ബാങ്ക് പണിമുടക്കില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം; സൗജന്യ പരിധി കഴിഞ്ഞാലും എടിഎം ചാര്‍ജ് ഈടാക്കില്ലെന്ന് പൊതുമേഖലാ ബാങ്കുകള്‍

Image
  ന്യൂഡല്‍ഹി :   സെപ്റ്റംബർ 28 മുതല്‍ 30 വരെ നടക്കാൻ സാധ്യതയുള്ള മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് കണക്കിലെടുത്ത്, പൊതുമേഖലാ ബാങ്കുകള്‍ എടിഎം ഉപഭോക്താക്കള്‍ക്കായി സുപ്രധാന ഇളവുകള്‍ പ്രഖ്യാപിച്ചു. പണിമുടക്ക് ദിനങ്ങളില്‍ നിശ്ചിത സൗജന്യ പരിധിക്ക് മുകളിലുള്ള എടിഎം ഇടപാടുകള്‍ക്ക് പ്രത്യേക ചാർജുകള്‍ ഒന്നും ഈടാക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB), ബാങ്ക് ഓഫ് ബറോഡ (BoB), യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് തുടങ്ങിയ പ്രമുഖ പൊതുമേഖലാ ബാങ്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആർ.ബി.ഐയുടെ നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌, സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് മാസം അഞ്ച് സൗജന്യ ഇടപാടുകളും, മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് മെട്രോ നഗരങ്ങളില്‍ മൂന്നും മറ്റ് പ്രദേശങ്ങളില്‍ അഞ്ചും സൗജന്യ ഇടപാടുകളുമാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ സെപ്റ്റംബർ 28 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ ഏതൊരു ബാങ്കിന്റെ എടിഎം ഉപയോഗിച്ചാലും അധിക നിരക്കുകള്‍ ഈടാക്കില്ല. ഇത് പണിമുടക്ക് സമയത്ത് ഉപഭോക്താക്കള്‍ക്ക് തടസമില്ലാതെ പണം പിൻവലിക്കാൻ സഹായകമാകും. ഡിജിറ്റല്‍ മാർഗങ്ങള്‍...

ദേശീയപാത 66ല്‍ കാല്‍നടയാത്ര സുരക്ഷിതമാക്കാന്‍ 22 പുതിയ നടപ്പാലങ്ങള്‍; മലപ്പുറത്ത് 14 എണ്ണം


 മലപ്പുറം:  ദേശീയപാത 66-ൽ രാമനാട്ടുകര മുതൽ കൊടുങ്ങല്ലൂർ വരെ കൂടുതൽ നടപ്പാലങ്ങൾ നിർമിക്കാൻ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (NHAI) തീരുമാനം. മലപ്പുറം ജില്ലയിൽ 14 ഇടങ്ങളിലും തൃശൂർ ജില്ലയിൽ എട്ട് ഇടങ്ങളിലുമായി ആകെ 22 നടപ്പാലങ്ങളാണ് നിർമിക്കുക.

രാമനാട്ടുകര–കാപ്പിരിക്കാട്, കാപ്പിരിക്കാട്–കൊടുങ്ങല്ലൂർ സെക്ഷനുകളിലായാണ് പുതിയ നടപ്പാലങ്ങൾ നിർമിക്കുന്നത്. നിർമാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ പരിശോധിച്ച് അംഗീകാരം നൽകണമെന്ന് ജില്ലാ കളക്ടർമാരോട് എൻ.എച്ച്.എ.ഐയുടെ കൊച്ചി പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് ആവശ്യപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മലപ്പുറം ജില്ലയിൽ യൂണിവേഴ്‌സിറ്റി, കോഹിനൂർ, വെളിമുക്ക്, കൊളപ്പുറം, തങ്ങൾപടി, കോഴിച്ചെന, കഞ്ഞിപ്പുര, പാണ്ടികശാല, ചേട്ടൻമൂടാൽ, ഈശ്വരമംഗലം, തെയ്യങ്ങാട്, ഉറൂബ് നഗർ, പുതുപൊന്നാനി എന്നിവിടങ്ങളിലാണ് നടപ്പാലങ്ങൾ നിർമിക്കുക.

തൃശൂർ ജില്ലയിൽ മന്ദലാംകുന്ന്, എടക്കഴിയൂർ, മണത്തല, ഏങ്ങണ്ടിയൂർ/പൊക്കുളങ്ങര, നാട്ടിക സെന്റർ, വലപ്പാട്, കൈപ്പമംഗലം, പള്ളിനട എന്നിവിടങ്ങളിലാണ് പുതിയ നടപ്പാലങ്ങൾ വരുന്നത്. നേരത്തെ നിർമാണം ആരംഭിച്ച രണ്ടത്താണിയിലെ നടപ്പാലം ഉടൻ തുറന്നുകൊടുക്കും.

നിർമിക്കുന്ന നടപ്പാലങ്ങൾക്ക് ഏകദേശം 30 മീറ്റർ നീളവും അഞ്ച് മീറ്റർ വീതിയുമുണ്ടാകും. പാലങ്ങളുടെ നിർമാണത്തിന് സ്വകാര്യഭൂമി ഏറ്റെടുക്കേണ്ട സാഹചര്യമുണ്ടാകും. കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടിവരുന്ന സ്ഥലങ്ങളുമുണ്ട്.

ഭൂവുടമകളുടെ എതിർപ്പുകളും ആശങ്കകളും പരിഹരിച്ച് ആവശ്യമായ ഭൂമി ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടം ഇടപെടണമെന്ന് എൻ.എച്ച്.എ.ഐ ആവശ്യപ്പെട്ടു. ഭൂമി എത്രയും വേഗം ലഭ്യമാകുന്നുവോ അത്രയും വേഗത്തിൽ നിർമാണം ആരംഭിക്കാനും ദേശീയപാതയിലെ സുരക്ഷാ സംവിധാനങ്ങൾ കാലതാമസമില്ലാതെ നടപ്പാക്കാനും കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം, കേരളത്തിൽ പുതിയ റോഡ് വികസന പദ്ധതികൾക്ക് വഴിയൊരുങ്ങുകയാണെന്ന് മന്ത്രി പി.കെ. ബഷീർ പറഞ്ഞു. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്.

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട പന്തളം–പമ്പ തിരുവാഭരണ പാതയുടെ നവീകരണവും, എം.സി. റോഡിന്റെ പുനരുദ്ധാരണവും പി.എം. ഗതിശക്തി പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള ധാരണയായതായി മന്ത്രി അറിയിച്ചു.

കൊടുങ്ങല്ലൂർ–അങ്കമാലി ബൈപാസിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. കോതമംഗലം ബൈപാസിന്റെ അലൈൻമെന്റിനും ദേശീയപാത 66ന്റെ ഭാഗമായി കായംകുളത്ത് മേൽപ്പാലം നിർമിക്കുന്നതിനും കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചു.

വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട 111.27 കോടി രൂപയുടെ അഞ്ച് പ്രവൃത്തികൾക്ക് ഉടൻ അനുമതി ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. രാമനാട്ടുകര മുതൽ കോഴിക്കോട് വിമാനത്താവളം വരെയുള്ള എൻ.എച്ച്. 966 എലിവേറ്റഡ് ഹൈവേയുടെ അലൈൻമെന്റിന് അലൈൻമെന്റ് അംഗീകാര കമ്മിറ്റിയുടെ (AAC) അംഗീകാരം ഉടൻ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചതായും മന്ത്രി പറഞ്ഞു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.