ബാങ്ക് പണിമുടക്കില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം; സൗജന്യ പരിധി കഴിഞ്ഞാലും എടിഎം ചാര്‍ജ് ഈടാക്കില്ലെന്ന് പൊതുമേഖലാ ബാങ്കുകള്‍
ആവശ്യങ്ങൾ അടിയന്തരമായി അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ബസുകളും നിരത്തിലിറക്കാതെ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്. നിലവിലെ മിനിമം നിരക്കായ 12 രൂപയിൽ നിന്ന് 15 രൂപയായി വർധിപ്പിക്കണം. വിദ്യാർഥികളുടെ യാത്രാനിരക്ക് നിലവിലുള്ള നിരക്കിന്റെ 50 ശതമാനമായി (കുറഞ്ഞത് 5 രൂപ മുതൽ 7.50 രൂപ വരെ) ക്രമീകരിക്കണം. രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം.
കഴിഞ്ഞ നാലര വർഷമായി ബസ് നിരക്ക് വർധിപ്പിച്ചിട്ടില്ലെന്നും ഈ കാലയളവിൽ ഡീസൽ വിലയിൽ മാത്രം 13 രൂപയുടെ വർധനവുണ്ടായെന്നും ബസ് ഉടമകൾ ചൂണ്ടിക്കാണിക്കുന്നു. പ്രിയദർശിനി പദ്ധതി ഉൾപ്പെടെയുള്ള മാറ്റങ്ങൾ കാരണം സ്വകാര്യ ബസ് മേഖലയ്ക്ക് വലിയ രീതിയിലുള്ള വരുമാനച്ചോർച്ചയുണ്ടായിട്ടുണ്ട്. നിരക്ക് വർധനവില്ലാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു.
മറ്റ് ബസ് ഉടമകളുടെ സംഘടനകളുമായി ചർച്ച നടത്തി വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാനാണ് സംഘടനയുടെ തീരുമാനം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സർവീസ് നിർത്തി സമരം നടത്തുമെന്നാണ് സ്വകാര്യ ബസുടമകളുടെ പ്രതിനിധി അറിയിച്ചത്. പത്മകുമാർ കമ്മിറ്റി നിർദ്ദേശങ്ങളിൽ തങ്ങൾക്ക് മെച്ചമൊന്നുമില്ലെന്ന് ബസുടമകൾ പറയുന്നു.
പ്രിയദർശിനി പദ്ധതി ആരംഭിച്ചതോടെ 700ഓളം സ്വകാര്യ ബസുകൾ ഓട്ടം നിർത്തി. ഇപ്പോൾ സംസ്ഥാനത്ത് 11,000 ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നതെന്ന് ഉടമകൾ അറിയിച്ചു.
Comments
Post a Comment