Posts

Showing posts from April, 2026

ബാങ്ക് പണിമുടക്കില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം; സൗജന്യ പരിധി കഴിഞ്ഞാലും എടിഎം ചാര്‍ജ് ഈടാക്കില്ലെന്ന് പൊതുമേഖലാ ബാങ്കുകള്‍

Image
  ന്യൂഡല്‍ഹി :   സെപ്റ്റംബർ 28 മുതല്‍ 30 വരെ നടക്കാൻ സാധ്യതയുള്ള മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് കണക്കിലെടുത്ത്, പൊതുമേഖലാ ബാങ്കുകള്‍ എടിഎം ഉപഭോക്താക്കള്‍ക്കായി സുപ്രധാന ഇളവുകള്‍ പ്രഖ്യാപിച്ചു. പണിമുടക്ക് ദിനങ്ങളില്‍ നിശ്ചിത സൗജന്യ പരിധിക്ക് മുകളിലുള്ള എടിഎം ഇടപാടുകള്‍ക്ക് പ്രത്യേക ചാർജുകള്‍ ഒന്നും ഈടാക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB), ബാങ്ക് ഓഫ് ബറോഡ (BoB), യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് തുടങ്ങിയ പ്രമുഖ പൊതുമേഖലാ ബാങ്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആർ.ബി.ഐയുടെ നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌, സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് മാസം അഞ്ച് സൗജന്യ ഇടപാടുകളും, മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് മെട്രോ നഗരങ്ങളില്‍ മൂന്നും മറ്റ് പ്രദേശങ്ങളില്‍ അഞ്ചും സൗജന്യ ഇടപാടുകളുമാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ സെപ്റ്റംബർ 28 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ ഏതൊരു ബാങ്കിന്റെ എടിഎം ഉപയോഗിച്ചാലും അധിക നിരക്കുകള്‍ ഈടാക്കില്ല. ഇത് പണിമുടക്ക് സമയത്ത് ഉപഭോക്താക്കള്‍ക്ക് തടസമില്ലാതെ പണം പിൻവലിക്കാൻ സഹായകമാകും. ഡിജിറ്റല്‍ മാർഗങ്ങള്‍...

ചുട്ടുപൊള്ളുന്ന വേനലിന് ആശ്വാസം; കനത്ത ഇടിമിന്നലോടു കൂടിയ വേനൽമഴ എത്തി

Image
  കൊണ്ടോട്ടി :  കടുത്ത വേനൽച്ചൂടിൽ വെന്തുരുകുന്ന മലപ്പുറം ജില്ലയ്ക്ക് കുളിർമയേകി വീണ്ടും വേനൽമഴയെത്തി. കൊണ്ടോട്ടി നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടരുന്ന പൊള്ളുന്ന ചൂടിന് മഴ നേരിയ ആശ്വാസം പകർന്നുവെങ്കിലും നഗരത്തിലെ ജനജീവിതത്തെയും പൊതുപരിപാടികളെയും മഴ സാരമായി ബാധിച്ചു. പ്രധാനമായും കൊണ്ടോട്ടി നഗരത്തിൽ നടന്നുവരുന്ന 'കൊണ്ടോട്ടി ഫെസ്റ്റ്' പരിപാടികളെ മഴ പ്രതികൂലമായി ബാധിച്ചു. ഫെസ്റ്റ് നഗരിയിലെ സ്റ്റാളുകളിലും പ്രദർശന മേഖലകളിലും മഴവെള്ളം കാരണം സംഘാടകർക്കും വ്യാപാരികൾക്കും തിരിച്ചടിയായി. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 5 മുതൽ 15 മില്ലിമീറ്റർ വരെ മഴയ്ക്കും ഏകദേശം 50 കിലോമീറ്റർ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തണ്ണിമത്തൻ കഴിച്ചതിനു പിന്നാലെ നാലംഗ കുടുംബം മരിച്ച സംഭവം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Image
മുംബൈ:  മഹാരാഷ്ട്രയില്‍ തണ്ണിമത്തൻ കഴിച്ചതിനു പിന്നാലെ നാലംഗ കുടുംബം മരിച്ച സംഭവത്തില്‍ സാധാരണ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളല്ല ഇവരില്‍ കണ്ടതെന്ന് ഡോക്ടർമാർ. മറ്റെന്തോ രാസവസ്തു ഉള്ളില്‍ ചെന്നതിന്റെ ലക്ഷണങ്ങളാണ് കണ്ടതെന്നും സാധാരണ ഭക്ഷ്യവിഷബാധയേറ്റാല്‍ ഉണ്ടാകുന്നതിലും വളരെ മോശമായ അവസ്ഥയിലാണ് നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഡോക്ടർമാർ പറഞ്ഞു. അബ്ദുല്ല ദോക്കാഡിയ (40), ഭാര്യ നസ്റീൻ ദോക്കാഡിയ (35) മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് ഞായറാഴ്ച മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. ഞായറാഴ്ച ഛർദിയെത്തുടർന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവർ നേരത്തെ ബിരിയാണിയും അതിനുശേഷം തണ്ണിമത്തനും കഴിച്ചെന്നാണ് വിവരം. എന്നാല്‍ സാധാരണയായി, ഭക്ഷ്യവിഷബാധ ഉണ്ടായാല്‍ കാണുന്ന ലക്ഷണങ്ങളായിരുന്നില്ല ഇവരില്‍ കണ്ടെതെന്ന് സർ ജെജെ ആശുപത്രിയിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. സഞ്ജയ് സുരാസെ പറഞ്ഞു. 'ഭക്ഷ്യവിഷബാധ ആയിരുന്നെങ്കില്‍ ലക്ഷണങ്ങള്‍ ഇങ്ങനെയാകുമായിരുന്നില്ല. ഭക്ഷ്യവിഷബാധ ആയിരുന്നെങ്കില്‍ ഇത്രവേഗത്തില്‍ സ്ഥിതി ഗുരുതരമാകുമായിരുന്നില്ല. സ്ഥിതി വഷളായ വേഗത, ഗുരുതരാവസ്ഥ, ഒരേ കുടുംബത്തിലെ ഒന്നി...

മേശവലിപ്പിലൊളിച്ച ചേര സ്വർണ മോതിരമണിഞ്ഞു കുടുങ്ങി

Image
  അഡൂർ :  മോതിരം പോലെയുള്ള വളയങ്ങളാണ് മോതിരവളയൻ പാമ്പിന് ആ പേര് വീഴാൻ കാരണം. എന്നാൽ ദേഹത്ത് സ്വർണമോതിരമണിഞ്ഞ ഈ ചേരയെ എന്തു പേരിട്ടു വിളിക്കും?. അഡൂർ കൊപ്പളത്തെ സി.എച്ച്.രവിയുടെ വീട്ടിലെ മേശവലിപ്പിലാണ് സ്വർണമോതിരത്തിൽ കുടുങ്ങിയ ചേരയെ കണ്ടത്. മേശവലിപ്പിൽ പാമ്പിനെ കണ്ടത്, പാമ്പുപേടി വർധിച്ച ഈ സമയത്ത് പരിഭ്രാന്തിക്കിടയാക്കിയെങ്കിലും ഒടുവിൽ കൗതുകത്തിനു വഴിമാറി. ‌ഇന്നലെ രാവിലെ 9ന് ആണ് സംഭവം. പുതിയ വീടിന്റെ പണി നടക്കുന്നതിനാൽ അതിനടുത്ത് നിർമിച്ച ഷെഡിലാണ് വീട്ടുസാധനങ്ങൾ സൂക്ഷിച്ചിരുന്നത്. രവി സ്ഥലത്തുണ്ടായിരുന്നില്ല. രാവിലെ ബാങ്കിലേക്ക് പോകുന്നതിനായി രേഖകൾ എടുക്കാൻ രവിയുടെ ഭാര്യ ശൈലജ മേശ വലിപ്പ് തുറന്നപ്പോഴാണ് പാമ്പിന്റെ വാൽ കണ്ടത്. ഉടനെ അത് അടച്ച് വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചു . വീട്ടിൽ കുട്ടികളുള്ളതിനാൽ എല്ലാവരും പരിഭ്രാന്തിയിലായി. ഉടനെ വനംവകുപ്പിന്റെ സർപ്പ വൊളന്റിയർമാരായ കെ.മഹേഷും അനിലും വീട്ടിലെത്തി. മേശ തുറന്ന് നോക്കിയപ്പോൾ കടലാസുകൾക്കിടയിൽ പാമ്പിനെ കണ്ടു. അതിനെ പുറത്തെടുത്തപ്പോഴാണ് മധ്യഭാഗത്തായി സ്വർണമോതിരം ചുറ്റിയ നിലയിൽ കണ്ടത്. നാലടിയോളം നീളമുള്ള ചേര മോതിരം കുടുങ്ങിയത...

പെൺകുട്ടികളുടെ ചിത്രങ്ങളെടുത്ത് മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപ്പന; യുവാവ് അറസ്റ്റിൽ

Image
 മലപ്പുറം: പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കണ്ടന്റാക്കി ടെലഗ്രാമിൽ വിൽപ്പന നടത്തിയെന്ന കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം വള്ളിക്കുന്ന് സ്വദേശി നിതിൻ മോഹൻദാസാണ് അറസ്റ്റിലായത്. രാമനാട്ടുകര സ്വദേശിയുടെ പരാതിയിൽ പരപ്പനങ്ങാടി പൊലീസ് ആണ് ഇയാളെ പിടികൂടിയത്. കണ്ണൂർ സ്വദേശി നൽകിയ പരാതിയിൽ ഇയാളെ കസ്റ്റഡിയിൽ എടുക്കാൻ ന്യൂ മാഹി പൊലീസും പരപ്പനങ്ങാടിയിൽ എത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ നിന്ന് ചിത്രങ്ങളെടുത്താണ് മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപ്പന നടത്തുന്നത്. കുട്ടികൾ ഉൾപ്പെടെയുള്ള ചിത്രങ്ങൾ പ്രതി ദുരുപയോഗം ചെയ്തിട്ടുണ്ട്. മലപ്പുറം, താനൂർ, പരപ്പനങ്ങാടി,ബേ പ്പൂർ,ന്യൂമാഹി എന്നിവടങ്ങളിലായി എട്ടുപരാതികളാണ് നിതിനെതിരെ ഉള്ളത്. ബന്ധുക്കളുടെയും പരിചയമുള്ളവരുടെയും ചിത്രങ്ങളാണ് നിതിൻ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

കേരളത്തില്‍ ഭരണം UDFനെന്ന് എക്സിറ്റ് പോള്‍ ; മുഖ്യമന്ത്രിയായി പിണറായി വിജയൻ തന്നെയെന്നും സര്‍വ്വേ ഫലം! NDA അക്കൗണ്ട് തുറക്കുമെന്നും പ്രവചനം

Image
തിരുവനന്തപുരം: കേരളത്തില്‍ ഒരു പതിറ്റാണ്ടു നീണ്ട ഇടതുഭരണം അവസാനിക്കുമെന്നും യു.ഡി.എഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങള്‍ ആരെ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിന് നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് മുൻതൂക്കം ലഭിച്ചിരിക്കുന്നത്. സർവേ പ്രകാരം മുന്നണികളുടെ ഏകദേശ സീറ്റ് നില, യു.ഡി.എഫ്: 78 മുതല്‍ 90 സീറ്റുകള്‍ വരെ നേടി അധികാരം പിടിച്ചെടുക്കും, എല്‍.ഡി.എഫ്: 49 മുതല്‍ 62 സീറ്റുകള്‍ വരെ ഒതുങ്ങും, ബി.ജെ.പി നയിക്കുന്ന എൻ ഡി എ അക്കൗണ്ട് തുറക്കും എന്നാണ്. ഭരണമാറ്റം പ്രവചിക്കപ്പെടുമ്പോഴും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങള്‍ നല്‍കിയ പിന്തുണ പിണറായി വിജയനാണ് എന്നാണ് സർവ്വേ. പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരണമെന്ന് ആഗ്രഹിക്കുന്നത് 33 ശതമാനം പേരാണ്. 21 ശതമാനം പേരുടെ പിന്തുണയോടെ വി.ഡി. സതീശൻ രണ്ടാമതെത്തി. രമേശ് ചെന്നിത്തലയെ 8 ശതമാനം പേർ പിന്തുണച്ചു. രാജീവ് ചന്ദ്രശേഖറിന് 4 ശതമാനം പേരുടെ പിന്തുണ ലഭിച്ചു. കെ.സി. വേണുഗോപാല്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ഭരണം യു.ഡി.എഫിന് ലഭിക്കുമെന്ന് പ്രവചിക്കുമ്പോഴും വ്യക്തിഗത പിന്തുണയി...

ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കാതിൽ കമ്മലിട്ട് മാനാഞ്ചിറ വഴി നടക്കും ; പി.വി അന്‍വര്‍

Image
  കോഴിക്കോട് :  ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കാതിൽ കമ്മലിട്ട് മാനാഞ്ചിറ റോഡ് വഴി നടക്കുമെന്ന് പി വി അൻവർ. റിയാസ് തയാറുണ്ടോയെന്നും കമ്മലിടണ്ട, മൊട്ടയടിച്ചാൽ മതിയെന്നും അൻവർ പറഞ്ഞു. സംസ്ഥാനത്ത് പിണറായിസത്തിനെതിരായ തരംഗമുണ്ടായി. മുഹമ്മദ് റിയാസിന്റെ ആധിപത്യം എൽഡിഎഫിന് തിരിച്ചടിയായെന്നും അൻവർ ആരോപിച്ചു. ഭരണത്തിലും പാർട്ടിയിലും റിയാസിന് അപ്രമാദിത്വമുണ്ടായതിൽ സിപിഐഎമ്മിൽ അമർഷമുണ്ടായിരുന്നു. സിപിഐഎം പ്രവർത്തകർ ബേപ്പൂരിൽ പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നു. കോഴിക്കോട് സിപിഐഎമ്മിന് തിരിച്ചടിയുണ്ടാകുന്നത് മുഹമ്മദ് റിയാസ് കാരണമാണ്. ന്യൂനപക്ഷ വോട്ടുകൾ എതിരായി. സിപിഐഎം വോട്ടുകൾ ചോർന്നുവെന്നും അൻവർ കൂട്ടിച്ചേർത്തു.

കാസര്‍കോട് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

Image
കാസര്‍കോട്  : പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. കാസർകോട് എളേരിത്തട്ടിലെ ശരത്- അജിത ദമ്പതികളുടെ മകള്‍ ഋതു ചന്ദ്രയാണ് മരിച്ചത്.  പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കുട്ടിക്ക്‌ പാമ്പ് കടിയേറ്റത്.  മുറ്റത്ത് കളിക്കുന്നതിനിടെ കളിപ്പാട്ടം കൂട്ടിയിട്ട മരങ്ങളിലേക്ക് വീഴുകയായിരുന്നു. ഇതെടുക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. മൂർഖനാണ് കുട്ടിയെ കടിച്ചതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. അവശനിലയിലായ കുട്ടി പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തുമ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്നു. ആന്തരിക അവയവങ്ങളെല്ലാം നിലച്ച മട്ടായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. വെൻ്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ഋതു ചന്ദ്ര ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.

ബംഗളൂരുവില്‍ ആശുപത്രി മതില്‍ ഇടിഞ്ഞുവീണ് രണ്ട് മലയാളികളടക്കം ഏഴുപേര്‍ മരിച്ചു

Image
ബെംഗളൂരു : കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞു വീണ് ബെംഗളൂരുവിൽ ഏഴ് പേർ മരിച്ചു. ബുധനാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ മഴയിലാണ് വൻ ദുരന്തമുണ്ടായത്. മൂന്ന് കുട്ടികളടക്കമുള്ളവർക്കാണ് ജീവൻ നഷ്ടമായത്. ശിവാജിനഗറിലെ ബൗറിംഗ് ആശുപത്രിയുടെ എട്ടടി ഉയരമുള്ള ചുറ്റുമതിൽ തകർന്ന് വീണതാണ് ദുരന്തമായത്. ബസ് സ്റ്റാൻഡിനും മാർക്കറ്റിനും സമീപമുള്ള ഈ ഭാഗത്ത് മഴയിൽ നിന്ന് രക്ഷതേടി താൽക്കാലിക ഷെഡുകൾക്ക് താഴെ നിന്ന വഴിയോര കച്ചവടക്കാരും യാത്രക്കാരുമാണ് അപകടത്തിൽപ്പെട്ടത്. മതിലിനടിയിൽ കുടുങ്ങിയവർക്കായി ഉടൻ തന്നെ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. രക്ഷാ പ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാവിധ സഹായങ്ങളും സർക്കാർ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2 മണിക്കൂറിൽ പ്രളയ സമാന മഴ അതേസമയം രണ്ട് മണിക്കൂർ നീണ്ടുനിന്ന കനത്ത മഴയിൽ നഗരം വെള്ളത്തിനടിയിലായി. വിധാന സൗധ, കണ്ഠീരവ സ്റ...

കക്കൂസ് മാലിന്യം പുറത്തേക്കൊഴുകി; ടോള്‍പ്ലാസയുടെ ടോയ്‌ലറ്റുകള്‍ അടച്ചുപൂട്ടി

Image
മലപ്പുറം : വെട്ടിച്ചിറ ടോള്‍ പ്ലാസയിലെ കക്കൂസ് മാലിന്യം പുറത്തേക്കൊഴുക്കിയതായി പരാതി. ആതവനാട് പഞ്ചായത്ത് അധികൃതർ ടോയ്ലറ്റുകള്‍ പൂട്ടി സീല്‍വെച്ചു. പ്രശ്നം പരിഹരിക്കാൻ ആരോഗ്യവകുപ്പ് നല്‍കിയ കത്തിന് മറുപടി നല്‍കാത്തിനെ തുടർന്നാണ് പഞ്ചായത്തിന്റെ നടപടി. ടോള്‍ പ്ലാസയിലെ സെപ്റ്റിക് ടാങ്കുകള്‍ അശാസ്ത്രീയമായി നിർമ്മിച്ചതാണ് മാലിന്യം പുറത്തിക്കൊഴുകാൻ കാരണമെന്നാണ് ആക്ഷേപം. നിറഞ്ഞ സെപ്റ്റിക് ടാങ്കുകളില്‍ നിന്ന് മലിനജലം ഓടകള്‍ വഴി പുറത്തേക്കൊഴുക്കുന്നു എന്നതായിരുന്ന പരാതി. ഇതുമായി ബന്ധപ്പെട്ട് നേരത്തെ പഞ്ചായത്ത് ടോള്‍ പ്ലാസ അധികൃതർക്ക് കത്ത് നല്‍കിയിരുന്നു. നിർമ്മാണ കമ്പനി, എൻഎച്ച്‌എഐ പ്രതിനിധികള്‍ പഞ്ചായത്ത് അധികൃതമായി ചർച്ച നടത്തിയെങ്കിലും നടപടി ഇല്ലാതായതോടെയാണ് പഞ്ചായത്ത് അധികൃതർ ടോയ്‌ലറ്റുകള്‍ പൂട്ടിയത്. ഓടകളിലൂടെ ഒഴുകിയെത്തുന്ന മലിനജലം സമീപത്തെ തോടുകളിലേക്കും മറ്റും എത്തുന്നതോടെ കടുത്ത ആരോഗ്യ ഭീഷണി നേരിടും എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. അതെ സമയം, പ്രശ്നത്തില്‍ ഉടൻ പരിഹാരം കാണുമെന്ന് ടോള്‍ പ്ലാസ അധികൃതർ അറിയിച്ചു.

കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകൻ മരിച്ചു

Image
  മലപ്പുറം: കാട്ടുപന്നിയെ തുരത്താൻ വച്ച വൈദ്യുതി കമ്പിയില്‍ നിന്ന്‌ ഷോക്കേറ്റ് തട്ടി കർഷകന് ദാരുണാന്ത്യം. പരിയാപുരം പട്ടിക്കുന്ന് സ്വദേശി കല്ലിപ്പറമ്പൻ അബ്ദുല്‍ അസീസ് (54) ആണ് മരിച്ചത്. മൃതദേഹത്തിന് സമീപം കാട്ടുപന്നിയെയും ചത്ത നിലയില്‍ കണ്ടെത്തി. ഭൂമി പാട്ടത്തിന് എടുത്ത് ചെയ്ത വാഴകൃഷിയിലാണ് വൈദ്യുതി സ്ഥാപിച്ചത്. അബ്ദുല്‍ അസീസിനെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന ഭൂമിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പ്രതി സജി അമ്മയെയും സഹോദരനെയും കൊന്നത് അതിക്രൂരമായി

Image
  ഇടുക്കി :   നെടുങ്കണ്ടം പച്ചടിയിലെ ഇരട്ടക്കൊലപാതകത്തില്‍ പുറത്തുവരുന്നത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയുടെ വിവരങ്ങള്‍. അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും അതിദാരുണമായി കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ രണ്ടാമത്തെ മകൻ സജി പിടിയിലായതോടെയാണ് കൊലപാതകത്തിന്റെ ഭീകരത പുറംലോകമറിഞ്ഞത്. ഏപ്രില്‍ നാലാം തീയതി രാത്രിയാണ് നാടിനെ നടുക്കിയ ഈ കൊലപാതകങ്ങള്‍ നടന്നത്. നിസ്സാരമായ തർക്കങ്ങളെത്തുടർന്ന് പ്രകോപിതനായ സജി തന്റെ വീട്ടുകാരെ മൃഗീയമായി നേരിടുകയായിരുന്നു. സഹോദരൻ റെജിയെ ക്രൂരമായി മർദ്ദിച്ച ശേഷം കഴുത്തില്‍ തോർത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണ് സജി കൊലപ്പെടുത്തിയത്. 70 വയസ്സുള്ള അമ്മ മേരിക്കുട്ടിയെ മാരകമായി മർദ്ദിക്കുകയും, കൈകളില്‍ പിടിച്ച്‌ കറക്കി ഭിത്തിയിലേക്ക് ആഞ്ഞെറിയുകയുമായിരുന്നു. തല ഭിത്തിയിലിടിച്ചാണ് മേരിക്കുട്ടി കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഒട്ടും പതറാതെയായിരുന്നു സജിയുടെ നീക്കങ്ങള്‍. രണ്ട് ദിവസത്തോളം മൃതദേഹങ്ങള്‍ വീടിന് പുറത്ത് ഗ്രീൻ നെറ്റില്‍ പൊതിഞ്ഞു വെച്ചു. ദുർഗന്ധം പുറത്തുവരാതിരിക്കാനും ആർക്കും സംശയം തോന്നാതിരിക്കാനും വേണ്ടിയായിരുന്നു ഇത്. മൂന്നാം ദിവസം ...

കേരളം ആര്‍ക്കൊപ്പം? എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് പുറത്ത് വരും

Image
  തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് പുറത്തുവരും. കേരളത്തെ കാത്തിരിക്കുന്നത് ഭരണത്തുടർച്ചയോ അതോ ഭരണമാറ്റമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഏപ്രില്‍ 9-ന് നടന്ന ഒറ്റഘട്ട വോട്ടെടുപ്പിന് ശേഷം രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രവചനങ്ങളാണ് വിവിധ ഏജൻസികള്‍ പുറത്തുവിടുന്നത്. സംസ്ഥാനത്തെ മൂന്ന് പ്രധാന മുന്നണികളും വലിയ ആത്മവിശ്വാസത്തിലാണ്. വികസനത്തുടർച്ചയും ജനക്ഷേമ പദ്ധതികളും വോട്ടായി മാറുമെന്നും വീണ്ടും അധികാരത്തില്‍ എത്താമെന്നും ഇടതുമുന്നണി വിശ്വസിക്കുന്നു. അതേസമയം, മിക്ക പ്രീ-പോള്‍ സർവ്വേകളും യുഡിഎഫിന് നേരിയ മുൻതൂക്കം നല്‍കിയിരുന്നു. ഈ ആത്മവിശ്വാസവും ഭരണവിരുദ്ധ വികാരവും ഒത്തൊരുമയോടെയുള്ള പോരാട്ടവും അധികാരം തിരിച്ചുപിടിക്കാൻ സഹായിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി കരുതുന്നുണ്ട്. ഇത്തവണ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളില്‍ അക്കൗണ്ട് തുറക്കാനാകുമെന്നും വോട്ട് വിഹിതം വർധിപ്പിക്കാനാകുമെന്നുമാണ് ബിജെപി കരുതുന്നത്. 2021-ലെ തിരഞ്ഞെടുപ്പില്‍ ഭൂരിഭാഗം എക്സിറ്റ് പോള...

വാഹനം ഓടിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു; സൂര്യാതപമെന്ന് സംശയം

Image
  കൊണ്ടോട്ടി : കരിപ്പൂർ പുളിയംപറമ്പ് സ്വദേശി വാഹനം ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. പുളിയംപറമ്പ് കൈതക്കോട് അമ്പലത്തിങ്ങൽ താമസിക്കുന്ന നെയ്യൻ ആലിക്കോയയുടെ മകൻ സൈനുൽ ആബിദ് (38) ആണ് മരണപ്പെട്ടത്.  കടുത്ത ചൂടിനെത്തുടർന്ന് ശരീരത്തിനുണ്ടായ അസ്വസ്ഥതകളാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ​ഇന്നലെ കിഴിശ്ശേരി മേലേപുരക്കൽ ആശുപത്രിയുടെ മുൻപിൽ വെച്ച് വാഹനം ഓടിച്ചുപോകുന്നതിനിടെ ആബിദ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ തൊട്ടടുത്ത ആശുപത്രിയിലും പിന്നീട് സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ അന്ത്യം സംഭവിക്കുകയായിരുന്നു. ഒരു മാസം മുൻപാണ് ആബിദും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയത്. ​രിസ്‌വാനയാണ് ഭാര്യ. മക്കൾ: ഫാത്തിമ രഹന, സിദ്ന , ഫാത്തിമ അസ്‌വ.മാതാവ്: പരേതയായ സൈനബ. സഹോദരങ്ങൾ: ഖമറുദ്ദീൻ, പരേതനായ അസൈനാർ, ഖമറുന്നിസ. കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം പുളിയംപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം: യാത്രക്കാര്‍ ശ്രദ്ധിക്കുക

Image
  താമരശ്ശേരി :  താമരശ്ശേരി ചുരത്തിലെ ആറാംവളവിൽ നവീകരണപ്രവർത്തനങ്ങൾക്കിടെ താഴ്ചയിലേക്കു മറിഞ്ഞ എസ്‌കവേറ്റർ ഉയർത്തിയെടുക്കുന്നതിനായി ചുരത്തിൽ ബുധനാഴ്ച പകൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഖലാസിമാരെ ഉപയോഗിച്ച് രാവിലെ പത്തിനും വൈകീട്ട് അഞ്ചിനുമിടയിലുള്ള സമയത്തായിരിക്കും പ്രവൃത്തി. സംരക്ഷണഭിത്തിയുടെ പ്രവൃത്തിക്കിടയിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് എസ്‌കവേറ്റർ നിയന്ത്രണംവിട്ട് താഴ്ചയിലേക്കു പതിച്ചത്. ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ പൂർണനിയന്ത്രണവും മറ്റു വാഹനങ്ങൾക്ക് ഭാഗികനിയന്ത്രണവും ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. ഒൻപതാംവളവിൽ പുതിയ കൈവരിയൊരുക്കുന്നതിന്റെ തുടർപ്രവൃത്തിയും ബുധനാഴ്ച നടക്കും. വ്യൂ പോയിന്റിൽ പാറയിടിഞ്ഞ ഭാഗത്ത് ഗാബിയോൺ നെറ്റ് ഇടുന്ന പ്രവൃത്തിയും നടക്കും. ഈ പ്രവൃത്തികൾ നടക്കുന്ന സമയങ്ങളിൽ ചുരത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

കൊട്ടപ്പുറത്ത് രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; യാത്രക്കാര്‍ക്ക് പരിക്ക്

Image
  പുളിക്കല്‍ :  കൊട്ടപ്പുറത്ത് രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പാലക്കാട് ഭാഗത്തുനിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സും കോഴിക്കോട് ഭാഗത്തുനിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ രാവിലെ 7 മണിയോടെയാണ് അപകടം. കോഴിക്കോട് നിന്നും പാലക്കാടേക്ക് പോവുന്ന ബസ് കൊട്ടപ്പുറം സ്കൂൾ റോഡിന് സമീപം നിർത്തി ആളെ കയറ്റുന്നതിനിടെ പാലക്കാട് നിന്നും കോഴിക്കോടേക്ക് വരുന്ന ബസ് ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ഇരു ബസുകളുടെയും മുൻവശം പൂർണ്ണമായും തകർന്നു. ബസ്സിലുണ്ടായിരുന്ന ഏതാനും യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.ഇവരെ ഉടൻതന്നെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടേയും നില നിലവിൽ ആശങ്കാജനകമല്ലെന്നാണ്  വിവരം. അപകടത്തെത്തുടർന്ന് കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

ഒടുവിൽ ലോഡ് ഷെഡിങ്; ദിവസവും അരമണിക്കൂർ വൈദ്യുതി നിയന്ത്രണം

Image
  തിരുവനന്തപുരം :   വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ കെഎസ്ഇബി. രാത്രി 6നും 12നും ഇടയില്‍ അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കെഎസ്ഇബി ഉന്നതതല യോഗത്തില്‍ തീരുമാനമെടുത്തത്. പീക്ക് അവറില്‍ വാഹനം ചാര്‍ജ് ചെയ്യരുതെന്നും എ.സി. താപനില 24നും 26നും ഇടയില്‍ ക്രമീകരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും യോഗത്തിലുണ്ടായി.

എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം മെയ് 15ന്, പ്ലസ് ടു റിസള്‍ട്ട് മെയ് 22ന്

Image
 തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തന്നെ സർട്ടിഫിക്കറ്റുകളുടെ വിതരണം ആരംഭിക്കും. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങൾ മെയ് 22-ന് പ്രസിദ്ധീകരിക്കും. പ്ലസ് വൺ പരീക്ഷാ ഫലം ജൂൺ 10-ന് പുറത്തുവിടുമെന്നും മന്ത്രി വ്യക്തമാക്കി.  ഫലപ്രഖ്യാപനത്തിന് പിന്നാലെ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കും. ഇതിന്റെ ഫലം മെയ് അവസാനവാരത്തോടെ പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അധ്യാപകർ അക്കാദമിക് സ്പിരിറ്റ് ഉയർത്തിപ്പിടിക്കണമെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.  വേനൽക്കാലത്തെ പഠന പിന്തുണാ ക്ലാസുകൾ വിജയകരമായി പൂർത്തിയായതായും മന്ത്രി അറിയിച്ചു. രാവിലെ 7.30 മുതൽ 10.30 വരെയായിരുന്നു ക്ലാസുകൾ. കടുത്ത ചൂടുള്ള ജില്ലകളിൽ ഓൺലൈനായാണ് ക്ലാസുകൾ നടത്തിയത്. ക്ലാസുകൾ നടത്താൻ കഴിയാത്ത സ്ഥലങ്ങളിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വിദ്യാർത്ഥികൾക്ക് മാർക്ക് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും...

തൃപ്പൂണിത്തുറയില്‍ വിവാഹ ദിവസം വരൻ മരിച്ചു

Image
  എറണാകുളം : തൃപ്പൂണിത്തുറയില്‍ വിവാഹ ദിവസം വരൻ മരിച്ചു. തൃപ്പൂണിത്തുറ ചാത്താരി വിളങ്ങാട്ടില്‍ ജോണിന്റെ (സെയ്ന്റ് ആന്റണീസ് ഫോട്ടോസ്റ്റാറ്റ്, കിഴക്കേക്കോട്ട ) മകൻ 32 കാരനായ ജസ്റ്റിൻ വി. ജോണ്‍ ആണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു തൃപ്പൂണിത്തുറ സെയ്ന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് മുന്നോടിയായുള്ള അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ ശനിയാഴ്ച വൈകീട്ടായിരുന്നു. അതിനുശേഷം ശാരീരികാസ്വസ്ഥതയനുഭവപ്പെട്ടതിനെ തുടർന്ന് ജസ്റ്റിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശു പത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

വേനല്‍ച്ചൂടില്‍ തണ്ണിമത്തന്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്; കുത്തിവയ്ക്കുന്നത് മാരക വിഷം ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Image
 വേനലിൽ വിപണി കൈയടക്കി വയ്ക്കുന്നവയിൽ മുൻപന്തിയിൽ തന്നെയാണ് തണ്ണിമത്തന്. ചൂട് കടുത്തതോടെ തണ്ണിമത്തന്റെ കാലവും തുടങ്ങി. ശരീരത്തിന് കുളിർമ നൽകാനും ജലാംശം നിലനിർത്താനും തണ്ണിമത്തനോളം മികച്ച മറ്റൊരു പഴമില്ല. എന്നാൽ, ആവശ്യക്കാർ ഏറിയതോടെ വിപണിയിൽ 'വ്യാജന്മാരും' സജീവമായിക്കഴിഞ്ഞിരിക്കുകയാണ്.തണ്ണിമത്തന്റെ നിറം വർധിപ്പിക്കാനും പെട്ടെന്ന് പഴുപ്പിക്കാനും രാസവസ്തുക്കൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്. നാം വാങ്ങുന്ന തണ്ണിമത്തൻ സുരക്ഷിതമാണോ എന്ന് പരിശോധിക്കാൻ ചില വഴികളുണ്ട്. ⭕നിറം കണ്ട് വാങ്ങരുത്, പഞ്ഞി ഉപയോഗിച്ച്‌ പരിശോധിക്കാം തണ്ണിമത്തൻ മുറിക്കുമ്പോൾ കാണുന്ന കടും ചുവപ്പ് നിറം കണ്ട് അത് നല്ലതാണെന്ന് ഉറപ്പിക്കരുത്. എറിത്രോസിന് (Erythrosin) പോലുള്ള കൃത്രിമ നിറങ്ങള് കുത്തിവച്ചാവാം ഈ ചുവപ്പ് കളർ ഉണ്ടാക്കുന്നത്.ഇത് പരിശോധിക്കാൻ ചെറിയൊരു പഞ്ഞി കഷ്ണമെടുത്ത് തണ്ണിമത്തന്റെ ഉൾഭാഗത്ത് ഒന്ന് അമർത്തുക. പഞ്ഞിയിൽ ചുവപ്പ് നിറം പടരുകയാണെങ്കിൽ അതിൽ രാസവസ്തുക്കൾ ചേർത്തിട്ടുണ്ടെന്ന് തന്നെ ഉറപ്പിക്കാം. സ്വാഭാവികമായ ചുവപ്പാണെങ്കിൽ ഇവ പഞ്ഞിയിലേക്ക് അത്ര പെട്ടെന്ന് പടരുകയില്ല. ⭕വെള...

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് തിരിച്ചടി, ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹാർജി തള്ളി സുപ്രീംകോ‌ടതി

Image
  ന്യൂഡൽഹി: ജനാധിപത്യ കേരള കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ആന്റണി രാജുവിന് കനത്ത തിരിച്ചടി. തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിക്കെതിരെ ആൻ്റണി രാജു നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. ശിക്ഷ തടയണമെന്ന അപ്പീലാണ് തള്ളിയത്. ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്ന ആന്റണിയുടെ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന രാജുവിന്റെ ആവശ്യം ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു. ജസ്റ്റിസ് ദീപാങ്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിലെ ശിക്ഷാവിധി തടയണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീല്‍ നൽകിയത്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ ആൻ്റണി രാജു ഹൈക്കോടതിയിലുമെത്തിയിരുന്നു. ഹൈക്കോടതി ആവശ്യം തള്ളിയത് ചോദ്യം ചെയ്താണ് അപ്പീല്‍ നൽകിയിരുന്നത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ ആന്റണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നില്ല. ആന്‍റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതൽ കേസിൽ 3 വര്‍ഷം തടവിനാണ് നെടുമങ്ങാട് കോടതി ശിക്ഷിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്ന ഈ ആവശ്യം തള്ളിയ തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുമുള്ള ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പുറപ്പെടുവിച്ചത...

ഒരാഴ്ചയായി കാണാതായ പഞ്ചായത്ത് അംഗത്തെ കാട്ടിനുള്ളിലെ കുടിയില്‍ അവശ നിലയില്‍ കണ്ടെത്തി

Image
ഇടുക്കി : മാങ്കുളത്ത് കാണാതായ ഗ്രാമപഞ്ചായത്ത് അംഗത്തെ കണ്ടെത്തി. മാങ്കുളം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്ബർ ധന്യ ഗണേശനെയാണ് ചിക്കനാംകുടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയില്‍ നിന്നും കണ്ടെത്തിയത് ഒരാഴ്ചയായി ഇവരെ കാണാനില്ലായിരുന്നു. ആരോഗ്യനില വഷളായതിനാല്‍ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചയായിട്ടും വിവരം ലഭിക്കാത്തതിനെ തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ധന്യയെ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് കഴിഞ്ഞ ബുധനാഴ്ചയോടെ മെമ്പർ ധന്യാ ഗണേഷ് വീട് വിട്ട് ഇറങ്ങിയത്. ഇവിടെ നിന്ന് ഇവർ സഹോദരിയുടെ വീട്ടില്‍ എത്തിയിരുന്നു. പിന്നീട്, വീട്ടിലേക്ക് മടങ്ങുകയാണ് എന്ന് പറഞ്ഞ് ഇറങ്ങിയിരുന്നെങ്കിലും എത്തിയിരുന്നില്ല. ഡ്രോണ്‍ ഉപയോഗിച്ചും ഡോഗ് സ്ക്വാഡിൻ്റെ സഹായത്തോടെയും പൊലീസ് പരിശോധന നടത്തിയിരുന്നു. ഇവരെ കാണാതായതില്‍ ദുരൂഹതയുണ്ടെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. കഴിഞ്ഞദിവസം ഇതേ സ്ഥലത്ത് പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്തിയിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

കൊച്ചില്‍ കവർച്ചാക്കേസ് പ്രതികൾ ചാടിപ്പോയി; തിരച്ചിൽ ഊർജ്ജിതം

Image
  കൊച്ചി : പൊലിസ് കസ്റ്റഡിയിൽ നിന്ന് രണ്ട് കവർച്ചാക്കേസ് പ്രതികൾ ചാടിപ്പോയി. കടവന്ത്ര പൊലിസ് പിടികൂടിയ പ്രതികളാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ പൊലിസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. പത്തനംതിട്ട സ്വദേശി റസൽ, ആലപ്പുഴ സ്വദേശി സൂരജ് എന്നിവരാണ് ചാടിപ്പോയത്.  വിവിധ കവർച്ചാക്കേസുകളിൽ പ്രതികളായ ഇവരെ ഇന്നലെ കോടതിയിൽ ഹാജരാക്കാനായി എത്തിച്ചതായിരുന്നു. മജിസ്ട്രേറ്റിന് മുന്നിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലിസിന്റെ കണ്ണുവെട്ടിച്ച് ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരെ പിടികൂടുന്നതിന് പോലീസ് അന്യേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കുട്ടികളുടെ തലയിണയ്ക്ക് അടിയിൽ വെള്ളിക്കെട്ടൻ പാമ്പ്; പരിശോധിച്ചപ്പോൾ വീട്ടിനുള്ളിൽ അഞ്ചെണ്ണം

Image
കോഴിക്കോട് :   കുറ്റ്യാടിക്കടുത്ത് മുണ്ടക്കുറ്റിയിൽ കിടപ്പുമുറിയിലെ തലയണയ്ക്കടിയിൽ നിന്ന് വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടെത്തി. മീത്തലെ കാപ്പുമ്മൽ രമേശന്റെ ഒരു വയസ്സുള്ള മകനും എട്ടു വയസ്സുള്ള മകളും കിടന്നുറങ്ങിയ കട്ടിലിലെ തലയണക്ക് അടിയിൽ ഞായറാഴ്ച്ച രാവിലെയാണ് പാമ്പിനെ കണ്ടത്. ആദ്യം തലയണയ്ക്ക് അടിയിലാണ് ഒരു പാമ്പിനെ കണ്ടത്. അതിനെ എടുത്തു മാറ്റി ഏറെ നേരം കഴിയും മുമ്പേ തന്നെ എട്ടു വയസ്സുള്ള പെൺകുട്ടി ബാത്ത് റൂമിൽ കയറിയപ്പോൾ അവിടെയും ഒരു വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടെത്തി. തുടർന്ന് രമേശൻ വീടിന്റെ മറ്റ് റൂമുകൾ പരിശോധിക്കുമ്പോൾ ഒരു പാമ്പിനെ കൂടി കണ്ടെത്തി. രാത്രിയിൽ നാട്ടുകാർ എത്തി വീടും പരിസരവും ഒന്നുകൂടി അരിച്ചുപെറുക്കി പരിശോധിച്ചപ്പോൾ രണ്ട് വെള്ളിക്കെട്ടൻ പാമ്പുകളെ കൂടി കണ്ടെത്താൻ കഴിഞ്ഞു. ഈ വീട്ടിൽ നിന്നും ആകെ അഞ്ച് വെള്ളിക്കെട്ടൻ പാമ്പുകളെയാണ് കണ്ടെത്തിയത്. അപകടം ഉണ്ടാകാത്തതിൽ ആശ്വസിക്കുമ്പോഴും ഭീതി ഒഴിയുന്നില്ലെന്ന് രമേശൻ പറഞ്ഞു അച്ഛനും അമ്മയും, ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന ആറു പേരാണ് രമേശന്റെ വീട്ടിൽ ഉണ്ടായിരുന്നത്. ഭിത്തികൾഎല്ലാം സിമന്റ് ചെയ്ത് നിലം മുഴുവനായും ടൈൽ പാകിയ വീട്...

തോറ്റെങ്കിലും സണ്‍റൈസേഴ്സിനെ വിറപ്പിച്ച്‌ പതിനഞ്ച് വയസ്സുകാരന്‍ പയ്യന്‍

Image
  ഐപിഎല്‍ 2026ല്‍ ജയ്പൂരിലെ സവായി മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നടന്ന രാജസ്ഥാന്‍ റോയല്‍സ്‌സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം ഒരു യുവതാരത്തിന്റെ മഹാപ്രകടനത്തിന് സാക്ഷിയായി. വെറും 15 വയസില്‍ വൈഭവ് സൂര്യവംശി വീണ്ടും ഐപിഎല്ലില്‍ സെഞ്ചുറിപ്രകടനം കൊണ്ട് ചരിത്രമെഴുതി. വമ്പന്‍ സ്‌കോര്‍ പിറന്ന മത്സരത്തില്‍ രാജസ്ഥാന്‍ തോറ്റെങ്കിലും മത്സരത്തിന്റെ യഥാര്‍ത്ഥ നായകന്‍ വൈഭവായിരുന്നു. അടിച്ചുതെറിപ്പിച്ച ഇന്നിങ്‌സ് ഓപ്പണറായി എത്തിയ വൈഭവ് തുടക്കത്തില്‍ തന്നെ ആക്രമണം ആരംഭിച്ചു. ബൗളര്‍മാര്‍ക്ക് യാതൊരു കരുണയും കാണിക്കാതെ സിക്‌സുകളും ഫോറുകളും കൊണ്ടായിരുന്നു താരത്തിന്റെ മറുപടി. നേരിട്ട ആദ്യ 6 പന്തുകളില്‍ അഞ്ചും അതിര്‍ത്തിക്ക് വെളിയിലേക്ക് തൂക്കിയാണ് സൂര്യവന്‍ഷി തുടങ്ങിയത്. 5 ഫോറും 12 വമ്പന്‍ സിക്‌സറുകളും ഉള്‍പ്പടെ 37 പന്തില്‍ 103 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. 36 പന്തിലായിരുന്നു വൈഭവിന്റെ സെഞ്ചുറി പ്രകടനം. ഇത് ഐപിഎല്ലിന്റെ ചരിത്രത്തിലെ മൂന്നാമത്തെ വേഗതയേറിയ സെഞ്ചുറിയാണ്. കൂടാതെ ടി20യില്‍ 1000 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കി. കഴിഞ്ഞ മത്സരത്തില്‍ തന്നെ ആദ്യ പന്തില...

ഷാര്‍ജയില്‍ മരിച്ച മലയാളിയുടെ മൃതദേഹം വിട്ടുകിട്ടാൻ വേണ്ടത് 75 ലക്ഷം രൂപ; കുടുംബത്തിന് രക്ഷകനായി പാണക്കാട് സാദിഖലി തങ്ങള്‍

Image
  കാഞ്ഞങ്ങാട്: ഷാർജയില്‍ മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കൈത്താങ്ങായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ആശുപത്രി ബില്ല് അടയ്ക്കാൻ പണമില്ലാത്തതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാനാകാതെ പ്രയാസത്തിലായ കുടുംബത്തിനായി സാദിഖലി തങ്ങള്‍ നടത്തിയ ഇടപെടലാണ് ആശ്വാസമായത്. കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലറായ സീമയാണ് ബന്ധുവിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ സാദിഖലി തങ്ങള്‍ സഹായിച്ച വിവരം ഫോസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്. സീമയുടെ സഹോദരീ ഭർത്താവിന്‍റെ ബന്ധു കാഞ്ഞങ്ങാട് അത്തിക്കോത്ത്‌ താമസിക്കുന്ന വേണുഗോപാല്‍ ആണ് ഷാർജയില്‍ മരണപ്പെട്ടത്. മാർച്ച്‌ 17 മുതല്‍ ഇദ്ദേഹം ഷാർജയില്‍ ബുർജീല്‍ ഹോസ്പിറ്റലില്‍ ഹൃദയാഘാതത്തെയും പക്ഷാഘാതത്തെയും തുടർന്ന് ചികിത്സയില്‍ ആയിരുന്നു. അന്ന് മുതല്‍ അദ്ദേഹത്തെ നാട്ടിലെത്തിക്കാൻ എംഎല്‍എ രാജഗോപാല്‍ മുഖ്യമന്ത്രിയെ ബന്ധപ്പെട്ടിരുന്നെങ്കിലും അനുകൂലമായ നടപടി ഉണ്ടായില്ല. എന്നാല്‍ ഏതാനും ദിവസം മുമ്ബ് അദ്ദേഹം മരണപ്പെട്ടു. ഇൻഷുറൻസ് കവറേജ് ഇല്ലാത്തത്തിനാല്‍ മൂന്ന് ലക്ഷം ദിർഹം (ഏകദേശം എഴുപത്തിയഞ്ച് ലക്ഷം രൂപ) ആയിരുന്നു ആശുപത്രി ബില്‍. തുക അടച്ചു മൃതദേഹം ഏറ്റെടുക്കാൻ അദ്ദേഹത്തിന...

വീട്ട്‌ മുറ്റത്ത്‌ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചു

Image
  തിരൂര്‍:  വെങ്ങാലൂരില്‍ വീട്ട്‌ മുറ്റത്ത്‌ നിര്‍ത്തിയിട്ടിരുന്ന കാര്‍ രാത്രിയില്‍ കത്തി നശിച്ചു. ഇന്നലെ വെളുപ്പിനാണ്‌ കാര്‍ കത്തി നശിച്ചത്‌. കാറിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും കത്തിയിട്ടുണ്ട്‌. വെങ്ങാലൂര്‍ സ്വദേശിയായ കട്ടച്ചിറക്കല്‍ അബൂബക്കറിന്റെ മാരുതി റിറ്റ്‌സ് കാറാണ്‌ കത്തി നശിച്ചത്‌. ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. തിരൂര്‍ പോലീസ്‌ സ്‌ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി

തെലങ്കാനയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു

Image
ഹൈദരാബാദ്:  തെലങ്കാനയില്‍ ഓടിക്കൊണ്ടിരുന്ന ചാർമിനാർ എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചു. ട്രെയിനിലെ എസ് 5 കോച്ചിനാണ് തീപിടിച്ചത്. യാദാദ്രി ഭുവനഗിരി ജില്ലയിലെ അലർ റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് തീപിടിത്തമുണ്ടായത്.ചെന്നൈയില്‍ നിന്നും ഹൈദരാബാദിലേക്ക് പോയ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാർ അപായ ചങ്ങല വലിക്കുകയും ട്രെയിൻ നിന്ന ഉടൻ തന്നെ പുറത്തേക്ക് ചാടി രക്ഷപ്പെടുകയുമായിരുന്നു. തീപിടിത്തത്തില്‍ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണമോ നാശനഷ്ടത്തിന്റെ വ്യാപ്തിയോ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല; കെഎസ്‌ആര്‍ടിസിക്ക് 30,000 രൂപ പിഴ

Image
മലപ്പുറം: രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കാത്തതിനും സ്റ്റോപ്പിലിറക്കാത്തതിനും കെഎസ്‌ആര്‍ടിസിക്ക് 30,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മിഷന്‍.  തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീന്‍ കോര്‍മത്തിന്റെ പരാതിയിലാണ് നടപടി.  കെഎസ്‌ആര്‍ടിസി എംഡിയാണ് പിഴ അടയ്‌ക്കേണ്ടത്. തൃശൂര്‍ ആമ്ബല്ലൂരില്‍നിന്ന് മലപ്പുറം കൊളപ്പുറത്തേക്ക് പോകാനാണ് മുഹമ്മദ് സൈനുദ്ദീന്‍ ബസില്‍ കയറിയത്. ഇരിക്കാന്‍ സീറ്റൊഴിവില്ലെന്ന് മനസ്സിലായി. രോഗിയായതിനാല്‍ മൂന്നു മണിക്കൂര്‍ നിന്നുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് കണ്ടക്ടറെ അറിയിച്ചു. തൃശൂരില്‍ നിന്ന് സീറ്റു കിട്ടുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തൃശൂരിലെത്തിയപ്പോള്‍ ഒഴിഞ്ഞ സീറ്റുകളിലൊന്നില്‍ സൈനുദ്ദീന്‍ ഇരുന്നു. എന്നാല്‍ ബസ് പുറപ്പെട്ടപ്പോള്‍ ഒരു യാത്രക്കാരനെത്തി താന്‍ റിസര്‍വ് ചെയ്ത സീറ്റാണെന്നും ഒഴിയണമെന്നും അറിയിച്ചു. കണ്ടക്ടറും സീറ്റൊഴിയാന്‍ ആവശ്യപ്പെട്ടു. അതിനിടയില്‍ മറ്റു സീറ്റുകളില്‍ യാത്രക്കാര്‍ ഇരിക്കുകയുംചെയ്തു. ഇതേത്തുടര്‍ന്ന് സൈനുദ്ദീന് അത്രയും ദൂരം നിന്ന് യാത്രചെയ്യേണ്ടിവന്നു. സര്‍വീസ് റോഡിലൂടെപോകാതെ ദേശീയപാതയിലൂടെ ഓടിച്ചതിനാല്‍ കക്കാട് സ്റ്റോപ്പില...

ഹയർ സെക്കൻഡറി മൂല്യനിർണ്ണയ ക്യാമ്പുകളില്‍ അധ്യാപകരുടെ വൻ അസാന്നിധ്യം; ഹാജരാകാത്തത് 2,177 അധ്യാപകര്‍

Image
  തിരുവനന്തപുരം:  ഹയർ സെക്കൻഡറി പരീക്ഷാഫലം മേയ് 25-ന് പ്രസിദ്ധീകരിക്കാൻ ലക്ഷ്യമിട്ടിരിക്കെ, മൂല്യനിർണ്ണയ ക്യാമ്പുകളില്‍ അധ്യാപകരുടെ വൻ അസാന്നിധ്യം പ്രതിസന്ധി സൃഷ്ടിക്കുന്നു. സംസ്ഥാനത്തൊട്ടാകെ 2,177 അധ്യാപകരാണ് ഇതുവരെ ക്യാമ്പുകളില്‍ റിപ്പോർട്ട് ചെയ്യാത്തത്. വിട്ടുനില്‍ക്കുന്നവർക്കെതിരെ കർശന അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഹാജരാകാത്ത അധ്യാപകരുടെ കണക്കില്‍ മലപ്പുറം ജില്ലയാണ് ഒന്നാമത്. മലപ്പുറം (258), എറണാകുളം (211), തിരുവനന്തപുരം (209) എന്നിങ്ങനെയാണ് കൂടുതല്‍ പേർ വിട്ടുനില്‍ക്കുന്ന ജില്ലകള്‍. ഇംഗ്ലീഷ് (363), ഫിസിക്സ് (283), കെമിസ്ട്രി (261), ഗണിതം (248) എന്നിങ്ങനെയാണ്‌ വിഷയം തിരിച്ചുള്ള ഹാജരാകാത്ത അധ്യാപകരുടെ എണ്ണം. തിരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ കാരണം ഏപ്രില്‍ 16-നാണ് ഇത്തവണ മൂല്യനിർണ്ണയം ആരംഭിക്കാനായത് (കഴിഞ്ഞ വർഷം ഇത് നേരത്തെ തുടങ്ങിയിരുന്നു). നിലവില്‍ 89 ക്യാമ്പുകളിലായി ഏകദേശം 59 ലക്ഷത്തിലധികം ഉത്തരക്കടലാസുകളാണ് പരിശോധിക്കാനുള്ളത്. ഒന്നാംവർഷം 26,20,932 പേപ്പറും രണ്ടാംവർഷം 26,69,493 പേപ്പറും ഒന്നാംവർഷ ഇംപ്രൂവ്മെൻറ്‌ 6,25,000 പേ...

കേരളം ചുട്ടു പൊള്ളുന്നു; സംസ്ഥാനത്ത് ഇന്ന് നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യത

Image
  തിരുവനന്തപുരം:  സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് എന്നിവിടങ്ങളിലൊഴികെ മറ്റ് 12 ജില്ലകളിലും യെല്ലോ അലേർട്ടാണ്. ഇന്ന് സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.   പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും. പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ, ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ജില്ലകളിൽ മലയോര മേഖലയിലൊഴികെ ഇന്നും നാളെയും അസ്വസ്ഥതയുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.    അതേസമയം കനത്ത് ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ എത്തും. ഏപ്രിൽ 29ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.

രാജ്യത്ത് ഓൺലൈൻ മണി ഗെയിമുകൾക്ക് മെയ് 1 മുതൽ പൂർണ നിരോധനം

Image
  ന്യൂഡല്‍ഹി :  രാജ്യത്ത് പണം ലക്ഷ്യമിട്ടുള്ള ഓൺലൈൻ മണി ഗെയിമുകൾക്ക് മേയ് 1 മുതൽ പൂർണനിരോധനം ഏർപ്പെടുത്തുന്നു. നിരോധനത്തിന് ശേഷവും ഓൺലൈൻ മണി ഗെയിമുകൾ നടത്തുന്നവർക്കും ഗെയിമുകളുമായി ബന്ധപ്പെട്ട പണമിടപാടുകൾക്ക് സൗകര്യമൊരുക്കുന്ന ധനകാര്യസ്ഥാപനങ്ങൾക്കും 3 വർഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. ആവർത്തിച്ചാൽ 5 വർഷം തടവോ 2 കോടി രൂപ വരെ പിഴയോ ലഭിക്കാം. ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ പരസ്യം ചെയ്യുന്നവർക്ക് 2 വർഷം വരെ തടവോ 50 ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. കുറ്റം ആവർത്തിച്ചാൽ 3 വർഷം തടവും ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. രാജ്യത്ത് നിയമം 2025 ഓഗസ്റ്റിൽ തന്നെ വിജ്ഞാപനം ചെയ്തിരുന്നെങ്കിലും പ്രാബല്യത്തിൽ കൊണ്ടുവന്നിരുന്നില്ല. നിയമം പ്രാബല്യത്തിലാക്കുന്നതിനു മുൻപ് തന്നെ ഡ്രീം11, മൊബൈൽ പ്രീമിയർ ലീഗ്, പോക്കർ ബാസി, മൈ11സർക്കിൾ, സുപ്പി, വിൻസോ, പ്രോബോ പോലെയുള്ള പല ഓൺലൈൻ മണി ഗെയിമുകളും പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.  മേയ് 1ന് പ്രാബല്യത്തിൽ വരുന്ന പുതിയ ഗെയിമിങ് നിയമങ്ങൾ പ്രകാരം ഓൺലൈൻ ഗെയിമിംഗ് അതോറിറ്റി രൂപീകരിക്കും. അഡീഷനൽ സെക്രട്ടറി റാങ്കിലുള്...

യുവാവും യുവതിയും ഒരേകയറില്‍ തൂങ്ങിമരിച്ച നിലയില്‍

Image
തൃശൂര്‍: യുവാവിനേയും യുവതിയേയും ഒരേ കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂര്‍ സ്വദേശിനി മില്‍ന (24) എന്നിവരാണ് മരിച്ചത്. മാളയിലെ ശ്രീജിത്തിന്റെ വാടകവീട്ടിലാണ് ഇരുവരേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.രണ്ടു തവണ വിവാഹിതനായ ശ്രീജിത്ത് മില്‍നയുമായി അടുപ്പത്തില്‍ ആയിരുന്നുവെന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് പറയുന്നു. ശ്രീജിത്തിന്റെ ഇപ്പോഴത്തെ ഭാര്യ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. രക്ഷപ്പെട്ട ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മില്‍നയുടെ വിവാഹം തീരുമാനിച്ചതാണെന്നും കഴിഞ്ഞ ദിവസം മില്‍നയെ കാണാതാകുകയായിരുന്നുവെന്നും പോലീസ് പറയുന്നു. മില്‍നയെ കാണാനില്ലെന്ന് ബന്ധുക്കള്‍ മാള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു

സംസ്ഥാനത്ത് വീണ്ടും പാമ്പു കടിയേറ്റ് മരണം; ശുചിമുറിക്കു മുന്നില്‍ നിന്ന് മൂര്‍ഖന്റെ കടിയേറ്റ വീട്ടമ്മ മരിച്ചു

Image
  ആലപ്പുഴ : സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണം തുടർവാർത്തയാണ് . വൈശ്യംഭാഗം പുതുവന വീട്ടില്‍ ഇന്ദിര ആണ് (65) ആണ് വീടിനോടു ചേർന്നുള്ള ശുചിമുറിക്കു മുന്നില്‍ നിന്നും പാമ്പുകടിയേറ്റ് മരിച്ചത്.  വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെ ആയിരുന്നു സംഭവം . നാട്ടുകാർ ഉടൻ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ രാത്രി ഒൻപതരയോടെ മരണം സംഭവിക്കുകയായിരുന്നു. ആന്റിവനം നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം ആശുപത്രി മോർച്ചറിയില്‍.

പാമ്പിനെ പാന്‍റിന്റെ പോക്കറ്റിലിട്ട് ചായക്കടയിലെത്തി യുവാവ്; കടിയേറ്റ് ആശുപത്രിയില്‍

Image
  മലപ്പുറം: പാമ്പിനെ പോക്കറ്റിലിട്ട് അതിഥി തൊഴിലാളിയുടെ അഭ്യാസം. ചായ കുടിക്കാനായി ഒതായി അങ്ങാടിയിലെത്തിയ അതിഥി തൊഴിലാളിയുടെ പോക്കറ്റിലായിരുന്നു പാമ്പ് ഉണ്ടായിരുന്നത്. അണലിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യം വ്യക്തമായി പറയാന്‍ സാധിക്കുകയുള്ളുവെന്ന് വനം വകുപ്പ് അറിയിച്ചു. ഇന്നലെയായിരുന്നു സംഭവം. ചായക്കടയില്‍ ഇരിക്കുന്നതിനിടെ അരികിലുണ്ടായിരുന്ന ഒരാള്‍ക്ക് ഇയാള്‍ പാമ്പിനെ കാണിച്ചുകൊടുത്തതോടെയാണ് നാട്ടുകാര്‍ വിവരമറിയുന്നത്. പല തവണ ഇയാള്‍ക്ക് പാമ്പിന്റെ കടിയേല്‍ക്കുകയും ചെയ്തു. ഇയാള്‍ ഇടയ്ക്കിടെ പോക്കറ്റില്‍ നിന്ന് പാമ്പിനെ പുറത്തെടുക്കുന്നതിന്റെ വീഡിയോ നാട്ടുകാര്‍ പകര്‍ത്തിയിട്ടുണ്ട്. പാമ്പിന്റെ കടിയേറ്റ ഇയാളെ നാട്ടുകാര്‍ നിര്‍ബന്ധിച്ച് ആശുപത്രിയിലെത്തിച്ചു. പാമ്പിനെ നാട്ടുകാര്‍ പിടികൂടി കവറിലേക്ക് മാറ്റിയിട്ടുണ്ട്. അതിഥി തൊഴിലാളി മദ്യലഹരിയിലായിരുന്നു എന്നാണ് നാട്ടുകാരുടെ സംശയം.

പന്തീരാങ്കാവിലും ജ്വല്ലറിയില്‍ മോഷണം; ഉടമയുടെ കണ്ണുവെട്ടിച്ച്‌ ലക്ഷങ്ങളുടെ വളകളുമായി കള്ളൻ ഓടി ;

Image
 പന്തീരാങ്കാവ്: പട്ടാപ്പകല്‍ ജ്വല്ലറി ഉടമയുടെ കണ്ണുവെട്ടിച്ച്‌ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വർണവളകളുമായി യുവാവ് കടന്നുകളഞ്ഞു. പന്തീരാങ്കാവ് അങ്ങാടിയിലെ 'ഫാഷൻ ജ്വല്ലറി'യിലാണ് സിനിമാ സ്റ്റൈല്‍ മോഷണം നടന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഇതേ ദിവസം തന്നെ പൂവ്വാട്ടുപറമ്പ്, പെരുമണ്ണ എന്നിവിടങ്ങളിലെ മറ്റ് ജ്വല്ലറികളിലും സമാനമായ മോഷണശ്രമങ്ങള്‍ നടന്നതായി വിവരമുണ്ട്. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. മുഖത്ത് മാസ്ക് ധരിച്ചെത്തിയ യുവാവ് വളകള്‍ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഉടമ അഷറഫ് വിവിധ അളവിലുള്ള നാല് വളകള്‍ കാണിച്ചുകൊടുത്തു. ഇവ കൈക്കലാക്കിയ യുവാവ് മൊബൈലില്‍ മറ്റാരെയോ വീഡിയോ കോള്‍ ചെയ്ത് വളകള്‍ കാണിക്കുന്നതായി അഭിനയിച്ചു. ഉടമയുടെ ശ്രദ്ധ തെറ്റിയ നിമിഷം വളകളുമായി യുവാവ് പുറത്തേക്ക് ഓടുകയായിരുന്നു. കടയ്ക്ക് പുറത്ത് സ്റ്റാർട്ട് ചെയ്ത് നിർത്തിയിരുന്ന സ്‌കൂട്ടറില്‍ കാത്തുനിന്ന കൂട്ടാളിക്കൊപ്പം ഇയാള്‍ അതിവേഗം ബൈപ്പാസ് വഴി രക്ഷപ്പെട്ടു. ഉടമയുടെ നിലവിളി കേട്ട് പരിസരവാസികള്‍ വാഹനങ്ങളില്‍ മോഷ്ടാക്കളെ പിന്തുടർന്നെങ്കിലും ന...

കനത്ത ചൂട് തുടരും; ഉഷ്ണതരംഗ സാധ്യത

Image
  തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്തചൂട് തുടരുന്നതിനാല്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിലാണ് മുന്നറിയിപ്പ്. താപനില 40 ഡിഗ്രി വരെ ഉയരാൻ സാധ്യതയുള്ളതിനാല്‍ കൊല്ലം, തൃശൂർ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർമാർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ഒരു മേഖലയിലെ രണ്ടിടങ്ങളില്‍ സാധാരണയെക്കാള്‍ 4.5 ഡിഗ്രി സെല്‍ഷ്യസോ അതിലധികമോ ചൂട് കൂടി നില്‍ക്കുന്ന അവസ്ഥയാണ് ഉഷ്ണ തരംഗം. സമതലപ്രദേശങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസോ അതില്‍ കൂടുതലോ തീരപ്രദേശങ്ങളില്‍ 37 ഡിഗ്രിയോ കൂടുതലോ തുടർച്ചയായി രണ്ടുദിവസം ഇതില്‍ രണ്ടെണ്ണം ഉണ്ടായാല്‍ ഉഷ്ണതരംഗം പ്രഖ്യാപിക്കാം. കേരളത്തില്‍ ഉഷ്ണതരംഗസാഹചര്യം ഉണ്ടാകുന്നത് അപൂർവമാണ്. 2016ല്‍ പാലക്കാട്ടും തൃശൂരും 2024ല്‍ പാലക്കാട്ടും കോഴിക്കോടും ഉഷ്ണതരംഗം സ്ഥിരീകരിച്ചിരുന്നു. 27 മുതല്‍ വേനല്‍മഴയുണ്ടാകുമെന്നാണ് പ്രവചനം. തുടർന്നുള്ള ദിവസങ്ങളിലും മെച്ചപ്പെട്ടതോതില്‍ മഴയുണ്ടാകും. 26വരെ 12 ജില്ലകളിലും താപനില ശരാശരിയില്‍നിന്ന് മൂന്ന്-നാല് ഡിഗ്രി കൂടുതലായിരിക്കുമെ...

പാമ്പ്കടിയേറ്റ് വിലപ്പെട്ട ജീവനുകള്‍ നഷ്ടമായത് അതീവ ദുഃഖകരം; മുഖ്യമന്ത്രി

Image
  തിരുവനന്തപുരം : സംസ്ഥാനത്ത് പലയിടങ്ങളിലായി പാമ്പുകടിയേറ്റ് മൂന്ന് വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇതില്‍ രണ്ട് പേർ കുഞ്ഞുങ്ങളാണെന്നത് ആ ദുഃഖത്തിന്റെ ആഴം കൂട്ടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചൂട് വളരെ രൂക്ഷമായ ഈ കാലാവസ്ഥയില്‍ പാമ്പുകടി ഏല്‍ക്കാനുള്ള സാധ്യത സാധാരണയുള്ളതിനേക്കാള്‍ കൂടുതലാണെന്നും അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട വിശദമായ നിർദ്ദേശങ്ങള്‍ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം സംസ്ഥാനത്ത് പലയിടങ്ങളിലായി പാമ്പുകടിയേറ്റ് മൂന്ന് വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരമാണ്. ഇതില്‍ രണ്ടുപേർ കുഞ്ഞുങ്ങളാണെന്നത് ആ ദുഃഖത്തിന്റെ ആഴം കൂട്ടുന്നു. ചൂട് വളരെ രൂക്ഷമായ ഈ കാലാവസ്ഥയില്‍ പാമ്പുകടി ഏല്‍ക്കാനുള്ള സാധ്യത സാധാരണയുള്ളതിനേക്കാള്‍ കൂടുതലാണ്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. കടുത്ത ചൂട് സഹിക്കാൻ കഴിയാതെ പാമ്പുകളും നവജാതരായ പാമ്പിൻ കുഞ്ഞുങ്ങളും മാളങ്ങള്‍ വിട്ട് പുറത്തിറങ്ങാൻ സാധ്യത കൂടുതലാണ്. വീടുകള്‍ക...

വീണ്ടും മരണം; കായംകുളത്ത് പാമ്പ് കടിയേറ്റ് യുവതി മരിച്ചു

Image
ി   * ആലപ്പുഴ : * സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് ജീവൻ നഷ്ടം. കായംകുളത്ത് വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു. ചേരാവള്ളി വടക്കേതോപ്പിൽ സെലീന (42) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴരയോടെ കായംകുളം കൊറ്റുകുളങ്ങരയിലാണ് ദാരുണമായ സംഭവം നടന്നത്. ബന്ധുവിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം മടങ്ങാനായി ആളൊഴിഞ്ഞ പറമ്പിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ എടുക്കാൻ പോയപ്പോഴാണ് സെലീനയ്ക്ക് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പാമ്പ് കടിയേറ്റുള്ള മരണങ്ങൾ കൂടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. തൃശ്ശൂരിലും തിരുവനന്തപുരത്തും കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ രീതിയിൽ പാമ്പ് കടിയേറ്റ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചൂട് കൂടുമ്പോൾ പാമ്പുകൾ വീടിനുള്ളിലേക്കും സുരക്ഷിതമായ മറ്റ് ഇടങ്ങളിലേക്കും മാറാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. സെലീനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കായംകുളം താലൂക്ക് ആശുപത്രി മോർച്...

സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; ഇന്ന് കുറഞ്ഞത് പവന് 1040 രൂപ

Image
  * തിരുവനന്തപുരം: * സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. ഇന്നലെ ചാഞ്ചാട്ടമുണ്ടായിരുന്ന വിപണിയിലാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 1040 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയില്‍ ഒരു പവൻ സ്വർണത്തിൻ്റെ വില 1,12,160 രൂപയായി താഴ്ന്നു. ഗ്രാമിന് 130 രൂപ കുറഞ്ഞ് 14,020 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളില്‍ ഉണ്ടായ നേരിയ അയവും സ്വർണവിലയെ സ്വാധീനിച്ചു എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം രാവിലെ 880 രൂപ കുറഞ്ഞ വിപണിയില്‍ വൈകിട്ട് 600 രൂപ വർദ്ധിച്ചിരുന്നു. 1,13200 ആയിരുന്നു ഇന്നലത്തെ വില. ഇതിന് പിന്നാലെയാണ് ഇന്നത്തെ കുറവ്. ഇറാനും യുഎസും തമ്മിലുള്ള വെടിനിർത്തല്‍ കാലാവധി നീട്ടിയതിന് പിന്നാലെ സ്വർണവിലയില്‍ നേരിയ വ്യത്യാസങ്ങള്‍ വന്നിരുന്നു. പണിക്കൂലി, 3 ശതമാനം ജിഎസ്ടി, ഹാള്‍മാർക്കിംഗ് ചാർജുകള്‍ എന്നിവ ചേർക്കുമ്പോള്‍ ഒരു പവൻ ആഭരണത്തിന് നേരത്തെ 1.20 ലക്ഷം രൂപ വരെ നല്‍കേണ്ടി വരുമായിരുന്നു. ഇന്നത്തെ വിലക്കുറവോടെ ഇതും കുറയും.

തൃശൂര്‍ വെടിക്കെട്ട് അപകടം; ദുരന്ത ഭൂമിയില്‍ നിന്ന് വീണ്ടും ശരീരഭാഗങ്ങള്‍ കണ്ടെത്തി

Image
  തൃശ്ശൂർ:  തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്ത ഭൂമിയില്‍ നിന്ന് വീണ്ടും ശരീരഭാഗങ്ങള്‍ കണ്ടെത്തി. ഒരു തലയുടെ ഭാഗവും കൈയ്യുടെ ഭാഗങ്ങളാണ് ലഭിച്ചത്. അപകടം നടന്ന സ്ഥലത്ത് നിന്ന് 400 മീറ്റർ അപ്പുറത്തുള്ള പറമ്പില്‍ നിന്നാണ് തലയുടെ ഭാഗം കണ്ടെത്തിയത്. ഒരു കിലോമീറ്റർ അകലെ നിന്നാണ് കൈയ്യുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ഇവ തെരുവുനായ്ക്കള്‍ കൊണ്ടിട്ടതാകാമെന്നാണ് സംശയിക്കുന്നത്. മുണ്ടത്തികോട്ടെ പാട ശേഖരങ്ങളില്‍ രണ്ടിടത്തുനിന്ന് കൂടി ചെറിയ ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ദുരന്ത ഭൂമിയില്‍ തെരച്ചില്‍ തുടരുകയാണ്. കെഡാവർ നായ്ക്കളുടെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്. 10 പേര്‍ അടങ്ങുന്ന സംഘങ്ങളായി തിരഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ സമീപത്തെ വീടുകളുടെ പരിസരങ്ങളിലും പരിശോധിക്കും. നാട്ടുകാരുടെ സഹായത്തോടെയാകും പരിശോധന. അതേസമയം, അപകട മേഖല ലഭിച്ച ശരീര ഭാഗങ്ങളുടെ ഡിഎന്‍എ പരിശോധന ഫലം നാളെ മുതല്‍ ലഭ്യമാകും. മുണ്ടത്തിക്കോട് ദുരന്തഭൂമിയില്‍ നിന്ന് ലഭിച്ച ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധന എളുപ്പമാക്കാൻ തൃശൂർ മെഡിക്കല്‍ കോളേജില്‍ മൊബൈല്‍ ഡിഎൻഎ ടെസ്റ്റിംഗ് യൂണിറ്റ് എത്തിയിട്ടുണ്ട്. നിലവില്‍ 29 ശരീരഭാഗങ്ങളില്‍ നിന്നും ...

കടലും ചുട്ടുപൊളളുന്നു ; അയലയും മത്തിയുമൊന്നും കിട്ടാനില്ല

Image
  * കോഴിക്കോട് * : കര മാത്രമല്ല, കടലും ചുട്ടുപൊള്ളാൻ തുടങ്ങിയതോടെ, തീരമേഖല വറുതിയിലേക്ക്. ചൂടു കടുത്തതോടെ, അയലയും മത്തിയും അടക്കമുള്ള ചെറിയ, ഉപരിതല മീനുകൾ കടലിലെ ചൂടു കുറഞ്ഞ മേഖലകളിലേക്കു മാറിയതാണു തീരത്തു കടുത്ത പ്രതിസന്ധിക്കിടയാക്കിയത്. ഒരു മാസമായി തീരദേശത്തെ ബോട്ടുകൾക്കു കാര്യമായി മീൻ കിട്ടാത്ത സ്ഥിതിയുണ്ട്. വലുതും ചെറുതുമായ ബോട്ടുകൾ മാത്രമല്ല, വള്ളങ്ങളും പ്രതിസന്ധി കാരണം കരയ്ക്ക് അടുപ്പിച്ചു. 450 ബോട്ടുകൾ മത്സ്യബന്ധനത്തിനു പോയിരുന്ന ബേപ്പൂർ ഹാർബറിൽ നിന്ന് ഇപ്പോൾ നൂറിൽ താഴെ ബോട്ടുകൾ മാത്രമാണ് പോകുന്നത്. കൊയിലാണ്ടി, പുതിയാപ്പ, ചോമ്പാല തീരങ്ങളിലും സ്ഥിതി ഇതു തന്നെ. മത്സ്യബന്ധനം പ്രതിസന്ധിയിലായതോടെ അനുബന്ധ മേഖലകളും തളർച്ചയിലാണ്.

പളളിക്കലില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നു ; പൊറുതിമുട്ടി കര്‍ഷകര്‍

Image
പളളിക്കല്‍ ഗ്രാമപഞ്ചായ് പരിധിയിലെ അമ്പലപ്പടിയിലെ ജനവാസമേഖലയില്‍ എത്തിയ കാട്ടുപന്നികളിലൊന്ന്.   പള്ളിക്കൽ :  പള്ളിക്കൽ - തേഞ്ഞിപ്പലം പഞ്ചായത്തുകളുടെ അതിർത്തി മേഖലകളിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമാകുന്നു. ജനവാസ കേന്ദ്രങ്ങളിൽ രാത്രികാലങ്ങളിൽ കാട്ടുപന്നികൾ കൂട്ടമായെത്തുന്നത് പതിവായതോടെ പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന അവസ്ഥയിലാണ് പ്രദേശവാസികൾ. പള്ളിക്കൽ പഞ്ചായത്തിലെ പത്തൊൻപതാം വാർഡിൽ ഉൾപ്പെടുന്ന അമ്പലപ്പടി ഭാഗത്ത് കഴിഞ്ഞ ദിവസം കാട്ടുപന്നികളെ കണ്ടത് വലിയ പരിഭ്രാന്തിക്കിടയാക്കി. വീടുകളുടെ പരിസരങ്ങളിൽ പോലും ഇവ തമ്പടിക്കുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നുണ്ട്. പ്രദേശത്തുനിന്നും ഏകദേശം രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള കാലിക്കറ്റ് സർവകലാശാലാ കാമ്പസിലെ വനസമാനമായ കാടുകളാണ് കാട്ടുപന്നികളുടെ പ്രധാന വാസസ്ഥലം. പകൽ സമയങ്ങളിൽ കാടുകളിൽ കഴിയുന്ന ഇവ രാത്രിയായാൽ സമീപത്തെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുകയാണ്. തേഞ്ഞിപ്പലം പഞ്ചായത്തിലെ നിരവധി കർഷകരുടെ കൃഷിയിടങ്ങൾ ഇതിനോടകം ഇവ നശിപ്പിച്ചു കഴിഞ്ഞു. കപ്പയും വാഴയും ഉൾപ്പെടെയുള്ള കൃഷികൾ കുത്തിമറിക്കുന്നതിനാൽ വൻ സാമ്പത്തിക നഷ്ടമാണ് കർഷകർക്കുണ്ടാകുന്നത്. കർഷകരുട...

പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യൂണിറ്റിൽ തീപിടിത്തം; അഗ്നിശമനസേനയുടെ ഇടപെടലിൽ ആശ്വാസം

Image
* അരിമ്പ്ര : * മൈലാടി വെള്ളൂർ റോഡിലെ പ്ലാസ്റ്റിക് കമ്പനിയിൽ വൻ തീപിടിത്തം. മാലിന്യ സംസ്കരണ യൂണിറ്റിന് പുറത്ത് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. ഇലക്ട്രിക് ലൈൻ ഷോർട്ട് സർക്യൂട്ട് ആയതിനെത്തുടർന്ന് സമീപത്തെ തെങ്ങിന്റെ ഓലയ്ക്ക് തീപിടിക്കുകയും അത് താഴെ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങളിലേക്ക് പടരുകയുമായിരുന്നു. ​വിവരമറിഞ്ഞ് മലപ്പുറത്തുനിന്ന് അഗ്നിശമനസേനയുടെ യൂണിറ്റുകൾ ഉടൻ സ്ഥലത്തെത്തി. പ്ലാസ്റ്റിക് ആയതിനാൽ തീ വേഗത്തിൽ പടരാൻ സാധ്യതയുണ്ടായിരുന്നെങ്കിലും ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ മൂലം തീ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനായി. നിലവിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്ന് അധികൃതർ. കഴിഞ്ഞ ജനുവരിയിൽ ഇതിന് സമീപത്തുള്ള പൂക്കാട്ടൂർ മൈലാടിയിൽ ഒരു ചെരുപ്പ് കമ്പനി കത്തിയമർന്നിരുന്നു. അന്ന് കെട്ടിടം പൂർണ്ണമായും തകരുകയും വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു.

കണ്ണൂരില്‍ സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണര്‍ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു

Image
  കണ്ണൂർ:  കണ്ണൂരില്‍ സൂര്യാതപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാർ എം വി (37)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കിണർ പണിക്കിടെയാണ് സനല്‍ കുഴഞ്ഞുവീണത്. അതേസമയം സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്‌ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്.

തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും ; ഉന്നത തല യോഗത്തില്‍ ധാരണ

Image
 തൃശ്ശൂര്‍ : മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ടില്ലാത തൃശ്ശൂര്‍ പൂരം നടത്താൻ ധാരണയായി.  കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കാനും തീരുമാനമായി. സാധാരണ ഒരു മണിക്കൂർ നേരമായിരുന്നു കുടമാറ്റം. തൃശ്ശൂർ കളക്ടറേറ്റില്‍ ദേവസ്വം മന്ത്രി വി എൻ വാസവന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമായത്. വെടിക്കെട്ട് ഒഴിവാക്കാമെന്നും മറ്റു ചടങ്ങുകള്‍ പതിവ് പോലെ നടത്തണമെന്നുമായിരുന്നു തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നിലപാട്. തൃശ്ശൂര്‍ പൂരം ആചാരപരമായി നടത്താനാണ് യോഗത്തില്‍ തീരുമാനമായത്. ഇലഞ്ഞിത്തറമേള ഗംഭീരമായി നടക്കും. കുടമാറ്റം പ്രതീകാത്മകമായിട്ടായിരിക്കും നടത്തുക. അതേസമയം, അപകടത്തില്‍ മരണം 14 ആയി. തിരുവമ്ബാടിയുടെ വെടിക്കെട്ട് ലൈസൻസി സതീഷ് അടക്കം നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. 11 പേരാണ് ചികിത്സയില്‍ കഴിയുന്നത്. നാല് പേരെ കാണാനില്ല. തിരിച്ചറിയാനാവാത്ത വിധത്തില്‍ ലഭിച്ച ശരീര ഭാഗങ്ങള്‍ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന ഇന്ന് നടക്കും.

കുടുംബത്തോടൊപ്പം വിനോദ യാത്ര പോയ 8 വയസുകാരന്‍ പൂളിൽ മുങ്ങി മരിച്ചു

Image
വേങ്ങര:  കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ എട്ടു വയസ്സുകാരൻ റിസോർട്ടിലെ നീന്തൽകുളത്തിൽ മുങ്ങിമരിച്ചു. വേങ്ങര വെട്ടുതോട് കാപ്പിൽ നജീബിന്റെ മകൻ മുഹമ്മദ് നബാൻ (8) ആണ് കോട്ടയം കുമരകത്തെ റിസോർട്ടിൽ വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.. വേങ്ങര അൽ ഇസ്ഹാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് നബാൻ. മാതാപിതാക്കളും ബന്ധുക്കളുമടങ്ങുന്ന മുപ്പത്തഞ്ചംഗ സംഘത്തോടൊപ്പം കഴിഞ്ഞ ദിവസമാണ് നബാൻ കുമരകത്തേക്ക് യാത്ര പോയത്.. ഇവർ താമസിച്ചിരുന്ന പാരഡൈസ് റിസോർട്ടിലെ സ്വിമ്മിങ്ങ് പൂളിൽ വെച്ചായിരുന്നു  അപകടം സംഭവിച്ചത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.. ഉമ്മുസൽമയാണ് മാതാവ്. നസീം, നഹ്യാൻ, നഹ്റ എന്നിവർ സഹോദരങ്ങളാണ്.. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇന്ന് ഉച്ചയ്ക്ക് ശേഷം വേങ്ങര ടൗൺ പുത്തൻപള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിക്കും.

പുളിക്കലില്‍ ജ്വല്ലറിയില്‍ കവര്‍ച്ച; സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ മോഷ്ടാവ് വളകളുമായി ഇറങ്ങിയോടി.

  കൊണ്ടോട്ടി:  ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണാഭരണങ്ങളുമായി ഇറങ്ങിയോടി മോഷ്ടാവ്. പുളിക്കലിലാണ് സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം നടത്തിയത്. രണ്ടുലക്ഷത്തിലേറെ രൂപ വിലവരുന്ന ആഭരണങ്ങളുമായാണ് പ്രതി മുങ്ങിയത്. പുളിക്കല്‍ അങ്ങാടിയിലെ കനകമഹല്‍ എന്ന ജ്വല്ലറിയിലാണ് സംഭവം. കഴിഞ്ഞ ദിവസം ഉച്ചയോടെ കടയിലെത്തിയ മോഷ്ടാവ് ചെറിയ വളകള്‍ വേണമെന്നാണ് പറഞ്ഞത്. വളകള്‍ നോക്കി തുകയും തൂക്കവും ചോദിച്ചറിയുന്നതിനിടെ പെട്ടെന്ന് അടുത്തുണ്ടായിരുന്ന മൂന്ന് വളകളുമായി പുറത്തേക്ക് ഓടുകയായിരുന്നു. ഈ സമയത്ത് പുറത്ത് ഒരാള്‍ ബൈക്കുമായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. മോഷ്ടാവ് ഉടന്‍ ഈ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; മരണസംഖ്യ 14 ആയി, പട്ടാമ്പി സ്വദേശി പ്രവീണ്‍ ആണ് മരിച്ചത്

Image
 തൃശ്ശൂർ: മുണ്ടത്തിക്കോട് പൂരം വെടിക്കെട്ടിനുള്ള ഒരുക്കത്തിനിടെ വെടിക്കെട്ട് സാമഗ്രികളുടെ നിർമാണപ്പുരയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മുതുതല കോഴിക്കോട്ടിരി കുളിക്കാം വളപ്പില്‍ 45 കാരനായ പ്രവീണ്‍ ആണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 14 ആയി.ശസ്ത്രക്രിയ്ക്ക് പിന്നാലെയാണ് മരണം സംഭവിച്ചത്. 90 ശതമാനം പൊള്ളലേറ്റ് തൃശൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ആന്തരിക രക്തസ്രവം ഉണ്ടായിരുന്നു. അതേസമയം, 4 പേരെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. കാഞ്ഞിരക്കോട് സ്വദേശി സുരേഷ് സി എ (50), കോട്ടപ്പുറം സ്വദേശി അഭിജിത് എന്ന അഭി (28), മണക്കൂടി സ്വദേശി വിഷ്ണു (38), കോട്ടപ്പുറം സ്വദേശി ഗിരീഷ് (42) എന്നിവരെയാണ് കാണാതായത്. പരിശോധന തുടരുകയാണ്. ഇവരുടെയെല്ലാം ബന്ധുക്കളുടെ ഡിഎൻഎ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. തിരിച്ചറിയാൻ സാധിക്കാത്ത ഒരു മൃതദേഹവും, 29 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. ബന്ധുക്കള്‍ തിരഞ്ഞു എത്തിയിട്ടുണ്ട്. നിലവില്‍ 9 മൃതദേഹങ്ങളില്‍ 8 പേരുടെയും മൃതദേഹങ്ങള്‍ വിട്ടു കൊടുത്തു. ഒരാളുടെ ഡി എൻ എ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. ഡി എൻ എ ഫലം മൂന്ന് ദിവസത്തിനുള്ളില്‍ ത...