ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

അരീക്കോട് സ്കൂൾ കായിക മേളക്ക് ഒരുക്കിയ പവലിയന്‍ നശിപ്പിച്ചു; പൊലീസില്‍ പരാതി നല്‍കി അധ്യാപകര്‍


അരീക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കായിക മേളക്ക് ഒരുക്കിയ പവലിയന്‍ നശിപ്പിച്ച നിലയില്‍. മലപ്പുറം അരീക്കോട് സുല്ലമുസലാം ഓറിയന്റല്‍ സ്‌കൂളിന്റെ കായിക മേളക്ക് ഒരുക്കിയ പവലിയനാണ് സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തത്.

സ്‌കൂള്‍ കായിക മേളക്ക് വേണ്ടി ഒരുക്കിയ പവലിയന്‍ തകര്‍ക്കുകയും ഷീറ്റ് വലിച്ച് കീറുകയും ചെയ്തുവെന്നാണ് പരാതി. രണ്ടു ദിവസങ്ങളിലായി തിരട്ടമ്മല്‍ ഗ്രൗണ്ടില്‍ നടക്കേണ്ടിയിരുന്ന കായികമേളയുടെ ആദ്യദിനത്തിന് ശേഷം, രാത്രി 12 മണിക്കാണ് സാമൂഹ്യ വിരുദ്ധര്‍ ഈ ആക്രമണം നടത്തിയത്.

കുട്ടികള്‍ക്ക് ചൂടില്‍ നിന്ന് തണലേകാന്‍ ഒരുക്കിയ പന്തലും ഷീറ്റും ഉള്‍പ്പടെയാണ് അക്രമികള്‍ നശിപ്പിച്ചത്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പൊലീസിലും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി.

മുമ്പ് വാഹനങ്ങള്‍ കയറിയിറങ്ങിയിരുന്ന ഗ്രൗണ്ടില്‍ കായിക മേളയ്ക്കായി വാഹനങ്ങള്‍ വിലക്കിയത് സാമൂഹികവിരുദ്ധരെ പ്രകോപിപ്പിച്ചതാകാമെന്ന് അധ്യാപകര്‍ പറയുന്നു. പവലിയന്‍ തകര്‍ത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.