ബാങ്ക് പണിമുടക്കില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം; സൗജന്യ പരിധി കഴിഞ്ഞാലും എടിഎം ചാര്‍ജ് ഈടാക്കില്ലെന്ന് പൊതുമേഖലാ ബാങ്കുകള്‍

Image
  ന്യൂഡല്‍ഹി :   സെപ്റ്റംബർ 28 മുതല്‍ 30 വരെ നടക്കാൻ സാധ്യതയുള്ള മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് കണക്കിലെടുത്ത്, പൊതുമേഖലാ ബാങ്കുകള്‍ എടിഎം ഉപഭോക്താക്കള്‍ക്കായി സുപ്രധാന ഇളവുകള്‍ പ്രഖ്യാപിച്ചു. പണിമുടക്ക് ദിനങ്ങളില്‍ നിശ്ചിത സൗജന്യ പരിധിക്ക് മുകളിലുള്ള എടിഎം ഇടപാടുകള്‍ക്ക് പ്രത്യേക ചാർജുകള്‍ ഒന്നും ഈടാക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB), ബാങ്ക് ഓഫ് ബറോഡ (BoB), യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് തുടങ്ങിയ പ്രമുഖ പൊതുമേഖലാ ബാങ്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആർ.ബി.ഐയുടെ നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌, സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് മാസം അഞ്ച് സൗജന്യ ഇടപാടുകളും, മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് മെട്രോ നഗരങ്ങളില്‍ മൂന്നും മറ്റ് പ്രദേശങ്ങളില്‍ അഞ്ചും സൗജന്യ ഇടപാടുകളുമാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ സെപ്റ്റംബർ 28 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ ഏതൊരു ബാങ്കിന്റെ എടിഎം ഉപയോഗിച്ചാലും അധിക നിരക്കുകള്‍ ഈടാക്കില്ല. ഇത് പണിമുടക്ക് സമയത്ത് ഉപഭോക്താക്കള്‍ക്ക് തടസമില്ലാതെ പണം പിൻവലിക്കാൻ സഹായകമാകും. ഡിജിറ്റല്‍ മാർഗങ്ങള്‍...

ഓണം ബമ്പര്‍ നറുക്കെടുപ്പ് നാളെ; ഇതുവരെ വിറ്റത് 90 ലക്ഷം ടിക്കറ്റുകള്‍


 തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബമ്പർ നറുക്കെടുപ്പ് നാളെ നടക്കും. 30 കോടി രൂപ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ഭാഗ്യാന്വേഷികള്‍ക്ക് മുന്നിലുള്ളത്. 

ഇത്തവണത്തെ തിരുവോണം ബമ്പർ  ആർക്കാകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. തിരുവനന്തപുരത്ത് ലോട്ടറി ആസ്ഥാനമായ ഗോർഖി ഭവനില്‍ ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരനാണ് തിരുവോണം ബമ്പർ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യുക.

തിരുവോണം ബമ്പർ 2026ൻ്റെ 90 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതില്‍ ഏകദേശം മുഴുവന്‍ ടിക്കറ്റുകള്‍ ഇതിനകം വിറ്റഴിഞ്ഞു. സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തില്‍ ആദ്യമായാണ് ഒന്നാം സമ്മാനം 30 കോടി രൂപയായി ഉയർത്തുന്നത്. അതുകൊണ്ട് തന്നെ ടിക്കറ്റ് വില്‍പ്പനയിലും വൻ സ്വീകാര്യതയാണ് ലഭിച്ചത്. 30 കോടി ലഭിക്കുന്ന ഒന്നാം സ്ഥാനക്കാരന് പുറമെ 20 പേർക്ക് കൂടി ഓണം ബമ്പറിലൂടെ കോടിപതികളാകാൻ കഴിയും.

രണ്ടാം സമ്മാനമായ ഒരു കോടി രൂപ 20 പേര്‍ക്കാണ് ലഭിക്കുന്നത്. ഓരോ സീരിസിലെയും രണ്ടു പേര്‍ കോടിപതികളാകും. ഒന്നാം സമ്മാനത്തിനൊപ്പം രണ്ടാം സമ്മാനം നേടുന്ന 20 പേർകൂടി ചേരുമ്പോള്‍ ആകെ 21 പേര്‍ കോടിപതികളാകും. ഇതിന് പുറമെ 45 ലക്ഷാധിപതികളെയും ഓണം ബമ്പർ സൃഷ്ടിക്കും.

മൂന്നാം സമ്മാനമായി 20 പേര്‍ക്കാണ് 25 ലക്ഷം രൂപ ലഭിക്കുക. നാലാം സമ്മാനമായി 5 ലക്ഷം രൂപ 10 പേര്‍ക്ക് ലഭിക്കും. അഞ്ചാം സമ്മാനമായി 2 ലക്ഷം രൂപ 10 പേര്‍ക്ക് നല്‍കും. സമാശ്വാസ സമ്മാനമായി ഒന്‍പതു പേര്‍ക്ക് 5 ലക്ഷം രൂപയും ഓണം ബമ്പർ നല്‍കുന്നുണ്ട്. കൂടാതെ 5,000, 2,000, 1,000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്. 500 രൂപയാണ് ടിക്കറ്റ് വില.

തിരുവോണം ബമ്പറിൻ്റെ നറുക്കെടുപ്പിനോടൊപ്പം തന്നെ പൂജ ബമ്പർ 2026 ഭാഗ്യക്കുറി ടിക്കറ്റിൻ്റെ പ്രകാശനവും നടക്കും. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായ അഞ്ജു കെ എസ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കാട്ടാക്കട എംഎല്‍എ എംആർ ബൈജു, നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെആർ ജ്യോതിലാല്‍, നികുതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എൻ പ്രശാന്ത് എന്നിവരും ഓണം ബമ്പർ നറുക്കെടുപ്പ് വേദിയിലുണ്ടാകും.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.