കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ഭാര്യയോടു വഴക്കിട്ട്, തിളച്ച കഞ്ഞിവെള്ളം എട്ടുവയസുള്ള മകളുടെ മേല്‍ ഒഴിച്ചു; അ‌ച്ഛൻ അ‌റസ്റ്റില്‍


 മലപ്പുറം: മദ്യപിച്ച്‌ വീട്ടിലെത്തി, ഭാര്യയുമായി വഴക്കിട്ട്, എട്ടുവയസുകാരിയായ മകളുടെ മേല്‍ തിളച്ച വെള്ളമൊഴിച്ച പിതാവ് അ‌റസ്റ്റില്‍.ഊർങ്ങാട്ടിരി പഞ്ചായത്തില്‍ കക്കാടംപൊയില്‍ കരിമ്പ് ഉന്നതിയിലെ നാടുവാഴി വീട്ടില്‍ എം. മജു (47) ആണ് അറസ്റ്റിലായത്. 

മദ്യപാനത്തിന് ശേഷം വീട്ടിലെത്തിയ ഇയാള്‍ ഭാര്യയുമായി വഴക്കിട്ടു. വഴക്ക് മൂത്തതോടെ അ‌ടുപ്പത്തിരുന്ന തിളച്ച കഞ്ഞിവെള്ളം ഇയാള്‍ ഭാര്യക്ക് നേരേ എടുത്ത് ഒഴിച്ചു. എന്നാല്‍ ഭാര്യ പെട്ടെന്ന് ഒഴിഞ്ഞുമാറിയപ്പോള്‍ പിന്നില്‍ നിന്ന മകളുടെ ദേഹത്തേക്ക് ഈ തിളച്ച വെള്ളം വീഴുകയായിരുന്നു. ഇതിനെത്തുടർന്ന് കുട്ടിയുടെ കാലിന് ഗുരുതരമായ പൊള്ളലേറ്റു.

തുടർന്ന് പരുക്കേറ്റ മകളെ പിതാവ് തന്നെ ആശുപത്രിയില്‍ എത്തിച്ചു. അ‌തിന് ശേഷം ഇയാള്‍ അ‌വിടെനിന്ന് രക്ഷപ്പെട്ടു. കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്കു മാറ്റി. സംഭവ ശേഷം ഒളിവില്‍പോയ മജുവിനെ പിന്നീട് പോലീസ് ചുണ്ടത്തുപൊയിലില്‍നിന്ന് പിടികൂടിയത്. തുടർന്ന് കോടതിയില്‍ ഹാജരാക്കി റിമാൻഡ്‌ചെയ്തു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.