കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
ഓമലൂർ-ശങ്കരി റോഡിലെ ആറ്റുകാർന്നൂർ സഹകരണ സൊസൈറ്റിക്ക് മുന്നിലായി കാറിനുള്ളിൽ രണ്ട് ദിവസം മുൻപാണ് ഭൂപതിയുടെ മൃതദേഹം കണ്ടത്.
ഭർത്താവും താനും ക്ഷേത്രത്തിൽ പോകുമ്പോൾ മോഷ്‌ടാക്കൾ കാറുതടഞ്ഞ് ഭൂപതിയെ കൊലപ്പെടുത്തി എന്നാണ് സുജിതശ്രീ പൊലീസിന് മൊഴി നൽകിയത്. അജ്ഞാതരായ മൂന്നുപേരാണ് കൊലയാളികളെന്നും കത്തികാട്ടി തന്റെ 12 പവൻ ആഭരണങ്ങളും ഇവർ തട്ടിയെടുത്തെന്നായിരുന്നു സുജിതശ്രീയുടെ മൊഴി.
എന്നാൽ ഇതിൽ ഭൂപതിയുടെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. തുടർന്ന് ഓമലൂർ പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ രക്തക്കറ കണ്ടെത്തി. ഇതോടെ കൊലപാതക വിവരം പുറത്താകുകയായിരുന്നു. സുജിതശ്രീക്ക് പ്രദേശവാസിയായ സന്തോഷ് രാജ് എന്നയാളുമായി ബന്ധമുള്ളതായി പൊലീസ് കണ്ടെത്തി. ഈ പ്രശ്‌നത്തിൽ ഭൂപതിയും സുജിതശ്രീയും തമ്മിൽ തർക്കം പതിവായിരുന്നു.
തിങ്കളാഴ്‌ചയും ഇത്തരത്തിൽ വഴക്കുണ്ടായി. സുജിതശ്രീ, ഭൂപതിയെ വഴക്കിനിടെ തള്ളിയിട്ടു. ഇതോടെ തലയ്‌ക്ക് പരിക്കേറ്റ ഭൂപതിയെ സുജിതയും കാമുകൻ സന്തോഷും ചേർന്ന് കൊലപ്പെടുത്തി. മൃതദേഹം കാറിലിട്ട് ആറ്റുകാർനൂരിലെത്തിച്ചു. സന്തോഷ് രാജിന് പുറമേ ഭൂപതിയെ കൊല്ലാൻ സുജിതശ്രീയ്‌ക്ക് 13കാരനായ മകന്റെ സഹായവും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. സുജിതശ്രീയെയും സന്തോഷ് രാജിനെയും അറസ്റ്റ് ചെയ്‌തു.
Comments
Post a Comment