Posts

Showing posts from August, 2026

ബാങ്ക് പണിമുടക്കില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം; സൗജന്യ പരിധി കഴിഞ്ഞാലും എടിഎം ചാര്‍ജ് ഈടാക്കില്ലെന്ന് പൊതുമേഖലാ ബാങ്കുകള്‍

Image
  ന്യൂഡല്‍ഹി :   സെപ്റ്റംബർ 28 മുതല്‍ 30 വരെ നടക്കാൻ സാധ്യതയുള്ള മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് കണക്കിലെടുത്ത്, പൊതുമേഖലാ ബാങ്കുകള്‍ എടിഎം ഉപഭോക്താക്കള്‍ക്കായി സുപ്രധാന ഇളവുകള്‍ പ്രഖ്യാപിച്ചു. പണിമുടക്ക് ദിനങ്ങളില്‍ നിശ്ചിത സൗജന്യ പരിധിക്ക് മുകളിലുള്ള എടിഎം ഇടപാടുകള്‍ക്ക് പ്രത്യേക ചാർജുകള്‍ ഒന്നും ഈടാക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB), ബാങ്ക് ഓഫ് ബറോഡ (BoB), യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് തുടങ്ങിയ പ്രമുഖ പൊതുമേഖലാ ബാങ്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആർ.ബി.ഐയുടെ നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌, സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് മാസം അഞ്ച് സൗജന്യ ഇടപാടുകളും, മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് മെട്രോ നഗരങ്ങളില്‍ മൂന്നും മറ്റ് പ്രദേശങ്ങളില്‍ അഞ്ചും സൗജന്യ ഇടപാടുകളുമാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ സെപ്റ്റംബർ 28 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ ഏതൊരു ബാങ്കിന്റെ എടിഎം ഉപയോഗിച്ചാലും അധിക നിരക്കുകള്‍ ഈടാക്കില്ല. ഇത് പണിമുടക്ക് സമയത്ത് ഉപഭോക്താക്കള്‍ക്ക് തടസമില്ലാതെ പണം പിൻവലിക്കാൻ സഹായകമാകും. ഡിജിറ്റല്‍ മാർഗങ്ങള്‍...

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കര്‍ വിടവാങ്ങി

Image
  കോഴിക്കോട്:  സംഗീത സംവിധായകനും പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്ക) അന്തരിച്ചു. 80 വയസായിരുന്നു. അരീക്കോട് ഉള്ളിശേരി കുന്നിലെ വീട്ടില്‍ ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. പക്ഷാഘാതം ബാധിച്ച്‌ രണ്ടുമാസത്തോളമായി ചികിത്സയില്‍ കഴിയുകയായിരുന്നു. മൂവായിരത്തോളം പാട്ടുകള്‍ക്കാണ് അബൂബക്കർ ഈണമിട്ടത്. കിടപ്പിലാകുന്നതിന് രണ്ടുദിവസം മുൻപും പുതിയ പാട്ടിന് ഈണമിട്ടു. മുതിർന്ന സിനിമാനടൻ മാമുക്കോയ സഹപാഠിയായിരുന്നു. യേശുദാസ്, കെ എസ് ചിത്ര, എം ജി ശ്രീകുമാർ തുടങ്ങിയ പ്രശസ്ത ഗായകർ അദ്ദേഹത്തിന്റെ സംഗീതത്തില്‍ പാടിയിട്ടുണ്ട്. മാപ്പിളപ്പാട്ട് വേദികളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു അബൂബക്കർ. ദേവരാജൻ മാസ്റ്ററുടെയും ബോംബെ രവിയുടെയും പ്രിയപ്പെട്ട തബലിസ്റ്റായിരുന്നു. ഭാര്യ: കെ വി സുബൈദ. മക്കള്‍: ഗുലാം അലി, പരേതനായ ഫയാസ്, റോഷ്‌നി, ഫെമിന, സജിന. മരുമക്കള്‍: സലാം അസീസ്, അസീസ് കാഞ്ഞങ്ങാട്, സൗദാബി, അഫ്‌സീന. കബറടക്കം ഇന്നുച്ചയ്ക്ക് 12നുശേഷം മാന്തോട്ടം കബ‌ർസ്ഥാനില്‍.

കുതിച്ചുയര്‍ന്ന് സവാള വില; 80 രൂപയിലെത്തി

Image
  കേരളം:  സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്നു. ഓണം കഴിഞ്ഞതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സവാള വരവ് കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. നിലവില്‍ സവാള വില കിലോഗ്രാമിന് 80 രൂപ വരെയായി. വരുംദിവസങ്ങളിലും വില ഉയര്‍ന്ന് നൂറ് കടക്കുമോ എന്ന ആശങ്കയിലാണ് ഉപയോക്താക്കള്‍. ചില്ലറ വിപണിയില്‍ സവാളയ്ക്ക് കിലോയ്ക്ക് 50 മുതല്‍ 80 രൂപ വരെയാണ് വില. ചെറിയുള്ളിയുടെ വിലയും 80 രൂപയാണ്. ഏപ്രില്‍, മെയ് മാസങ്ങളില്‍ കുറഞ്ഞ നിരക്കില്‍ ലഭിച്ചിരുന്ന സവാളയുടെ വിലയാണ് ഇപ്പോള്‍ ഇരട്ടിയായിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സവാളയുടെ വരവ് കുറഞ്ഞതാണ് വില കൂടാന്‍ കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വില പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ വരും ദിവസങ്ങളിലും സവാള വില ഉയരുമെന്നാണ് വിലയിരുത്തല്‍..

ഉപ്പ്, മധുരം, കൊഴുപ്പ് കൂടിയാൽ പാക്കറ്റ് ഭക്ഷണങ്ങൾക്ക് റെ‍ഡ് വാണിങ്; വലിയ അക്ഷരത്തിൽ മുന്നറിയിപ്പ്

Image
  ന്യൂഡൽഹി :   ഉയർന്ന അളവിൽ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങൾക്ക് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) ‘റെഡ് വാണിങ്’ അടയാളം നിർബന്ധമാക്കി. അനാരോഗ്യകരമായ ഭക്ഷണങ്ങൾ ഒറ്റനോട്ടത്തിൽ തിരിച്ചറിയാനായി പാക്കറ്റിന്റെ മുൻവശത്ത് ചുവപ്പ് നിറത്തിലുള്ള ഹെക്സഗൻ ആകൃതിയിൽ മുന്നറിയിപ്പ് നൽകണം. ഐസിഎംആർ-എൻഐഎൻ പുറത്തിറക്കിയ 2024ലെ ഡയറ്ററി മാർഗരേഖകൾ അടിസ്ഥാനമാക്കിയാണ് ഉപ്പ്, മധുരം, കൊഴുപ്പ് എന്നിവയുടെ ഉയർന്ന അളവ് കണക്കാക്കുക. ശീതളപാനീയങ്ങളിലടക്കം ഉയർന്ന അളവിൽ മധുരം, ഉപ്പ്, കൊഴുപ്പ് എന്നിവയുണ്ടെങ്കിൽ ‘റെഡ് വാണിങ്’ ഉൾപ്പെടുത്താൻ നിർദേശം നൽകിയതായി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എഫ്എസ്എസ്എഐ അറിയിച്ചു. പാക്കറ്റിൽ പോഷക വിവരങ്ങൾ നൽകുന്ന അക്ഷരങ്ങളെക്കാൾ ഒരു പോയിന്റ് വലിയ അക്ഷരത്തിൽ മുന്നറിയിപ്പ് നൽകണം. ഭക്ഷ്യ കമ്പനികൾക്ക് ഉൽപന്നങ്ങളുടെ ചേരുവകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും ഉപഭോക്താക്കൾക്ക് പുതിയ മാറ്റവുമായി പൊരുത്തപ്പെടാനും സമയം നൽകുന്നതിനായി ഘട്ടം ഘട്ടമായാണ് നടപ്പിലാക്കുക. നെയ്, പാചകയെണ്ണ, ഉപ്പ്, പഞ്ചസാര, ശർക്കര, തേൻ തുടങ്ങിയ പാക്കറ്റ് ഉൽപന്നങ്ങളെ നിബന്...

കൊയിലാണ്ടിയിലെ ബസ് മോഷണം; മുഖ്യപ്രതി അറസ്റ്റില്‍

Image
കൊയിലാണ്ടി : കൊയിലാണ്ടി ബസ് സ്റ്റാൻഡില്‍ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസില്‍ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.  പന്തലായനി പുത്തലത്ത്കുന്ന് സ്വദേശി അഭിനവ് (21) നെയാണ് കൊയിലാണ്ടി പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കൊയിലാണ്ടി സബ് ജയിലിലേക്ക് മാറ്റി. കേസിലെ മറ്റ് രണ്ട് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.   തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കൊയിലാണ്ടി ബസ് സ്റ്റാൻഡില്‍ നിർത്തിയിട്ടിരുന്ന 'സെനോ' ബസ് മൂന്നംഗ സംഘം മോഷ്ടിച്ച്‌ കടത്തിക്കൊണ്ടുപോയത്. കോഴിക്കോട് - കൊയിലാണ്ടി റൂട്ടിലോടുന്ന കുറുവങ്ങാട് സ്വദേശി സലാഹുദ്ദീന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ സർവീസ് അവസാനിപ്പിച്ച്‌ പേരാമ്പ്ര ട്രാക്കിലാണ് ബസ് പാർക്ക് ചെയ്തിരുന്നത്.  ബസ് സ്റ്റാർട്ട് ചെയ്ത് ആദ്യം കോഴിക്കോട് ഭാഗത്തേക്ക് കൊണ്ടുപോയ പ്രതികള്‍, പിന്നീട് കൊയിലാണ്ടി ഭാഗത്തേക്ക് തന്നെ തിരിച്ചു വരികയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. യാത്രാമധ്യേ പൊയില്‍ക്കാവിനും ചെങ്ങോട്ടുകാവിനും ഇടയില്‍ ബൈപ്പാസില്‍ നിന...

സബ് ഇൻസ്പെക്ടർ ചമഞ്ഞ് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ

Image
  ഫറോക്ക്:  ഡാൻ സാഫ് സബ് ഇൻസ്പെക്ടറാണെന്ന് മഞ്ഞ് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്ക് സ്വദേശി റോജിത്താണ് പിടിയിലായത്. സബ് ഇൻസ്പെക്ടർ ചമഞ്ഞ് ലഹരി മരുന്ന് വിൽപ്പനക്കാരിൽ നിന്ന് ലഹരി പിടിച്ചെടുക്കുകയും ഇത് വില്പന നടത്തുകയുമായിരുന്നു പ്രതിയുടെ രീതി. രാമനാട്ടുകര വൈദ്യരങ്ങാടിയിൽ വച്ചാണ് സിറ്റി ഡാൻസാഫ് സംഘവും ഫറോക്ക് പൊലീസും റോജിത്തിനെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 2.5 ഗ്രാം എംഡിഎംഎയും, എയർ പിസ്റ്റളും, കൈ വിലങ്ങും, സബ് ഇൻസ്പെക്ടർ ഐഡി കാർഡും, യൂണിഫോമിലുള്ള ഫോട്ടോയും പൊലീസ്.

നേപ്പാളിലെ മിന്നല്‍ പ്രളയം: മരണം 359, അപകടകാരണം ഹിമ വിസ്ഫോടനമെന്ന് ഐഎസ്‌ആര്‍ഒ

Image
  കാഠ്മണ്ഡു:  നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെയും 359 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. 300 ഇന്ത്യക്കാർ ഉള്‍പ്പെടെ 1200ലധികം പേരെ കാണാനില്ലെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ത്യയില്‍ നിന്ന് വിനോദസഞ്ചാരത്തിനായി നേപ്പാളിലേക്ക് പുറപ്പെട്ട 288 പേരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും രക്ഷാപ്രവർത്തന ശ്രമങ്ങള്‍ ഊർജിതമാക്കിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതേസമയം, അപ്രതീക്ഷിതമായ അപകടകാരണം ഹിമവിസ്ഫോടനമാണെന്ന ഐഎസ്‌ആർഒ വിലയിരുത്തി. ഹിമപാളി പൊട്ടിവീണത് വൻ ദുരന്തത്തിന് കാരണമായെന്നാണ് ഐഎസ്‌ആർഒയുടെ വിലയിരുത്തല്‍. ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രാഥമിക വിലയിരുത്തല്‍ റിപ്പോർട്ട് ഐഎസ്‌ആർഒ പുറത്തുവിട്ടിരുന്നു. തിബത്തൻ പർവ്വതനിരകളുടെ ഉയർന്ന ഭാഗങ്ങളില്‍ നിന്നാണ് ദുരന്തത്തിന്‍റെ തുടക്കമെന്നാണ് നിഗമനം. അപ്രതീക്ഷിതമായി എത്തിയ മിന്നല്‍ പ്രളയത്തില്‍ കാണാതായവരെ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമമാണ് നേപ്പാള്‍ സർക്കാർ നടത്തുന്നത്. മരണ സംഖ്യ ഉയരുന്നത് ആശങ്ക വർദ്ധിപ്പിക്കുകയാണ്. നേപ്പാള്‍ ടൂറിസം ബോർഡ് നല്‍കിയ വിവരങ...

മദ്യപിച്ച്‌ വാഹനം ഓടിച്ച് ഇടിച്ച്‌ തെറിപ്പിച്ചത് 10 പേരെ, 2 പേര്‍ക്ക് ദാരുണാന്ത്യം, പത്തനംതിട്ടയില്‍ 2 പേര്‍ പിടിയില്‍

Image
  പത്തനംതിട്ട :  മദ്യലഹരിയില്‍ വാഹനമോടിച്ച്‌ അപകടമുണ്ടാക്കി രണ്ട് പേർ മരിക്കുകയും 10 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പത്തനംതിട്ടയില്‍ 2 പേർ പിടിയില്‍. പത്തനംതിട്ട നഗരമധ്യത്തില്‍ അബാൻ ജംഗ്ഷന് സമീപത്തായി വാഗണർ കാറാണ് പത്ത് പേരെ ഇടിച്ചുതെറിപ്പിച്ചത് . അപകടത്തില്‍ റിട്ടയേഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പത്തനംതിട്ട വലഞ്ചുഴി കുലശേഖരപതി സ്വദേശി കോയിക്കല്‍ കിഴക്കതില്‍ വീട്ടില്‍ അബൂബക്കർ (72) മരണപ്പെട്ടു. തിരുവോണ ദിനമായ ബുധനാഴ്ച വൈകിട്ട് 6 45 മണിയോടെയാണ് സംഭവം ഉണ്ടായത്. പ്രതി ഓടിച്ച കാർ മറ്റ് രണ്ട് കാറുകളിലും ഇടിച്ച്‌ കേടുപാടുകള്‍ സംഭവിച്ചിരുന്നു. വാഹനം ഓടിച്ചിരുന്ന പത്തനംതിട്ട പുത്തൻപീടിക എന്ന സ്ഥലത്ത് കുഴിമുറിയില്‍ പുത്തൻവീട്ടില്‍ ജിനു ബാബു (48), കൂടെയുണ്ടായിരുന്ന ഓമല്ലൂർ വിശ്വഭവൻ വീട്ടില്‍ ഗോവിന്ദരാജ് മകൻ വിശ്വജിത്ത് (24) എന്നിവരെ പരിക്കുകളോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് പത്തനംതിട്ട പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തു. അപകടത്തില്‍ പരിക്കേറ്റ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞു വരുന്നു. ഇവരില്‍ ഒരാളുടെ ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Image
തിരുവനന്തപുരം:  തിരുവോണനാളിൽ ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ജാതി-മത വേർതിരിവില്ലാതെ എല്ലാ മലയാളികളും ഒത്തൊരുമിക്കുന്ന ആഘോഷമാണ് ഓണമെന്ന് അദ്ദേഹം ആശംസാ സന്ദേശത്തിൽ പറഞ്ഞു. അതിജീവനത്തിന് പ്രേരണ നൽകുകയും ആത്മവിശ്വാസം പകരുകയും പ്രതിസന്ധികളിൽ നമ്മൾ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവ് നൽകുകയും ചെയ്യുന്നതാണ് ഓരോ ഓണാഘോഷങ്ങളുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രകൃതിദുരന്തങ്ങൾ സൃഷ്ടിച്ച പ്രയാസങ്ങൾ പൂർണ്ണമായി മാറിയിട്ടില്ലെങ്കിലും, അവയെ അതിജീവിക്കാനുള്ള കരുത്തും ആത്മവിശ്വാസവും ആഘോഷങ്ങളിലൂടെ നേടാൻ നമുക്ക് കഴിയണം. സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവച്ച് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം സന്തോഷത്തോടെ ഓണം ആഘോഷിക്കാൻ എല്ലാവർക്കും സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. വിലക്കയറ്റമില്ലാതെ ജനങ്ങൾക്ക് ഓണം ആഘോഷിക്കുന്നതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സമൂഹത്തിൽ വെറുപ്പും വിദ്വേഷവും വളർത്തി ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന ശക്തികൾ നിലനിൽക്കുന്ന കാലഘട്ടമാണിത്. അതിനാൽ ജാതി-മത വ്യത്യാസങ്ങൾ മറന്ന് മലയാളിക...

മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

Image
ന്യൂഡല്‍ഹി:  മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ് ഓണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സന്തോഷത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാകട്ടെ ഓണമെന്ന് പ്രധാനമന്ത്രി ആശംസിച്ചു. എക്‌സിലൂടെയാണ് മോദി ആശംസകള്‍ നേര്‍ന്നത്. എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിറയട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ആശംസ. 'എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍. ലോകമെമ്പാടുമുള്ള മലയാളികള്‍ വലിയ ആവേശത്തോടെ ആഘോഷിക്കുന്ന മനോഹരമായ ഉത്സവമാണ് ഓണം. സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് ഈ ഉത്സവം കൂടുതല്‍ കരുത്തുപകരട്ടെ' എന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. സമ്പന്നമായ സംസ്‌കാരത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണ് ഓണമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. വള്ളംകളി, തനത് കലാരൂപങ്ങള്‍, സംഗീതം, വിവിധ കായിക മത്സരങ്ങള്‍ എന്നിവയെല്ലാം ഓണാഘോഷ...

കൊയിലാണ്ടിയില്‍ മോഷ്ടിച്ച്‌ കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയില്‍ താഴ്ന്നു; മോഷ്ടാക്കള്‍ രക്ഷപ്പെട്ടു

Image
കോഴിക്കോട് : കൊയിലാണ്ടിയില്‍ മോഷ്ടിച്ച്‌ കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയില്‍ താഴ്ന്നു. കോഴിക്കോട്-കൊയിലാണ്ടി റൂട്ടില്‍ ഓടുന്ന 'സെനോ' എന്ന ബസാണ് മോഷണം പോയത്. കൊയിലാണ്ടി സ്റ്റാന്‍ഡില്‍ നിന്നും കടത്തിയ ബസ് പൊയില്‍ക്കാവിനും ചെങ്ങോട്ടുകാവിനും ഇടയില്‍ വെച്ച്‌ ചെളിയില്‍ താഴുകയായിരുന്നു. ഇതോടെ മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. രാവിലെയാണ് ഉടമയും ബസ് ജീവനക്കാരും മോഷണവിവരം അറിഞ്ഞത്. നിലവില്‍, ചെളിയില്‍ പൂണ്ടുപോയ ബസ് ക്രൈന്‍ ഉപയോഗിച്ച്‌ ഉയര്‍ത്തിയിട്ടുണ്ട്. സംഭവത്തില്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുമെന്ന് ബസ് ഉടമ സലാഹുദ്ദീന്‍ പറഞ്ഞു.

യാത്രക്കാരിയെ രാത്രി ആറുവരിപ്പാതയില്‍ ഇറക്കിവിട്ട് ബസുകാര്‍; റോഡില്‍ നിന്ന് താഴെ ഇറങ്ങിയത് ഏണി ഉപയോഗിച്ച്‌

Image
  കോഴിക്കോട്: രാത്രിയാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത. സ്റ്റോപ്പില്‍ ഇറക്കാതെ യാത്രക്കാരിയെ രാത്രി ദേശീയപാതയില്‍ ഇറക്കിവിട്ടതായാണ് പരാതി. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ഋതിക എന്ന സ്വകാര്യ ബസ്സിലാണ് സംഭവം. തിക്കോടി ടൗണ്‍ സ്റ്റോപ്പില്‍ ഇറങ്ങേണ്ട യാത്രക്കാരിയെയാണ് ബസ് ജീവനക്കാർ അവിടെ നിർത്താതെ ദേശീയപാതയില്‍ ഇറക്കിവിട്ടത്. റോഡില്‍ നിന്നും താഴേക്ക് ഇറങ്ങാൻ വഴിയില്ലാത്ത സ്ഥലത്താണ് ബസ് നിർത്തിയത്. ദേശീയപാതയും സർവീസ് റോഡും തമ്മില്‍ വലിയ ഉയരവ്യത്യാസമുള്ള സ്ഥലത്താണ് ബസ് നിർത്തിയത്. വഴിയില്‍ കുടുങ്ങിപ്പോയ യുവതിയെ പിന്നീട് നാട്ടുകാർ ചേർന്ന് ഏണി ഉപയോഗിച്ചാണ് സർവീസ് റോഡിലേക്ക് താഴെയിറക്കിയത്. സംഭവത്തില്‍ യുവതി പയോളി പൊലീസില്‍ പരാതി നല്‍കി. ബസ് ജീവനക്കാരോട് ഹാജരാകാൻ പൊലീസ് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

ട്രെയിനില്‍ സ്യൂട്ട്കേസില്‍ യുവതിയുടെ മൃതദേഹം; ശരീര ഭാഗങ്ങള്‍ വാടകവീട്ടിലെ ബിരിയാണിച്ചെമ്പില്‍; ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നു

Image
  ചെന്നൈ | ആഗ്രയില്‍ ട്രെയിനില്‍ ചുവന്ന സ്യൂട്ട്കേസില്‍ യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. യുവതിയുടെ ഘാതകരെ തേടി ചെന്നൈയിലെ ഒരു വാടക വീട്ടിലെത്തിയ പോലീസ് കണ്ടത് ഭീതിയുളവാക്കുന്ന ദൃശ്യങ്ങള്‍. കൊലപാതകത്തിന് ശേഷം മൃതദേഹം കെട്ടിത്തൂക്കിയ നിലയിലായിരുന്നുവെന്നും ചില ശരീരഭാഗങ്ങള്‍ വലിയ ബിരിയാണി പാത്രത്തിനുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നുവെന്നും പോലീസ് കണ്ടെത്തി. തമിഴ്‌നാട് പരമകുടി സ്വദേശിനി ഹൈദൂന്‍ നിഷ എന്ന 38-കാരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന അസം സ്വദേശി മണിക് ഉദ്ദീന്‍ ലസ്‌കര്‍, ഇയാളുടെ പങ്കാളിയായ ഒഡീഷ സ്വദേശി ഭഗവതി മാജി എന്നിവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഈ മാസം ഓഗസ്റ്റ് 6-ന് ആഗ്ര കാന്റ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ തമിഴ്നാട് എക്സ്പ്രസിന്റെ ജനറല്‍ കോച്ചില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട സ്യൂട്ട്കേസില്‍ നിന്നാണ് അഴുകിയ നിലയിലുള്ള മൃതദേഹം പോലീസിന് ലഭിച്ചത്. സ്യൂട്ട്കേസിനുള്ളില്‍ ചെന്നൈ എന്നെഴുതിയ പോളിത്തീൻ ബാഗ് കണ്ടതാണ് അന്വേഷണത്തില്‍ നിർണായക വഴിത്തിരിവായത്. തുടർന്ന് റെയില്...

വഖഫ് ബോര്‍ഡ് പുനഃസംഘടന: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം

Image
  മലപ്പുറം: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. കെ.എസ്. ഹംസയും താനും അടങ്ങുന്ന ബോർഡാണ് സർക്കാരിന് പ്രശ്നമെന്നും, മതപരമായ നിലപാടുകള്‍ തകർന്നാലും തങ്ങള്‍ രണ്ടുപേരും മാറിയാല്‍ മതിയെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാറിലായിരുന്നു സമസ്ത സെക്രട്ടറിയുടെ ഈ തുറന്നടിച്ച പ്രതികരണം. ആർഎസ്‌എസിനൊപ്പം നിന്ന് തരംതാഴേണ്ട അവസ്ഥയിലാണ് സർക്കാരെന്ന് ആരോപിച്ച ഉമർ ഫൈസി, തങ്ങളെ പുറത്താക്കാൻ വേണ്ടിയാണ് സർക്കാർ ഹൈക്കോടതിയില്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും പറഞ്ഞു. മതമൂല്യങ്ങള്‍ നഷ്ടപ്പെട്ടാലും അമുസ്ലിംകളായ രണ്ടുപേരെ ബോർഡില്‍ ഉള്‍പ്പെടുത്താനാണ് ശ്രമം നടന്നത്. ബിജെപി നേതാവ് ഷോണ്‍ ജോർജിന്റെ അപ്പീലിനെ സർക്കാർ അഭിഭാഷകൻ പിന്തുണച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.  സമസ്തയുടെ ശക്തമായ എതിർപ്പ് വ്യക്തമാക്കുന്നതായിരുന്നു സർക്കാരിന്റെ പരിപാടിയില്‍ വെച്ചുതന്നെ ഉമർ ഫൈസി നടത്തിയ ഈ പ്രതികരണം.

സ്കൂട്ടറിൽ ലോറിയിടിച്ച് പരുക്കേറ്റ വിദ്യാർഥി മരിച്ചു

Image
  വള്ളിക്കുന്ന് :  സ്കൂട്ടറിൽ  ലോറിയിടിച്ച് പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. വള്ളിക്കുന്ന് വെള്ളപ്പാടം ചെറിയേടത്ത് മിഥുൻ കൃഷ്ണ (18) ആണ് മരണപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 20-ന് രാവിലെ ഫറോക്ക് നല്ലൂരിൽ വെച്ചായിരുന്നു അപകടം. പ്ലസ് ടു പഠനം പൂർത്തിയാക്കിയ മിഥുൻ കൃഷ്ണ നല്ലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന മിലിട്ടറി പരിശീലന ക്ലാസിൽ പങ്കെടുക്കാൻ സ്കൂട്ടറിൽ പോകുന്നതിനിടെയാണ് ലോറിയുമായി കൂട്ടിയിടിച്ചത്. പിതാവ്: സുന്ദരൻ. മാതാവ്: ഷൈന. സഹോദരങ്ങൾ: മാളവിക, വിസ്മയ. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.
Image
കൊണ്ടോട്ടി :  കൊണ്ടോട്ടിയിൽ എക്സൈസ് വാഹനം കണ്ട് നിർത്തിയിട്ട കാറിൽനിന്ന് ഇറങ്ങിയോടിയ മൂന്ന് കോളേജ് വിദ്യാർഥികളെ മലപ്പുറം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കുമ്മിണിപ്പറമ്പിലെ എയ്ഡഡ് കോളേജിലെ വിദ്യാർഥികളെയാണ് അറസ്റ്റ് ചെയ്തത്. ജില്ലയിലെ കോളേജുകളിൽ ഓണാഘോഷ പരിപാടികൾ നടക്കുന്നതിനാൽ എക്സൈസ് സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കുമ്മിണിപ്പറമ്പിലെ കോളേജ് പരിസരത്തും പരിശോധന നടത്തി.  എക്സൈസ് വാഹനം കണ്ടതോടെ ഗ്രൗണ്ടിനുസമീപത്തെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിലുണ്ടായിരുന്ന മൂന്ന് വിദ്യാർഥികൾ പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. സംശയം തോന്നി കാർ പരിശോധിച്ചപ്പോഴാണ് ഒരുഗ്രാം മെത്താഫിറ്റമിൻ കണ്ടെത്തിയത്. കാർ നമ്പറും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥികളെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് രക്ഷിതാക്കൾക്കൊപ്പം ഇവരെ എക്സൈസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി. 19 വയസ്സുള്ള വിദ്യാർഥികളായതിനാലും താരതമ്യേന കുറഞ്ഞ അളവിലുള്ള ലഹരിവസ്തുവായതിനാലുമാണ് കൂടുതൽ നടപടികളില്ലാതെ ജാമ്യത്തിൽ വിട്ടത്. വിദ്യാർഥ...

തിരൂരില്‍ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി പുഴയിലെറിഞ്ഞ കേസില്‍ ഭർത്താവ് അറസ്റ്റിൽ

Image
  തിരൂര്‍:  ഭാര്യയെ  കൊലപ്പെടുത്തി മൃതദേഹം പുഴയിൽ താഴ്ത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവ് തിരൂർ പോലീസിന്റെ പിടിയിലായി. പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് വീട്ടിൽ ഫൗസിയ (37) കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് ഹുസൈനാണ് (40) അറസ്റ്റിലായത്. തിരൂർ പൂക്കയിൽ വെച്ച് ബസ് യാത്രയ്ക്കിടെ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബസ് തടഞ്ഞുനിർത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.ബുധനാഴ്ച‌ രാത്രി ഒരു മണിയോടെ 'കടൽത്തീരത്ത് മീൻ അടിഞ്ഞിട്ടുണ്ട്. അത് എടുക്കാൻ പോകാം' എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഹുസൈൻ ഫൗസിയയെ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയത്. വ്യാഴാഴ്ച രാത്രിയായിട്ടും ഇരുവരും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് മക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് തിരൂർ പുഴയിലെ പടിഞ്ഞാറേക്കര ജെട്ടി ലൈനിൽ ചാക്കിൽ കെട്ടിയ നിലയിൽ ഫൗസിയയുടെ മൃതദേഹം കണ്ടെത്തിയത്. മീൻപിടുത്ത വള്ളത്തിലെ തൊഴിലാളികൾ നങ്കൂരം വലിച്ചെടുക്കുമ്പോൾ കയറിൽ കുടുങ്ങിയ ചാക്ക് പരിശോധിച്ചപ്പോഴാണ് ക്രൂരമായ കൊലപാതക വിവരം പുറത്തറിയുന്നത്. സ്ഥിരമായി മദ്യത്തിനും ലഹരിമരുന്നിനും അടിമ...

ലോകകപ്പിലെ സംഘര്‍ഷം: അര്‍ജൻ്റീനയ്ക്കെതിരെ കര്‍ശന നടപടി; താരങ്ങള്‍ക്ക് വിലക്കും വൻതുക പിഴയും

Image
  സൂറിച്ച് : ലോകകപ്പ് ഫൈനലിൽ അർജന്റീനയെ സ്പെയിൻ തോൽപ്പിച്ച ശേഷം ഗ്രൗണ്ടിൽ നടന്ന കയ്യാങ്കളിയിൽ നടപടിയെടുത്ത് ഫിഫ. അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരേയും മൂന്ന് അർജന്റീനാ താരങ്ങൾക്കെതിരേയും അർജന്റീനയുടെ സഹപരിശീലകനെതിരേയും ഒരു സ്പാനിഷ് താരത്തിനെതിരെയുമാണ് ഫിഫയുടെ അച്ചടക്ക സമിതി നടപടിയെടുത്തത്.  അർജൻ്റീനാ ഫുട്ബോൾ അസോസിയേഷന് 3,21,000 യുഎസ് ഡോളർ (ഏകദേശം മൂന്ന് കോടി രൂപ) പിഴ ചുമത്തി. കൂടാതെ അർജന്റീന തങ്ങളുടെ അടുത്ത രണ്ട് ഹോം മത്സരങ്ങളും പരിമിതമായി കാണികളുടെ (50%) സാന്നിധ്യത്തിൽ കളിക്കണമെന്നും ഉത്തരവിലുണ്ട്. അർജന്റീനാ താരങ്ങളായ ലിയാന്ദ്രോ പരദേസിനെ 10 മത്സരങ്ങളിലും ഹേൽ മൊളീനയെ ഏഴ് മത്സരങ്ങളിലും ഫിഫ വിലക്കി. ഇരുവരും 90,000 യുഎസ് ഡോളർ (ഏകദേശം 86 ലക്ഷം രൂപ) വീതം പിഴയടക്കുകയും വേണം. അർജന്റീനയുടെ മറ്റൊരു താരമായ തിയാഗോ അൽമാഡോയേയും കയ്യാങ്കളിയുടെ ഭാഗമായ സ്‌പാനിഷ് താരം ഗാവിയേയും ഒരു മത്സരത്തിൽ നിന്ന് വിലക്കി. ഇരുവകും 30,000 യുഎസ് ഡോളർ (ഏകദേശം 28 ലക്ഷം രൂപ) വീതം പിഴയും അടക്കണം. അർജന്റീനയുടെ സഹപരിശിലീകൻ റോബർട്ടോ അയാളക്കെതിരേയും ഫിഫ നടപടിയെടുത്തിട്ടുണ്ട്. മൂന്ന് മത്സരങ്ങളിൽ നിന്നാണ് വിലക്ക്. ഒപ്പം 30...

'സാര്‍ ഞങ്ങള്‍ മോഷ്ടിക്കാൻ വന്നതാണ് രക്ഷിക്കണം'; നാട്ടുകാർ വളഞ്ഞതോടെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച്‌ കള്ളന്മാര്‍

Image
അഹമ്മദാബാദ്: 'സാർ ഞങ്ങള്‍ മോഷ്ടിക്കാൻ വന്നതാണ്. രക്ഷിക്കണം'. സ്‌റ്റേഷനിലേക്കുവന്ന ഫോണ്‍ സന്ദേശംകേട്ട് പോലീസ് അമ്പരന്നു.സ്ഥലത്തു ചെന്നപ്പോള്‍ സംഭവം സത്യമാണ്. നാട്ടുകാരുടെ തല്ലു കൊള്ളുന്നതിനേക്കാള്‍ ജയിലില്‍ പോകുന്നതാണ് നല്ലതെന്ന് മോഷ്ടാക്കള്‍ കരുതുകയായിരുന്നു. ഗുജറാത്തിലെ വല്‍സാഡ് ജില്ലയില്‍ വാപ്പിയിലെ സഞ്ജനില്‍ ബി.ജെ. ജൂവലേഴ്‌സില്‍ മോഷണത്തിനിറങ്ങിയതാണ് ദിനേഷ് സോങ്കറും വിപിൻ പാഠകും. എന്നാല്‍, ഇവർ അകത്തുകയറുന്നത് കണ്ട് ചിലർ ഷട്ടർ പുറത്തുനിന്ന് പൂട്ടി.വടികളുമായി ആളുകളെ കൂട്ടി. ഇതോടെ, മോഷ്ടാക്കള്‍ അകത്തുനിന്നും ഷട്ടർ പൂട്ടി. ഇത് തുറന്ന് ഇവരെ കൈകാര്യംചെയ്യാൻ ജനക്കൂട്ടം ശ്രമം തുടങ്ങി. ഗത്യന്തരമില്ലാതെ കള്ളൻമാർ പോലീസ് ഹെല്‍പ്പ് ലൈനില്‍ വിളിച്ച്‌ സത്യസന്ധമായി കാര്യങ്ങള്‍ പറഞ്ഞു. ഉടനെ പോലീസെത്തി മോഷ്ടാക്കളെ തല്ലുകൊള്ളിക്കാതെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു

കൊണ്ടോട്ടിയിൽ ഓണാഘോഷത്തിനെത്തിയ വിദ്യാർഥികൾ എക്സൈസ് വാഹനം കണ്ടതോടെ ഓടി; കാറിൽ എംഡിഎംഎ കണ്ടെത്തി

Image
  കൊണ്ടോട്ടി  :  ​കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിനു വിദ്യാർഥികൾ എത്തിയ കാറിൽനിന്ന് രാസലഹരിയായ എംഡിഎംഎ പിടികൂടി. മലപ്പുറം എക്സൈസ് ആന്റി നർകോട്ടിക് സ്ക്വാഡ് വ്യാഴാഴ്ച വൈകിട്ട് കൊണ്ടോട്ടിയിലെ ഒരു കോളജ് പരിസരത്തു നടത്തിയ പരിശോധനയിലാണ് കോളജ് ഗ്രൗണ്ടിനു സമീപം പാർക്ക്‌ ചെയ്ത കാറിൽ നിന്ന് ഒരു ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ജില്ലയിൽ കോളജുകളിൽ ഓണാഘോഷം നടക്കുന്നതിന്റെ ഭാഗമായി എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. കോളജ് ഗ്രൗണ്ടിനു സമീപം നിർത്തിയിട്ട വാഹനത്തിനു സമീപം എക്സൈസ് വാഹനം എത്തിയപ്പോൾ വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് രണ്ടാംവർഷ ബിരുദ വിദ്യാർഥികൾ ഇറങ്ങി ഓടുന്നതു ശ്രദ്ധയിൽപെട്ടു. തുടർന്ന് വാഹനം പരിശോധിച്ചപ്പോഴാണ് കാറിൽനിന്നു രാസലഹരി കണ്ടെത്തിയത്. കാറിൽ നിന്ന് വിദ്യാർഥികൾ ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നു. ഓടിപ്പോയ കണ്ടാലറിയാവുന്ന മൂന്നു പേരെ പ്രതി ചേർത്ത് എക്സൈസ് അന്വേഷണം ആരംഭിച്ചു. കാർ എക്സൈസ് കസ്റ്റഡിയിൽ എടുത്തു. സർക്കിൾ ഇൻസ്‌പെക്ടർ പി.കെ. മുഹമ്മദ്‌ ഷഫീഖ്, പ്രിവന്റീവ് ഓഫിസർ അരുൺകുമാർ, സിവിൽ എക്സൈസ് ഓഫിസർ മുഹമ്മദ്‌ നൗഫൽ, വനിത സിവിൽ എക്സൈസ് ഓഫിസർ ധന്യ എന്നിവരാണ് പരിശോ...

രണ്ടുപേരിൽ തുടങ്ങിയ അന്വേഷണം; വലയിലായത് കേരളത്തിലെ വൻ എം.ഡി.എം.എ റാക്കറ്റ്

Image
 കോഴിക്കോട്: എൻ.എച്ച് 66-ൽ ഒളവണ്ണ ടോൾ പ്ലാസയ്ക്കു സമീപം മൂന്നര കിലോയോളം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായതിൽ തുടങ്ങി എക്സൈസ് നടത്തിയ അന്വേഷണം എത്തിയത് സംസ്ഥാനത്തെ വൻ സിന്തറ്റിക് മയക്കുമരുന്ന് റാക്കറ്റിലേക്ക്. മയക്കുമരുന്ന് വ്യാപാരത്തിന്റെ ഉന്നത കണ്ണികളായി വളരാൻ ലക്ഷ്യമിട്ടിരുന്നവരടക്കം റാക്കറ്റിലെ നിരവധി പേരെയാണ് പ്രത്യേക അന്വേഷണ സംഘം വലയിലാക്കിയത്. ഏപ്രിൽ 23നാണ്  കൊണ്ടോട്ടി സ്വദേശി പി.കെ. ഷഫീഖ് (36), കോഴിക്കോട് അടിവാരം സ്വദേശിനിയും യൂട്യൂബറുമായ ഫാത്തിമ നസ്രിൻ (20) എന്നിവർ പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും കോഴിക്കോട് എക്സൈസ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്ത് കണ്ടെത്തിയ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് കേസുകളിലൊന്നായതിനാൽ കോഴിക്കോട്, വയനാട് അസിസ്റ്റന്റ് എക്സൈസ് കമീഷണർമാരുടെ നേതൃത്വത്തിൽ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി 11 അംഗ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് റാക്കറ്റിന്റെ കണ്ണികൾ ഒന്നൊന്നായി പുറത്തുവന്നത്. ഷഫീഖും ഫാത്തിമ നസ്രിനും സഞ്ചരിച്ച കാറിന്റെ ഉടമയായ മലപ്പുറം കുഴിമണ...

വയനാട്ടില്‍ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച ചെയ്യുന്ന സംഘത്തം പിടിയില്‍

Image
  സുല്‍ത്താന്‍ ബത്തേരി:  വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച ചെയ്യുന്ന സംഘത്തിലെ രണ്ടുപേരെക്കൂടി പോലീസ് പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തമിഴ്നാട് സ്വദേശികളായ മധുരൈ ചിന്താമണി എം. രവി (48), ശിവഗംഗ മടപുര എം. മാരിമുത്തു എന്ന പാണ്ഡ്യന്‍ (39) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. മലപ്പുറം ഐക്കരപ്പടിയിലെ വാടകത്താവളത്തില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബത്തേരിയിലെ മാല മോഷണ കേസില്‍ നേരത്തെ പിടിയിലായവരുടെ കൂട്ടാളികളാണ് ഇവർ. ഇതോടെ മാല കവര്‍ച്ചാ കേസുകളില്‍ ജില്ലയില്‍ പിടിയിലായവരുടെ ആകെ എണ്ണം ഏഴായി. ഇക്കഴിഞ്ഞ ഇക്കഴിഞ്ഞ പതിനേഴാം തീയതി ഉച്ചയോടെയാണ് അമ്മായിപ്പാലത്തുനിന്ന് ബത്തേരിയിലേക്ക് കെ.എസ്.ആർ.ടി.സി ബസില്‍ യാത്ര ചെയ്ത നെന്മേനി സ്വദേശിനിയുടെ മൂന്ന് പവന്റെ മാലയും ഒരു ഗ്രാം താലിയും അടങ്ങുന്ന 3,82,000 രൂപ വിലവരുന്ന ആഭരണം സംഘം വലിപ്പൊട്ടിച്ച്‌ കവർന്നത്. ബത്തേരി ഗാന്ധി ജംഗ്ഷനില്‍ എത്തിയപ്പോഴാണ് വയോധിക മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് വിവിധ സം...

സൗദിയില്‍ പന്നിയിറച്ചി ഹോട്ടല്‍ തുടങ്ങുമെന്ന വ്യാജ പ്രചാരണം; ഡിജിപിക്കും പൊലീസിനും പരാതി നല്‍കി റാപ്പര്‍ വേടൻ

Image
  കൊച്ചി : അപകീർത്തികരമായ വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റാപ്പർ വേടൻ. സൗദി അറേബ്യയില്‍ പന്നിയിറച്ചി ലഭിക്കുന്ന ഹോട്ടല്‍ തുടങ്ങാൻ പോകുന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാർത്ത പൂർണ്ണമായും വ്യാജമാണെന്ന് വ്യക്തമാക്കി അദ്ദേഹം സംസ്ഥാന പൊലീസ് മേധാവിക്കും ആലുവ റൂറല്‍ പൊലീസിനും ഔദ്യോഗികമായി പരാതി നല്‍കി. തനിക്കെതിരെ ബോധപൂർവ്വം ഗൂഢാലോചന നടക്കുന്നുണ്ടെന്നും, പ്രോഗ്രാമുകള്‍ കൂടുതല്‍ ലഭിക്കാൻ സാധ്യതയുള്ള സമയത്താണ് ഇത്തരം അപവാദ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നതെന്നും വേടൻ ആരോപിക്കുന്നു. സാധാരണ ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കാറില്ലെങ്കിലും ഇത്തവണ മൗനം പാലിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി വേടൻ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിലൂടെ കുറിപ്പ് പങ്കുവെച്ചിരുന്നു. തന്നെ ലക്ഷ്യമിട്ട് നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നിലുള്ള അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി അറേബ്യയിലോ മറ്റേതെങ്കിലും ഗള്‍ഫ് രാജ്യത്തോ ഒരു ഹോട്ടലോ ഭക്ഷണ ബിസിനസോ തുടങ്ങാൻ തനിക്ക് യാതൊരു പദ്ധതിയുമില്ലെന്നും, ഒരു പെർഫോമിംഗ് ആർട്ടിസ്റ്...

സാദിഖലി തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റര്‍; യുവാവ് അറസ്റ്റില്‍

Image
  മലപ്പുറം:  മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പോസ്റ്ററുകള്‍ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി പൊന്നിയത്ത് അന്‍വറാണ് അറസ്റ്റിലായത്. തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് യു.എ റസാഖിന്റെ പരാതിയിലാണ് അറസ്റ്റ്. നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമം നടത്തിയെന്നും ഇത് പലപ്പോഴും കയ്യേറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. 'നന്നമ്പ്ര പൊളിറ്റിക്‌സ്' എന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പിലേക്ക് സാദിഖലി തങ്ങളുടെ മോര്‍ഫ് ചെയ്ത ഫോട്ടോ പ്രതി പ്രചരിപ്പിച്ചുവെന്നും അശ്ലീല വാക്കുകള്‍ ഉപയോഗിച്ച്‌ അപകീര്‍ത്തിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.

ക്രൂര കൊലപാതകത്തിന് ശേഷം 'സക്സസ് പാര്‍ട്ടി'; ചോദ്യം ചെയ്യലില്‍ കൂസലില്ലാതെ 13 വയസ്സുകാരി

Image
ആലപ്പുഴ:  കരുവാറ്റയില്‍ ഗൃഹനാഥനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ ഞായറാഴ്ച പുലർച്ചെ തട്ടുകടയില്‍ നിന്ന് ആഘോഷപൂർവം ഭക്ഷണം കഴിച്ചു. കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലുംമൂട് സരസ്വതി നിവാസില്‍ ശിവൻകുട്ടിചെട്ടിയാരെ (65) കൊലപ്പെടുത്തിയശേഷം പ്രതികള്‍ അവിടെ നിന്ന് ഏഴുകിലോമീറ്റർ അകലെയുള്ള ഹരിപ്പാടെത്തി കെഎസ്‌ആർടിസി സ്റ്റാൻഡിനടുത്തെ തട്ടുകടയില്‍ നിന്നാണ് ഭക്ഷണം കഴിച്ചത്. ആസൂത്രണം ചെയ്തപോലെ കൃത്യം നടത്തിയതിന്റെ 'സക്സസ് പാർട്ടി' പോലെയായിരുന്നു ഇത്. പ്രതികള്‍ ഭക്ഷണം കഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കടയിലുണ്ടായിരുന്നവരുടെ മൊഴിയും രേഖപ്പെടുത്തി. ശനിയാഴ്ച രാത്രി ഏഴേമുക്കാലോടെ കൊല്ലത്തുനിന്നുള്ള ട്രെയിനില്‍ പ്രതികള്‍ ഹരിപ്പാടിറങ്ങുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഓട്ടോയില്‍ കരുവാറ്റ കന്നുകാലിപ്പാലത്തിന് സമീപമെത്തി. അവിടെ നിന്ന് ഒരു കിലോമീറ്ററോളംനടന്ന് ഒൻപതരയോടെയാണ് ശിവൻകുട്ടിയുടെ വീട്ടില്‍ എത്തിയത്. കൃത്യത്തിന് ശേഷം ഇതേവഴിയിലൂടെയാണ് തിരികെ ഹരിപ്പാട്ടെത്തിയത്. ഭക്ഷണം കഴിച്ചശേഷം കൊല്ലത്തേക്ക് പോയത് ബസിലാണ്. തിങ്കളാഴ്ച രാവിലെവരെ പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലായിര...

കെ.എസ്.ആർ.ടി.സി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ

Image
  കൊണ്ടോട്ടി:  കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്ന ഗവേഷക വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ വയനാട് സ്വദേശിയെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു. വയനാട് പെരുംതട്ട സ്വദേശി വാരിക്കോട്ട് മീത്തൽ വിനീത് കുമാർ (45) ആണ് പോലീസിന്റെ പിടിയിലായത്. ദിവസങ്ങൾക്ക് മുൻപ് കോഴിക്കോട്ടു നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലായിരുന്നു സംഭവം. ബസ് കൊണ്ടോട്ടി പുളിക്കൽ ഭാഗത്ത് എത്തിയപ്പോൾ തൊട്ടടുത്ത സീറ്റിലിരുന്ന വിനീത് കുമാർ തന്നോട് മോശമായി പെരുമാറുകയും ലൈംഗികാതിക്രമത്തിന് മുതിരുകയും ചെയ്തുവെന്നാണ് ഗവേഷക വിദ്യാർത്ഥിയായ യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത കൊണ്ടോട്ടി പോലീസ് ഉടൻ തന്നെ അന്വേഷണം ഊർജ്ജിതമാക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഭവത്തിൽ പ്രതിക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.

ടിവി തകരാറിലായതില്‍ മനോവിഷമം; വീട്ടമ്മയെ അടുക്കളയില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Image
കാസർകോട്:   മഞ്ചേശ്വരത്ത് വീട്ടമ്മ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി ജീവനൊടുക്കി. കാശിമഠം ഗുഡ്ഡയിലെ പരേതനായ യോഗേഷ് പ്രഭുവിന്റെ ഭാര്യ സാവിത്രി പ്രഭു (65)വാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീട്ടിലെ ടെലിവിഷൻ തകരാറിലായ മനോവിഷമത്തിലാണെന്നാണ് നിഗമനം.  ദിവസവും രാവിലെ എഴുന്നേറ്റ ഉടൻ ടി വി കാണുന്ന സ്വഭാവക്കാരിയാണ് സാവിത്രി. മകനാണ് അമ്മയുടെ സ്വഭാവ രീതി സംബന്ധിച്ചുള്ള വിവരം പൊലീസിനോട് പങ്കുവെച്ചിരിക്കുന്നത്. ഇന്ന് രാവിലെ ആറ് മണിക്ക് ശേഷമാണ് സംഭവം നടന്നതെന്നാണ് നിഗമനം, ഇന്നലെ രാത്രി പതിവുപോലെ രാത്രി ഭക്ഷണം കഴിച്ച്‌ ഉറങ്ങാൻ കിടന്നതായിരുന്നു ഇവര്‍. മകൻ രാവിലെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് അടുക്കളയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അടുക്കളയിലെ ഫൈബര്‍ കസേരയിലിരുന്ന് മണ്ണെണ്ണ ദേഹത്തൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു. കസേര ഉരുകി ദേഹത്ത് പറ്റിപ്പിടിച്ച്‌ നിലത്ത് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. എല്ലാദിവസവും രാവിലെ ആറ് മണിക്ക് എഴുന്നേല്‍ക്കുന്ന ശീലമുള്ള ആളായിരുന്നു സാവിത്രി. എഴുന്നേറ്റയുടനെ ടിവി കാണും. എന്നാല്‍ ഇന്നലെ ടിവി തകരാറിലായിരുന്നു. തുടര്‍ന്ന് നന്നാക്കാൻ കൊടുത്തിരുന്നു. ഇന്ന്...

ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം; പൊള്ളലേറ്റ ഭർത്താവ് മരിച്ചു

Image
കണ്ണൂര്‍  :  പയ്യന്നൂരിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് ചികിത്സയിലിരിക്കെ മരിച്ചു. സി.വി. സനൽകുമാറാണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ പരിക്കേറ്റ ഭാര്യ പി. പ്രജിഷയും ഭാര്യയുടെ മാതാവ് പി. പത്മിനിയും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. വിവാഹമോചനത്തിന് കേസ് കൊടുത്തതിലെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഇരുവരും ഏതാനും നാളുകളായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു. ഇതിനിടെ പ്രജിഷയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് സനൽകുമാർ കൊലപാതക ശ്രമം നടത്തിയതെന്ന് പൊലീസ് കേസിൽ പറയുന്നു. ബഹളം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് തീയണച്ച് മൂവരെയും ഉടൻ ആശുപത്രിയിലെത്തിച്ചത്. സംഭവത്തെ തുടർന്ന് സനൽകുമാറിനെതിരെ പയ്യന്നൂർ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കുടുംബവഴക്കാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് കണ്ടെത്തൽ. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. പരിക്കേറ്റവരുടെ ആരോഗ്യനില പൊലീസ് നിരീക്ഷിച്ചുവരുന്നു.

കോട്ടക്കലില്‍ വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്‌ട്രിക് സ്കൂട്ടറിന് തീപിടിച്ചു; രണ്ട് കാറുകള്‍ക്കും കേടുപാട്

Image
  മലപ്പുറം :  കോട്ടക്കല്‍ ഈസ്റ്റ് വില്ലൂരില്‍ വീട്ടില്‍ ഇലക്‌ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ തീപിടിത്തം. ഇന്ന് രാവിലെയായിരുന്നു സംഭവം. തീപിടിത്തത്തില്‍ ഇലക്‌ട്രിക് സ്കൂട്ടറും സമീപത്ത് നിർത്തിയിട്ടിരുന്ന രണ്ട് കാറുകളും ഭാഗികമായി കത്തിനശിച്ചു. വീടിനും കേടുപാടുകള്‍ സംഭവിച്ചു. വീട്ടില്‍ ചാർജ് ചെയ്യുന്നതിനിടെ ഇലക്‌ട്രിക് സ്കൂട്ടി പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ചാർജിങ്ങിനിടെ ഉണ്ടായ ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് സംശയം. സംഭവത്തിന്റെ കൃത്യമായ കാരണം പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ. തീപടർന്നതോടെ സമീപവാസികളും നാട്ടുകാരും കൃത്യസമയത്ത് ഇടപെട്ട് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനായി. സംഭവത്തില്‍ ആർക്കും പരിക്കുകളോ മറ്റ് ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അധികൃതരുടെ പരിശോധനയ്ക്ക് ശേഷം ലഭ്യമാകും.

സെൻട്രിംഗ് ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചേലേമ്പ്ര സ്വദേശി സുധീർ ബാബു അന്തരിച്ചു

Image
  ചേലേമ്പ്ര  :  ചേളാരിയില്‍ വെച്ച് വീടിന്റെ ചുറ്റുമതിൽ നിർമാണ പ്രവൃത്തിക്കിടെ താഴേക്ക് വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന സെൻട്രിംഗ് തൊഴിലാളി മരിച്ചു. ചേലേമ്പ്ര സ്പിന്നിങ് മില്ലിന് സമീപം ചക്കിപ്പറമ്പിൽ ഒളോത മണ്ണാറക്കൽ സുധീർ ബാബു (52) ആണ് അന്തരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനായിരുന്നു അപകടം സംഭവിച്ചത്. പരുക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. സിപിഐഎം സ്പിന്നിങ് മിൽ ബ്രാഞ്ച് മെമ്പറും പാലിയേറ്റീവ് ക്ലിനിക്കിന്റെ സജീവ പ്രവർത്തകനും ചക്കിപ്പറമ്പ് സ്വയം സഹായ സംഘം മുൻ സെക്രട്ടറിയുമായിരുന്ന സുധീർ ബാബുവിന്റെ വിയോഗം പ്രദേശത്തെ സാന്ത്വന-സാമൂഹിക മേഖലകൾക്ക് വലിയ നഷ്ടമാണ്. പിതാവ്: ഒ. എം. രാമൻ മാതാവ്: പരേതയായ സതീരത്നം ഭാര്യ: മിനിമോൾ മക്കൾ: നിഹാരിക, നവപ്രഭ സഹോദരങ്ങൾ: സജിത, സുധീര, സേതുലക്ഷ്മി, സബിത റാണി..

EMEA കോളജില്‍ അഡ്മിഷന് കോഴ; മന്ത്രി പി.കെ ബഷീറിനെതിരെ മുസ്‌ലിം ലീഗ് പ്രമേയം

Image
തേഞ്ഞിപ്പലം : മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്. കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ സീറ്റിന് കോഴ വാങ്ങിയ സംഭവുമായി ബന്ധപ്പെട്ടാണ് പ്രമേയം. പി.കെ ബഷീര്‍ കോളജിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയണമെന്നാണ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. തേഞ്ഞിപ്പലം പഞ്ചായത്തിലെ മുസ്ലിം ലീഗ് മണ്‍സൂണ്‍ ക്യാമ്പിലാണ് പ്രമേയം അവതരിപ്പിച്ചത്. വിദ്യാര്‍ഥികളില്‍ നിന്ന് 25,000 രൂപ മുതല്‍ 50,000 രൂപ വരെ വാങ്ങുന്നതായാണ് ആരോപണം. പ്രമേയ അവതരണത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പ്രമേയത്തില്‍ പി.കെ ബഷീറിനും കോളജ് മാനേജ്മെന്റിനുമെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. ലീഗിന്റെ നിയന്ത്രണത്തിലുള്ള കോളജ് കൂടിയാണിത്. പാണക്കാട് ബഷീര്‍ അലി തങ്ങളാണ് കോളജിന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത്. കോഴ വാങ്ങിയ സംഭവത്തില്‍ യൂത്ത് ലീഗും നേരത്തെ പരസ്യ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇനിയും കോഴ വാങ്ങാനാണ് തീരുമാനമെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ട് വരുമെന്നും യൂത്ത് ലീഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു.  

ടോള്‍ ഒഴിവാക്കാന്‍ അപരിചിത റോഡിലൂടെ യാത്ര ചെയ്ത കാര്‍ പുഴയില്‍ വീണു

Image
  കോഴിക്കോട്:  പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു. യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.  കുന്നത്തുപാലം കൂടത്തുംപാറ റോഡിൽ കുന്നത്തുപാലം മാമ്പുഴ ബണ്ടിനു സമീപമാണ് അപകടം നടന്നത്. കോഴിക്കോട്ടു നിന്ന് കൊണ്ടോട്ടിയിലേക്കുള്ള യാത്രാമധ്യേ വെള്ളി രാത്രി പന്ത്രണ്ടോടെയാണ് കാർ അരികു തെറ്റി പുഴയിലേക്ക് മറിഞ്ഞത്. മലപ്പുറം ഇരുമ്പുഴി സ്വദേശി പി. ശുഹൈബ് (35), ഉനൈസ് (33) എന്നിവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. രാത്രി ഒന്നോടെ ക്രെയിൻ എത്തി വാഹനം ഉയർത്തുകയായിരുന്നു.

ഇസ്തിരി ഇടുന്നതിനിടെ അയേൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Image
  പറവൂർ :  വസ്ത്രങ്ങൾ ഇസ്തിരി ഇടുന്നതിനിടെ അയേൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു. പറവൂർ നഗരസഭ നാലാം വാർഡ് ചെറിയ പല്ലംതുരുത്ത് അടിമപ്പറമ്പിൽ സനീഷ്-നീതു ദമ്പതികളുടെ മകൾ സ്വാതി (13) ആണ് മരിച്ചത്. പറവൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് സ്വാതി. യൂണിഫോം തേക്കുന്നതിനിടെയാണ്  ഷോക്കേറ്റത്.  ഉടനെ വിദ്യാർത്ഥിനിയെ പറവൂർ ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിലേത്തിച്ചെങ്കിലും മരിച്ചു.

രാമനാട്ടുകര ബിവറേജ് ഔട്ട്‌ലെറ്റിൽ മോഷണം

Image
  രാമനാട്ടുകര :   ബിവറേജ് ഔട്ട്‌ലെറ്റിൽ മോഷണം. കുട കൊണ്ട് മുഖം മറച്ചാണ് കള്ളൻ അകത്ത് കടന്നത്. സംഭവത്തിൽ ഫറോക് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അകത്ത് 5 ലക്ഷം രൂപ സൂക്ഷിച്ചിട്ടുണ്ടായിരുന്നെന്നാണ് മാനേജർ പറയുന്നത്. എത്ര നഷ്ടപ്പെട്ടെന്ന് പരിശോധനക്ക് ശേഷമേ പറയാൻ സാധിക്കു എന്നും പോലീസ് പറഞ്ഞു. ഇന്നലെ പകലാണ് മോഷണം നടന്നത്. ബിവറേജിന് അകത്തുകടന്ന മോഷ്ടാവ് പിന്നീട് സിസിടിവി തിരിച്ചുവെക്കുകയും ചെയ്തു. തിരുവമ്പാടി താഴത്തുപറമ്പിലും മോഷണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആൾതാമസമില്ലാത്ത വീട്ടിലാണ് മോഷണം നടന്നത്. രണ്ടരപ്പവൻ സ്വർണവും ഒന്നര ലക്ഷം രൂപയുടെ ക്യാമറയും മോഷ്ടാക്കൾ കൊണ്ടുപോയി. അമേരിക്കയിൽ ജോലി ചെയ്യുന്ന നോയൽ മാത്യുവിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. വാതിലുകളും അലമാരകളും തകർത്താണ് മോഷണം നടത്തിയത്. തിരുവമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാംക്‌ളാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Image
  കൊല്ലം :  കരുനാഗപ്പള്ളിയിൽ രണ്ട് ദിവസങ്ങൾക്ക് മുൻപ് കാണാതായ ഏഴാംക്‌ളാസുകാരന്റെ മൃതദേഹം കണ്ടെത്തി. പടനായർകുളങ്ങര തെക്ക് അറയ്‌ക്കൽ വീട്ടിൽ നൗഷാദ്-ഷെമീമ ദമ്പതികളുടെ മകൻ മുഹമ്മദ്‌ ബിലാലിന്റെ (13)​ മൃതദേഹമാണ് കണ്ടെത്തിയത്. കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. പടനായർകുളങ്ങര തെക്ക് ഗവ. വെൽഫെയർ യുപി സ്‌കൂളിലെ ഏഴാം ക്‌ളാസ് വിദ്യാർത്ഥിയായിരുന്നു ബിലാൽ. ശനിയാഴ്ച വൈകീട്ട് വീട്ടില്‍ നിന്ന് കളിക്കാന്‍ പോയതാണ് കുട്ടി. കാണാതായതോടെ പിതാവ് നൗഷാദ് നടത്തിയ തിരച്ചിലില്‍ കന്നേറ്റി കായലിന്റെ കരയില്‍ നിന്ന് കുട്ടിയുടെ സൈക്കിളും ജഴ്സിയും കണ്ടെത്തിയിരുന്നു. ബിലാല്‍ കായലിനടുത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി സ്ഥാപിച്ച സിസിടിവിയിലാണ് കുട്ടിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. തുടര്‍ന്ന് കായല്‍ കേന്ദ്രീകരിച്ച്‌ തിരച്ചില്‍ ഊര്‍ജിതമാക്കുകയായിരുന്നു. ഫയർഫോഴ്‌സും നാട്ടുകാരും എൻഡിആർഎഫ് സംഘവും സംയുക്തമായാണ് കുട്ടിക്ക് വേണ്ടി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തെരച്ചിൽ നടത്തിവന്നത്.  ഇതിനിടെയാണ് ഇന്ന് രാവിലെ മൃതദേഹം ലഭിച്ചത്.

റെയിൽവേ സ്റ്റേഷനിലെ വെള്ളത്തിൽ ഇ- കോളി ബാക്റ്റീരിയയുണ്ട്; റിപ്പോർട്ടിൽ കേരളവും

Image
ന്യൂഡൽഹി:  റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം. രാജ്യത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായാണ് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി) റിപ്പോർട്ട്. വാട്ടർ കൂളറുകളിൽനിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിളുകളിലാണ് ഇ കോളി സാന്നിധ്യം കണ്ടെത്തിയത്. റെയിൽവേ ശൗചാലയങ്ങളിലും വൃത്തിഹീനമായ അവസ്ഥ കണ്ടെത്തിയതായി സിഎജി റിപ്പോർട്ടിലുണ്ട്.. ദക്ഷിണ റെയിൽവേയിൽ കോയമ്പത്തൂർ, പാലക്കാട് ജങ്ഷൻ സ്റ്റേഷനുകളിലാണ് ഇ കോളി ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്. ഹൈദരാബാദ്, ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്, ഭിവണ്ടി റോഡ്, കല്യാൺ, ലോണാവാല, മധുപൂർ എന്നിവിടങ്ങളിലെ വാട്ടർ കൂളറിൽനിന്നുള്ള വെള്ളത്തിന്റെ സാമ്പിളിലും ഇ കോളി പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ചില വകഭേദങ്ങൾ ഭക്ഷ്യവിഷബാധ, വയറിളക്കം, വൃക്കത്തകരാർ എന്നിവയ്ക്ക് കാരണമാകും.. എല്ലാ സോണുകളിലുമായി 512 നോൺ-സബർബൻ ഗ്രേഡ് സ്റ്റേഷനുകളിലായിരുന്നു പരിശോധന നടത്തിയിരുന്നത്. 2022-23 കാലയളവിൽ എട്ട് സോണുകളിലെ 49 സ്റ്റേഷനുകളിലെയും 2023-24 കാലയളവിൽ ഒമ്പത് സോണുകളിലെ 56 സ്റ്റേഷനുകളിലെയും പ്ലാറ്റ...

ഓണം ഓഫര്‍' മറയാക്കി വ്യാജ വെളിച്ചെണ്ണ; കേരള വിപണി ലക്ഷ്യമിട്ട് തമിഴ്‌നാട് ലോബി

Image
കേരളം :  ഓണം വിപണി ലക്ഷ്യമിട്ട് മായംചേർത്ത വെളിച്ചെണ്ണ കേരളത്തിലേക്ക് എത്തിക്കാൻ തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള സംഘങ്ങളുടെ നീക്കമെന്ന് റിപ്പോർട്ട്. ഉയർന്ന വിലയുള്ള ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് പകരം കുറഞ്ഞ വിലയില്‍ 'ഓണം ഓഫർ' എന്ന പേരിലാണ് മായംചേർത്ത എണ്ണ വിപണിയിലെത്തിക്കുന്നത്. സർക്കാർ സബ്സിഡിയോടെ വില്‍ക്കുന്ന വിപണിയിലേക്കും ഇത്തരം ഉല്‍പന്നങ്ങള്‍ കടത്തിവിടാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് വിവരം. കേരളത്തില്‍ കൊപ്രയുടെ വില ഉയർന്നുനില്‍ക്കുന്നതിനാല്‍ യഥാർഥ വെളിച്ചെണ്ണ ഉല്‍പാദനത്തില്‍ വലിയ ലാഭമില്ല. ഒരു ക്വിന്റല്‍ കൊപ്രയ്ക്ക് ഏകദേശം 17,000 രൂപയാണ് വില. ഇതില്‍നിന്ന് ശരാശരി 66 ലിറ്റർ എണ്ണ ലഭിക്കും. ലിറ്ററിന് 280 രൂപ നിരക്കില്‍ വിറ്റാല്‍ 18,480 രൂപ മാത്രമാണ് ലഭിക്കുക. ഉല്‍പാദനച്ചെലവ് കൂടി കണക്കാക്കുമ്പോള്‍ ലാഭം നാമമാത്രം. ലിറ്ററിന് 310-320 രൂപ ലഭിച്ചാല്‍ മാത്രമാണ് കാര്യമായ നേട്ടമുണ്ടാകുക. ഇതാണ് കുറഞ്ഞ ചെലവില്‍ ഉല്‍പാദിപ്പിക്കുന്ന എണ്ണയ്ക്ക് കേരളത്തില്‍ വിപണി കണ്ടെത്താൻ സഹായിക്കുന്നതെന്നാണ് വിലയിരുത്തല്‍. തമിഴ്‌നാട്ടില്‍ കൊപ്രയ്ക്ക് കേരളത്തേക്കാള്‍ വില കുറവാണ്. അതിനൊപ്പം മായം ചേർക്കുന്നതോട...

വന്ദേഭാരതിന് സമാന്തരമായി കെഎസ്‌ആര്‍ടിസിയുടെ ആഡംബര ബസ്; 'എക്സിക്യൂട്ടീവ് ക്ലാസ്' സര്‍വീസ് ഞായറാഴ്ച മുതല്‍

Image
തിരുവനന്തപുരം ∙ യാത്രക്കാർക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കി കെഎസ്‌ആർടിസിയുടെ ആഡംബര ബസ് സർവീസ്. 'എക്സിക്യൂട്ടീവ് ക്ലാസ്' എന്ന പേരിലാണ് പുതിയ സർവീസ് ഞായറാഴ്ച മുതല്‍ ആരംഭിക്കുന്നത്. ആലപ്പുഴ-ബെംഗളൂരു റൂട്ടിലാണ് ശുചിമുറി, പാൻട്രി, കഫെറ്റീരിയ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് സർവീസ് നടത്തുക. ആലപ്പുഴയില്‍ വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍ കെ.സി. വേണുഗോപാല്‍ എംപി സർവീസ് ഉദ്ഘാടനം ചെയ്യും. സർവീസിലേക്കുള്ള ഓണ്‍ലൈൻ ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും സർവീസ്. രാത്രിയാത്ര; രാവിലെ ബെംഗളൂരുവില്‍ ആലപ്പുഴയില്‍ നിന്ന് വൈകിട്ട് 5.30ന് പുറപ്പെടുന്ന ബസ് വൈറ്റില, തൃശൂർ മണ്ണുത്തി ബൈപ്പാസ്, പാലക്കാട് ചന്ദ്രനഗർ, കോയമ്പത്തൂർ എല്‍ ആൻഡ് ടി ബൈപ്പാസ്, സേലം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച്‌ പിറ്റേദിവസം രാവിലെ 5.55ന് ബെംഗളൂരുവിലെത്തും. ബെംഗളൂരുവില്‍ നിന്ന് രാത്രി 8ന് പുറപ്പെടുന്ന ബസ് ഇതേ റൂട്ടിലൂടെ സഞ്ചരിച്ച്‌ പിറ്റേദിവസം രാവിലെ 8ന് ആലപ്പുഴയിലെത്തും. സെമി സ്ലീപ്പർ സീറ്റും സ്വകാര്യ സ്ക്രീനും യാത്രക്കാർക്ക് കൂടുതല്‍ സുഖകരമായ യാത്ര ഉറപ്പാക്കുന്നതിനായി സെമി സ്ലീപ്പർ സീറ്റു...

ഇന്ത്യയെന്ന വികാരം മനസ്സിൽ കെടാവിളക്കായി സൂക്ഷിച്ച് ഒറ്റക്കെട്ടായി മുന്നേറാം: സ്വാതന്ത്ര്യ ദിനാശംസകള്‍ നേർന്ന് മുഖ്യമന്ത്രി

Image
  തിരുവനന്തപുരം :   സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ അനേകം ധീരദേശാഭിമാനികൾ ജീവത്യാഗം ചെയ്തും പോരാടിയും നേടിയെടുത്തതാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. അവർ നേടിത്തന്ന സ്വാതന്ത്ര്യവും ജനാധിപത്യവും രാജ്യത്തിന്റെ മതേതര മൂല്യങ്ങളും കാത്തുസൂക്ഷിക്കേണ്ട ചരിത്രപരമായ ഉത്തരവാദിത്തം നമുക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെന്ന വികാരം മനസിൽ കെടാവിളക്കായി സൂക്ഷിച്ച് ഒറ്റക്കെട്ടായി മുന്നേറാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നത്. ഫെയ്സ്ബുക്ക് കുറിപ്പ്: എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ സ്‌നേഹോഷ്മളമായ സ്വാതന്ത്ര്യദിനാശംസകൾ. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ അനേകം ധീരദേശാഭിമാനികൾ ജീവത്യാഗം ചെയ്തും പോരാടിയും നേടിയെടുത്തതാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. അവർ നേടിത്തന്ന സ്വാതന്ത്ര്യവും ജനാധിപത്യവും രാജ്യത്തിന്റെ മതേതര മൂല്യങ്ങളും കാത്തുസൂക്ഷിക്കേണ്ട ചരിത്രപരമായ ഉത്തരവാദിത്തം നമുക്കുണ്ട്. വർഗീയതയ്‌ക്കൊപ്പം യുദ്ധവും സാമ്പത്തിക പ്രതിസന്ധികളും പ്രകൃതിദുരന്തങ്ങളും ഉ...

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ലാബ് ഫീസ് വര്‍ധന വിവാദം; പ്രതിഷേധം ശക്തമായതോടെ തീരുമാനം മരവിപ്പിച്ചു

Image
  കോഴിക്കോട്:  കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിവിധ പരിശോധനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധനവ് മരവിപ്പിച്ചു. ഫീസ് വര്‍ധന സംബന്ധിച്ച വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഇന്നലെ ഡിവൈഎഫ്‌ഐ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ ഉപരോധിച്ചിരുന്നു. പാത്തോളജി ലാബിലെ പരിശോധനകള്‍ക്കാണ് ഫീസ് ഈടാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മുഹമ്മദ് റിയാസ് എംഎല്‍എയും ഡിവൈഎഫ്‌ഐ നേതാക്കളും ആശുപത്രി അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്ന് തീരുമാനം പിൻവലിക്കുകയായിരുന്നു. ഫീസ് വര്‍ധനവ് മരവിപ്പിക്കുമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് മുഹമ്മദ് റിയാസ് എംഎല്‍എയെ അറിയിച്ചു. തീരുമാനം പിൻവലിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചതെന്ന് എംഎല്‍എ വ്യക്തമാക്കി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച സമരം രണ്ടരയോടെയാണ് അവസാനിപ്പിച്ചത്. ഫീസ് ഈടാക്കുകയാണെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് നീങ്ങുമെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ കലക്ടറുമായി ചര്‍ച്ച നടത്തുമെന്നും ഡിവൈഎഫ്‌ഐ നേതാക്കള്‍ അറിയിച്ചിരുന്നു. തുടർന്നാണ് സമരക്കാരും അധികൃതരും തമ്മില്‍ ചർച്ച നടന്നത്.

ട്രോളിംഗ് കഴിഞ്ഞിട്ടും ചാകരയില്ല; കടലിൽ മത്തിയും അയലയും 'കിട്ടാക്കനി'

Image
  മലപ്പുറം :  കഴിഞ്ഞ വർഷം ട്രോളിംഗ് നിരോധനത്തിന് പിന്നാലെ കടൽ കോരിത്തന്ന ചാകരയുടെ സന്തോഷം ഇത്തവണ കേരളത്തിലെ തീരങ്ങളിലില്ല. ട്രോളിംഗ് അവസാനിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും അയലയും മത്തിയുമടക്കമുള്ള സാധാരണക്കാരുടെ മീനുകൾ ലഭിക്കാത്തത് മത്സ്യബന്ധന മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തീരക്കടലിലേക്ക് പോകുന്ന പരമ്പരാഗത വള്ളങ്ങളും ബോട്ടുകളും വൻ നഷ്ടത്തോടെയാണ് ഹാർബറുകളിലേക്ക് തിരികെ എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പൊന്നാനി, താനൂർ, പരപ്പനങ്ങാടി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പോയ ബോട്ടുകൾക്ക് ചെറിയ അയലയും കിളിമീനും മാത്രമാണ് ലഭിച്ചത്. പരമ്പരാഗത വള്ളങ്ങളിൽ ഭൂരിഭാഗത്തിനും ഇത് പോലും കിട്ടാത്ത അവസ്ഥയാണ്. ഹാർബറുകളിൽ ചെറിയ അയലയ്ക്ക് കിലോയ്ക്ക് 70-75 രൂപയും കിളിമീനിന് 130 രൂപ വരെയുമാണ് മൊത്തവില. എന്നാൽ ചില്ലറ വിപണിയിൽ എത്തുമ്പോഴേക്കും സാധാരാണക്കാരന് താങ്ങാനാവാത്ത വിധം മീൻവില കുതിച്ചുയരുകയാണ്. എൽനിനോ പ്രതിഭാസം കാരണം മഴ കുറയുകയും പുഴകളിലെ ഒഴുക്ക് നിൽക്കുകയും ചെയ്തതോടെ അഴിമുഖങ്ങളിലും തീരക്കടലിലും ചൂട് കടുത്തിരിക്കുകയാണ്. സമുദ്രോപരിതലത്തിലെ ചൂട് പരിധിക്കപ്പുറം ഉയരുന്ന 'മറൈൻ ഹിറ്റ്‌വ...

വിലപേശലും വേണ്ട കച്ചവടക്കാരുമില്ല, ഇവിടെകൂട്ടില്‍ നിന്നും നേരിട്ട് കോഴിക്കുഞ്ഞിനെ മേടിക്കാം.

Image
മൂവാറ്റുപുഴ : മൂവാറ്റുപുഴ-തേനി സംസ്ഥാന പാതയോരത്ത് കല്ലൂർക്കാട്ടില്‍ ആളില്ലാത്ത വഴിയോര കോഴിക്കുഞ്ഞ് വില്പന കേന്ദ്രം ശ്രദ്ധേയമാകുന്നു. പച്ചക്കറി വില്പനയിലൂടെ നേരത്തെ വിജയിപ്പിച്ച മാതൃകയിലാണ് ഇപ്പോള്‍ കോഴിക്കുഞ്ഞ് വില്പനയും ആരംഭിച്ചിരിക്കുന്നത്. മഞ്ഞ ടാർപോളിൻ മേഞ്ഞ ചെറിയ കൂട്ടില്‍ സൂക്ഷിച്ചിരിക്കുന്ന കോഴിക്കുഞ്ഞുങ്ങളെ വാങ്ങാനെത്തുന്നവർക്ക് സ്വയം തിരഞ്ഞെടുക്കാം .ഒരു കോഴിക്കുഞ്ഞിന് 105 രൂപയാണ് വില. കോഴിക്കുഞ്ഞുങ്ങളുടെ പ്രായം, വില, പൂവൻ, പിട എന്നിവ തിരിച്ചറിയാനുള്ള വിവരങ്ങള്‍ എന്നിവ ബോർഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയാണ് പ്രവർത്തനം. കച്ചവടക്കാരോ ജീവനക്കാരോ ഇല്ലാത്ത കേന്ദ്രത്തില്‍ നിന്ന് കോഴിക്കുഞ്ഞുങ്ങളെ എടുത്ത ശേഷം കൂട്ടില്‍ പതിപ്പിച്ചിട്ടുള്ള ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് യു.പി.ഐ വഴി പണമടയ്ക്കാം. ജനങ്ങളുടെ സത്യസന്ധതയിലും വിശ്വാസത്തിലും അധിഷ്ഠിതമായ ഈ സംരംഭം ഇതിനകം സഞ്ചാരികളുടെയും നാട്ടുകാരുടെയും പ്രശംസ പിടിച്ചുപറ്റി.

കെഎസ്‌ആര്‍ടിസി ബസിനുനേരെ മുട്ടയെറിഞ്ഞ് മോഷണശ്രമം; സംഭവം ബംഗളൂരു - മൈസൂരു എക്സ്പ്രസ് വേയില്‍

Image
  ബംഗളൂരു:  ബംഗളൂരു - മൈസൂരു എക്സ്പ്രസ് വേയില്‍ ബിഡദിക്ക് സമീപം കെഎസ്‌ആര്‍ടിസി (KSRTC) ബസിന് നേരെ മുട്ടയെറിഞ്ഞ് കവര്‍ച്ച നടത്താന്‍ ശ്രമം. ബംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് പോവുകയായിരുന്ന ഡീലക്സ് ബസിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിക്ക് ശേഷം ആക്രമണമുണ്ടായത്. സര്‍വീസ് റോഡില്‍ നിന്ന് രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ബസിന്റെ മുന്‍വശത്തെ വിന്‍ഡ് സ്‌ക്രീനിലേക്ക് (മുന്‍ ഗ്ലാസ്) ഇവര്‍ മുട്ടയെറിയുകയായിരുന്നു. വിന്‍ഡ് സ്‌ക്രീനില്‍ മുട്ട വീഴുമ്പോള്‍ വൈപ്പര്‍ ഉപയോഗിച്ച്‌ വൃത്തിയാക്കാന്‍ ശ്രമിച്ചാല്‍ മുട്ടയുടെ മഞ്ഞക്കരുവും വെള്ളയും ഗ്ലാസിലുടനീളം പടര്‍ന്നുപിടിച്ച്‌ കാഴ്ച പൂര്‍ണ്ണമായും തടസ്സപ്പെടും. തുടര്‍ന്ന് ബസ് നിര്‍ത്താന്‍ നിര്‍ബന്ധിതരാകുന്ന യാത്രക്കാരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുകയാണ് ഇത്തരക്കാരുടെ സ്ഥിരം രീതി. എന്നാല്‍, മുന്‍ പരിചയമുള്ളതിനാല്‍ ഇത് കവര്‍ച്ചാ സംഘത്തിന്റെ തന്ത്രമാണെന്ന് ബസ് ഡ്രൈവറും കാസര്‍കോട് വെള്ളിക്കോത്ത് സ്വദേശിയുമായ സുരേഷിന് തത്സമയം ബോധ്യപ്പെട്ടു. ഇതോടെ ബസ് പെട്ടെന്ന് നിര്‍ത്താതെ, ഏകദ...

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം; വീണ്ടും മഴ കനക്കും

Image
  തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നുമുതല്‍ വീണ്ടും മഴ കനക്കും. കാസർകോട്, കണ്ണൂർ ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് ആണ്. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്നാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. കഴിഞ്ഞയാഴ്ച്ച കേരളത്തില്‍ മഴ സജീവമായിരുന്നു. അതിന് ശേഷം മഴമുന്നറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമർദം രൂപപ്പെട്ടതോടെ വീണ്ടും ശക്തമായ മഴയ്ക്ക് സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് ഒന്ന് മുതല്‍ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീ രദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. * ജാഗ്രതാ നിർദേശം : * 1. കടല്‍ക്ഷോഭം രൂ...

പെട്രോള്‍ വിലയും E20 ആശങ്കയും; ഇന്ത്യ EVയിലേക്ക് ?

Image
 മുംബൈ: ഇന്ത്യയില്‍ വാഹങ്ങള്‍ വാങ്ങുന്നതില്‍ വലിയ മാറ്റം വന്നുതുടങ്ങിയിരിക്കുകയാണ്. പ്രധാനമായും ഇതിന് രണ്ടു കാരണങ്ങളാണ് ഉള്ളത്. ഒന്ന്, പശ്ചിമേഷ്യാ സംഘർഷത്തെത്തുടർന്ന് പെട്രോള്‍, ഡീസല്‍ വില ഉയർന്നതും രണ്ട്, എഥനോള്‍ ചേർത്ത പെട്രോള്‍ ഉപയോഗം വാഹനങ്ങളുടെ ഇന്ധനക്ഷമത കുറയ്ക്കുന്നതായുള്ള റിപ്പോർട്ടുകളുമാണ്. ഇതുമൂലം രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ വില്‍പ്പന കുത്തനെ ഉയർന്നിരിക്കുകയാണ്. കണക്കുകള്‍ പ്രകാരം, ജൂലായില്‍ 3,27,901 വൈദ്യുതവാഹനങ്ങളാണ് നിരത്തുകളിലെത്തിയത്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷൻ (ഫാഡ) പുറത്തുവിട്ട കണക്കുകളാണിത്. ഇതുവരെയുള്ളതില്‍ ഒരുമാസത്തെ ഏറ്റവും ഉയർന്ന വില്‍പ്പന കണക്ക് ആണ് ഇത്. 2026 ജൂണിലെ 3,06,220 വൈദ്യുതവാഹനങ്ങളെന്നതിനെയാണ് ജൂലായില്‍ മറികടന്നിരിക്കുന്നത്. 2025 ജൂലായിലെ വില്‍പ്പനയെക്കാള്‍ 66 ശതമാനം വളർച്ചയാണ് ഈ വിഭാഗത്തിലുണ്ടായതെന്ന് ഫാഡ പറയുന്നു. നിലവില്‍ രജിസ്‌ട്രേഷൻ നടത്തുന്ന എട്ടില്‍ ഒരു വാഹനം വൈദ്യുതിയിലോടുന്നതാണ്. ഇതോടെ രാജ്യത്ത് നിരത്തുകളില്‍ വൈദ്യുതവാഹനങ്ങളുടെ വിഹിതം 12 ശതമാനത്തിലേക്കുയർന്നതായും ഫാഡ വൈസ് പ്രസിഡന്റ് സായ് ഗിരിധർ പറഞ്ഞു. വൈദ്യുതവാഹന വില്‍പ്...