കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ്
മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.


 

മലപ്പുറം: കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു.

സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ.

മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും.

താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30ന് പുറപ്പെട്ട് രാവിലെ 7ന് മലപ്പുറത്തുമെത്തും.

ഇതിന് പുറമെ രണ്ട് പുതിയ ലോ ഫ്ലോർ എ.സി ബസുകളും സർവീസ് ആരംഭിക്കും. പുലർച്ചെ 4നും രാത്രി 10നുമാണ് ഇവ മലപ്പുറത്തുനിന്ന് പുറപ്പെടുക.

വനിതകൾക്കായി അനുവദിച്ച പ്രിയദർശിനി ബസുകൾ പന്തല്ലൂർ–പാണ്ടിക്കാട്–തുവ്വൂർ–കരുവാരകുണ്ട്, മഞ്ചേരി–പരപ്പനങ്ങാടി, മലപ്പുറം–കൊണ്ടോട്ടി–എടവണ്ണപ്പാറ വഴി കോഴിക്കോട്, മലപ്പുറം–കൊണ്ടോട്ടി വഴി കാലിക്കറ്റ് സർവകലാശാല റൂട്ടുകളിൽ സർവീസ് നടത്തും.

മലപ്പുറം–കൊളത്തൂർ–പട്ടാമ്പി റൂട്ടിലും ചട്ടിപ്പറമ്പ്–പടപ്പറമ്പ്–കൊളത്തൂർ–പുലാമന്തോൾ–കൊപ്പം വഴി പുതിയ പ്രിയദർശിനി സർവീസ് അനുവദിച്ചിട്ടുണ്ട്.

പ്രഖ്യാപിച്ച സമയക്രമത്തിൽ സർവീസ് ആവശ്യങ്ങൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.

പുതിയ സർവീസുകൾ:

​1. മലപ്പുറം - ബാംഗ്ലൂർ (പാലക്കാട് - കോയമ്പത്തൂർ -ഹുസൂർ വഴി )- സൂപ്പർ ഡീലക്സ്

2. മലപ്പുറം - നെടുമ്പാശേരി എയർപോർട്ട് (കോട്ടക്കൽ- കുറ്റിപ്പുറം - തൃശൂർ വഴി )- എസി ബസ്

3. മലപ്പുറം - നെടുമ്പാശേരി എയർപോർട്ട് (കോട്ടക്കൽ - തൃശ്ശൂർ - അങ്കമാലി വഴി )


4. മലപ്പുറം - കാളികാവ്

(മഞ്ചേരി - തിരുവാലി - വണ്ടൂർ- കാളികാവ് )
(ആനക്കയം - പന്തല്ലൂർ - പാണ്ടിക്കാട് )- ഓർഡിനറി

5. മലപ്പുറം - കാലികറ്റ് യൂണിവേഴ്സിറ്റി - ഓർഡിനറി

6. മഞ്ചേരി - പരപ്പനങ്ങാടി (മലപ്പുറം -പാണക്കാട് - വേങ്ങര -ചെമ്മാട് വഴി )- ഓർഡിനറി

7. മലപ്പുറം - കൊണ്ടോട്ടി -എടവണ്ണപ്പാറ - കോഴിക്കോട് (ഓർഡിനറി )

8. മഞ്ചേരി - തിരൂർ (ഓർഡിനറി )


​ബംഗളൂരുവിലേക്കുള്ള സർവീസ് ഞായറാഴ്ചയും ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള മറ്റ് സർവീസുകൾ തിങ്കളാഴ്ചയും ആരംഭിക്കും.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.