തൃശൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; മൂന്ന് മരണം

Image
 തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തില്‍ സ്‌ഫോടനം. മൂന്ന് പേര്‍ മരിച്ചു. നാല്‍പതോളം തെഴിലാളികള്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനിടെയും സ്‌ഫോടനം ഉണ്ടായി. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി . നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. വലിയ സ്‌ഫോടന ശബ്ദം കിലോമീറ്ററുകള്‍ക്കിപ്പുറവും കേട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു.പ്രദേശത്ത് ചില ആളുകളുടെ ശരീര ഭാഗങ്ങള്‍ ചിതറിക്കിടക്കുന്നുണ്ടെന്ന് പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു.

FLASH NEWS

Comments

Popular posts from this blog

അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടികളെ പാമ്പ് കടിച്ചു; എട്ടു വയസുകാരന് ദാരുണാന്ത്യം

അലൻ ജോസ് പെരേരയ്ക്ക് നേരെ കൊണ്ടോട്ടിയിൽ ആൾക്കൂട്ട ആക്രമണമെന്ന് ആരോപണം; ചർച്ചയായി സോഷ്യൽമീഡിയ

ഫറോക്കില്‍ ട്രെയിനിനു നേരെ കല്ലേറ്; വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റ കേസിലെ പ്രതി കടലുണ്ടി സ്വദേശി പിടിയിൽ