്‌കാരത്തിനായി പള്ളിയില്‍ പോയ സമയത്താണ് കുടിവെള്ളം ആവശ്യപ്പെട്ട് യുവാവ് വീട്ടിലെത്തിയത്. ഈ സമയം വീട്ടില്‍ ഇസ്‌മായില്‍ കുട്ടി ഹാജിയുടെ ഭാര്യ ആമിനയും മരുമകള്‍ സഫ്‌നയും മാത്രമാണ് ഉണ്ടായിരുന്നത്.
വെള്ളം എടുക്കുന്നതിനായി ഇരുവരും അകത്തേക്ക് പോയ സമയത്ത് യുവാവ് വീട്ടിനുള്ളില്‍ കയറി ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപയും അഞ്ചര പവൻ സ്വർണവും കവരുകയായിരുന്നു. വെള്ളവുമായി പുറത്തേക്ക് എത്തിയപ്പോഴാണ് യുവാവിനെ കാണാനില്ലെന്ന് വീട്ടുകാർ ശ്രദ്ധിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പണവും സ്വർണവും നഷ്ടപ്പെട്ട വിവരം മനസ്സിലായത്.
Comments
Post a Comment