കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
പഞ്ചാബ്: തങ്ങളുടെ മകൻ എന്ന് തെറ്റിദ്ധരിച്ച് മൃതസംസ്കാര ചടങ്ങുകളും മറ്റ് അന്ത്യക്രിയകളും പൂർത്തിയാക്കി കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് അവർ കേട്ടത് തങ്ങളുടെ മകൻ മരിച്ചിട്ടില്ലെന്ന വാർത്തയാണ്.
സംഭവത്തിന് ശേഷമുണ്ടയ ഞെട്ടലിലും ആശ്വാസത്തിലുമാണ് പഞ്ചാബിലെ കപൂർത്തലയിലുള്ള ഒരു കുടുംബം. മരിച്ചുവെന്ന് കരുതി മൃതദേഹം സംസ്‌കരിച്ച യുവാവ് ജയിലില്‍ ജീവനോടെയുണ്ടെന്നാണ് കുടുംബത്തിന് വിവരം ലഭിച്ചത്. കപൂർത്തല സ്വദേശിയായ രവി കുമാറിനെ ഓഗസ്റ്റ് 5-നാണ് വീട്ടില്‍ നിന്ന് കാണാതാകുന്നത്. കുടുംബാംഗങ്ങള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഓഗസ്റ്റ് 11-ന് ഇവർ കപൂർത്തല സിറ്റി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
ഇതിനിടയില്‍, കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ ഒരു യുവാവിന്‍റെ മൃതദേഹത്തിന്‍റെ ചിത്രങ്ങള്‍ പോലീസ് കുടുംബത്തെ കാണിച്ചു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് അത് രവി കുമാറിന്‍റെ മൃതദേഹമാണെന്ന് തെറ്റായി തിരിച്ചറിഞ്ഞു. ഓഗസ്റ്റ് 13-ന് കുടുംബം മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.
എന്നാല്‍ സെപ്റ്റംബർ 2-ന് കാര്യങ്ങള്‍ മാറിമറിഞ്ഞു. കപൂർത്തല സെൻട്രല്‍ ജയിലിലെ ജീവനക്കാരൻ രവി കുമാറിന്‍റെ കുടുംബത്തെ ഫോണില്‍ വിളിച്ച്, രവി കുമാർ ജയിലില്‍ ഉണ്ടെന്ന് അറിയിക്കുകയായിരുന്നു. ഒരു മാസം മുൻപ് സംശയാസ്പദമായ സാഹചര്യത്തില്‍ ചുറ്റിത്തിരിഞ്ഞതിന് ജലന്ധർ പോലീസാണ് രവി കുമാറിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നത്. വിവരമറിഞ്ഞ കുടുംബം അടുത്ത ദിവസം തന്നെ ജയിലിലെത്തുകയും രവി കുമാറിനെ നേരിട്ട് കണ്ട് അവൻ ജീവനോടെയുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
Comments
Post a Comment