ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

പ്രവാസികളെ ഇരയാക്കി സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പ്; ഒരു വ്യക്തി മാത്രം തട്ടിയത് ഒമ്പത് കോടിയോളം രൂപ


 തിരുവനന്തപുരം: പ്രവാസികളെ ഇരയാക്കി സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പ്. പെൻഷൻ ഉൾപ്പെടെ വിവിധ പ്രവാസി സ്കീമുകളിലേക്ക് അപേക്ഷിക്കാനെന്ന വ്യാജേനയാണ് തട്ടിപ്പ് നടക്കുന്നത്. കോട്ടയത്ത് ഇത്തരത്തിൽ ഒരു വ്യക്തി മാത്രം തട്ടിയെടുത്തത് ഒമ്പത് കോടിയോളം രൂപയാണ്.പ്രവാസി സംഘടനകൾ എന്ന വ്യാജേന പ്രവർത്തിക്കുന്ന ചില മാഫിയകളും വ്യക്തികളുമാണ് ഈ തട്ടിപ്പിന് പിന്നിൽ. പ്രവാസികൾക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന ഇവർ, പ്രവാസി ക്ഷേമനിധിയിലേക്കും പെൻഷനിലേക്കും അടയ്ക്കാനെന്ന വ്യാജേന വലിയ തുകകളാണ് ആളുകളിൽ നിന്ന് വാങ്ങുന്നത്.

ഒരാളിൽ നിന്ന് അല്ലെങ്കിൽ ഒരു സംഘടന വഴി 300 മുതൽ 400 വരെ ആളുകളിൽ നിന്നായി 3500 മുതൽ 4000 രൂപ വരെ തട്ടിയെടുക്കുന്നുണ്ട്. 18 സംഘടനകൾക്കെതിരെയാണ് പരാതി വന്നിരിക്കുന്നത്. പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ, പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ഓഫ് ഇന്ത്യ തുടങ്ങി ഔദ്യോഗിക രൂപ സാദൃശ്യമുള്ള പേരുകളിലാണ് ഈ വ്യാജ സംഘടനകൾ അറിയപ്പെടുന്നത്.

പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ഐസക് പാലപ്പിള്ളിക്കെതിരെയും പരാതിയുണ്ട്. 60 വയസ്സിന് മുകളിലുള്ള പ്രവാസികൾക്കുള്ള സർക്കാർ പെൻഷൻ ലഭിക്കുമെന്നും, അതിനായുള്ള രജിസ്ട്രേഷനും മാസത്തവണ അടവിനുമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വീടുകയറി പണം പിരിക്കുന്നത്.

യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ പ്ലംബർ, ഡ്രൈവർ തുടങ്ങിയ സാധാരണ ജോലികൾ ചെയ്യുന്ന പാവപ്പെട്ട പ്രവാസികളാണ് തട്ടിപ്പിന് ഇരയാകുന്നത്. തൃശൂർ, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗൾഫിലെ ജോലി കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തി ക്ഷേമനിധിയെക്കുറിച്ചോ പെൻഷനെക്കുറിച്ചോ അന്വേഷിക്കുമ്പോഴാണ് സർക്കാരിലേക്ക് ഒരു അപേക്ഷ പോലും പോയിട്ടില്ലെന്നും തങ്ങൾ തട്ടിക്കൊണ്ടുപോകപ്പെടുകയായിരുന്നുവെന്നും പ്രവാസികൾ അറിയുന്നത്.

സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രവാസി കമ്മീഷൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. തട്ടിപ്പിൽ ഉൾപ്പെട്ട 18 വ്യാജ സംഘടനകളുടെ പട്ടിക പ്രവാസി കമ്മീഷൻ പൊലീസിന് കൈമാറിയിട്ടുണ്ട്. ചില രാഷ്ട്രീയ കക്ഷികളുടെ പ്രവാസി പോഷക സംഘടനകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്നത്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.