കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

താമരശ്ശേരി ചുരം ഏഴാം വളവിൽ കണ്ടെയ്‌നർ ലോറി സംരക്ഷണ ഭിത്തിയിലിടിച്ചു; വൻ ഗതാഗതക്കുരുക്ക്


കോഴിക്കോട് : താമരശ്ശേരി ചുരം ഏഴാം വളവിൽ കണ്ടെയ്നർ ലോറി സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ചു കയറിയതിനെ തുടർന്ന് ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. അപകടത്തെത്തുടർന്ന് വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ട്രാവലർ അടക്കമുള്ള ചെറിയ വാഹനങ്ങൾ മാത്രമാണ് നിലവിൽ ഒരു വശത്തുകൂടി സാവധാനം കടത്തിവിടുന്നത്.

ചുരം കയറാനായി വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്നതിനാൽ യാത്രക്കാർ കടുത്ത ദുരിതത്തിലാണ്. കണ്ടെയിനർ ലോറി നീക്കം ചെയ്യാനായി ക്രെയിൻ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്, വാഹനം മാറ്റിയ ശേഷം മാത്രമേ ഗതാഗതം പൂർണ്ണതോതിൽ പുനഃസ്ഥാപിക്കാൻ സാധിക്കൂ. അതിനാൽ അത്യാവശ്യ യാത്രക്കാർ സമയം ക്രമീകരിച്ച് മാത്രം യാത്ര തിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


 

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.