കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
കഴിഞ്ഞ മാസം 30-ന് രാത്രി പത്തരയോടെ പൂക്കോട്ടുംപാടം ഇന്ത്യൻ ഓയിൽ പമ്പിൽ നിർത്തിയിട്ടിരുന്ന, പൂക്കോട്ടുംപാടം - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന 'സി.കെ.ബി' ബസിന്റെ ബോണറ്റ് തുറന്നാണ് പ്രതികൾ എൻജിനകത്തേക്ക് വലിയ അളവിൽ ഉപ്പിട്ടത്. ബസ് കൃത്യമായി പരിപാലിക്കാത്തതിനെ തുടർന്ന് ഉടമ ഇവരെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിലുള്ള പകപോക്കലാണ് കൃത്യത്തിന് പിന്നിലെന്ന് പോലീസ്.
പിറ്റേ ദിവസം സർവീസ് നടത്തുന്നതിനിടെ ബസിൽനിന്ന് വലിയ അളവിൽ പുക ഉയരുകയും എൻജിന്റെ പ്രവർത്തനം പൂർണ്ണമായും നിലയ്ക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് എൻജിനിൽ ഉപ്പ് കലർന്നത് കണ്ടെത്തിയത്.
എൻജിൻ പണിക്കായി ബസുടമയ്ക്ക് രണ്ടു ലക്ഷത്തോളം രൂപ ചെലവഴിക്കേണ്ടിവന്നു. ഉപ്പിട്ടാൽ ആഴ്ചകൾ കൊണ്ട് പതുക്കെയേ എൻജിൻ നശിക്കൂ എന്നാണ് പ്രതികൾ കരുതിയിരുന്നതെങ്കിലും ഓടിത്തുടങ്ങിയ ഉടൻ തന്നെ ബസ് പൂർണ്ണമായും പ്രവർത്തനരഹിതമാകുകയായിരുന്നു.
സംഭവ ദിവസം പ്രതികളിലൊരാൾ ഉപയോഗിച്ചിരുന്ന കാർ സംഭവസ്ഥലത്ത് എത്തിയത് കേന്ദ്രീകരിച്ച നടത്തിയ അന്വേഷണവും സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതുമാണ് പ്രതികളെ വേഗത്തിൽ വലയിലാക്കാൻ പോലീസിന് സഹായകമായത്.
Comments
Post a Comment