Posts

Showing posts from July, 2026

ബാങ്ക് പണിമുടക്കില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം; സൗജന്യ പരിധി കഴിഞ്ഞാലും എടിഎം ചാര്‍ജ് ഈടാക്കില്ലെന്ന് പൊതുമേഖലാ ബാങ്കുകള്‍

Image
  ന്യൂഡല്‍ഹി :   സെപ്റ്റംബർ 28 മുതല്‍ 30 വരെ നടക്കാൻ സാധ്യതയുള്ള മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് കണക്കിലെടുത്ത്, പൊതുമേഖലാ ബാങ്കുകള്‍ എടിഎം ഉപഭോക്താക്കള്‍ക്കായി സുപ്രധാന ഇളവുകള്‍ പ്രഖ്യാപിച്ചു. പണിമുടക്ക് ദിനങ്ങളില്‍ നിശ്ചിത സൗജന്യ പരിധിക്ക് മുകളിലുള്ള എടിഎം ഇടപാടുകള്‍ക്ക് പ്രത്യേക ചാർജുകള്‍ ഒന്നും ഈടാക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB), ബാങ്ക് ഓഫ് ബറോഡ (BoB), യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് തുടങ്ങിയ പ്രമുഖ പൊതുമേഖലാ ബാങ്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആർ.ബി.ഐയുടെ നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌, സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് മാസം അഞ്ച് സൗജന്യ ഇടപാടുകളും, മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് മെട്രോ നഗരങ്ങളില്‍ മൂന്നും മറ്റ് പ്രദേശങ്ങളില്‍ അഞ്ചും സൗജന്യ ഇടപാടുകളുമാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ സെപ്റ്റംബർ 28 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ ഏതൊരു ബാങ്കിന്റെ എടിഎം ഉപയോഗിച്ചാലും അധിക നിരക്കുകള്‍ ഈടാക്കില്ല. ഇത് പണിമുടക്ക് സമയത്ത് ഉപഭോക്താക്കള്‍ക്ക് തടസമില്ലാതെ പണം പിൻവലിക്കാൻ സഹായകമാകും. ഡിജിറ്റല്‍ മാർഗങ്ങള്‍...

കനത്ത മഴ: 9 ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Image
  കേരളം |  കനത്ത മഴയെ തുടർന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണെന്ന് വിവിധ ജില്ലാ കലക്ടർമാർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി, പി എസ് സി പരീക്ഷകള്‍ക്ക് (Kerala PSC Exam) മാറ്റമില്ല. മദ്റസകള്‍, ട്യൂഷൻ സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമാണെന്ന് മലപ്പുറം കലക്ടറുടെ അറിയിപ്പില്‍ പറയുന്നു. അങ്കണവാടികള്‍, ട്യൂഷന്‍ സെന്‍ററുകള്‍, സ്‌പെഷല്‍‌ ക്ലാസുകള്‍ എന്നിവയ്ക്കും അവധി ബാധകമാണെന്ന് കോട്ടയം കലക്ടര്‍ അറിയിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും, റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ലെന്ന് വയനാട് കലക്ടർ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും മറ്റും ശക്തമായ മഴ പെയ്യുന്നതിനാലും, തുടർന്നും മഴ പ്രതീക്ഷിക്കുന്നതിനാലും, വെള്ളക്കെട്ടുള്ളതിനാലും ജില്ലയിലെ സ്കൂളുകള്‍, മദ്രസകള്‍, ട്യൂഷൻ സെൻ്ററുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ...

ദില്‍ഷാദാണ്, നാട്ടിലെത്തിയിട്ടുണ്ട്, ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി'; വീഡിയോയുമായി ദില്‍ഷാദ്

Image
ചേലേമ്പ്ര : അപകടത്തില്‍ പെട്ട് മേഘാലയയില്‍ ചികിത്സയിലായിരുന്ന വ്ലോഗർ മുഹമ്മദ് ദില്‍ഷാദ് നാട്ടിലെത്തി.  ചികിത്സ കഴിഞ്ഞശേഷം സംഭവിച്ച കാര്യങ്ങള്‍ വിശദമായി പറയാമെന്നും സോഷ്യല്‍ മീഡിയയിലെ തെറ്റായ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും ദില്‍ഷാദ് പറഞ്ഞു. . 'എന്നെ സ്‌നേഹിച്ച, ഇഷ്ടപ്പെട്ട, സഹകരിച്ച്‌ പ്രവര്‍ത്തിച്ച ഒരുപാട് ആളുകളുണ്ട്. എല്ലാവര്‍ക്കും ഹൃദയത്തില്‍ നിന്ന് നന്ദി'-ദില്‍ഷാദ് വീഡിയോയില്‍ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ദില്‍ഷാദ് ഇക്കാര്യം പറഞ്ഞത്. കാണാതായ ദില്‍ഷാദിനെ കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് മേഘാലയയില്‍ അപകടത്തില്‍ പെട്ട വിവരം അറിഞ്ഞിരുന്നത്. മലപ്പുറം ചേലേമ്പ്ര സ്വദേശിയാണ് വ്ലോഗർ ദില്‍ഷാദ്. ബൈക്ക് അപകടത്തില്‍ പെട്ട് മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ദില്‍ഷാദ്. വനമേഖലയോട് ചേർന്ന ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. യാത്ര ടുഡേ എന്നാണ് ദില്‍ഷാദിന്റെ യൂട്യൂബ് ചാനലിന്റെ പേര്. ഈ ചാനലിന് നിരവധി ഫോളോവേഴ്‌സുണ്ട്. ചാനലിന്റെ ഭാഗമായി ദില്‍ഷാദ് വിവിധ രാജ്യങ്ങളില്‍ യാത്രകള്‍ നടത്താറുണ്ട്. കഴിഞ്ഞ ജൂണ്‍ ആറിനാണ് ദില്‍ഷാദ് യാത്രയുടെ ഭാഗമായി വീട്ടില്‍ നിന്ന് പ...

പിഎംശ്രീയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്‍മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാര്‍

Image
  തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാൻ കഴിയില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു. പദ്ധതിയില്‍ നിന്ന് പിന്മാറിയാല്‍ കാര്യമായൊന്നും സംഭവിക്കില്ലെന്നും പിഎം ശ്രീയുടെ ആനുകൂല്യം മാത്രമേ നഷ്ടമാവുകയുള്ളൂവെന്നും കേന്ദ്രം വ്യക്തമാക്കി. വ്യാഴാഴ്‌ച എംപിമാർക്ക് രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. ധാരണാപത്രം ഒപ്പുവച്ചതിനാല്‍ പിന്മാറാൻ കഴിയില്ലെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. കഴിഞ്ഞ സർക്കാർ ഒപ്പുവച്ച പിഎം ശ്രീ പദ്ധതി സംബന്ധിച്ച ധാരണാപത്രത്തില്‍ നിന്ന് പിൻവാങ്ങാൻ കഴിയില്ലെന്ന് യുഡിഎഫ് യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തില്‍ കണ്‍വീനർ അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നു. 2025 ഒക്‌ടോബറിലാണ് കേരള സർക്കാർ ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. കേന്ദ്രം എസ്‌എസ്‌കെ ഫണ്ട് അടക്കം തടഞ്ഞുവച്ചതിനാലാണ് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതെന്നായിരുന്നു അന്നത്തെ ഇടതുസർക്കാരിന്റെ വിശദീകരണം. മുസ്ളീം ലീഗ് എംപിയായ അബ്ദുള്‍ വഹാബിന് കേന്ദ്ര വിദ്യാഭ്യാസകാര്യ സഹമന്ത്രി ജയന്ദ് ചൗധരി രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് പിഎം ശ്രീയെക്കുറിച്ച്‌ വ്യക്തമാക്കിയത്. ധാരണാപത്രത്തി...

ഓണം ആഘോഷിക്കാന്‍ മൂന്ന് തരം കിറ്റുകളുമായി സപ്ലൈകോ

Image
 തിരുവനന്തപുരം : ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്താൻ അത്തം കിറ്റ്, ഉത്രാടം കിറ്റ്, തിരുവോണം കിറ്റ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലെ കിറ്റുകളുമായി സപ്ലൈകോ .അരി, പഞ്ചസാര, വെളിച്ചെണ്ണ, പായസം മിക്സ് തുടങ്ങി നിരവധി ആവശ്യസാധനങ്ങള്‍ അടങ്ങിയതാണ് ഈ കിറ്റുകള്‍. ഇതില്‍ 1280 രൂപയുടെ സാധനങ്ങള്‍ അടങ്ങിയ അത്തം കിറ്റ് 1000 രൂപയ്ക്കും, 1880 രൂപയുടെ ഉത്രാടം കിറ്റ് 1500 രൂപയ്ക്കും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. കൂടാതെ, 2540 രൂപ വിലവരുന്ന തിരുവോണം കിറ്റ് 2000 രൂപ നിരക്കിലാണ് നല്‍കുന്നത്. ഓണത്തോടനുബന്ധിച്ച്‌ ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് സപ്ലൈകോ ഈ ആശ്വാസ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. മുൻ വർഷങ്ങളെപ്പോലെത്തന്നെ ഇത്തവണയും ഓണച്ചന്തകള്‍ ഉള്‍പ്പെടെയുള്ള വിപണി ഇടപെടലുകള്‍ സപ്ലൈകോയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി

Image
കോഴിക്കോട്  : മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രസവ വാർഡിൽ രോഗിക്കു കൂട്ടിരിക്കാനെത്തിയ യുവതിയുടെ കയ്യിൽ നിന്ന് 56.59 ഗ്രാം മാരക ലഹരിമരുന്നായ ഹഷീഷ് ഓയിൽ പിടികൂടി. വയനാട് മേപ്പാടി സ്വദേശി അശ്വതി (32) ആണ് മെഡിക്കൽ കോളജ് പൊലീസിന്റെ പിടിയിലായത്. രണ്ടു വെളിച്ചെണ്ണക്കുപ്പികളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹഷീഷ് ഓയിൽ. ഒരു കുപ്പിയിൽ 29.08 ഗ്രാമും രണ്ടാമത്തെ കുപ്പിയിൽ  27.51 ഗ്രാമും വീതം ഹഷീഷ് ഓയിലാണ് ഉണ്ടായിരുന്നത്. ആശുപത്രിയിലെ നാൽപത്തിയൊന്നാം വാർഡിൽ കൂട്ടിരിപ്പുകാരിയായി എത്തിയ  അശ്വതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കൂടെയുള്ളവരും ആശുപത്രി ജീവനക്കാരും വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് വെളിച്ചെണ്ണക്കുപ്പിക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഹഷീഷ്  ഓയിൽ കണ്ടെടുത്തത്. അശ്വതി നിലവിൽ കാസർകോട്ടാണ് താമസിക്കുന്നത്. ജയിലിൽ കഴിയുന്ന ഭർത്താവിനു കൈമാറാൻ കൊണ്ടുവന്നതാണ് ഹഷീഷ് ഓയിൽ എന്നാണ് യുവതി പൊലീസിനു നൽകിയ മൊഴി. ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി എത്തിക്കുന്ന തടവുകാർ വഴി ലഹരിമരുന്ന് ഭർത്താവിനെത്തിക്കാനായിരുന്നു പദ്ധതി. സംഭവത്തിൽ പൊലീസ് കേസ്...

മുണ്ടക്കൈ ചൂരല്‍ മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്ന് രണ്ട് വര്‍ഷം

Image
  കല്‍പ്പറ്റ :  കേരളം കണ്ട ഏറ്റവും ഭീതിജനകമായ പ്രകൃതി ദുരന്തമായ മുണ്ടക്കൈ ചൂരല്‍ മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്ന് രണ്ട് വര്‍ഷം. 2024 ജൂലൈ 30-ന് മുണ്ടക്കൈ, ചൂരല്‍മല, അട്ടമല,പുഞ്ചിരിമട്ടം എന്നിടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 298 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പേരിനൊരു ഉടല്‍ ഭാഗം മാത്രമേ പലര്‍ക്കും ലഭിച്ചുള്ളൂ. പ്രകൃതി പ്രതിഭാസങ്ങള്‍ക്ക് ഏറെ സാക്ഷിയായവരാണെങ്കിലും ഈ വിധം ഒരു നാടിനെ തുടച്ചു നീക്കിക്കളയുമെന്ന് ആരും കരുതിയിരുന്നില്ല. അന്നത്തെ നനുത്ത മഴ അവര്‍ക്ക് എപ്പോഴത്തേയും പോലെയായിരുന്നു. പലരും വീടുകളില്‍ അന്തിയുറങ്ങി. എന്നാല്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്ന പച്ചമഞ്ഞള്‍ പുഴുങ്ങിയതു പോലുള്ള മണം പലരേയും ഭയപ്പെടുത്തി. ചിലര്‍ സുരക്ഷിതമായ ഇടങ്ങളിലേക്കു മാറി. ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയില്‍ ആദ്യ മണ്ണിടിച്ചിലുണ്ടായത്. വെറുമൊരു മണ്ണിടിച്ചില്‍ അടുത്ത നിമിഷം സര്‍വതും തകര്‍ത്തെറിഞ്ഞു. അര്‍ധരാത്രി 12 നും ഒന്നിനും ഇടയില്‍ പുഞ്ചിരിമട്ടം-അട്ടമല-മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ അതിഭയാനകമായി നാശം വിതച്ച്‌ ഉരുള്‍ പതിച്ചു. പ്രദേശവാസികളില്‍ന...

മൊബൈല്‍ ഫോണില്‍ സംസാരിച്ച്‌ ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

Image
മലപ്പുറം : കുറ്റിപ്പുറം ദേശീയപാതയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് അപകടകരമായ രീതിയില്‍ ബസ് ഓടിച്ച ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന വിധത്തില്‍ വാഹനമോടിച്ചതിനും, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചതിനുമാണ് കേസ്. സംഭവത്തില്‍ ശാസ്താ എന്ന് പേരുള്ള ബസ് കുറ്റിപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്തുണ്ടായ ബസ് അപകടത്തിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. കുറ്റിപ്പുറത്ത് അപകടം നടന്ന സ്ഥലത്ത് നിന്ന് 100 മീറ്റർ മാറി താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ദേശീയപാതയിലാണ് സംഭവം. ഒരു കയ്യില്‍ മൊബൈല്‍ ഫോണ്‍ ചെവിയില്‍ ചേർത്തുപിടിച്ചും മറുകയ്യില്‍ സ്റ്റിയറിങ്ങും പിടിച്ച്‌ അശ്രദ്ധമായി വാഹനമോടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഡ്രൈവർമാരുടെ ഇത്തരം ഫോണ്‍ വിളിയും അശ്രദ്ധമായ ഡ്രൈവിങ്ങും നിരന്തരം ശ്രദ്ധയില്‍ പെട്ടതിനെ തുടർന്ന് തെളിവിനായി നാട്ടുകാർ ദൃശ്യങ്ങള്‍ പകർത്തുകയായിരുന്നു. അതേസമയം കുറ്റിപ്പുറത്ത് അപകടത്തില്‍പ്പെട്ട ബസ് 50 കിലോമീറ്റർ മാത്രം വേഗപരിധിയുള്ള റോഡിലൂടെ 100 കിലോമീറ്റർ വേഗതയിലാണ് ഓടിച്ചിരുന്നതെന്ന് മോട്ടോർ വാഹന വകുപ്പും പോലീസും കണ്ടെത്തി. വളവും ...

ദേശീയപാതയില്‍ 24 മണിക്കൂറും വാഹന പരിശോധന

Image
തിരുവനന്തപുരം:  അമിതവേഗവും അപകടങ്ങളും നിയന്ത്രിക്കാൻ സംസ്ഥാനത്തെ ദേശീയപാതകളിൽ 24 മണിക്കൂറും എൻഫോഴ്‌സ്‌മെന്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍. ഇതിനായി കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയെ ഏകദേശം നൂറ് കിലോമീറ്റർ വീതമുള്ള ആറ് എൻഫോഴ്‌സ്‌മെന്റ് മേഖലകളായി വിഭജിച്ച് ഓരോന്നിലും പ്രത്യേക എൻഫോഴ്‌സ്‌മെന്റ് സംഘങ്ങളെ വിന്യസിക്കുമെന്നും മന്ത്രി വാർത്തക്കുറിപ്പിൽ അറിയിച്ചു. റോഡപകടങ്ങളിൽ പ്രധാനകാരണം അമിതവേഗമാണെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. അമിതവേഗം തടയൽ, അപകടങ്ങൾ കുറക്കൽ, ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തൽ, ദേശീയപാതകളിലെ ദൃശ്യ സാന്നിധ്യം വർധിപ്പിക്കൽ എന്നിവയാണ് നടപടിയുടെ പ്രധാന ലക്ഷ്യം. ദേശീയപാതകളിൽ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് സംഘങ്ങളെ മുഴുവൻ സമയവും വിന്യസിച്ച് നിയമലംഘനങ്ങൾ തടയുന്നതിനൊപ്പം അപകടമരണങ്ങൾ കുറക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. ദേശീയപാതയെ ദക്ഷിണ മേഖല, മധ്യ മേഖല, ഉത്തര മേഖല എന്നിങ്ങനെ ആറ് പ്രവർത്തനകളായി വിഭജിക്കും. തിരുവനന്തപുരം ഡെപ്യൂട്ടി ഗതാഗത കമീഷണറുടെ മേൽനോട്ടത്തിൽ രണ്ട് ദക്ഷിണ മേഖലകളും, തൃശൂർ-എറണാകുളം ഡെപ്യൂട്ടി ഗതാഗത കമീഷണർമാരുട...

കല്‍ക്കരി കുംഭകോണ കേസ്, മൻമോഹൻ സിങ്ങിന് ക്ലീൻ ചിറ്റ്

Image
  ദില്ലി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് കല്‍ക്കരി കുംഭകോണ കേസില്‍ ക്ലീൻ ചിറ്റ്. കേസിലെ ആറാം പ്രതിയായിരുന്ന അദ്ദേഹത്തിന് മരിച്ച്‌ രണ്ട് വർഷം പിന്നിടുമ്പോഴാണ് ക്ലീൻ ചിറ്റ് നല്‍കിയിരിക്കുന്നത്. മൻമോഹൻ സിങ്ങിന് എതിരായ കേസ് അവസാനിപ്പിച്ച സിബിഐ റിപ്പോർട്ട് സുപ്രീം കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് റിപ്പോർട്ട് അംഗീകരിച്ചത്. കേസ് അവസാനിപ്പിക്കാനുള്ള സിബിഐ തീരുമാനം നേരത്തെ വിചാരണ കോടതി അംഗീകരിച്ചിരുന്നു. ഒഡീഷയിലെ താലാബീര-II കല്‍ക്കരിപ്പാടം സ്വകാര്യ കമ്പനിക്ക് അനുവദിച്ച കേസിലാണ് മുൻ പ്രധാനമന്ത്രി കുറ്റവിമുക്തനായത്.

മഞ്ചേരിയിൽ ഒഴിഞ്ഞ പ്രദേശത്ത് തലയോട്ടി കണ്ടെത്തി;പൊലീസ് അന്വേഷണമാരംഭിച്ചു

Image
മഞ്ചേരി : മാലാംകുളത്ത് മനുഷ്യന്റെതെന്ന് തോന്നിക്കുന്ന തലയോട്ടി കണ്ടെത്തി.  മാലാംകുളത്ത് വിജനവും ചെങ്കുത്തായതുമായ പ്രദേശത്താണ് തലയോട്ടി കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. പ്രദേശത്ത് കാട് വെട്ടുന്നതിനിടെ തൊഴിലാളികളാണ് തലയോട്ടി ആദ്യം കണ്ടത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.   ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, മലപ്പുറം ഡി.വൈ.എസ്.പി സുഭാഷ്, മഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ മനോജ് കെ. ഗോപി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. മൂവാറ്റുപുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണിത്. കണ്ടെത്തിയത് മനുഷ്യന്റെ തലയോട്ടിയാണോ എന്ന്  സ്ഥിരീകരിക്കാന്‍ ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധനക്ക് ശേഷമേ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു

വയനാട്ടില്‍ മഴ കനക്കുന്നു; മേപ്പാടി പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി

Image
 മാനന്തവാടി: വയനാട്ടില്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ മേപ്പാടി പഞ്ചായത്തിലെ അഞ്ചു വാർഡുകളിലെസ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മേപ്പാടി പഞ്ചായത്തിലെ 8,9,10,11,12 വാർഡുകളിലെ സ്കൂളുകള്‍ക്കാണ് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചത്. അതേസമയം, ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരളത്തില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പ്രധാനമന്ത്രിയുടെ സെല്‍ഫി വീഡിയോ നീക്കംചെയ്ത് ഫെയ്‌സ്ബുക്ക് ; വീഡിയോ പുനഃസ്ഥാപിച്ച്‌ മാപ്പുപറഞ്ഞ് മെറ്റ

Image
  ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച സെല്‍ഫി വീഡിയോ താല്‍ക്കാലികമായി പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കംചെയ്ത സംഭവത്തില്‍ ക്ഷമാപണം നടത്തി മെറ്റ. സാങ്കേതിക തകരാർ മൂലമാണ് വീഡിയോ അബദ്ധത്തില്‍ നീക്കംചെയ്യപ്പെട്ടതെന്നും പ്രശ്നം പരിഹരിച്ച ശേഷം വീഡിയോ പുനഃസ്ഥാപിച്ചതായും ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ അറിയിച്ചു. ‘സാങ്കേതിക പിഴവ് മൂലമാണ് ഉള്ളടക്കം താല്‍ക്കാലികമായി നീക്കംചെയ്യപ്പെട്ടത്. പ്രശ്നം പരിഹരിച്ചതിന് പിന്നാലെ വീഡിയോ വീണ്ടും പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കിയിട്ടുണ്ട്’ എന്നാണ് മെറ്റയുടെ ഔദ്യോഗിക വിശദീകരണം. അതേസമയം, സംഭവത്തെ കേന്ദ്ര സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് റിപ്പോർട്ടുകള്‍. കഴിഞ്ഞ വ്യാഴാഴ്ച അർധരാത്രിക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വീഡിയോ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥി സംഘടനകള്‍ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്ര...

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച്‌ യുവതി മുങ്ങി

Image
 മലപ്പുറം  : സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച്‌ യുവതി സ്ഥലംവിട്ടു. നിലമ്പൂര്‍-അകമ്പാടത്തെ സ്വകാര്യ ആശുപത്രിയില്‍ ആണ് സംഭവം. കുഞ്ഞ് മരിച്ചു. ചാലിയാര്‍ സ്വദേശിയായ യുവതിയാണ് കുട്ടിയെ ഉപേക്ഷിച്ചുപോയത്.  വയറുവേദനയെ തുടര്‍ന്ന് ഇന്നലെ രാത്രി 11 മണിക്കും 12 മണിക്കും ഇടയിലാണ് ചാലിയാർ സ്വദേശിയായ യുവതിയും ഭർത്താവും നിലമ്പൂർ അകമ്പാടത്തുള്ള ഫാത്തിമ ആശുപത്രിയില്‍ എത്തുന്നത്. കടുത്ത വയറുവേദനയെ തുടർന്നാണ് ഇവർ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. പരിശോധനയില്‍ യുവതിക്ക് അമിതമായ രക്തസ്രാവം ഉള്ളതായി കണ്ടെത്തിയതിനെ തുടർന്ന്, നിലവില്‍ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാല്‍ അവിടെ ചികിത്സ നല്‍കാൻ സാധിക്കില്ലെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറാനും ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. മറ്റൊരു ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തു. അതിനിടയില്‍ ശുചിമുറിയില്‍ പ്രസവിച്ച യുവതി കുട്ടിയെ ബക്കറ്റില്‍ ഉപേക്ഷിച്ചു പോവുകയായിരുന്നു. രാവിലെ ശുചിമുറി വൃത്തിയാക്കാന്‍ എത്തിയ സ്റ്റാഫ് ആണ് ബക്കറ്റില്‍ നവജാത ശിശുവിനെ കണ്ടത്. നിലമ്പൂര്‍ പൊലീസ് ആശുപത്രിയിലെത്തി പരിശോധന നടത്തുകയാണ്.  

ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

Image
  കോഴിക്കോട്   :  ഏഷ്യയിലെ ഏറ്റവും വലിയ തൊഴിലാളി കൂട്ടായ്മയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയര്‍മാനും പ്രമുഖ സഹകാരിയുമായ രമേശന്‍ പാലേരി (66) അന്തരിച്ചു. കരളിൽ അർബുദബാധയെത്തുടർന്ന് ചികിത്സ തുടരുന്നതിനിടെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അന്ത്യം. ഉച്ചയ്ക്കു 2 ന് ഊരാളുങ്കൽ സൈബർ പാർക്കിൽ പൊതു ദർശനത്തിനു ശേഷം വടകരയിലേക്ക് കൊണ്ടു പോകും. സംസ്ഥാനത്തെ സഹകരണ മേഖലയിലെ മുൻനിര പ്രവർത്തകരിൽ ഒരാളാണ്. 1995 മുതൽ‌ ഊരാളുങ്കൽ‌ സൊസൈറ്റി ചെയർമാനാണ്. 32 വര്‍ഷം സൊസൈറ്റിയെ നയിച്ച പാലേരി കണാരന്റെ മകനാണ്. സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റ് പാലേരി ചന്തമ്മന്‍ മുത്തച്ഛനായിരുന്നു. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ അഭിമാനമായി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) ചെയർമാനായി മൂന്നു പതിറ്റാണ്ടിലേറെയായി മികച്ച രീതിയിൽ സ്ഥാപനത്തെ നയിക്കുന്നതിനിടെയാണ് വേർപാട്.

നീലഗിരി കുന്നുകളിൽ നീലവസന്തം; നീലക്കുറുഞ്ഞി കാണാൻ വിനോദസഞ്ചാരികളുടെ വൻ തിരക്ക്

Image
  നീലഗിരി :  പന്ത്രണ്ട്  വർഷത്തിലൊരിക്കൽ വിരുന്നെത്തുന്ന നീലക്കുറുഞ്ഞി പൂത്തതോടെ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലേക്ക് സഞ്ചാരികളുടെ വൻ പ്രവാഹം. ഏതാനും ദിവസങ്ങൾക്കു മുൻപ് മലനിരകളിൽ നീലവസന്തം വിരിഞ്ഞതോടെ പ്രകൃതി വിസ്മയം നേരിൽ കാണാനായി ആയിരക്കണക്കിന് ആളുകളാണ് ദിവസവും ഇവിടേക്ക് എത്തുന്നത്. നീലഗിരി ജില്ലയിലെ നാടുകാണിയിലുള്ള ജീൻ പൂൾ സസ്യോദ്യാനം, നാടുകാണിക്കും ഗൂഡല്ലൂരിനുമിടയിലുള്ള പള്ളിപ്പടി, ഗൂഡല്ലൂരിലെ സൂചിമല (നീഡിൽ റോക്ക്), ഓവാലി പഞ്ചായത്തിലെ ചന്ദനമല, പെരിയ ശോല തുടങ്ങിയ മേഖലകളിലാണ് ഇത്തവണ നീലക്കുറുഞ്ഞികൾ ഏറ്റവും കൂടുതൽ പൂവിട്ടിരിക്കുന്നത്. പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച ഈ അപൂർവ്വ അവസരം ക്യാമറകളിൽ പകർത്തുന്ന തിരക്കിലാണ് പുതിയ തലമുറ. സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ കേരളത്തിൽ നിന്നുൾപ്പെടെയുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളിലും തിരക്ക് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വനമേഖലയോട് ചേർന്ന ഭാഗങ്ങളായതിനാൽ സന്ദർശകർ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയരുതെന്നും പ്രകൃതിയുടെ തനിമ നിലനിർത്തണമെന്നും അധ...

ചേലേമ്പ്ര സ്വദേശിയായ യൂട്യൂബറെ കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ചു

Image
തേഞ്ഞിപ്പലം : യൂട്യൂബറെ കാണാനില്ലെന്ന് പരാതി.  ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില്‍ സ്വദേശി ദില്‍ഷാദിനെയാണ് കാണാതായത്. യാത്ര ടുഡേ എന്നാണ് ദില്‍ഷാദിന്റെ യൂട്യൂബ് ചാനലിന്റെ പേര്. ഈ ചാനലിന് നിരവധി ഫോളോവേഴ്‌സുണ്ട്. ചാനലിന്റെ ഭാഗമായി ദില്‍ഷാദ് വിവിധ രാജ്യങ്ങളില്‍ യാത്രകള്‍ നടത്താറുണ്ട്.  കഴിഞ്ഞ ജൂണ്‍ ആറിനാണ് ദില്‍ഷാദ് യാത്രയുടെ ഭാഗമായി വീട്ടില്‍ നിന്ന് പോയതെന്നും നാലുദിവസമായി യാതൊരു വിവരവുമില്ലെന്നും കുടുംബം തേഞ്ഞിപ്പലം പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഒരു മാസമായി ഇയാൾ ആസ്സാം, ബീഹാർ , ബംഗാൾ സന്ദർശനത്തിലായിരുന്നു എന്ന് പറയപ്പെടുന്നു . അവസാനമായി ഒരാഴ്ചമുമ്പ് കൊൽക്കത്തയിൽ നിന്ന് നാട്ടിലെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു . എന്നാൽ അതിനു ശേഷം യാതൊരു വിവരവുമില്ല . എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ അറിയിക്കുക.   തേഞ്ഞിപ്പലം പോലീസ് :  📞 04942400260 IP📞 9497947228

കോഴിക്കോട് സ്വദേശിനി ആലപ്പുഴയില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍‌

Image
ആലപ്പുഴ : ആലപ്പുഴ തീരദേശ റെയില്‍വേപാതയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. 25 വയസ്സുകാരിയായ കോഴിക്കോട് സ്വദേശിനിയെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഒളവണ്ണ പുല്‍പറമ്പില്‍ കൃഷ്ണന്റെ മകള്‍ നേഹ കൃഷ്ണന്റെ മൃതദേഹമാണ് എന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. തീവണ്ടിയില്‍ നിന്നും വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. അരൂരിനും തുറവൂരിനും ഇടയില്‍ എഴുപുന്ന ശ്രീനാരായണപുരം ലെവല്‍ ക്രോസിന് തെക്കുഭാഗത്തുള്ള ചെറിയ വളവിനോട് ചേർന്നാണ് സംഭവം ഉണ്ടായത്. അരൂർ പോലീസ് സംഭവസ്ഥലത്ത് എത്തി നടപടികള്‍ സ്വീകരിച്ചു. അതേസമയം ഇന്ന് അപകടം നടന്ന ഇതേ സ്ഥലത്ത് രണ്ടുദിവസം മുൻപും അപകടം ഉണ്ടായിട്ടുണ്ട്. മാവേലി എക്സ്പ്രസില്‍ നിന്നും വീണു തിരുവനന്തപുരം വിഴിഞ്ഞം ഹാർബർ റോഡില്‍ മൈലാഞ്ചി കല്ലില്‍ അബ്ദുല്‍ ഹമീദിനെ ഗുരുതരമായ പരിക്കേറ്റിരുന്നു. 37കാരനായ അബ്ദുല്‍ ഹമീദ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

Image
  പുളിക്കല്‍ :  ഐക്കരപ്പടിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരണപ്പെട്ടു. കൈതക്കുണ്ട പൂച്ചാൽ റോഡിൽ കൂടത്തിങ്ങൽപടി മിത്രഭവനിൽ ആചാരി മിത്രേഷ് കുമാർ (45) ആണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഇക്കഴിഞ്ഞ ജൂലൈ 12-ന് രാവിലെയായിരുന്നു അപകടം നടന്നത്. ഐക്കരപ്പടിയിൽ വെച്ച് മിത്രേഷ് കുമാർ ഓടിച്ചിരുന്ന ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങളായി ഐ.സി.എൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ തുടരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം അന്ത്യം സംഭവിച്ചത്. പരേതരായ രാമൻകുട്ടിയുടെയും പെരിങ്ങാവ് എ.യു.പി സ്‌കൂൾ അധ്യാപികയായിരുന്ന ലക്ഷ്മികുട്ടിയുടെയും മകനാണ്. പന്നിക്കോട് സ്വദേശി ഷിജുവാണ് ഭാര്യ.  പ്ലസ് ടു വിദ്യാർത്ഥിനി ആരതി ഏക മകളാണ്. പരേതയായ മിത്രയാണ് സഹോദരി.

ഡ്രൈവിങ് ടെസ്റ്റ് വൈകൽ പ്രതിസന്ധി : പ്രത്യേക ക്രമീകരണങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

Image
തിരുവനന്തപുരം:  ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകൾ വൈകുന്നതിനെതിരെയുള്ള പരാതികൾ ശക്തമായതോടെ താൽക്കാലിക പ്രത്യേക ക്രമീകരണങ്ങൾ പ്രഖ്യാപിച്ച് മോട്ടോർ വാഹന വകുപ്പ്. അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസങ്ങളിലും ഡ്രൈവിങ് ടെസ്റ്റുകൾ നടത്തും. കൂടാതെ പ്രതിദിന സ്ലോട്ടുകളുടെ എണ്ണം 50 ആയി ഉയർത്താനും തീരുമാനിച്ചു. ലേണേഴ്സ് ലൈസൻസ് ടെസ്റ്റുകളും മൂന്ന് മാസത്തേക്ക് ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസങ്ങളിൽ നടത്തുന്നതായിരിക്കും. ലേണേഴ്സ് പരീക്ഷകൾക്ക് ഫേഷ്യൽ റെക്കഗ്നിഷൻ അധിഷ്ഠിത ഓതന്റിക്കേഷൻ സംവിധാനം നടപ്പിലാക്കുമെന്നും എം.വി.ഡി അറിയിച്ചു. പുതിയ ക്രമീകരണപ്രകാരം ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് സ്ലോട്ടുകൾ ബുക്കിങ് തീയതി മുതൽ 30 ദിവസത്തിനകവും, റീ-ടെസ്റ്റ് സ്ലോട്ടുകൾ എട്ടാം ദിവസത്തിനകവും ലഭ്യമാക്കും. ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് സ്ലോട്ടുകൾ മൂന്ന് ദിവസത്തിനുള്ളിൽ ലഭ്യമാക്കാനാണ് തീരുമാനം. നിലവിലെ കാലതാമസം പരിഹരിക്കാനുള്ള താൽക്കാലിക നടപടികളാണിതെന്നും ക്രമീകരണങ്ങളുടെ മേൽനോട്ട ചുമതല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നൽകിയതായും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. അതേസമയം, ദിവസങ്ങൾക്ക് മുമ്പ് സംസ്ഥാനത്ത് ഗതാഗത ...

ഫീസ് അടച്ചിട്ടും അച്ചടിച്ച ആര്‍സി നല്‍കാതെ എംവിഡി, 13,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി.

Image
  മലപ്പുറം : ഫീസ് ഈടാക്കിയിട്ടും അച്ചടിച്ച ആർസി നല്‍കാത്തതിന് അപേക്ഷകന് നഷ്ടപരിഹാരം നല്‍കാൻ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. ഉടമസ്ഥാവകാശം മാറ്റിയ വാഹനത്തിന്റെ അച്ചടിച്ച ആര്‍സി നല്‍കാത്തതിനാണ് മോട്ടോർ വാഹന വകുപ്പിനെതിരായ നടപടി. പള്ളിക്കല്‍ ബസാര്‍ സ്വദേശി ആത്മേശന്‍ പച്ചാട്ടാണ് പരാതി നല്‍കിയത്. 2025 ഫെബ്രുവരി 14നാണ് കൊണ്ടോട്ടി സബ് റീജണല്‍ ട്രാൻസ്‌പോർട്ട് ഓഫീസില്‍ ഇരുചക്ര വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും അച്ചടിച്ച ആർസി തപാലില്‍ ലഭിക്കുന്നതിനുമായി 245 രൂപ ഫീസ് അടച്ച്‌ അപേക്ഷ സമർപ്പിച്ചത്. എന്നാല്‍ അച്ചടിച്ച ആർസി ലഭിക്കാതിരുന്നതിനെ തുടർന്ന് ഉദ്യോഗസ്ഥരെ സമീപിച്ചപ്പോള്‍, 2025 മാർച്ച്‌ 1 മുതല്‍ ഡിജിറ്റല്‍ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സംവിധാനം നിലവില്‍ വന്നിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ പരിവാഹൻ പോർട്ടലില്‍ നിന്നും സ്വയം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്നുമായിരുന്നു മറുപടി. അച്ചടിച്ച ആർസി ലഭ്യമാക്കാത്ത സാഹചര്യത്തില്‍ ഈ സേവനത്തിനായി ഈടാക്കിയ 245 രൂപ തിരികെ നല്‍കണമെന്ന് അപേക്ഷകൻ, ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയ്യാറായില്ല. തുടർന്ന് മോട്ടോർ വാഹന വകുപ്പ് കമ്മീഷണർക്ക് പരാതി നല്‍കി. നടപടിയില്ലാത്തതിന...

കുറ്റിപ്പുറം ബസ് അപകടം: ബസ് ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ ചുമത്തി കേസെടുത്തു

Image
മലപ്പുറം : കുറ്റിപ്പുറം ബസ് അപകടവുമായി ബന്ധപ്പെട്ട് ഡ്രൈവർ ചങ്ങരംകുളം സ്വദേശി ഷബീറിനെതിരെ പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരു യാത്രക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബസ് അമിതവേഗത്തിലായിരുന്നെന്നും ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നുമാണ് പരാതിയില്‍ പറയുന്നത്. അതേസമയം, അപകടസമയത്ത് മറ്റൊരു വാഹനം ഇടിച്ചതായോ മുന്നില്‍ തടസ്സമുണ്ടായതായോ ഇതുവരെ തെളിവില്ലെന്ന് പൊലീസ് അറിയിച്ചു. റോഡിന്റെ അശാസ്ത്രീയതയും ബസിന്റെ വേഗവും ഉള്‍പ്പെടെ പരിശോധിച്ച്‌ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടരുകയാണ്.

ബേപ്പൂരില്‍ ഓയില്‍ മില്ലില്‍ വന്‍ തീപിടിത്തം; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

Image
 കോഴിക്കോട് :  ബേപ്പൂരില്‍ ഓയില്‍ മില്ലില്‍ വന്‍ തീപിടിത്തം. വെസ്റ്റ് മാഹിയിലെ രേണുക ഓയില്‍ മില്ലില്‍ ഇന്നലെ രാത്രിയാണ് വന്‍ തീപിടിത്തം ഉണ്ടായത്. ആളപായമില്ല. മില്‍ പൂര്‍ണമായും കത്തിനശിച്ചു.  ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം കണക്കാക്കുന്നു. വൈകിട്ട് ആറോടെ മില്ലിന്റെ പ്രവര്‍ത്തനം നിര്‍ത്തി തൊഴിലാളികള്‍ താമസ സ്ഥലത്തേക്ക് പോയതിന് ശേഷമാണ് തീപിടിത്തം ഉണ്ടായത്. സ്ഥാപനത്തില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാന്‍ കത്തിയമര്‍ന്നു. ഒ.എം.റോഡില്‍ പോത്താഞ്ചേരി അശോകന്റെ ഉടമസ്ഥതയിലുള്ള വെളിച്ചെണ്ണ മില്‍ ആണ് കത്തിയമര്‍ന്നത്. മില്ലില്‍ സൂക്ഷിച്ചിരുന്ന വെളിച്ചണ്ണയടക്കം കത്തിയതോടെ തീ ആളി പടരുകയായരുന്നു. വിറക് ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ഡ്രയറില്‍ നിന്നാണ് തീ പടര്‍ന്നതെന്നു തൊഴിലാളികള്‍ പറഞ്ഞു. പിന്നീട് വിറകിനടക്കം തീപിടിച്ച്‌ ആളിക്കത്തി. തീപടരുന്നത് കണ്ട് ഓടിയെത്തിയ തൊഴിലാളികള്‍ ആദ്യം തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ പടരുകയായിരുന്നു. ഒരേ സമയം രണ്ടു ഭാഗത്തു നിന്നാണ് തീ കത്തിയത്. തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാര്‍ അഗ്‌നി രക്ഷാസേനയെ അറിയിച്ചു. മീഞ്ചന്തയില്‍ നിന്നും മൂന്നു യൂണിറ്റെത്തി തീ അണയ്ക്...

തിരൂരങ്ങാടിയില്‍ വിദ്യാർഥികളുടെ കൂട്ടത്തല്ല്; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടർ

Image
 തിരൂരങ്ങാടി: വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്. തിരൂരങ്ങാടി ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് തമ്മിൽ തല്ലിയത്. സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അന്വേഷണം നടത്താൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. സ്കൂൾ കോമ്പൗണ്ടിന് പുറത്തിറങ്ങിയ വിദ്യാർഥികൾ റോഡിലും സമീപത്തെ കടകളിലും കയറി അക്രമം അഴിച്ചുവിടുകയും കടകൾക്ക് നാശനഷ്ടം വരുത്തുകയും ചെയ്തു. സമീപത്തുള്ള പള്ളിയിലേക്ക് കയറിയത് പ്രാർഥനക്കെത്തിയവർക്കും ബുദ്ധിമുട്ടുണ്ടാക്കിയതായി നാട്ടുകാർ പറഞ്ഞു. സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ് ഏറ്റുമുട്ടിയത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും നാട്ടുകാർ പരാതി നൽകുകയും ചെയ്തതിനെ തുടർന്ന്, അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ കലക്ടർ അറിയിച്ചു. ഇതിന്‍റെ ഭാഗമായി ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്കും കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.  സ്കൂൾ അധികാരികളെയും അധ്യാപകരെയും വിളിച്ച് ചർച്ച നടത്താനും യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ നേരത്തെയും പ്രദേശത്ത് വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു.

സമരം അവസാനിപ്പിച്ച്‌ 'പാറ്റ'കള്‍; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു

Image
  ന്യൂഡല്‍ഹി : കോക്രോച്ച്‌ ജനതാ പാർട്ടിയുടെ (സിജെപി) എല്ലാ ആവശ്യങ്ങളെല്ലാം അംഗീകരിച്ച്‌ കേന്ദ്ര സർക്കാർ. സിജെപിയും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ചകള്‍ക്ക് ശേഷം കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദയും ജിതേന്ദ്ര സിംഗും സിജെപി പ്രതിനിധികളും പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിഷേധക്കാർക്കെതിരെ എടുത്ത എല്ലാ കേസുകളും പിൻവലിച്ചു. ഭാവിയിലും ഇവർക്കെതിരെ കേസ് ഉണ്ടാകില്ലെന്നും കേന്ദ്രം അറിയിച്ചു. സിജെപിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചെന്നും കേന്ദ്ര മന്ത്രിമാർ വ്യക്തമാക്കി. ആത്മഹത്യ ചെയ്‌ത വിദ്യാർത്ഥികളുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്‌ടപരിഹാരം, സമരക്കാർക്കെതിരെയുള്ള എഫ്.ഐ. ആറുകള്‍ പിൻവലിക്കുകയും ഭാവിയില്‍ കേസെടുക്കുകയും ചെയ്യരുത് എന്നീ ആവശ്യങ്ങള്‍ പരിഗണിക്കാമെന്നാണ് സിജെപി അറിയിച്ചത്. സമരം അവസാനിപ്പിച്ചെന്നും പ്രതിഷേധക്കാർ പിരിഞ്ഞുപോകണമെന്നും സിജെപി പ്രതിനിധികള്‍ അറിയിച്ചു.

ഒരു മാസത്തിലേറെയായി ശ്വാസ തടസം, ഒന്നരവയസുകാരന്റെ ശ്വാസകോശത്തില്‍ നിന്ന് നീക്കിയത് പാവയുടെ വിസില്‍

Image
പെരിന്തല്‍മണ്ണ : ഒരുവയസ്സും മൂന്നുമാസവും പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ പാവയുടെ വിസില്‍ ഡോക്ടര്‍മാര്‍ വിജയകരമായി പുറത്തെടുത്തു. ചെര്‍പ്പുളശേരി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിന്റെ ശ്വാസകോശത്തിലാണ് വിസില്‍ കുടുങ്ങിക്കിടന്നിരുന്നത്. മൗലാന ആശുപത്രിയില്‍ വെച്ച്‌ പ്രത്യേക ബ്രോങ്കോസ്‌കോപി സംവിധാനം ഉപയോഗിച്ചാണ് ഇത് നീക്കം ചെയ്തത്. ഒരു മാസത്തിലധികമായി പലപ്പോഴായി കുട്ടിക്ക് ശ്വാസതടസ്സം നേരിട്ടിരുന്നു. വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും അസുഖം ഭേദമാകാത്തതിനെ തുടർന്ന് പീഡിയാട്രിക് ക്രിട്ടിക്കല്‍ കെയര്‍ മേധാവി ഡോ. ദിപുവിന്റെ കീഴില്‍ ചികിത്സ തേടിയെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ സി.ടി സ്‌കാന്‍ പരിശോധനയിലാണ് കുട്ടിയുടെ ഇടതു ശ്വാസകോശത്തിലേക്കുള്ള വായു സഞ്ചാരം തടസ്സപ്പെട്ടതായും, ശ്വാസകോശത്തില്‍ അവ്യക്തമായ ഒരു വസ്തു കുടുങ്ങിക്കിടക്കുന്നതായും കണ്ടെത്തിയത്. NB: ഈ വാർത്തയില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

ഞങ്ങള്‍ ഇങ്ങനെയങ്ങ് പോകില്ല; മന്ത്രി ധര്‍മേന്ദ്രപ്രധാന്റെ രാജിയില്‍ പ്രതികരിച്ച് അഭിജിത് ദീപ്‌കെ

Image
  ന്യൂഡല്‍ഹി:  കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്രപ്രധാന്റെ രാജിയില്‍ പ്രതികരിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്‌കെ. മന്ത്രിയെ രാജി വയ്പ്പിച്ചെന്നും എന്നാല്‍ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു. 'മന്ത്രി രാജിവച്ചു, പക്ഷേ ഞങ്ങള്‍ക്ക് രണ്ട് ആവശ്യങ്ങള്‍ കൂടിയുണ്ട്. ഞങ്ങള്‍ ഇങ്ങനെ പോകില്ല. ഒരു പാറ്റ ഒരിക്കല്‍ അകത്തു കടന്നാല്‍ അതിന് അങ്ങനെയങ്ങ് പോകാന്‍ കഴിയില്ല. ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം. പോലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണം' അഭിജിത് ദീപ്‌കെ പറഞ്ഞു. ഒരു മാസമായി ആളുകള്‍ എന്നോട് ചോദിക്കുന്നു, 'നീ എന്താണ് ചെയ്യുന്നത്? എത്ര നേരം നീ വെറുതെ ഇരിക്കും? അവര്‍ രാജിവയ്ക്കില്ല. ഇതൊരു ഏകപക്ഷീയ സര്‍ക്കാരാണ് എന്നൊക്കെ, എന്നാല്‍ ഇപ്പോള്‍ എന്തുണ്ടായി മന്ത്രിയെ കൊണ്ട് രാജിവപ്പിച്ചു. ഇതാണ് ജനാധിപത്യമെന്നും അദ്ദേഹം വ്യക്തമാക്കി.

മാതാവിന്‍റെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച്‌ മൂന്ന് ദിവസം പൂജ ചെയ്ത് മകൻ; സംഭവം അറിയുന്നത് മകള്‍ എത്തിയപ്പോള്‍

Image
കൊല്ലം : കുളത്തൂപ്പുഴയില്‍ മാതാവിന്‍റെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച്‌ മകൻ പൂജ ചെയ്തത് മൂന്ന് ദിവസം. കുളത്തൂപ്പുഴ ആർപിഎല്‍ എസ്റ്റേറ്റ് ക്വാർട്ടേഴ്സില്‍ താമസിച്ചിരുന്ന ചിന്നത്താമയുടെ മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി മൂന്ന് ദിവസം മുറിയില്‍ സൂക്ഷിച്ച്‌ പൂജ ചെയ്തത്. കൃഷ്ണസ്വാമിയുടെ മകള്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ബുധനാഴ്ചയാണ് ചിന്നത്താമ മരണപ്പെട്ടത്. തുടർന്ന് മൃതദേഹത്തില്‍ ഭസ്മമടക്കം പൂശി മുറിക്കുള്ളില്‍ വച്ച്‌ കൃഷ്ണസ്വാമി പ്രത്യേക പൂജകള്‍ നടത്തിവരികയായിരുന്നു. കൃഷ്ണസ്വാമിയും അമ്മയും മാത്രമായിരുന്നു ഈ വീട്ടില്‍ താമസിച്ചിരുന്നത്. വിവരമറിഞ്ഞതിന് പിന്നാലെ മകള്‍ ഉടനടി പഞ്ചായത്ത് മെമ്പറെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് പ്രദേശം പരിശോധിച്ച ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അമ്മയുടെ പെട്ടെന്നുള്ള മരണത്തിലുണ്ടായ കടുത്ത മാനസിക ആഘാതവും ദുഃഖവും കാരണമാണ് മകൻ ഇത്തരമൊരു പ്രവർത്തി ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. മരണത്തില്‍ മറ്റ് ദുരൂഹതകളൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു.

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി കര്‍ശന നടപടി; ലൈസൻസ് റദ്ദാക്കും

Image
  തിരുവനന്തപുരം:  മീൻവണ്ടികളിൽ നിന്ന് ദുർഗന്ധം വമിക്കുന്ന മലിനജലം പൊതുനിരത്തുകളിൽ ഒഴുക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. ഇത്തരം നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും ഭാരിച്ച പിഴ ചുമത്താനും ട്രാൻസ്‌പോർട്ട് കമ്മീഷണർ കർശന നിർദേശം നൽകി.  മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ പ്രത്യേകം പൈപ്പുകൾ ഘടിപ്പിച്ച് റോഡിലേക്ക് വെള്ളം ചീറ്റിയൊഴുക്കുന്നത് പതിവായ സാഹചര്യത്തിലാണ് എം.വി.ഡി.യുടെ ഇടപെടൽ. ​"മീൻവണ്ടികളിൽ നിന്ന് ഒഴുക്കിവിടുന്ന മലിനജലം റോഡിൽ വീഴുമ്പോൾ ഇരുചക്ര വാഹനങ്ങൾ വഴുതിവീണ് ഗുരുതരമായ അപകടങ്ങൾ ഉണ്ടാകുന്നുണ്ട്." ഇതിനുപുറമേ, വലിയ രീതിയിലുള്ള ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നതായി എം.വി.ഡി. വ്യക്തമാക്കി. ​റോഡിലേക്ക് വെള്ളം ഒഴുക്കുന്ന ഇത്തരം ജനവിരുദ്ധവും അപകടകരവുമായ പ്രവർത്തികൾക്ക് ഇനിമുതൽ മോട്ടോർ വാഹന വകുപ്പ് പൂർണ്ണമായി തടയിടും. മീൻ കൊണ്ടുപോകുന്ന വാഹനങ്ങളിലെ മലിനജലം പുറത്തേക്ക് കളയാതെ വണ്ടിയിലെ പ്രത്യേക ടാങ്കുകളിൽ തന്നെ സൂക്ഷിക്കണം. ​ഈ വെള്ളം ശാസ്ത്രീയമായി സംസ്കരിക്കാൻ സൗകര്യമുള്ള നിശ്ചിത കേന്ദ്രങ്ങളിൽ മ...

ഓട്ടോയിൽ നിന്നും തെറിച്ചുവീണ രണ്ടാം ക്ലാസുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണാന്ത്യം

Image
  മുക്കം:  സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ ഏഴുവയസ്സുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണ അന്ത്യം. മണാശ്ശേരി ഗവ. യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ അമലാണ് അപകടത്തിൽ മരണപ്പെട്ടത് . മണാശ്ശേരിയിൽ വെച്ച് വൈകുന്നേരം സ്കൂൾ വിട്ട് കുട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്. ഇരുവശത്തും ഡോറുകളുണ്ടായിരുന്ന ഓട്ടോറിക്ഷയുടെ വലതുവശത്തെ ഡോർ പെട്ടെന്ന് തുറന്നുപോവുകയും, കുട്ടി ഓടുന്ന വാഹനത്തിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ഇതേസമയം പിന്നാലെ വന്ന ലോറി കുട്ടിയുടെ തലയിലൂടെ കയറിയിറങ്ങി. ​അപകടസ്ഥലത്തുവെച്ചുതന്നെ വിദ്യാർത്ഥി മരണപ്പെട്ടു. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചികില്‍സാപ്പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചു; കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജിനെതിരേ പരാതി

Image
  കോഴിക്കോട്:  ചികില്‍സാപ്പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജിനെതിരെയാണ് പരാതി. ഉള്ളിയേരി സ്വദേശി കക്കട്ടില്‍ ബിജുവിന്റെ ഭാര്യ ബസിനിയാണ് മരിച്ചത്. പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാന്‍ വേണ്ടിയായിരുന്നു ബസിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ അണുബാധയുണ്ടാവുകയായിരുന്നു. രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ അനുവദിച്ചില്ലെന്ന് കുടുംബം പരാതി ഉന്നയിച്ചു. മരണത്തിലേക്ക് നയിച്ചത് ആശുപത്രിയുടെ അനാസ്ഥയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിനുപിന്നാലെ ആശുപത്രിയില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍ എത്തി.അതേസമയം, അനാസ്ഥ ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Image
  കോഴിക്കോട്:  കൊയിലാണ്ടിയില്‍ ഹരിത കർമ്മ സേനയോട് ക്രൂരത. ജീവനുള്ള പെരുമ്പാമ്പിനെ ചാക്കിലാക്കി മാലിന്യത്തിനൊപ്പം നിക്ഷേപിച്ചു. ചാക്ക് തുറന്ന ജീവനക്കാർക്ക് നേരെ പാമ്പ് ചാടുകയായിരുന്നു. കൊയിലാണ്ടി നഗരസഭയിലെ ഹരിതകര്‍മ സേനയ്ക്കാണ് ദുരനുഭവം. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ഹരിത കർമ്മ സേനാംഗം ഹരിത പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കിടയില്‍ പാമ്പുകളെ കാണാറുണ്ടെങ്കിലും, ഇത്തരത്തില്‍ ബോധപൂര്‍വ്വം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച അനുഭവം ആദ്യമായാണെന്നും ഇവര്‍ പറഞ്ഞു. ഇത്തരത്തിലുള്ള ക്രൂരത ആരും ചെയ്യരുതെന്നും ജീവനക്കാര്‍ അഭ്യര്‍ത്ഥിച്ചു മുത്താമ്പിയില്‍ മാലിന്യം ശേഖരിക്കാനായി നഗരസഭ സ്ഥാപിച്ച മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി(എം.സി.എഫ്) സെന്‍ററിലാണ് വലിയ ചാക്കിനുള്ളില്‍ കെട്ടിവച്ച നിലയില്‍ പാമ്പിനെ കണ്ടെത്തിയത്. പേടിച്ചരണ്ട ജീവനക്കാര്‍ പെട്ടെന്ന് മാറിയതിനാലാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. സംഭവത്തില്‍ കൊയിലാണ്ടി നഗരസഭാ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.

ജനവാസ മേഖലയിലെ സ്വർണ്ണ ഉരുക്ക് നിർമ്മാണ ശാലയ്‌ക്കെതിരെ ജനരോഷം; പളളിക്കല്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ

Image
  പളളിക്കല്‍ :  ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന സ്വർണ്ണ ഉരുക്ക് കമ്പനിയുടെ പ്രവർത്തനാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ പള്ളിക്കൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. പള്ളിക്കൽ പഞ്ചായത്തിലെ 14-ാം വാർഡിൽ കരിപ്പൂർ കരുവാങ്കല്ല് ഉങ്ങുങ്ങൽ വളവിൽ പ്രവർത്തിക്കുന്ന  സ്ഥാപനത്തിനെതിരെയാണ് നാട്ടുകാർ ജനകീയ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്. മലിനീകരണ ഭീഷണിയുയർത്തുന്ന സ്ഥാപനത്തിനെതിരെ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിയമാനുസൃത നടപടികൾ സ്വീകരിക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കമ്പനിക്ക് പഞ്ചായത്ത് ഭരണസമിതി നൽകിയ പ്രവർത്തനാനുമതി ലൈസൻസ് അടിയന്തരമായി റദ്ദാക്കണമെന്ന് പ്രക്ഷോഭകർ ആവശ്യപ്പെട്ടു. സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെ പ്രദേശവാസികൾ ഒന്നടങ്കം പ്രതിഷേധ ധർണ്ണയിൽ പങ്കെടുത്തു.

പ്രതിഷേധിച്ച വിദ്യാർഥികളുമായി പോയ പൊലീസ് വാൻ തടഞ്ഞ് യുവതി: ‘റോൾ മോഡൽ’ എന്ന് സമൂഹമാധ്യമങ്ങൾ

Image
മുംബൈ  :  കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് നടക്കുന്ന സിജെപി പ്രതിഷേധത്തിനിടെ മുംബൈയിൽ പൊലീസ് വാൻ തടഞ്ഞ് യുവതിയുടെ ഒറ്റയാൾ പോരാട്ടം. ഇരുപത്തിയേഴുകാരിയായ മോഡൽ റിയ അഹിറാണ് അറസ്റ്റ് ചെയ്യപ്പെട്ട പ്രതിഷേധക്കാരുമായി പോകുകയായിരുന്ന പൊലീസ് വാൻ തടഞ്ഞ് പ്രതിഷേധിച്ചത്. വാനിനു മുന്നിൽനിന്ന് റിയ മാറാൻ വിസമ്മതിച്ചതോടെ പൊലീസിന് ഒടുവിൽ വിദ്യാർഥികളെ വിട്ടയയ്ക്കേണ്ടി വന്നു. ദാദറിലെ ശിവാജി പാർക്കിനു മുന്നിൽവച്ച് ബുധനാഴ്ചയായിരുന്നു സംഭവം. കനത്ത മഴയ്ക്കിടെ ഹൂഡിയും തൊപ്പിയും ധരിച്ചെത്തിയ റിയ വാൻ തടയുകയായിരുന്നു. ഇതോടെ ഒട്ടേറെപ്പേർ മുദ്രാവാക്യം വിളിച്ച് റിയയ്ക്ക് പിന്തുണയുമായെത്തി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ റിയ പ്രതിഷേധക്കാരുടെ റോൾ മോഡലുമായി. ഹീറോ എന്നാണ് പലരും റിയയെ സമൂഹമാധ്യമങ്ങളിൽ വിശേഷിപ്പിച്ചത്. ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് മുംബൈയിൽ നടത്തിയ പ്രതിഷേധ വേദിയിലേക്ക് സുഹൃത്തുക്കൾക്കൊപ്പം പോകുമ്പോഴാണ് പൊലീസ് വാൻ കണ്ടതെന്ന് റിയ പറഞ്ഞു. ‘വാനിൽ നിറയെ ആളുകളായിരുന്നു. പൊലീസുകാർ വാഹനത്തിന്റെ പടിയിൽനിന്നാണ് യാത്ര ചെയ്തിരുന്നത്. അകത്ത് വിദ്യ...

തിരൂരങ്ങാടിയിൽ ചിക്കൻ മന്തിയിൽ മൃഗക്കൊഴുപ്പ് ചേർത്ത് വിൽപ്പന നടത്തിയതായി കണ്ടെത്തൽ

Image
  തിരൂരങ്ങാടി :  തിരൂരങ്ങാടി നഗരസഭ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ ചിക്കൻ മന്തിയില്‍ മൃഗക്കൊഴുപ്പ് ചേർത്ത് വില്‍പന നടത്തുന്നതായി കണ്ടെത്തി. ചിക്കൻ മന്തിയാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ മറ്റ് മൃഗക്കൊഴുപ്പുകള്‍ ചേർത്ത് മന്തി തയ്യാറാക്കി നല്‍കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് നഗരസഭ സെക്രട്ടറി എം.വി.റംസി ഇസ്മായില്‍ വ്യക്തമാക്കി. നഗരത്തിലെ ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ബാർ, മത്സ്യ മാർക്കറ്റ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. താലൂക്ക് ഓഫീസ് കന്റീനില്‍ ചിക്കൻ രക്തം കഴുകിക്കളയാതെ നേരിട്ട് മസാല പുരട്ടി വെക്കുന്നതായും വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുന്നതായും കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനം അടച്ചുപൂട്ടാൻ നോട്ടിസ് നല്‍കി. കൂടാതെ മാർക്കറ്റിലെ ഒരു കടയില്‍ നിന്ന് നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും പിടിച്ചെടുത്തു. താലൂക്ക് ആശുപത്രി കന്റീൻ, ബ്ലോക്ക് ഓഫീസ് കന്റീൻ, തൈക്കാടൻ മെസ്, കക്കാട് ഹോട്ടല്‍ ഷാജി, തിരൂരങ്ങാടി അറേബ്യൻ മജ്‍ലിസ്, ബസ് സ്റ്റാൻഡിലെ ന്യൂ ലെവല്‍ ബേക്കറി എന്നിവയുള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്ന് തലേദിവസം പാചകം ചെയ്തത...

കരുവാങ്കല്ലിലുണ്ടായ വാഹനാപകടത്തിൽ കരിപ്പൂർ മാതാംകുളം സ്വദേശിയായ ബൈക്ക് യാത്രക്കാരന്‍ മരിച്ചു

Image
കൊണ്ടോട്ടി:  കുന്നുംപുറം റോഡിൽ കരുവാങ്കല്ലിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.കരിപ്പൂർ മാതാംകുളം സ്വദേശിയും പരേതനായ കൈതകത്ത് മുഹമ്മദലിയുടെ മകനുമായ ജംഷീർ (26) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ 5:30-ഓടെയാണ് അപകടമുണ്ടായത്. ജംഷീർ സഞ്ചരിച്ചിരുന്ന ബൈക്ക് മുന്നിലുണ്ടായിരുന്ന കാറിന്റെ പിറകിലിടിച്ച് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഈ സമയം പുറകിൽ നിന്ന് വേഗത്തിൽ വന്ന മറ്റൊരു കാർ യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. പള്ളിയിൽ സുബ്ഹി നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ നാട്ടുകാരാണ് അപകടം ആദ്യം കണ്ടത്. തുടർന്ന് ഇവർ ഉടൻ തന്നെ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല.

കൊണ്ടോട്ടി ഇഎംഇഎ കോളേജിൽ അഡ്മിഷന് കോഴയെന്ന് പരാതി; മാര്‍ച്ചുമായി യൂത്ത് ലീഗ്

Image
  കൊണ്ടോട്ടി:  കുമ്മിണിപ്പറമ്പ് ഇഎംഇഎ കോളേജിൽ അഡ്മിഷനുമായി ബന്ധപ്പെട്ട് വിദ്യാർഥികളിൽ നിന്ന് അനധികൃതമായി പണം ഈടാക്കുന്നതായി ആരോപണം ഉയർന്നതിനെ തുടർന്ന് യൂത്ത് ലീഗ് പ്രതിഷേധവുമായി രംഗത്തെത്തി. മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള കോളേജിലേക്ക് യൂത്ത് ലീഗ് തേഞ്ഞിപ്പലം പഞ്ചായത്ത് കമ്മിറ്റി മാർച്ച് പ്രഖ്യാപിച്ചതോടെയാണ് വിവാദം ശക്തമായത്. പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ സെക്രട്ടറിയും പാണക്കാട് ബഷീർ അലി തങ്ങൾ പ്രസിഡന്റുമായ ഇഎംഇഎ കോളേജിലാണ് ആരോപണം ഉയർന്നിരിക്കുന്നത്. അഡ്മിഷനായി വിദ്യാർഥികളിൽ നിന്ന് 25,000 രൂപ മുതൽ 50,000 രൂപ വരെ പണം ഈടാക്കുന്നതായാണ് ആരോപണം. ഇന്ന് നടക്കാനിരുന്ന അഡ്മിഷൻ നടപടികൾ തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു യൂത്ത് ലീഗിന്റെ മാർച്ച് പ്രഖ്യാപനം. പ്രതിഷേധം പരസ്യമാക്കി പോസ്റ്ററുകളും പ്രചരിപ്പിച്ചതോടെ വിഷയത്തിൽ മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ടു. തുടർന്ന് വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി കോളേജ് മാനേജ്മെന്റുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ അഡ്മിഷൻ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതായി വിവരം. മാനേജ്മെന്റ് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയ സാഹചര്യത്തിൽ പരസ്യ പ്രതിഷേധ...

സമസ്‌ത ജന.സെക്രട്ടറി ആലികുട്ടി മുസ്ലിയാർ മരണപ്പെട്ടു

Image
  കോഴിക്കോട്:  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറിയും കേരളത്തിലെ പ്രമുഖ മുസ്ലിം പണ്ഡിതനുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ (81) അന്തരിച്ചു. ഇന്ന് ഉച്ചക്ക് ശേഷം തിരൂര്‍ക്കാടുള്ള വസതിയില്‍ ആയിരുന്നു അന്ത്യം. 2016ല്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ വിയോഗത്തിന് ശേഷമാണ് സമസ്തയുടെ ജനറല്‍ സെക്രട്ടറി ആയത്. 2003 മുതല്‍ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് പ്രിന്‍സിപ്പല്‍ കൂടിയാണ്. 2003 മുതല്‍ 2006 വരെ കേരള കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനായിരുന്ന അദ്ദേഹം 2006 മുതല്‍ 2009 വരെ കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. മന്ത്രിയല്ലാത്ത ഒരാള്‍ ചെയര്‍മാന്‍ പദവിയില്‍ ആദ്യമായി എത്തുന്നത് ആലിക്കുട്ടിമുസ്ലിയാരാണ്. സുന്നി അഫ്കാര്‍ ചീഫ് എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കുംമുറിയില്‍ തിരൂര്‍ക്കാട് കുന്നത്ത് മൂസ ഹാജിയുടെയും മാടമ്പി ഇയ്യാത്തുട്ടിയുടെയും മകനായി 1945ല്‍ ആയിരുന്നു ജനനം. പ്രാഥമിക മതപഠനം പിതാമഹനായിരുന്ന കുന്നത്ത് ആലി ഹാജിയുടെ ഓത്തുപുരയിലും ഭൗതിക വിദ്യാഭ്യാസം തിരൂര്‍ക്കാട് മാപ്പിള സ്‌കൂളിലുമായിരുന്നു. ഏഴാം വയസ്സില്‍ ഇരുമ്...

ചേലേമ്പ്രയിലെ വീട്ടില്‍ നിന്ന് കോടികളുടെ എംഡിഎംഎ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍

Image
  തേഞ്ഞിപ്പലം : കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വിളക്കാഞ്ചേരിയില്‍ വീട്ടില്‍ സൂക്ഷിച്ച 1 കോടിയോളം വിലവരുന്ന 1.16 കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ ലഹരി കടത്ത് സംഘത്തിലെ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു.   പുളിക്കല്‍ ഐക്കരപ്പടി സ്വദേശി ഹബീബ് മൻസില്‍ വീട്ടില്‍ മുഹമ്മദ് ഹബീബ് (32) ആണ് പിടിയിലായത്. ബാംഗ്ലൂരിലെ ഒളിത്താവളത്തില്‍ നിന്ന് വീട്ടിലെത്തിയ ഇയാളെ തേഞ്ഞിപ്പലം പൊലീസും ഡാൻസാഫ് ടീമും ചേർന്നാണ് പിടികൂടിയത്.  ഈ കേസുമായി ബന്ധപ്പെട്ട് ചേലമ്പ്ര സ്വദേശി ജാസിർ (31), ജാസിറിന്റെ പിതാവ് അസീസ് (53), മാതാവ് കമറുന്നീസ (50), സുഹൃത്ത് സലാവുദ്ദീൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.  ജാസിറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 1.16 കിലോഗ്രാം എംഡിഎംഎയ്ക്ക് പുറമെ 21 ലക്ഷത്തോളം രൂപയും ഇലക്‌ട്രിക് ത്രാസുകളും വാക്കി ടോക്കിയും പിടികൂടിയിരുന്നു.  ലഹരിമരുന്ന് പിടികൂടിയതിനെ തുടർന്ന് ഒളിവില്‍ പോയ പ്രതികള്‍ക്കായുള്ള അന്വേഷണത്തിനിടയിലാണ് നിലവില്‍ ഹബീബ് പിടിയിലായത്.

മീന്‍ ഫ്രൈയില്‍ ഉപ്പ് കുറഞ്ഞു; ഹോട്ടലുടമ ഷെഫിനെ വെട്ടി

Image
കൊച്ചി : മീന്‍ ഫ്രൈയില്‍ ഉപ്പ് കുറഞ്ഞതിന് ഹോട്ടലുടമ ഷെഫിനെ വെട്ടി. എറണാകുളം അങ്കമാലി മീന്‍വിലാസം റെസ്റ്റോറന്റിലാണ് സംഭവം. ഷെഫായ കൊല്ലം സ്വദേശി റിയാസിനാണ് വെട്ടേറ്റത്. ഇയാളുടെ കയ്യില്‍ ആഴത്തില്‍ മുറിവേറ്റു. സംഭവത്തില്‍ അങ്കമാലി പൊലീസ് കേസെടുത്തു. ഉടമയായ മുഹമ്മദ് ഉബൈസാണ് വെട്ടിയതെന്നാണ് പരാതി. ഹോട്ടലിന്റെ നാല് ഉടമകളിലൊരാളാണ് ഉബൈസ്. ഉബൈസ് ഹോട്ടലിലെത്തി ഭക്ഷണം കഴിക്കുമ്പോള്‍ മീന്‍ ഫ്രൈ ആവശ്യപ്പെടുകയായിരുന്നു. ഷെഫ് മീന്‍ ഫ്രൈ കൊടുത്തപ്പോള്‍ ഉപ്പ് കുറവുണ്ടെന്നും അത് ശരിയാക്കണമെന്നും ഉബൈസ് പറഞ്ഞു. ഹോട്ടലിന്റെ ഫ്രീസര്‍ ഏറെ നാളായി കേടാണെന്നും അത് ശരിയാക്കിത്തരാന്‍ പറഞ്ഞിട്ട് ഇതുവരെ ശരിയാക്കിയില്ലല്ലോ എന്ന് ഷെഫ് പറഞ്ഞു. ഇതോടെയാണ് വാക്കേറ്റമുണ്ടായത്. ഷെഫ് അടുക്കളയിലേക്ക് മടങ്ങിയപ്പോള്‍ പ്രകോപിതനായ ഉടമ പിന്നാലെ ചെന്ന് കത്തിയെടുത്ത് കൈത്തണ്ടയില്‍ വെട്ടുകയായിരുന്നു. ആഴത്തിലുള്ള മുറിവേറ്റതിനെ തുടര്‍ന്ന് ഇയാള്‍ അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഇപ്പോള്‍ കണ്ടത് ട്രെയിലര്‍ മാത്രം, കേന്ദ്ര സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ ലക്ഷക്കണക്കിന് യുവാക്കള്‍ ദില്ലിയിലെത്തും': മുന്നറിയിപ്പുമായി സിജെപി വക്താവ്

Image
 ദില്ലി: കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച്‌ ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്ക. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാൻ തയ്യാറായില്ലെങ്കില്‍ വരുംദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും, ഇപ്പോള്‍ ദില്ലി കണ്ടത് വെറും 'ട്രെയിലർ' മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ സമരം നടത്തുന്ന തങ്ങള്‍ക്കെതിരെ കേസെടുത്തും എഫ്.ഐ.ആർ ഇട്ടും പേടിപ്പിക്കാൻ നോക്കേണ്ടെന്നും അശുതോഷ് റാങ്ക മാധ്യമങ്ങളോട് പ്രതികരിച്ചു. കേന്ദ്ര സർക്കാർ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ നടപടിയെടുത്തില്ലെങ്കില്‍ വരുംദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് യുവാക്കള്‍ ദില്ലിയിലേക്ക് എത്തുമെന്നാണ് ഇദ്ദേഹം നല്‍കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണ പ്രക്ഷോഭത്തില്‍ നിന്ന് വേഗത്തില്‍ പിന്മാറാൻ ഉദ്ദേശിക്കുന്നില്ല. രാജ്യത്തെ യുവാക്കളുടെ ആശങ്കകള്‍ പരിഹരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ വളരെ മോശം അവസ്ഥയിലേക്ക് കടക്കുമെന്നും അതിന്റെ പൂർണ്ണ ഉത്തരവാദിത്തം കേന്ദ്ര ഭരണകൂടത്തിനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്...

ചേളാരിയിൽ നിയന്ത്രണംവിട്ട കാർ ഡിവൈഡറിലിടിച്ച് അപകടം; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

Image
  തേഞ്ഞിപ്പലം:  മേലെ ചേളാരി ദേശീയപാതയിൽ ജെ.ആർ.എസ്. സമീപമുള്ള എൻട്രി ഭാഗത്ത് നിയന്ത്രണം വിട്ട ഇലക്ട്രിക് കാർ സെൻട്രൽ ഡിവൈഡറിലിടിച്ച് അപകടത്തിൽപ്പെട്ടു. ഇന്നലെ രാവിലെ 11:30-ഓടെയായിരുന്നു സംഭവം. വേങ്ങര ഭാഗത്തുനിന്ന് ദേശീയപാതയിലൂടെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ആദ്യം സെൻട്രൽ ഡിവൈഡറിൽ ഇടിച്ച ശേഷം കറങ്ങി എൻട്രി ഭാഗത്തെ സൈഡ് ഡിവൈഡറിലും ഇടിച്ച് നിന്നു. അപകടസമയത്ത് മറ്റ് വാഹനങ്ങൾ സമീപത്ത് ഇല്ലാതിരുന്നതും വാഹനത്തിൽ ഡ്രൈവർ മാത്രമുണ്ടായിരുന്നതും വൻ ദുരന്തം ഒഴിവാക്കി. ഡ്രൈവർക്ക് പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെടാനായി. വിവരമറിഞ്ഞ് തേഞ്ഞിപ്പലം പൊലീസും നാട്ടുകാരും ഉടൻ സ്ഥലത്തെത്തി. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് അപകടത്തിൽപ്പെട്ട വാഹനം റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

പ്രേതബാധ ഒഴിപ്പിക്കാം എന്ന വ്യാജേന പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

Image
  പാലക്കാട് : പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി എം സിറാജിനെ ചിറ്റൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. പെണ്‍സുഹൃത്തിന്റെ 16 വയസ്സുള്ള മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സിറാജ് ചിറ്റൂര്‍ പ്രദേശത്തെത്തിയത്. ഇവിടെവച്ചാണ് പെണ്‍കുട്ടിയുടെ മാതാവുമായി ഇയാള്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന്, മകള്‍ക്ക് പ്രേതബാധയുണ്ടെന്നും അത് പൂജയിലൂടെ ഒഴിപ്പിക്കണമെന്നും ഇയാള്‍ യുവതിയെ വിശ്വസിപ്പിച്ചു. ഇതിന്റെ ഭാഗമായി യുവതിയെയും മകളെയും സഹോദരനെയും ഒരു ഫാമിലേക്ക് വിളിച്ചുവരുത്തി. പൂജ നടത്തേണ്ടതുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പ്രത്യേക മുറിയിലേക്ക് കൊണ്ടുപോകുകയും മാതാവിനോടും സഹോദരനോടും മറ്റൊരു മുറിയില്‍ കാത്തിരിക്കാനും ആവശ്യപ്പെടുകയായിരുന്നു. അടച്ചിട്ട മുറിയില്‍വെച്ച്‌ പെണ്‍കുട്ടിക്ക് നേരെ അതിക്രമം കാട്ടിയതോടെ പെണ്‍കുട്ടി ബഹളംവച്ചു. തുടര്‍ന്ന് കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചിറ്റൂര്‍ പോലിസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്‍ഡ് ...

പാളയത്തെ കൊലപാതകം: ബന്ധുവായ 22-കാരൻ പിടിയില്‍

Image
  കോഴിക്കോട്:  പാളയത്ത് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസാധാരണ ട്വിസ്റ്റ്. സംഭവത്തില്‍ യുവാവിനെ ബന്ധുവായ 22കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുതിയ കോവിലകം പറമ്പ് നഗറില്‍ ബിജുവാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെയാണ് രക്തം വാര്‍ന്ന നിലയില്‍ ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. മുറി പുറത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. ഏറെ നേരം വാതിലില്‍ മുട്ടിവിളിച്ചിട്ടും തുറക്കാത്തതിനാല്‍ മുറി തുറന്ന് നോക്കിയപ്പോഴാണ് ബിജുവിനെ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടത്. ബിജുവിന്റെ ശരീരം മുഴുവന്‍ മുറിവുകളുണ്ടായിരുന്നു. 45 മുറിവുകളാണ് ശരീരത്തുണ്ടായിരുന്നത്. കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ സംഘമാകാം എന്ന സംശയമാണ് തുടക്കത്തിലുണ്ടായിരുന്നത്. ലഹരി കൈമാറ്റം നടത്തിയ ചിലരുടെ വിവരങ്ങള്‍ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ബിജു പൊലീസിനു കൈമാറിയിരുന്നു ഇതിന്റെ വൈരാഗ്യത്തില്‍ കൊലപ്പെടുത്തിയെന്നായിരുന്നു സംശയം. പിന്നാലെയാണ് തിങ്കളാഴ്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണം. യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ബിജു കൂടി മുന്‍കൈയെടുത്താ...

താമരശ്ശേരിയിൽ നഗ്നനായ അജ്ഞാതന്റെ ശല്യം: നാട്ടുകാർ ആശങ്കയിൽ, ജാഗ്രതാ നിർദ്ദേശം

Image
താമരശ്ശേരി  : രാത്രിയിൽ പൂർണനഗ്നനായി വീടുകൾക്ക് മുന്നിലെത്തും, കോളിങ് ബെല്ലടിച്ച് വീട്ടുകാരെ ഉണർത്തും. വാതിൽ തുറക്കുന്നവർ ആരെയും കാണില്ല. സംഭവം സിസിടിവിയിൽ പതിഞ്ഞതോടെയാണ് താരമരശ്ശേരിയിലെ ആളുകൾ ആശങ്കയിലായത്. ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെ താമരശ്ശേരി പോലീസ് സ്റ്റേഷന് മുൻവശത്തുള്ള വെഴുപ്പൂർ ഒതയോത്ത് ഭാഗത്തെ വീട്ടുമുറ്റങ്ങളിലാണ് മുഖം മറച്ച നിലയിൽ പൂർണനഗ്നനായ അജ്ഞാതനെത്തിയത്. സിസിടിവി ദൃശ്യങ്ങൾ ലഭ്യമായ വീട്ടിൽ, ആദ്യം കിടപ്പുമുറിയുടെ ജനലിന്റെ ഭാഗത്താണ് ഇയാളെ കണ്ടത്. തുടർന്ന് വീടിന്റെ പിൻഭാഗത്തുകൂടി മുന്നിലെത്തി കോളിങ് ബെല്ലടിക്കുകയായിരുന്നു. ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നതോടെ ഇയാൾ വീടിന്റെ ഒരുവശത്തേക്ക് മാറി. തുടർന്ന് വീട്ടുകാർ നാട്ടുകാരെ വിളിച്ചുകൂട്ടിയപ്പോഴേക്കും അജ്ഞാതൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഏതാനും മാസങ്ങൾക്കു മുൻപും താമരശ്ശേരി കാരാടിയിൽ സമാന സംഭവമുണ്ടായിരുന്നു. വീടിനകത്ത് കിടന്നുറങ്ങുകയായിരുന്ന വിദ്യാർഥിനിയുടെ മുഖത്ത് അജ്ഞാതൻ തുണിയിൽ ശേഖരിച്ച ശുചിമുറി മാലിന്യം പുരട്ടി. സ്ത്രീകളുടെ അടിവസ്ത്രങ്ങളും ചെരിപ്പുകളും മോഷ്ടിക്കുന്ന സംഭവങ്ങളും ഈ പ്രദേശത്ത് പതിവായി റിപ്പോർട്ട് ചെയ്തിരുന്ന...

ഡെങ്കിപ്പനിയോട് ഇനി 'കടക്ക് പുറത്ത്' പറയാം; വാക്‌സിന് അംഗീകാരം

Image
 ന്യൂഡല്‍ഹി: രാജ്യത്ത് വർധിച്ചുവരുന്ന ഡെങ്കിപ്പനി ഭീഷണിക്കെതിരെ ശക്തമായ പ്രതിരോധമൊരുക്കി ആദ്യ ഡെങ്കി വാക്സിന് ഡ്രഗ് കണ്‍ട്രോളർ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അംഗീകാരം നല്‍കി. ജാപ്പനീസ് ഔഷധ നിർമാണ ഭീമനായ തക്കേഡ ഫാർമസ്യൂട്ടിക്കല്‍സ് വികസിപ്പിച്ച ‘ക്യൂഡെംഗ’ (QDENGA) എന്ന വാക്സിനാണ് ഇന്ത്യയില്‍ വിപണനാനുമതി ലഭിച്ചത്. രോഗവ്യാപനം തടയുന്നതിലും ഡെങ്കിപ്പനി മൂലം ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം കുറയ്ക്കുന്നതിലും ഈ വാക്സിൻ നിർണായക പങ്കുവഹിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. നാല് വയസ്സ് മുതല്‍ 60 വയസ്സ് വരെയുള്ളവർക്കാണ് ക്യൂഡെംഗ വാക്സിൻ നല്‍കാൻ അനുമതിയുള്ളത്. ഡെങ്കി വൈറസിന്റെ നാല് പ്രധാന വകഭേദങ്ങള്‍ക്കെതിരെയും ഉയർന്ന പ്രതിരോധശേഷി നല്‍കാൻ ഈ വാക്സിന് സാധിക്കും. മുൻപ് ഡെങ്കിപ്പനി ബാധിച്ചിട്ടില്ലാത്തവർക്കും പ്രത്യേക രക്തപരിശോധനകളൊന്നും കൂടാതെ തന്നെ ഈ വാക്സിൻ സ്വീകരിക്കാമെന്നത് വലിയ നേട്ടമാണ്. മൂന്ന് മാസത്തെ ഇടവേളയില്‍ രണ്ട് ഡോസുകളായാണ് ഇത് കുത്തിവെപ്പിലൂടെ നല്‍കുന്നത്. ഡെങ്കിവൈറസിന്റെ നാല് സെറോടൈപ്പുകളില്‍ നിന്നും സംരക്ഷണം നല്‍കാൻ രൂപകല്‍പ്പന ചെയ്ത വാക്സിനാണ് QDENGA. 0.5 മില...

വ്യാജ ഗൂഗിള്‍ പേ ആപ്പ് വഴി സ്വര്‍ണ്ണക്കടകളില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്; മലപ്പുറം സ്വദേശി പിടിയില്‍

Image
 മലപ്പുറം: വ്യാജ മൊബൈല്‍ ആപ്ലിക്കേഷൻ ഉപയോഗിച്ച്‌ ഗൂഗിള്‍ പേ  വഴി പണം അയച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച്‌ സ്വർണ്ണക്കടകളില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. പൊന്നാനി വെളിയങ്കോട് സ്കൂള്‍പടി സ്വദേശി പുളിക്കല്‍ ഹൗസ് ജംഷാദ് (29) ആണ് പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായത്.  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗുരുവായൂർ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പോലീസ് പ്രതിയെ തന്ത്രപൂർവ്വം വലയിലാക്കിയത്. പൊന്നാനി മുനിസിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പൊന്നാനി എരമംഗലം, മാറഞ്ചേരി കാഞ്ഞിരമുക്ക് എന്നിവിടങ്ങളിലെ സ്വർണ്ണക്കടകളിലാണ് പ്രതി പ്രധാനമായും തട്ടിപ്പ് നടത്തിയത്. സ്വർണ്ണാഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേന കടകളിലെത്തി വലിയ തുകയുടെ കച്ചവടം ഉറപ്പിച്ച ശേഷം പണം ഡിജിറ്റലായി കൈമാറാമെന്ന് കടക്കാരെ അറിയിക്കുകയാണ് ഇയാളുടെ രീതി. തുടർന്ന് മൊബൈലിലെ വ്യാജ ആപ്പ് ഉപയോഗിച്ച്‌ പണം വിജയകരമായി അയച്ചുവെന്ന സ്ക്രീൻഷോട്ടും, കൃത്രിമമായി നിർമ്മിച്ച ശബ്ദ സന്ദേശവും കടയുടമകളെ കാണിച്ച്‌ വിശ്വസിപ്പിക്കും. അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടാകുമെന്ന വിശ്വാസത്തില്‍ വ്യാപാരികള്‍ ആ...

സംസ്ഥാനത്ത് റേഷന്‍ വിതരണം സ്തംഭിച്ചു

Image
  തിരുവനന്തപുരം :   സംസ്ഥാനത്ത് പലയിടത്തും റേഷന്‍ വിതരണം സ്തംഭിച്ചു. രാവിലെ മുതല്‍ പലയിടത്തും ഇ പോസ് മെഷീന്‍ പണിമുടക്കിയതോടെയാണ് വിതരണം പ്രതിസന്ധിയിലായത്. റേഷന്‍ കടകളുടെ 12 മണി വരെയുള്ള പ്രവര്‍ത്തനം തടസപ്പെട്ടു. രാവിലെ റേഷന്‍ വാങ്ങാന്‍ എത്തിയവര്‍ നിരാശരായി മടങ്ങി. തകരാര്‍ പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഉച്ചയോടെ അടച്ചിട്ടു. ജൂലൈ മാസത്തെ റേഷന്‍ വിതരണം അവസാന ഘട്ടങ്ങളിലേക്ക് എത്തിയതോടെ സംസ്ഥാനത്തെ റേഷന്‍ കടകളില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ കാര്‍ഡുടമകളുടെ വലിയ തിരക്കായിരുന്നു. എന്നാല്‍ കട തുറന്ന് റേഷന്‍ വിതരണത്തിനായി ഇ-പോസ് മെഷീന്‍ ഓണാക്കിയപ്പോഴാണ് വിതരണം മുടങ്ങിയ കാര്യം കേരളത്തിലെ പതിനാലായിരത്തോളം വരുന്ന റേഷന്‍ വ്യാപാരികള്‍ തിരിച്ചറിയുന്നത്. മെഷീനില്‍ വ്യാപാരിയുടെ വിരല്‍ പതിപ്പിച്ച് വിതരണ സംവിധാനത്തിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ല എന്ന് മാത്രമല്ല, മാന്വല്‍ ആയിപ്പോലും കാര്‍ഡുടമകള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ കഴിയാത്ത സ്ഥിതിയിലായി. പരാതി പറയാന്‍ അധികാരികളെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടിയൊന്നും ലഭിച്ചില്ല. ഇ-പോസ് മെഷീനുകള്‍ നിശ്ചലമായതോട...