Posts

Showing posts from October, 2026

ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

കേരളത്തിന് 70ാം പിറന്നാള്‍; ഇന്ന് കേരളപ്പിറവി

Image
 ശ്യാമ സുന്ദര കേരകേദാര ഭൂമി..." 1956 നവംബർ ഒന്നിന് ഐക്യകേരളം രൂപീകൃതമായതിന്റെ 70-ാം ജന്മദിനം ഇന്ന് കേരളീയർ പ്രൗഢിയോടെ ആഘോഷിക്കുകയാണ്. മാതൃഭാഷയുടെ മധുരവും കസവിന്റെ പ്രൗഢിയും സമന്വയിക്കുന്ന ഈ ചരിത്രദിനം ലോകത്ത് എവിടെയാണെങ്കിലും മലയാളികള്‍ ആഘോഷിക്കാൻ മറക്കില്ല. ലോകമെമ്പാടുമുള്ള മലയാളികള്‍ തങ്ങളുടെ നാടിൻ്റെ പിറന്നാള്‍ ആഘോഷിക്കുന്ന ഈ വേളയില്‍ അതിൻ്റെ ചരിത്രവും പ്രത്യേകതയും നമ്മള്‍ അറിയാതെ പോകരുത്. വരും തലമുറയ്ക്ക് പകർന്ന് നല്‍കാൻ ആ സുവർണ നാളുകളുടെ ഓർമകളിലേക്ക് ഒരിക്കല്‍ കൂടി തിരിഞ്ഞുനോക്കാം. കേരളപ്പിറവിയുടെ ചരിത്രം കേരള, കേരളം എന്ന പേര് മാറ്റത്തിന് ശേഷമുള്ള ആദ്യ പിറവി എന്നതാണ് ഇക്കൊല്ല ഏറ്റവും വലിയ പ്രത്യേകത. 1956 നവംബർ Subject തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങള്‍ കൂട്ടിച്ചേർത്ത് കേരള സംസ്ഥാനം രൂപീകരിച്ചത്. നമ്മുടെ സ്വന്തം കേരളത്തിന് ഇന്ന് 70 വയസ്സ് തികയുകയാണ്. സപ്തതിയുടെ നിറവിലുള്ള മലയാള നാട്ടില്‍ പിറന്നതിലും ജീവിക്കുന്നതിലും ഓരോ നിമിഷവും അഭിമാനിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. എല്ലാ വർഷവും നവംബർ ഒന്നിനാണ് നമ്മള്‍ കേരളപ്പിറവി ദിനം ആചരിക്കുന്നത്. 1956 നവംബർ 1-ന് ഫസല്‍ അലി കമ്...

യൂട്യൂബര്‍ ഉബൈദിന്റെ ക്യാമറാമാൻ പാര്‍ക്കില്‍ മരിച്ച നിലയില്‍; പെണ്‍സുഹൃത്തിനൊപ്പം എത്തിയതെന്ന് പൊലീസ്

Image
 എറണാകുളം കടവന്ത്രയിലെ ഗ്രൗണ്ട് ഗാലറി പാർക്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഫർഹാനാണ് (21) മരിച്ചത്. പാർക്കിലെ ഊഞ്ഞാലിന്റെ ചങ്ങലയില്‍ കഴുത്ത് കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പ്രമുഖ യൂട്യൂബർ ഉബൈദിന്റെ ക്യാമറാമാനായ ഫർഹാൻ വീഡിയോകളുടെ ചിത്രീകരണത്തിലും മറ്റ് പ്രവർത്തനങ്ങളിലും സജീവമായിരുന്നു. പൊലീസ് നല്‍കുന്ന വിവരമനുസരിച്ച്‌, അർധരാത്രിക്ക് ശേഷമാണ് സംഭവം നടന്നത്. പെണ്‍സുഹൃത്തിനൊപ്പം ബൈക്കിലെത്തിയ ഫർഹാൻ പാർക്കിലേക്ക് കയറിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പാർക്കിനുള്ളില്‍ ഇരുവരും തമ്മില്‍ തർക്കമുണ്ടായെന്നും പിന്നാലെ ഫർഹാൻ ഊഞ്ഞാലിന്റെ ചങ്ങലയില്‍ കഴുത്ത് കുരുക്കുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവം കണ്ട് ഭയന്ന പെണ്‍സുഹൃത്ത് റോഡിലൂടെ പോയ യാത്രക്കാരോട് സഹായം തേടി. തുടർന്ന് യാത്രക്കാരും പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ചങ്ങല മുറിച്ചുമാറ്റിയാണ് മൃതദേഹം താഴെയിറക്കിയത്. സംഭവസ്ഥലത്ത് ഫിംഗർപ്രിന്റ് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തും. മരണത്തില്‍ മറ്...

മലപ്പുറത്ത് ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Image
മലപ്പുറം: ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ പൂർണമായി കത്തിനശിച്ചു. ആളപായമില്ല. വെള്ളിയാഴ്ച രാവിലെ പുത്തനത്താണിയിലെ വെട്ടിചിറയ്ക്ക് സമീപത്തെ ചുങ്കത്താണ് സംഭവം. വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് ഡ്രൈവറും യാത്രക്കാരും ഉടൻ കാറില്‍ നിന്ന് പുറത്തിറങ്ങിയതിനാല്‍ വൻ അപകടം ഒഴിവായി. എല്ലാവരും സുരക്ഷിതായി രക്ഷപ്പെട്ടുവെന്ന് അധികൃതർ അറിയിച്ചു. അതേസമയം കാറിനകത്ത് ഉണ്ടായിരുന്ന പണവും രേഖകളും കത്തിനശിച്ചു. കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു കാർ യാത്രികർ. വിവരമറിഞ്ഞ് അഗ്നിരക്ഷാസേന എത്തി. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല

തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളി; ലോറിയും നാലംഗ സംഘവും കുന്ദമംഗലത്ത് പോലീസിന്റെ പിടിയിൽ

Image
  കോഴിക്കോട് :  തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളിയ ലോറിയും ഇതിലുണ്ടായിരുന്ന നാല് യുവാക്കളെയും കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. പെരിന്തൽമണ്ണ സ്വദേശി തോട്ടിപറമ്പിൽ വീട്ടിൽ മുഹമ്മദ് അജ്മൽ (22), മണ്ണാർക്കാട് സ്വദേശി പട്ടിക്കാടൻ വീട്ടിൽ മുഹമ്മദ് നിസാർ (34), കൊണ്ടോട്ടി സ്വദേശി വടക്കേതൊടി വീട്ടിൽ മുഹമ്മദ് ഷബീർ (30), പെരിന്തൽമണ്ണ സ്വദേശി ഷരീഫ് എന്നിവരെയാണ് മാലിന്യം കൊണ്ടുവന്ന ലോറി സഹിതം പിടികൂടിയത്. നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിക്കിടയിൽ പുലർച്ചെ 1.25-ഓടെ കുന്ദമംഗലം കൊളായിത്താഴത്തെ മൂലത്തോട് മാമ്പുഴയുടെ കൈവഴിയിലുള്ള ചെറിയ തോട്ടിലേക്ക് ഇവർ കക്കൂസ് മാലിന്യം തള്ളുകയായിരുന്നു. KL 22 A 0056 നമ്പർ ലോറിയിലാണ് സംഘം മാലിന്യവുമായി എത്തിയത്. ഈ പ്രദേശങ്ങളിൽ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് പോലീസ് കർശന നിരീക്ഷണം നടത്തുന്നതിനിടയിലാണ് ഇവർ പിടിയിലാകുന്നത്.

തെരുവുനായ കുറുകെ ചാടി; സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ച്‌ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു

Image
കോഴിക്കോട് : തെരുവുനായ കുറുകെ ചാടി നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ച്‌ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. തുറയൂര്‍ ഇരിങ്ങത്ത് സ്വദേശി അജല്‍ പ്രവീണ്‍ (16) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ക്ക് കൂടി അപകടത്തില്‍ പരിക്കേറ്റു. രാത്രി 9.30ഓടെ മേപ്പയ്യൂര്‍ നരക്കോട് -ഇരിങ്ങത്ത് റോഡിലായിരുന്നു അപകടം. ജിമ്മിലെ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജലിനെ ഉടന്‍ തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് രണ്ടു പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തുറയൂര്‍ ഇരിങ്ങത്ത് കുളങ്ങര സ്വദേശി പ്രവീണ്‍ കുമാറിന്റെയും മഞ്ജുഷയുടെയും മകനാണ് അജല്‍. അര്‍ജുന്‍ പ്രവീണ്‍ സഹോദരനാണ്  

തേനി ജയില്‍ ചാട്ടം: രക്ഷപ്പെട്ട 17 തടവുകാരില്‍ 13 പേരെയും പിടികൂടി; തിരച്ചില്‍ ഊര്‍ജിതം

Image
ചെന്നൈ: തമിഴ്നാട്ടില്‍ തേനിയിലെ ആണ്ടിപെട്ടിയിലുള്ള ജയിലില്‍ നിന്ന് രക്ഷപ്പെട്ട 17 തടവുകാരില്‍ 13 പേരെയും പോലീസ് പിടികൂടി. രക്ഷപ്പെടാനായി ഇവര്‍ ഉപയോഗിച്ച ഓട്ടോറിക്ഷയില്‍ തന്നെയാണ് ഇതിലൊരാളെ തിരികെ ജയിലിലെത്തിച്ചത്. സംഭവത്തില്‍ ഒമ്പത് ജയില്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. കൃത്യവിലോപം കാണിച്ചതിനാണ് നടപടി. ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ്) ഡോ. സന്ദീപ് റായ് റാത്തോഡ്, ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് ആര്‍ കനകരാജ്, മധുര ഡി ഐ ജി (പ്രിസണ്‍സ്) എ മുരുകേശന്‍, സൗത്ത് സോണ്‍ ഐ ജി പി. എസ് വിജയേന്ദ്ര ബിദാരി സംഭവസ്ഥലം സന്ദര്‍ശിച്ചു. ഇവര്‍ ജയിലധികൃതരുമായി സംസാരിക്കുകയും ജയില്‍ പരിസരത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ജയിലില്‍ നിന്ന് രക്ഷപ്പെട്ട 17 പേരില്‍ നാലുപേരെ നേരത്തെ തിരച്ചിലിനിടെ പിടികൂടിയതായി ഐ ജി പി. ബിദാരി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ജയിലില്‍ നിന്ന് രക്ഷപ്പെട്ട ശേഷം ഓട്ടോറിക്ഷയില്‍ കയറിയപ്പോഴാണ് അഞ്ചാമത്തെ തടവുകാരനെ പോലീസ് പിടികൂടിയത്. ജയില്‍ ചാടിയ പ്രതിയാണെന്ന് അറിയാതെ ഓട്ടോ ഡ്രൈവര്‍ ഇയാളെ...

*കക്കാട് ആറുവരിപ്പാതയിൽ അഞ്ചു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

Image
  തിരൂരങ്ങാടി  : കക്കാട് ദേശീയപാത 66 ആറുവരിപ്പാതയിൽ വാഹനങ്ങളുടെ കൂട്ടയിടി. കൂരിയാട് പാലത്തിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കൊടുങ്ങല്ലൂർ സ്വദേശിക്കാണ് പരിക്കേറ്റത് . പരിക്കേറ്റയാളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കും കാറും കൂട്ടിയിടിച്ചതിന് പിന്നാലെ പുറകിൽ വന്ന വാഹനങ്ങളും തമ്മിൽ കൂട്ടിയിടിച്ചതോടെ അഞ്ച് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു.  അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സവും നേരിട്ടു.

കരിപ്പൂർ വിമാനത്താവളത്തിന് പുതിയ നേട്ടം; യൂറോപ്യൻ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള പഴം-പച്ചക്കറി കയറ്റുമതിക്ക് അനുമതി

Image
  കരിപ്പൂർ :  കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യൂറോപ്യൻ യൂണിയൻ (ഇ.യു.) രാജ്യങ്ങളിലേക്ക് നേരിട്ട് പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യുന്നതിന് ഔദ്യോഗിക അനുമതി ലഭിച്ചു. കരിപ്പൂരിലെ കാർഗോ കൈകാര്യം ചെയ്യുന്ന കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് (കെ.എസ്.ഐ.ഇ.) അധികൃതർക്കാണ് കയറ്റുമതിക്കാവശ്യമായ പരിശോധനകൾ നടത്താനും നടപടിക്രമങ്ങൾ പൂർത്തിയാക്കാനുമുള്ള അനുമതിപത്രം ലഭ്യമായത്. ഇതുവരെ കരിപ്പൂർ വിമാനത്താവളം വഴി ഗൾഫ് രാജ്യങ്ങളിലേക്ക് മാത്രമായിരുന്നു കയറ്റുമതിക്ക് അനുമതിയുണ്ടായിരുന്നത്. നിലവിൽ കരിപ്പൂരിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് നേരിട്ട് വിമാന സർവീസുകൾ ഇല്ലെങ്കിലും, ഈ പുതിയ അനുമതി ലഭിച്ചതോടെ ദുബായ് പോലുള്ള വിമാനത്താവളങ്ങളിൽ ചരക്ക് ഇറക്കി കണക്ഷൻ വിമാനങ്ങൾ വഴി എളുപ്പത്തിൽ യൂറോപ്പിലേക്ക് എത്തിക്കാനാകും. മറ്റ് വിമാനത്താവളങ്ങളിൽ ഇറക്കുമ്പോൾ വീണ്ടും പരിശോധനകളോ സമയനഷ്ടമോ കൂടാതെ ചരക്ക് ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ സാധിക്കുമെന്നതാണ് പ്രധാന നേട്ടം. ഇ.യു. രാജ്യങ്ങൾക്ക് പിന്നാലെ ലണ്ടനിലേക്കുള്ള കയറ്റുമതി അനുമതിയും വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ​നിലവിൽ കരിപ്പൂരിലെ...

കൊണ്ടോട്ടിയില്‍ വീട്വീട് പൊളിച്ച്‌ ആഭരണവും പണവും മോഷ്ടിച്ചു; പ്രതി പിടിയില്‍

Image
കൊണ്ടോട്ടി:  രോഗിയെ ഡയാലിസിസ് ചെയ്യാനായി വീട്ടുകാർ ആശുപത്രിയിൽ പോയ സമയം നോക്കി വീട്ടിൽ കയറി നാലര പവൻ സ്വർണ്ണാഭരണവും ഒന്നര ലക്ഷം രൂപയും കവർന്ന സംഭവത്തിൽ യുവാവ് പൊലീസിന്റെ പിടിയിൽ. കോഴിക്കോട് താമരശ്ശേരി എകരൂർ പുനൂർ സ്വദേശി താഴെ കീഴഞ്ചേരി അനന്തു ബി.എം. (21) ആണ് കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്. ആയുർവേദ ഉഴിച്ചിൽ പഠനത്തിനായി കൊണ്ടോട്ടിയിൽ ഒന്നര മാസമായി താമസിച്ചുവരികയായിരുന്നു ഇയാൾ. ​കൊണ്ടോട്ടി ബസ് സ്റ്റാൻഡിന് പിറകിലുള്ള തൈതോട്ടത്തിൽ കോഴിക്കോടൻ മൊയ്തീൻ കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഉച്ചയ്ക്ക് മുക്കത്തെ ആശുപത്രിയിലേക്ക് ഡയാലിസിസിനായി പോയ വീട്ടുകാർ രാത്രി തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ വാതിൽ തുറന്നുകിടക്കുന്നതും അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടുകൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ്.  

മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരെ വാട്സ്‌ആപ്പ് സ്റ്റാറ്റസ്, പിന്നാലെ ഷറഫുദ്ദീനും സമാന ദുരന്തത്തിന് ഇരയായി

Image
മലപ്പുറം:  ‘മദ്യപിച്ച്‌ വാഹനമോടിച്ച്‌ ആളുകളെ കൊല്ലുന്നത് വെറും അപകടങ്ങളല്ല, കൊലപാതകങ്ങളാണ്’ എന്ന് പറഞ്ഞുവയ്‌ക്കുമ്പോള്‍ ഷറഫുദ്ദീന്‍ ഓര്‍ത്തിട്ടില്ല, മണിക്കൂറുകള്‍ക്കിപ്പുറം താന്‍ സമാനമായ ഒരു ദുരന്തത്തിന് ഇരയാക്കപ്പെടുമെന്ന്. അപകടം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഷറഫുദ്ദീന്‍ വാട്സ്‌ആപ്പ് സ്റ്റാറ്റസിലൂടെ മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരെ ഇപ്രകാരം പ്രതികരിച്ചിരുന്നു. കൊച്ചിയിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആ കുറിപ്പ്. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി മലപ്പുറം ഒതുക്കങ്ങലില്‍ നടന്ന സമാനമായ അപകടത്തില്‍ കുഴിപ്പുറം പാലേമാട് സ്വദേശിയായ ഷറഫുദ്ദീന്‍ (36) മരിച്ചു. മലപ്പുറം പറപ്പൂര്‍ സ്വദേശിയായ അക്ബര്‍ അലി മദ്യപിച്ച്‌ ഓടിച്ച കാറാണ് ഷറഫുദ്ദീനെ ഇടിച്ചത്. അക്ബര്‍ അലിയെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാളുടെ കാര്‍ ഷറഫുദ്ദീനും സുഹൃത്ത് ഹബീബും സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഷറഫുദ്ദീനെ രക്ഷിക്കാനായില്ല. മഞ്ചേരി നോബിള്‍ കോളേജിലെ താല്‍ക്കാലിക അധ്യാപകനാണ് ഷറഫുദ്ദീന്‍. ഹബീബ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയായ അക...

വാഴക്കാട് ഊർക്കടവിൽ മീൻപിടിക്കുന്നതിനിടെ സൈനികന്‍ ഒഴുക്കിൽപെട്ടു; തെരച്ചിൽ തുടരുന്നു

Image
​ വാഴക്കാട് : ചാലിയാർ പുഴയില്‍ യുവാവ് ഒഴുക്കില്‍ പെട്ടു. പട്ടാളക്കാരനായ പെരുവയല്‍ മുണ്ടക്കല്‍ സ്വദേശി സുധീഷാണ് അപകടത്തില്‍ പെട്ടത്. സുധീഷ് രണ്ട് ദിവസം മുന്‍പാണ് ലീവിന് നാട്ടിലെത്തിയത്. വാഴക്കാട് ഊര്‍ക്കടവ് പാലത്തിന് സമീപം ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം. പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ കാല്‍ വഴുതി ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്‍റെ പടിഞ്ഞാറ് ഭാഗത്തേക്ക് വീഴുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഊർക്കടവില്‍ റെഗുലേറ്ററിന്‍റെ ഷട്ടറുകള്‍ തുറന്നതിനാല്‍ വലിയതോതിലുള്ള കുത്തൊഴുക്കാണ് പുഴയില്‍ അനുഭവപ്പെടുന്നത്. മാവൂർ ഫയർ യൂണിറ്റും സ്കൂബ ടീമും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. റെഗുലേറ്റർ കം ബ്രിഡ്ജിന്‍റെ തുറന്ന ഷട്ടറുകള്‍ അടച്ചാണ് ഇപ്പോള്‍ തിരച്ചില്‍ നടക്കുന്നത്. പ്രതികൂല കാലാവസ്ഥയും പുഴയിലെ കലങ്ങിയ വെള്ളവും തിരച്ചിലിനെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. അല്‍പ്പനേരം കൂടി തിരച്ചില്‍ നടത്തിയശേഷം ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ച്‌ നാളെ പുനരാരംഭിക്കുമെന്ന് മാവൂർ ഫയർ യൂണിറ്റ് അറിയിച്ചു.

സന്ദീപ് വാര്യർ എം.എൽ.എ യുടെ വാഹനം അപകടത്തിൽപെട്ടു; വൻ ദുരന്തം ഒഴിവായി.

Image
  കോട്ടക്കൽ:   തൃക്കരിപ്പൂർ എം.എൽ.എയും കോൺഗ്രസ്സ് നേതാവുമായ സന്ദീപ് വാരിയർ സഞ്ചരിച്ച വാഹനം അപകടത്തിൽ പ്പെട്ടു. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് നാഷണൽ ഹൈവെ 66 ൽ കോട്ടക്കലിനടുത്ത് കോഴിച്ചെനയിൽ  വെച്ചാണ്  എം.എൽ.എ.യുടെ വാഹനവും മറ്റ് രണ്ട് വാഹനങ്ങളും തമ്മിൽ കൂട്ടി യിടിച്ച് അപകടമുണ്ടായത്. സന്ദീപ് വാരിയർ സഞ്ചരിച്ച ഇന്നോവ ക്രസ്റ്റയുടെ ടയർ പൊട്ടി നിയന്ത്രണം വിട്ട് മറ്റ് കാറിനു പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ സന്ദീപ് വാര്യർ എം.എൽ.എ യും മറ്റ് യാത്രികരും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്ന് വാഹനങ്ങളിലുണ്ടായിരുന്ന ആർക്കും പരിക്കുകളില്ല. എന്നാൽ അപകടത്തിന്റെ ആഘാതത്തിൽ കാറുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തൃക്കരിപ്പൂരിൽ നിന്നും സ്വന്തം നാടായ ചെത്തല്ലൂരിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

കരിപ്പൂർ വിമാനത്താവളത്തിൽ 'റെസ' വികസനം അവസാനഘട്ടത്തിലേക്ക്; പകൽ സമയം റൺവേ അടച്ചിടും

Image
കരിപ്പൂർ | * കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നീളം കൂട്ടുന്ന പ്രവൃത്തി അവസാനഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിൽ പകൽ സമയം റൺവേ അടച്ചിട്ട് ജോലി പൂർത്തിയാക്കാൻ തീരുമാനം. വിമാന സർവീസുകളുടെ നിയന്ത്രണം നവംബർ 15-ന് ശേഷമായിരിക്കും വേണ്ടിവരികയെന്നാണ് പ്രാഥമിക നിഗമനം. ​ഏകദേശം മൂന്ന് മാസത്തോളം ഭാഗികമായി റൺവേ അടച്ചിടാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. കൃത്യമായ തീയതിയും ഇതുമായി ബന്ധപ്പെട്ട നോട്ടാമും (നോട്ടീസ് ടു എയർമെൻ) വിമാനക്കമ്പനി പ്രതിനിധികളുമായുള്ള ചർച്ചകൾക്ക് ശേഷം എയർപോർട്ട് അതോറിറ്റിയുടെ ഡൽഹി ആസ്ഥാനത്തുനിന്ന് ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കുമെന്നാണ് വിവരം. റൺവേയുടെ രണ്ടറ്റങ്ങളിലും മണ്ണുനിറച്ച് സുരക്ഷാ പ്രതലം 150 മീറ്റർ വീതം നീളം കൂട്ടുന്ന പ്രവൃത്തിയാണ് നിലവിൽ പുരോഗമിക്കുന്നത്. നിലവിലുള്ള 90 മീറ്റർ റെസ 240 മീറ്ററാക്കി വർധിപ്പിക്കുന്ന ജോലികൾ അവസാനഘട്ടത്തിലെത്തിനിൽക്കുന്നു. പ്രവൃത്തികൾക്കായി ടിപ്പർ ലോറികളും മറ്റ് യന്ത്രസാമഗ്രികളും റൺവേയുടെ നിരപ്പിലേക്ക് എത്തേണ്ടതുള്ളതിനാൽ വിമാന സർവീസുകളുടെ സുരക്ഷ കണക്കിലെടുത്താണ് ദിവസവും ഏതാനും മണിക്കൂറുകൾ റൺവേ അടച്ചിടാൻ തീരുമാനിച്ചത...

തായ്‌ലന്റിൽ ബൈക്കും ട്രക്കും കൂട്ടിയിടിച്ച് അപകടം; കൊണ്ടോട്ടി സ്വദേശിയായ യുവാവ് ദാരുണമായി മരിച്ചു

Image
ബാങ്കോക്ക്:  തായ്ലന്റിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ വാഹനാപകടത്തിൽ കൊണ്ടോട്ടി സ്വദേശിയായ യുവാവ് മരണപ്പെട്ടു. കൊണ്ടോട്ടി ടൗണിൽ കാന്തക്കാട് സ്‌കൂളിനു സമീപം കോന്തോടൻ ഖാലിദിന്റെയും മൈമൂനയുടെയും മകൻ ദിൽഷാദ് (29) ആണ് മരിച്ചത്. ബാങ്കോക്കിൽ ബിസിനസ് നടത്തിവരികയായിരുന്നു ഇദ്ദേഹം. ഇന്നലെ രാവിലെ ദിൽഷാദ് സഞ്ചരിച്ച ബൈക്കും മറ്റൊരു ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം ലഭിച്ചിട്ടുള്ളത്. നാട്ടിൽ അവധിക്കുവന്ന് തിരികെ ബാങ്കോക്കിലേക്ക് മടങ്ങിയിട്ട് ആഴ്ചകൾ മാത്രമേ ആയിട്ടുള്ളൂ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രാരംഭ നടപടികൾ പുരോഗമിക്കുന്നതായി വിവരം.  

നാല് മാസം പ്രായമുള്ള കുഞ്ഞിനെ അച്ഛൻ മര്‍ദിച്ചുകൊന്നു; വിവരം മറച്ചുവച്ച അമ്മയും കുടുങ്ങി

Image
കോഴിക്കോട്: പെരുവയല്‍ കുറ്റിക്കാട്ടൂരില്‍ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ പിടിയില്‍.   കുറ്റിക്കാട്ടൂർ വയല്‍ക്കര സ്വദേശിയായ ഷിജിൻ, ഭാര്യ അഞ്ജന എന്നിവരാണ് പിടിയിലായത്. അച്ഛൻ നാലുമാസം പ്രായമുള്ള കുഞ്ഞിനെ മർദിച്ചു കൊല്ലുകയായിരുന്നു എന്നാണ് പൊലീസിൻ്റെ കണ്ടെത്തല്‍. മദ്യലഹരിയിലാണ് ഇയാള്‍ കുഞ്ഞിനെ ഇയാള്‍ മർദിച്ചു കൊലപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നിനാണ് കുഞ്ഞ് മരിച്ചത്. ഇത് കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടത്തില്‍ സൂചന ലഭിച്ചിരുന്നു. പിന്നാലെ മെഡിക്കല്‍ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. ആന്തരികാവയവങ്ങളുടെ പരിശോധനയിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. മകള്‍ തുടർച്ചയായി കരഞ്ഞത് മദ്യാസക്തിയിലായിരുന്ന ഷിജിന് ഇഷ്ടമായില്ല. ഇതേ തുടന്നായിരുന്നു മർദനവും കൊലപാതകവും. ഭർത്താവ് നിരന്തരം കുഞ്ഞിനെ മർദ്ദിക്കാറുണ്ടായിരുന്നു എന്ന് അമ്മ അഞ്ജന പൊലീസിന് മൊഴി നല്‍കി. മർദന വിവരം മറച്ചുവച്ചു എന്ന കുറ്റത്തിനാണ് മാതാവിനെ പ്രതി ചേർത്തത്. അഞ്ജന പൊലീസിനും മജിസ്ട്രേറ്റിനും നല്‍കിയ മൊഴിയില്‍ മർദന വിവരം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതാണ് കൊലപാതക കാരണമെന്ന് പറഞ്...

കൊളപ്പുറത്ത് വാഹനാപകടം: സഹോദരനും സഹോദരിയും മരണപ്പെട്ടു

Image
  കൊളപ്പുറം :   ദേശീയപാതയിൽ വി.കെ. പടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ സഹോദരനും സഹോദരിയും മരണപ്പെട്ടു. പൊന്മള പള്ളനിപ്പറമ്പ് സ്വദേശികളായ ജിൻസിന (23), സഹോദരൻ ജിബിൻ എന്നിവരാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. ഇന്ന് വൈകുന്നേരം 6 മണിയോടെ ദേശീയപാതയിൽ വി.കെ. പടിയിൽ വെച്ചായിരുന്നു അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രണ്ടുപേരും മരണത്തിന് കീഴടങ്ങിയത്. ​സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

വെട്ടിച്ചിറ ടോൾ പ്ലാസയിൽ കാറിന് തീപിടിച്ചു; കാർ പൂർണമായും കത്തി നശിച്ചു

Image
  വെട്ടിച്ചിറ :  വെട്ടിച്ചിറ ടോൾ പ്ലാസയിൽ കാറിനെ തീപിടിച്ചു.  കുന്നുംപുറം സ്വദേശികൾ സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്. ടോൾ പ്ലാസ പിന്നിട്ട ശേഷം  കാറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ കാർ റോഡരികിലേക്ക് മാറ്റിനിർത്തി യാത്രക്കാരെല്ലാം ഇറങ്ങിയ ഉടനെ തന്നെ കാർ തീ ആളി പടരുകയായിരുന്നു. ആളപായമില്ല കാർ പൂർണമായും കത്തി നശിച്ചു.

പശ്ചിമേഷ്യൻ സംഘര്‍ഷം; സൗദിയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയത് ഇൻഡിഗോ നീട്ടി

Image
 ന്യൂഡല്‍ഹി: സൗദി അറേബ്യയിലെ നാല് നഗരങ്ങളിലേക്കുള്ള വിമാന സർവീസുകള്‍ താല്‍ക്കാലികമായി നിർത്തിവെച്ച നടപടി നീട്ടി ഇൻഡിഗോ എയർലൈൻസ്. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. റിയാദിലേക്കും തിരിച്ചുമുള്ള സർവീസുകള്‍ 31 വരെയും ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കുള്ള സർവീസുകള്‍ 27 വരെയുമാണ് റദ്ദാക്കിയത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും വലിയ മുൻഗണന നല്‍കുന്നതെന്ന് ഇൻഡിഗോ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളിലെ മാറ്റങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും കമ്പനി എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തിറക്കിയ യാത്രാ മാർഗനിർദേശത്തില്‍ അറിയിച്ചു. വിമാന സർവീസുകള്‍ റദ്ദാക്കിയ വിവരം ബുക്കിംഗ് സമയത്ത് നല്‍കിയ ഫോണ്‍ നമ്പറുകളിലൂടെയും ഇമെയില്‍ വഴിയും യാത്രക്കാരെ അറിയിക്കുന്നുണ്ട്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഇൻഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ച്‌ സർവീസ് വിവരങ്ങള്‍ ഉറപ്പാക്കണമെന്നും കമ്പനി നിർദേശിച്ചു.

റോഡപകടങ്ങളിൽ രക്ഷകരായി ഇനി പൊലീസും; ബേസിക് ലൈഫ് സപ്പോർട്ട് (ബി.എൽ.എസ്) പരിശീലനത്തിന് തുടക്കം

Image
മലപ്പുറം :  റോഡപകടങ്ങളിലോ മറ്റ് അടിയന്തര സാഹചര്യങ്ങളിലോ പെടുന്നവർക്ക് ഉടനടി വിദഗ്ധമായ രീതിയിൽ പ്രഥമ ശുശ്രൂഷ നൽകി ജീവൻ രക്ഷിക്കാൻ പൊലീസുകാരെ സജ്ജരാക്കുന്ന ബേസിക് ലൈഫ് സപ്പോർട്ട് (ബി.എൽ.എസ്) പരിശീലന പരിപാടിക്ക് ജില്ലയിൽ തുടക്കമായി. പെരിന്തൽമണ്ണ, മലപ്പുറം, തിരൂർ, താനൂർ, കൊണ്ടോട്ടി, നിലമ്പൂർ എന്നീ ആറ് പൊലീസ് ഡിവിഷനുകൾക്ക് കീഴിലും, അതത് ഡിവൈ.എസ്.പിമാരുടെ പരിധിയിൽ വരുന്ന മുഴുവൻ പൊലീസുകാർക്കുംആണ് പരിശീലനം നൽകുന്നത്. പരിശീലന പരമ്പരയിലെ ആദ്യ ക്ലാസ് പെരിന്തൽമണ്ണയിൽ ഡിവൈ.എസ്.പി പി.എം. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.​അപകടങ്ങളിൽ പരിക്കേൽക്കുന്നവരുടെ നിർണായകമായ 'ഗോൾഡൻ അവർ' സമയത്ത് പ്രയോജനപ്പെടുത്തി, രോഗിയുടെ ശ്വാസോച്ഛ്വാസവും രക്തചംക്രമണവും പുനഃസ്ഥാപിക്കാൻ പ്രായോഗികമായി ചെയ്യേണ്ട കർമ്മങ്ങളുടെ പരിശീലനമാണ് സേനാംഗങ്ങൾക്ക് നൽകുന്നത്.

സൗദി അറേബ്യയിൽ ചികിത്സയിലായിരുന്ന ഐക്കരപ്പടി സ്വദേശി മരണപ്പെട്ടു

Image
  ജിദ്ദ :  സൗദി അറേബ്യയിലെ ജിദ്ദയിൽ കാർ ഹറാജിൽ താമസിച്ചിരുന്ന ഐക്കരപ്പടി സ്വദേശി ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ വെച്ച് ഇന്ന് പുലർച്ചെ മരണപ്പെട്ടു. കോഴിക്കോട് കുണ്ടായിതോട് സ്വദേശിയും, നിലവിൽ കൊണ്ടോട്ടി ഐക്കരപ്പടി കണ്ണംവെട്ടിക്കാവിൽ താമസക്കാരനുമായ കണ്ണോത്ത് അബുബക്കർ (56) ആണ് അസുഖബാധിതനായി ചികിത്സയിലിരിക്കെ അന്തരിച്ചത്. കുറച്ചുനാളുകളായി വിവിധ അസുഖങ്ങളെ തുടർന്ന് ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടപടികള്‍ പൂർത്തികരിച്ച്‌ മയ്യിത്ത് ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച യുവാവിന്റെ പോക്കറ്റില്‍ എംഡിഎംഎ; അറസ്റ്റ്

Image
മലപ്പുറം: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയ യുവാവിന്റെ പോക്കറ്റില്‍ നിന്നും എംഡിഎംഎ കണ്ടെത്തി. മലപ്പുറം പെരിന്തല്‍മണ്ണയിലാണ് സംഭവം. പട്ടാമ്പി ആമയൂർ ചിരങ്ങൻതൊടി വീട്ടില്‍ സിബിന്റെ വസ്‌ത്രത്തിലെ പോക്കറ്റില്‍ നിന്നാണ് ലഹരി മരുന്ന് കണ്ടെത്തിയത്. ഇയാളെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്‌തു. 21.42 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്. എടപ്പാളില്‍ വച്ചാണ് സിബിന്റെ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിലായ സിബിനെ പരിശോധിക്കുന്നതിനിടെയാണ് പാന്റിന്റെ പോക്കറ്റില്‍ നിന്ന് പൊതി കണ്ടത്. ലഹരി മരുന്നാണ് പൊതിയിലെന്ന് മനസിലാക്കിയ ഡോക്‌ടർ വിവരം അതീവ രഹസ്യമായി പൊലീസിനെ അറിയിച്ചു. തുടർന്ന് പെരിന്തല്‍മണ്ണ പൊലീസ് ആശുപത്രിയിലെത്തി പൊതിയിലുള്ളത് എംഡിഎംഎ ആണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. എവിടെ നിന്നാണ് സിബിന് എംഡിഎംഎ കിട്ടിയതെന്നും ലഹരിമരുന്ന് വില്‍പ്പനയായിരുന്നോ ലക്ഷ്യമെന്നുമുള്ള കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇയാള്‍ക്ക് ലഹരി മാഫിയയുമായുള്ള ബന്ധം ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ യാത്രാവിവരങ...

മദീനയില്‍ റോഡപകടം: മലപ്പുറം സ്വദേശി മരണപ്പെട്ടു

Image
മദീന: മലപ്പുറം ജില്ലയിലെ വണ്ടൂര്‍ പാലക്കോട് സ്വദേശിയും അലവിക്കുട്ടി - മറിയുമ്മ ദമ്പതികളുടെ മകനുമായ നൗഫല്‍ പതിയമ്പാറ (36) മദീനയില്‍ വാഹനാപകടത്തില്‍ മരിച്ചു. ആഷ്ടെല്‍ ഇന്റര്‍നാഷനല്‍ കമ്പനിയുടെ സെയില്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജീവനക്കാരനാണ്. നേരത്തെ ജിദ്ദയിലെ ആഷ്ടെല്‍ ഇന്റര്‍നാഷനല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന നൗഫല്‍, രണ്ടര വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മദീനയിലെ ബ്രാഞ്ചിലേക്ക് മാറിയത്. അവധി കഴിഞ്ഞ് നാലു മാസം മുമ്പാണ് അദ്ദേഹം മദീനയില്‍ തിരിച്ചെത്തിയത്. മദീനയിലെ അഹമ്മദി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടടികള്‍ പൂര്‍ത്തിയാക്കാന്‍ കമ്പനി പ്രതിനിധികളും വിവിധ സാമൂഹിക പ്രവര്‍ത്തകരും രംഗത്തുണ്ട്.ഭാര്യ: മുന്‍ഷിദ. രണ്ടു മക്കളുമുണ്ട്.  

തുലാവര്‍ഷം ശക്തം, സംസ്ഥാനത്ത് ഇന്നും മഴ; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 10 ഇടത്ത് യെല്ലോ, അതീവ ജാഗ്രത

Image
 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് തുലാവർഷം ശക്തമാവുന്ന സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്. നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ടാണ് നല്‍കിയിരിക്കുന്നത്. കൂടാതെ ശേഷിക്കുന്ന പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടും നല്‍കിയിട്ടുണ്ട്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അതേസമയം, ഞായറാഴ്‌ച വരെ കനത്ത മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ മലയോര തീരദേശ മേഖലകളിലുള്ളവ‍ർ അതീവ ജാഗ്രത പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിരിക്കുന്ന നിർദേശത്തില്‍ പറയുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കുള്ള പുതുക്കിയ ജാഗ്രതാ നിർദേശവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പങ്കുവച്ചിട്ടുണ്ട്. കൂടാതെ ഇന്ന് കള്ളക്കടല്‍ ജാഗ്രതാ നിർദേശവും നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലെ മഴ സാധ്യത ഓറഞ്ച് അലർട്ട്: 22/10/2026: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് 24/10/2026: കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ് 25/10/2026: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ...

പെരുവള്ളൂരില്‍ വയോധികയെ ബോധം കെടുത്തി സ്വർണാഭരണം* *കവർച്ച നടത്തിയ കേസ്; പ്രതികൾ പിടിയിൽ

Image
  തേഞ്ഞിപ്പലം:  പെരുവള്ളൂരിൽ വയോധികയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ വിദ്യാർത്ഥി ഉൾപ്പെടെ നാല് പേരെ പൊലീസ് പിടികൂടി. തേഞ്ഞിപ്പലം പോലീസിന്‍റെ  പഴുതടച്ച അന്യേഷണത്തിന്‍റെ ഫലമായാണ് പ്രതികളെ 24 മണിക്കൂറിനകം പിടികൂടാന്‍ കഴിഞ്ഞത്. പെരുവള്ളൂർ വട്ടപ്പറമ്പ് പാത്തികുഴി പാലത്തിന് സമീപം കോഴിത്തൊടി കോതേരി ഫാത്തിമ (78) എന്ന വയോധികയെയാണ് പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി ബോധം കെടുത്തി സ്വർണാഭരണങ്ങൾ കവർന്നത്. സംഭവത്തിൽ ഫാത്തിമ ധരിച്ചിരുന്ന നാല് വളകളും ഒരു മാലയും ഉൾപ്പെടെ ഏഴ് പവനോളം സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ആക്രമണത്തിൽ വയോധികയുടെ കൈക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും ഉൾപ്പെടെയുള്ള വിപുലമായ അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.ഈ ഊർജിത അന്വേഷണത്തിനൊടുവിലാണ് പ്രതികൾ ഇപ്പോൾ  പൊലീസ് വലയിലായത്. പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമുള്ള വിശദാംശങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു

Image
  കോഴിക്കോട്:  മാങ്കാവില്‍ ടർഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. പയ്യാനക്കല്‍ വലിയതോടി പറമ്പില്‍ ബഷീറിന്റെ മകൻ മുഹാദ് (18) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മാങ്കാവിലെ ടർഫില്‍ കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് മുഹാദ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കോഴിക്കോട് ക്രിസ്ത്യൻ കോളജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് മരിച്ച മുഹാദ്. മൃതദേഹം തുടർനടപടികള്‍ക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്

സര്‍ക്കാര്‍ ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി

Image
 റാഞ്ചി: സര്‍ക്കാര്‍ ജോലി സ്വന്തമാക്കുന്നതിനായി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ ആണ് സംഭവം. സെനട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് ജീവനക്കാരനായ മാംഗ്ലേഷ് പാല്‍ എന്ന ഹാപ്പിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മാംഗ്ലേഷിന്റെ ഭാര്യ 23 കാരിയായ സോണാലി കുമാരി എന്ന നീതു, കാമുകന്‍ കൗശിക് കുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ മോഷണം നടത്താനെത്തിയ അജ്ഞാതര്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നായിരുന്നു ഭാര്യയുടെ ആദ്യ മൊഴി. എന്നാല്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ സംഭവത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുവന്നത്. ഒക്‌ടോബര്‍ 18 ന് പുലര്‍ച്ചെയാണ് യുവാവ് കൊല്ലപ്പെട്ടത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ഇയാളെ കൊലപ്പെടുത്തിയത്. കൃത്യത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കൗമാരക്കാരനും സഹായിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. ഭര്‍ത്താവിനെ വധിച്ച്‌ സി.സി.എല്ലില്‍ ആശ്രിത നിയമനം വഴി ജോലി കൈക്കലാക്കുക, സാമ്പത്തിക ആനുകൂല്യങ്ങള്‍ നേടുക, തുടര്‍ന്ന് കാമുകനൊപ്പം ജീവിക്കുക എന്നതായിരുന്നു യുവതിയുടെ പദ്ധതിയെന്ന് പോലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക...

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് ; പെരുമുഖം സ്വദേശി ഫറോക്ക് പോലീസിന്റെ പിടിയില്‍

Image
ഫറോക്ക്:  മണ്ണൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കു പണ്ടം പണയം വച്ച് 1.71 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതിയെ ഫറോക്ക് പോലീസ് പിടികൂടി. ഫറോക്ക് പെരുമുഖം സ്വദേശി അബ്ദുൽ ഖാദറാണു(48) പിടിയിലായത്.            മണ്ണൂർ വളവ് സൗഭാഗ്യ ഫിനാൻസിൽ നിന്നാണു 24 ഗ്രാം തൂക്കം വരുന്ന 3 വളകൾ പണയം വച്ച് തുക കൈപ്പറ്റിയത്. 3 മാസ കാലാവധിക്ക് 2025 ഡിസംബറിൽ പണയം വെച്ച ആഭരണം കാലാവധി കഴിഞ്ഞിട്ടും തിരിച്ചെടുക്കാൻ വരാതായതോടെ പരിശോധിച്ചപ്പോഴാണു മുക്കുപണ്ടം ആണെന്നു വ്യക്ത‌മായത്. ഫറോക്ക് എസ് ഐ മിഥുന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സ്ഥാപന ഉടമയുടെ പരാതിയിൽ കേസെടുത്ത് പ്രതിയെ പിടികൂടിയത്.  

ഷാർജയിൽ വാഹനാപകടം; കൊണ്ടോട്ടി മൊറയൂർ സ്വദേശി മരണപ്പെട്ടു

Image
മലപ്പുറം: ഷാർജയിലുണ്ടായ വാഹനാപകടത്തിൽ കൊണ്ടോട്ടി മൊറയൂർ ചെമ്പ്രീരി സ്വദേശി മരണപ്പെട്ടു. മൊറയൂർ ചെമ്പ്രീരി അബ്ദുറഹീം - കദീജ ദമ്പതികളുടെ മകൻ അബ്ദുൽ വാജിദ് (32) ആണ് മരിച്ചത്. ​അബുദാബിയിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. ജോലി ആവശ്യത്തിനായി കാറിൽ യാത്ര ചെയ്യവെ മറ്റൊരു വാഹനവുമായി ഇടിച്ചാണ് അപകടമുണ്ടായത്. അപകടസമയത്ത് കാറിൽ അദ്ദേഹം മാത്രമാണ് ഉണ്ടായിരുന്നത്.

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: ആറ് പേര്‍ക്ക് പരിക്ക്

Image
 റിയാദ്: ഹൂതി ആക്രമണത്തെ തുടര്‍ന്ന് സൗദിയില്‍ മിസൈല്‍ അവിശിഷ്ടം പതിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെല്ലാം സൗദി പൗരന്മാരാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.ഇതിന് പുറമേ മൂന്ന് വീടുകള്‍ക്കും മൂന്ന് വാഹനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നാജ്‌റാന്‍ പ്രദേശത്തെ ജനവാസ മേഖലയിലാണ് പ്രൊജക്ടൈല്‍ ആക്രമണത്തില്‍ നാശനഷ്ടമുണ്ടായതെന്ന് സൗദി സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. സാധാരണ പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണെന്ന് സൗദി സിവില്‍ ഡിഫന്‍സ് വക്താവ് പ്രതികരിച്ചു. കൂടാതെ ഇത്തരം ആക്രമണങ്ങള്‍ തടുക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച ഉച്ചയോടെ പ്രദേശത്ത് ആക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിരുന്നു. പിന്നീട് ഇത് പിന്‍വലിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസവും റിയാദിലേക്കും മുഷായത്തിലേക്കും ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണം പ്രതിരോധിച്ചെന്ന് സൗദി അറേബ്യ അറിയിച്ചിരുന്നു. പിന്നാലെ ഹൂതി ശക്തി കേന്ദ്രമായ തായ്‌സില്‍ സൗദി ആക്രമണം ശക്തമാക്കിയിരുന്നു. നഗരത്തിന് ...

വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച്‌ പീഡനം; ദുബായില്‍ ഒളിവില്‍ കഴിഞ്ഞ കോഴിക്കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങി

Image
കോഴിക്കോട് : യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം വിദേശത്തേക്കു കടന്ന യുവാവ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. കോഴിക്കോട് ചെലവൂര്‍ സ്വദേശി അബ്ദുള്‍ ബാസിദിനെയാണ് (29) വിമാനത്താവളത്തില്‍ തടഞ്ഞുവച്ച്‌ പിടികൂടിയത്. കുറ്റം ചെയ്ത ശേഷം ദുബൈയിലേക്കു കടന്ന് ഒളിവില്‍ കഴിഞ്ഞ പ്രതിക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൊച്ചി പാലാരിവട്ടം പോലീസാണ് ഇയാള്‍ക്കെതിരെ പീഡന കേസ് റജിസ്റ്റര്‍ ചെയ്തിരുന്നത്. ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവള അധികൃതര്‍ തടഞ്ഞുവച്ച പ്രതിയെ പാലാരിവട്ടം പോലീസിനു കൈമാറി. പോലീസ് പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.  

സമരക്കടലായി ഡല്‍ഹി; കേന്ദ്രത്തെ വിറപ്പിച്ച്‌ പാറ്റകളുടെ തിരംഗ മാർച്ച്‌

Image
 ഡല്‍ഹി: നിരോധനാജ്ഞ മറികടന്ന്, ഡല്‍ഹിയില്‍ സിജെപിയുടെ ജനതാ പാർട്ടിയുടെ തിരംഗ മാർച്ച്‌ . ചെറുസംഘങ്ങളായി തുടങ്ങിയ മാർച്ച്‌ , വൻ പ്രതിഷേധ റാലിയായി മാറി . അനിയന്ത്രിതമായ ജനപങ്കാളിത്തം ഉണ്ടായതോടെ സമരമുഖത്ത് നിന്ന് ആളുകളെ പിരിച്ചുവിടാൻ പൊലീസ് ഏറെ ബുദ്ധിമുട്ടി. പൊലീസിന്റെ ബലപ്രയോഗം സംഘർഷാവസ്ഥ സൃഷ്ടിച്ചു. പ്രതിഷേധത്തിനായി വീട്ടില്‍ നിന്ന് ഇറങ്ങിയ ഉടൻ , സിജെപി കണ്‍വീനർ അഭിജിത് ദീപ്കെയെ വളഞ്ഞ് , പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ഡി ഹൗസിലേക്ക് മിന്നല്‍ സമരം നടത്തിയ ഐസ നേതാവ് നേഹ ബോറയെ പൊലീസ് വലിച്ചിഴച്ച്‌ കസ്റ്റഡിയിലെടുത്തു. ഇടത് എംപിമാരെ ഉള്‍പ്പെടെ കസ്റ്റഡിയിലെടുക്കാനും പൊലീസ് ശ്രമം നടത്തി. വനിതാ പ്രവർത്തകരെ ഉള്‍പ്പെടെ പൊലീസ് പിടികൂടി. ആള്‍ക്കൂട്ടത്തെ പിരിച്ച്‌ വിടാൻ പൊലീസ് ശ്രമിക്കുന്നുണ്ടെങ്കിലും ചെറു സംഘങ്ങളായി പല ഭാഗത്തും പ്രതിഷേധം തുടരുകയാണ്.കൊണാട്ട് പ്ലേസില്‍ കളക്ടീവിൻ്റെ നേതൃത്വത്തില്‍ വീണ്ടും പ്രതിഷേധം തുടങ്ങി. പ്രവർത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ഇന്ന് വൈകുന്നേരം അഭിജിത് ദീപ്‌കെയുടെ വീട്ടില്‍ ഡല്‍ഹി പൊലീസ് എത്തിയിരുന്നു. കൊണാട്ട് പ്ലേസിലെ സെൻട്രല്‍ പാർക്കില്‍ നടത്താൻ നിശ...

സ്വകാര്യ ബസുകള്‍ നവംബര്‍ മൂന്നു മുതല്‍ അനിശ്ചിത കാല പണിമുടക്കിലേക്ക്

Image
കൊച്ചി: സംസ്ഥാനത്ത് അടുത്ത മാസം മൂന്നു മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്. മിനിമം ചാര്‍ജ് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. എട്ടു സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.2022-ല്‍ നിശ്ചയിച്ച പഴയ നിരക്കിലാണ് ഇന്നും സ്വകാര്യ ബസുകള്‍ സർവീസ് നടത്തുന്നത്. കേരള ബസ് ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫീസില്‍ ചേര്‍ന്ന സംഘടനകളുടെ സംയുക്ത യോഗമാണ് പണിമുടക്ക് തീരുമാനിച്ചത്. കെഎസ്‌ആര്‍ടിസിയുടെ പ്രിയദര്‍ശിനി സൗജന്യ ബസ് സര്‍വീസുകള്‍ സ്വകാര്യ ബസ് മേഖലയ്ക്ക് കനത്ത തിരിച്ചടിയായെന്ന് സ്വകാര്യ ബസുടമകള്‍ പറഞ്ഞു. സ്വകാര്യ ബസ് വ്യവസായ മേഖല നേരിടുന്ന പ്രതിസന്ധി സര്‍ക്കാരിനെ അറിയിച്ചിരുന്നതാണ്. പ്രിയദര്‍ശിനി പദ്ധതി വന്നതോടെ വരുമാനം കുത്തനെ ഇടിഞ്ഞു. ഇനിയും സര്‍വീസുമായി മുന്നോട്ടു പോകാനാകില്ലെന്നും സ്വകാര്യ ബസുടമകള്‍ പറയുന്നു. വിദ്യാർത്ഥികളുടെ കണ്‍സഷൻ നിരക്കാകട്ടെ 2011-ന് ശേഷം മാറ്റിയിട്ടുമില്ല. അതിനാല്‍ മിനിമം നിരക്കും, വിദ്യാർത്ഥികളുടെ കണ്‍സെഷൻ നിരക്കും വർധിപ്പിക്കണം. അതോടൊപ്പം ഈ വ്യവസായം മുന്നോട്ടുകൊണ്ടുപോകാനായി സർക്കാർ പാക്കേജ് പ്രഖ്യാപിക്കണമെന്നും സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെടുന്നു ...

മൈസൂരുവില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച്‌ അപകടം: മലയാളികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം

Image
  മൈസൂരു : മൈസൂരുവില്‍ സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് ദാരുണാന്ത്യം.  കോഴിക്കോട് ബേപ്പൂർ സ്വദേശി അഫ്‌താബ്, മാങ്കാവ് സ്വദേശി സജേഷ്, ബസിലെ ക്‌ളീനർ സുഹൈല്‍ എന്നിവരാണ് മരിച്ച മലയാളികള്‍ എന്നാണ് വിവരം. ഇന്ന് പുലർച്ചെ 3.45നായിരുന്നു ദാരുണമായ സംഭവം. മരിച്ചവരുടെ ശരീരങ്ങള്‍ പെരിയ പട്ടണ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന കാവേരി എന്ന എസി സ്‌ളീപ്പർ ബസ് എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ലോറിയുടെ മുൻവശം നിശേഷം തകർന്നു. 30ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.

'ചെറുവയല്‍ രാമന്‍', വിടപറഞ്ഞത് വയനാടിന്റെ പൈതൃക നെല്‍വിത്തുകളുടെ കാവല്‍ക്കാരന്‍

Image
 കല്‍പ്പറ്റ: വയനാടിന്റെ മണ്ണില്‍ തലമുറകളായി വേരുറച്ച കാര്‍ഷിക പാരമ്പര്യത്തിന്റെ കാവലാളാണ് പത്മശ്രീ ചെറുവയല്‍ രാമന്‍. അപൂര്‍വമായ നാടന്‍ നെല്‍വിത്തുകളെ സംരക്ഷിച്ചും പരമ്പരാഗത കൃഷിരീതികളെ നെഞ്ചേറ്റിയും ശ്രദ്ധേയനായ അദ്ദേഹം, കൃഷിയെ ഉപജീവനമാര്‍ഗം എന്നതിലുപരി പൈതൃക സംരക്ഷണത്തിന്റെ ദൗത്യമായി കണ്ട കര്‍ഷകനാണ്. മാനന്തവാടി കമ്മന സ്വദേശിയായ രാമനെ നാട്ടുകാര്‍ സ്‌നേഹപൂര്‍വം വിളിച്ചതാണ് 'നെല്ലച്ചന്‍' എന്ന്. വയനാടിന്റെ കാര്‍ഷിക പൈതൃകത്തില്‍ നിന്ന് നഷ്ടമായിക്കൊണ്ടിരുന്ന നെല്‍വിത്തുകള്‍ കണ്ടെത്തി ശേഖരിക്കുകയും ഓരോ കൃഷിക്കാലത്തും അവ കൃഷി ചെയ്ത് സംരക്ഷിക്കുകയും ചെയ്യുന്നതായിരുന്നു രാമന്റെ ജീവിതദൗത്യം. ദീര്‍ഘകാലത്തെ അധ്വാനത്തിലൂടെ 45ലേറെ പരമ്പരാഗത നെല്‍വിത്തിനങ്ങള്‍ അദ്ദേഹം സംരക്ഷിച്ചു.  നെല്ലിനങ്ങളുടെ വൈവിധ്യം നിലനിര്‍ത്തുക മാത്രമല്ല, അവയുടെ വിത്തുകള്‍ മറ്റ് കര്‍ഷകര്‍ക്ക് കൈമാറി കൃഷി വ്യാപിപ്പിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. ഓരോ നെല്‍വിത്തിനത്തിനും അതിന്റേതായ സവിശേഷതകളും കൃഷിരീതികളുമുണ്ടെന്ന തിരിച്ചറിവ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തായി. പരമ്പരാഗത കൃഷിരീതികള്‍ക്കും ജൈവവൈവിധ്യ സംരക്ഷണത്തി...

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ കൊന്ന് ഡ്രമ്മിലാക്കി സിമന്റ് മിശ്രിതമൊഴിച്ച കേസില്‍ ഭാര്യയ്ക്കും കാമുകനും വധശിക്ഷ

Image
ന്യൂഡല്‍ഹി :  രാജ്യത്തെ നടുക്കിയ മീററ്റ് നീല ഡ്രം കൊലപാതകക്കേസില്‍ പ്രതികളായ ഭാര്യ മുസ്‌കാൻ റസ്‌തോഗിക്കും കാമുകൻ സാഹില്‍ ശുക്ലയ്ക്കും വധശിക്ഷ. മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രാജ്പുത്തിനെ കൊലപ്പെടുത്തിയ കേസിലാണ് ഉത്തർപ്രദേശ് മീററ്റിലെ പ്രാദേശിക കോടതി ബുധനാഴ്ച ശിക്ഷ പ്രഖ്യാപിച്ചത്. 126 തവണ വാദം കേട്ടതിനും 22 സാക്ഷികളുടെ മൊഴികള്‍ പരിശോധിച്ചതിനും ശേഷമാണ് ജില്ലാ ജഡ്ജി അരവിന്ദ് കുമാർ മിശ്ര ശിക്ഷ വിധിച്ചത്. സൗരഭിനെ കൊലപ്പെടുത്താൻ ഭാര്യയും കാമുകനും ഗൂഢാലോചന നടത്തിയെന്നും മൃതദേഹം കഷണങ്ങളാക്കി നീല നിറത്തിലുള്ള വലിയ പ്ലാസ്റ്റിക് ഡ്രമ്മില്‍ സിമന്റും മണലും ഉപയോഗിച്ച്‌ ഒളിപ്പിച്ചെന്നും കോടതി കണ്ടെത്തിയിരുന്നു. രണ്ടാഴ്ച മുൻപ് ഇരുവരെയും കുറ്റക്കാരാണെന്ന് കോടതി പ്രഖ്യാപിച്ചരുന്നു. 2025 മാർച്ച്‌ മൂന്നിന് മീററ്റിലെ ഇന്ദ്ര നഗറിലുള്ള വീട്ടില്‍വച്ച്‌ മുസ്കാൻ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലർത്തി ഭർത്താവായ സൗരഭിനെ ബോധരഹിതനാക്കുകയും തുടർന്ന് വീട്ടിലെത്തിയ സാഹിലിന്റെ സഹായത്തോടെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തത്. പിന്നീട് മൃതദേഹം കഷണങ്ങളാക്കി ബാത്ത്റൂമില്‍വച്ച്‌ ഒളിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചെന്ന...

ഉല്ലാസയാത്രയ്ക്കിടെ ബോട്ടില്‍ നിന്ന് കായലില്‍ വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം

Image
  കോഴിക്കോട് അകലാപ്പുഴയില്‍ ഉല്ലാസയാത്രയ്ക്കിടെ ബോട്ടില്‍ നിന്ന് കായലില്‍ വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. ഓമശേരി നടമ്മല്‍ പൊയില്‍ മേലെ തിരിയം കൊട്ടുമ്മല്‍ കുന്നുമ്മല്‍ ഹാരിസിന്റെയും മറിയം സുനൈനയുടെയും മകൻ മുഹമ്മദ് ഐസാമാണ് മരിച്ചത്.ആലിൻതറ റബ്ബാനിയ കിൻസ് ഇംഗ്ലീഷ് സ്കൂള്‍ എല്‍കെജി വിദ്യാർഥിയാണ്.  ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ബോട്ടിന്റെ മുകളിലത്തെ നിലയില്‍ നിന്ന് കുട്ടി വീഴുന്നത് കണ്ട ഉടൻ കൂടെയുണ്ടായിരുന്നവർ പുഴയിലിറങ്ങി തെരച്ചില്‍ നടത്തി കുട്ടിയെ കരയ്ക്കെത്തിച്ചു.ഉടൻതന്നെ കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ദസറ തുടങ്ങി; മൈസൂരിൽ ഇനി ഉത്സവ നാളുകൾ

Image
  മൈസൂർ : ചാമുണ്ഡേശ്വരി ക്ഷേത്രങ്ങണത്തിലെ വെള്ളി മണ്ഡപത്തിൽ അണിയിച്ചൊരുക്കിയ ദേവി വിഗ്രഹത്തിൽ കൊപ്പാൽ ഗവി മഠധിപതി അഭിനവ ഗവി സിദ്ദേശ്വര സ്വാമി പൂജയർപ്പിച്ചതോടെ മൈസൂർ ദസറക്ക് തിരി തെളിഞ്ഞു. 200 മഠധിപതികൾ സാക്ഷ്യം വഹിച്ച ചടങ്ങിൽ മുഖ്യമന്ത്രി ഡി. കെ ശിവകുമാറും മന്ത്രിമാരും പങ്കെടുത്തു. ഇക്കുറി 11 ദിവസമാണ് നാട ഹബ്ബയായ (നാടിന്റെ ഉത്സവം ) ദസറ. കലാ സാംസ്‌കാരിക ചടങ്ങുകൾക്കൊപ്പം യുവ ദസറ, കാർഷിക ദസറ, വനിതാ ദസറ, ഭക്ഷ്യ മേള, പുഷ്പ മേള, ഗുസ്തി മത്സരം തീരദേശത്തിന്റെ പോത്തോട്ട മത്സരമായ കമ്പള തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.  സമാപന ദിവസമായ 21 ന് വിജയ ദശമി ദിനത്തിൽ ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം സ്വർണ സിംഹസനത്തിൽ എഴുന്നള്ളിക്കുന്ന ജമ്പോ സവാരിയോടെ ആഘോഷത്തിന് കൊടിയിറങ്ങും. അമ്പാവിലാസ് കൊട്ടാരം, പ്രധാന വീഥികൾ, ഇടറോഡുകൾ എന്നിവയെല്ലാം ദീപ പ്രഭയിൽ കുളിച്ചു നിൽക്കുകയാണ്.

കൂപ്പുകുത്തി സ്വര്‍ണവില; രണ്ട് ദിവസം കൊണ്ട് കുറഞ്ഞത് 1,560 രൂപ

Image
 തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 35 രൂപ കുറഞ്ഞതോടെ ഒരു പവന്റെ വിലയില്‍ 280 രൂപയുടെ കുറവുണ്ടായി. ഇതോടെ കേരളത്തില്‍ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,685 രൂപയും ഒരു പവന്റെ വില 1,09,480 രൂപയുമായി. കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മെർച്ചന്റ്സ് അസോസിയേഷനാണ് വിലവിവരങ്ങള്‍ അറിയിച്ചത്. തിങ്കളാഴ്ചയും സംസ്ഥാനത്ത് സ്വർണവിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. രാവിലെ കുറഞ്ഞ വില ഉച്ചയ്ക്കുശേഷവും താഴ്ന്നു. ഇന്നലെ മാത്രം പവന് ആകെ 1,280 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ രണ്ട് ദിവസത്തിനിടെ 1,560 രൂപയാണ് ഇടിഞ്ഞത്. തുടർച്ചയായ വിലയിടിവോടെ സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർ വിപണിയിലെ മാറ്റങ്ങള്‍ ഉറ്റുനോക്കുകയാണ്. സ്വർണത്തിന് പിന്നാലെ വെള്ളിവിലയിലും കുറവുണ്ടായി. നിലവില്‍ ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും 10 ഗ്രാം വെള്ളിക്ക് 2,350 രൂപയുമാണ് വില.

മാസപ്പടി കേസ്; പിണറായി വിജയന് നിര്‍ണായക ദിനം, അപ്പീലുകള്‍ ഇന്ന് ഹൈക്കോടതിയില്‍

Image
 കൊച്ചി : മാസപ്പടിയുമായി ബന്ധപ്പെട്ട ഇ ഡി കത്തില്‍ കേസെടുക്കാൻ ഉത്തരവിട്ട സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും, മകള്‍ വീണ വിജയനും, മുൻ മന്ത്രി മുഹമ്മദ് റിയാസും സമർപ്പിച്ച ഹർജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബഞ്ച് ഉത്തരവെന്നും മുഖ്യമന്ത്രി എന്ന നിലയില്‍ സി എം ആർ എല്‍ കമ്പനിക്ക് ഏതെങ്കിലും സഹായം ചെയ്തതായി ഇ ഡി കത്തിലില്ലെന്നുമാണ് പിണറായിയുടെ വാദം. എന്നാല്‍ തെളിവുകളും വിവരങ്ങളുമുണ്ടെങ്കില്‍ എഫ് ഐ ആർ ഇടാൻ പ്രതികളെ കേള്‍ക്കേണ്ടതുണ്ടോ എന്നായിരുന്നു ഡിവിഷൻ ബഞ്ച് ഇന്നലെ ചോദിച്ചത്. അപ്പീല്‍ നിലനില്‍ക്കില്ലെന്നും പിണറായി അടക്കമുള്ളവർക്കെതിരെ വിജിലൻസ് കേസ് എടുത്തെന്നും സർക്കാർ കോടതിയെ അറിയിച്ചു. സിംഗിള്‍ ബ‌ഞ്ച് കേസില്‍ പിണറായി അടക്കമുള്ളവർ എതിർ കക്ഷിയല്ലാത്തതിനാല്‍ അപ്പീല്‍ നല്‍കണമെങ്കില്‍ കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണെന്ന് ഹൈക്കോടതി ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടർന്ന് നല്‍കിയ പുതിയ അനുമതി അപേക്ഷയാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുക. പിണറായി വിജയനടക്കമുള്ളവരെ സംബന്ധിച്ചടുത്തോളം ഹൈക്കോടതിയുടെ നിലപാ...

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം

Image
കോഴിക്കോട്:   കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗർഭാശയം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു. വടകര മന്ദരത്തൂർ സ്വദേശിനി തങ്കമണി (49) ആണ് മരിച്ചത്. ചികിത്സാ പിഴവ് മൂലമാണ് തങ്കമണിയുടെ മരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ഒക്ടോബർ എട്ടിനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ തങ്കമണിയുടെ ശസ്ത്രക്രിയ നടന്നത്. പിറ്റേദിവസം റൂമിലേക്ക് മാറ്റിയെങ്കിലും ഛർദ്ദിയും പനിയും അനുഭവപ്പെട്ടു. ഭക്ഷണം കഴിച്ചാല്‍ ഉടൻ ഛർദ്ദിക്കുന്ന സ്ഥിതിയിലായിരുന്നു. വൻകുടലില്‍ മുറിവുണ്ടായതായി ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് വീണ്ടും ശസ്ത്രക്രിയ നടത്തി. പിന്നാലെ തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ തങ്കമണി മരിക്കുകയായിരുന്നു. അതേസമയം, സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികരത്തിലേറി കഴിഞ്ഞ 3 മാസത്തിനിടയില്‍  മാത്രം 20-ലേറെ ചികിത്സാ പിഴവുകളും അനാസ്ഥകളും റിപ്പോർട്ട് ചെയ്തതായി ആരോപണമുണ്ട്. പരിയാരം മെഡിക്കല്‍ കോളേജിലും കോട്ടയം മെഡിക്കല്‍ കോളേജിലും ശസ്ത്രക്രിയയ്ക്കിടെ യുവതികള്‍ മരിച്ചു. ആലപ്പുഴയില്‍ തിമിര ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ കണ്ണില്‍ ലെൻസ് തറച്ചു. പുനലൂർ താലൂക്ക് ആശുപത്രിയില...

ബസ് സ്‌കൂട്ടറില്‍ ഇടിച്ച്‌ യുവതിക്ക് ദാരുണാന്ത്യം; മക്കള്‍ക്ക് ഗുരുതര പരുക്ക്

Image
 തിരൂരില്‍ സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ച്‌ യുവതിക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന രണ്ട് മക്കള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പഞ്ചാരമൂല സ്വദേശി പുല്ലയില്‍ തസ്‌നി (35) ആണ് മരിച്ചത്. മക്കളായ ഫാത്തിമ ഷെസ (14), ഷെസാന്‍ മുസ്തഫ (8) എന്നിവരെ ഗുരുതര പരുക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഏഴോടെ പൂക്കയിലെ ഉണ്യാലില്‍ വെച്ചാണ് അപകടം. കൂട്ടായിയില്‍ നിന്നും തിരൂരിലേക്ക് വരികയായിരുന്ന കല്ലിങ്ങല്‍ ബസ് അമിതവേഗതയിലെത്തി എതിര്‍വശത്തേക്ക് കയറി തിരൂര്‍ ഭാഗത്തുനിന്നും വന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സിനടിയില്‍ പെട്ട സ്‌കൂട്ടറുമായി അല്പം മുന്നോട്ട് പോയാണ് ബസ് നിന്നത്. ഈസമയം യുവതി ബസ്സിന് അടിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ബസിനടിയില്‍ കുടുങ്ങിക്കിടന്ന കുട്ടികളെ നാട്ടുകാരാണ് ബസിന്റെ മുന്‍ഭാഗം ഉയര്‍ത്തി പുറത്തെടുത്തത്. അപകടം നടന്ന ഉടന്‍ തന്നെ ബസ് ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പോലീസ് ബസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ

Image
തിരുവനന്തപുരം:  സംസ്ഥാനത്തിന്‍റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിലെ ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ തമിഴ്നാട് ഗവർണറായി മാറ്റി. തിങ്കളാഴ്ച രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് പുതിയ ഗവർണർമാരുടെ നിയമനം അറിയിച്ചത്. മുൻ സിക്കിം ഗവർണറാണ് ഓം പ്രകാശ് മാഥൂർ. മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാ അംഗവുമാണ് അദ്ദേഹം. ആറ് സംസ്ഥാനങ്ങളിലാണ് പുതിയ ഗവർണർമാരെ നിയമിച്ചത്. ബ്രജ് മോഹൻ രാം (ഒഡിശ), ഡോ. സുധ യാദവ് (കർണാടക), ഡോ. ദാൽ സിങ് ബൈസൺ (ഉത്തരാഖണ്ഡ്), ദുഷ്യന്ത് ഗൗതം (സിക്കിം) എന്നിവരാണ് മറ്റു പുതിയ ഗവർണർമാർ

ഡല്‍ഹി ചലോ മാര്‍ച്ചില്‍ പ്രതിഷേധം ആളിക്കത്തി; ഇന്ത്യാ സഖ്യവും പൊലിസും നേര്‍ക്കുനേര്‍

Image
  ന്യൂഡല്‍ഹി:  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധം ഇന്നത്തേക്ക് അവസാനിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി സുപ്രീംകോടതിയിലേക്ക് നടത്തിയ മാർച്ച്‌ കോടതി പരിസരത്തുനിന്ന് 200 മീറ്റർ അകലെ പൊലിസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച്‌ തടഞ്ഞതിനെത്തുടർന്ന് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ബാരിക്കേഡുകള്‍ തള്ളിനീക്കിയും അതിനു മുകളില്‍ കയറിയും പ്രതിഷേധിക്കാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും സംയമനം പാലിക്കണമെന്ന് നേതാക്കള്‍ നിർദേശിച്ചു. ബാരിക്കേഡിന് സമീപമെത്തിയ പ്രവർത്തകരെ പൊലിസ് ബലം പ്രയോഗിച്ച്‌ പിന്തിരിപ്പിച്ചു. ഇതിനിടെ പൊലിസും പ്രവർത്തകരും തമ്മില്‍ പലതവണ ഉന്തുംതള്ളുമുണ്ടായി. ശാന്തരാകാൻ നേതാക്കള്‍ ആവശ്യപ്പെട്ടു. സംഘർഷത്തിലേക്ക് നീങ്ങരുതെന്ന സന്ദേശവും നേതാക്കള്‍ നല്‍കി. എന്നാല്‍ വിവിധയിടങ്ങളില്‍ പ്രവർത്തകരും പൊലിസും തമ്മില്‍ ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായി. ഫുട്പാത്തില്‍ നിന്നവരെപ്പോലും പൊലിസ് ഒഴിപ്പിക്കാൻ ശ്രമിച്ചതോടെ സംഘർഷാവസ്ഥ കൂടുതല്‍ ശക്തമായി. ഇതിനിടെ ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ ഹർജി സമർപ്പ...

രാജസ്ഥാനില്‍ ബിജെപി മുന്‍ എംഎല്‍എയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

Image
  ജയ്പൂര്‍ : രാജസ്ഥാനിലെ ഭരത്പുരില്‍ ബിജെപി മുന്‍ എംഎല്‍എ അതര്‍ സിങ് ഭദാനയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഭരത്പൂര്‍ ജില്ലയിലെ ഭോണ്ട ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ഖനനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലും ബിജെപി നേതാവിന്റെ കൊലപാതകത്തിലും കലാശിച്ചത്. ഹരിയാന സ്വദേശിയായ അദ്ദേഹം 2003 മുതല്‍ 2008 വരെ ബയാന നിയമസഭാ മണ്ഡലത്തില്‍ എംഎല്‍എയായിരുന്നു. അതര്‍ സിങ് ഭദാനയുടെ ഭാര്യയുടെ പേരിലുള്ള ക്രഷര്‍ പ്ലാന്റിനെതിരേ രണ്ട് വര്‍ഷത്തോളമായി പ്രദേശവാസികള്‍ സമരത്തിലായിരുന്നു. ഖനന പ്രദേശത്തേക്ക് വാഹനങ്ങള്‍ കടന്നുപോകുന്നത് കന്നുകാലികള്‍ക്കുള്ള മേച്ചില്‍പ്പുറങ്ങള്‍ വഴിയാണെന്ന് ആരോപിച്ചാണ് ഗ്രാമവാസികള്‍ പ്രക്ഷോഭം നടത്തിയിരുന്നത്. പ്രതിഷേധത്തിനിടെ കോടതിയില്‍ നിന്നും അനുമതി വാങ്ങി കഴിഞ്ഞ ദിവസം ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തനം തുടരുകയായിരുന്നു. ഇതോടെ ഞായറാഴ്ച വൈകിട്ട് ക്രഷര്‍ പ്ലാന്റില്‍ എത്തിയ അതര്‍ സിങ് ഭദാനയെ ഗ്രാമവാസികള്‍ ഒത്തുകൂടി ലാത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ അതര്‍ സിങ് ഭദാനയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുരക്ഷാ ജീവനക്കാരനും ആക്രമണത്തില്‍...

നിയമന വിവാദം; കോണ്‍ഗ്രസ് നേതാവ് ബി.ആര്‍.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീര്‍ രാജിവെച്ചു

Image
തിരുവനന്തപുരം :  ബന്ധുനിയമ വിവാദത്തില്‍ ഒടുവില്‍ രാജി. സിമാറ്റ് (SIEMAT) നിയമന വിവാദങ്ങള്‍ക്കൊടുവില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ റിസർച്ച്‌ ഓഫീസർ തസ്തികയില്‍ നിന്ന് രാജിവെച്ചു സംസ്ഥാന വിദ്യാഭ്യാസ ഭരണ പരിശീലന ഗവേഷണ കേന്ദ്രമായ സിമാറ്റിലെ കരാർ അധിഷ്ഠിത പദവിയില്‍ നിന്നാണ് ഇവർ ഒടുവില്‍ പടിയിറങ്ങിയത്. വെള്ളിയാഴ്ച സ്ഥാപന മേധാവിക്ക് രാജി സമർപ്പിക്കുകയായിരുന്നു. പൊതു നോട്ടിഫിക്കേഷനോ കൃത്യമായ മാനദണ്ഡങ്ങളോ ഇല്ലാതെ ബയോഡേറ്റ മാത്രം നല്‍കിയാണ് ഈ പദവിയിലേക്ക് നിയമനം നേടിയതെന്ന ആരോപണം തുടക്കത്തിലേ ഉയർന്നുവന്നിരുന്നു. മുന്നറിയിപ്പുകളോ പരസ്യമോ ഇല്ലാതെ നടത്തിയ ഇന്റർവ്യൂവിനെക്കുറിച്ച്‌ ഇവർ എങ്ങനെ വിവരമറിഞ്ഞു എന്ന ചോദ്യം വിവാദങ്ങള്‍ക്ക് വഴിവെച്ചു. ഇത്തരം ഒഴിവുകളില്‍ സാധാരണയായി നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കാറില്ലെന്നും ഒഴിവു വന്ന വിവരം ഷാനി ഷഫീർ എങ്ങനെ മനസ്സിലാക്കി എന്ന് തനിക്കറിയില്ലെന്നുമായിരുന്നു ഇതില്‍ സിമാറ്റ് ഡയറക്ടറുടെ വിശദീകരണം. ഇതിനുപിന്നാലെ ഷാനിയുടെ പിഎച്ച്‌ഡി യോഗ്യതയുമായി ബന്ധപ്പെട്ട ആരോപണങ്ങളും കൂടുതല്‍ വലിപ്പത്തില്‍ ഉയർന്നുവന്നു. റിസർച്ച്‌ ഓഫീസർ പദവിക്ക്...

മൂന്നുപേര്‍ കൊല്ലപ്പെട്ട അപകടം; കാര്‍ ഓടിച്ച സുഹൈല്‍ സജീവിന് നാട്ടുകാരുടെ മര്‍ദനം

Image
 കൊച്ചി : നെടുമ്പാശ്ശേരിയില്‍ മിനികൂപ്പർ കാറിടിച്ച്‌ മൂന്ന് പേർ മരിച്ച സംഭവത്തിലെ പ്രതി സുഹൈല്‍ സജീവിന് നേരെ നാട്ടുകാരുടെ കയ്യേറ്റശ്രമം. ആശുപത്രിയില്‍ പരിശോധനകള്‍ക്ക് ശേഷം പോലീസ് സുഹൈലിനെ തിരികെ കൊണ്ടുപോകുന്ന ഘട്ടത്തിലാണ് ആക്രമണമുണ്ടായത്. പ്രതിയെ കണ്ടയുടൻ നാട്ടുകാർ പെട്ടെന്ന് ചുറ്റും കൂടുകയും 'നിന്റെ വാപ്പ എവിടേടാ' എന്ന് ചോദിച്ച്‌ ആക്രമിക്കുകയായിരുന്നു. ആദ്യം അടിക്കാൻ ശ്രമിച്ചയാളെ പോലീസ് തടഞ്ഞെങ്കിലും, പിന്നീട് ആശുപത്രിയുടെ മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ വശത്തുനിന്നുണ്ടായ ആക്രമണം സുഹൈലിന്റെ മുഖത്ത് കൊള്ളുകയായിരുന്നു. മുഖം പൊത്തിപ്പിടിച്ചാണ് പിന്നീട് സുഹൈല്‍ നടന്നത്. തുടർന്ന് പോലീസ് ഇയാളെ വീണ്ടും ആശുപത്രിയിലേക്ക് തന്നെ തിരികെ കൊണ്ടുപോയി. ആക്രമണത്തില്‍ പ്രതിക്ക് കാര്യമായ പരിക്കുകള്‍ ഒന്നുമില്ലെന്നാണ് വിവരം. അതേസമയം, പോലീസിന്റെ കസ്റ്റഡിയിലിരിക്കെ പ്രതിയെ അടിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടിയിട്ടുണ്ട്. 'കസ്റ്റഡിയിലിരിക്കുന്ന ആളെ അടിക്കാറായോടാ' എന്ന് ചോദിച്ചുകൊണ്ട് പോലീസുകാർ ഇയാളെ പിടികൂടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. നെടുമ്പാശ്ശേരിയിലേക്ക് സുഹൃത്തുക്കളെ കൂട്ടാനായി യാത...