കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

രാമനാട്ടുകര ബീവറേജിലെ മോഷണം: പ്രതി ഡല്‍ഹിയില്‍ പിടിയില്‍


രാമനാട്ടുകര : തോട്ടുങ്ങലിലെ  ബീവറേജ് ഔട്ട്‌ലെറ്റിന്റെ പൂട്ടുപൊളിച്ച് 2.60 ലക്ഷം രൂപ മോഷ്ടിച്ച കേസിലെ പ്രതി കാരാട് സ്വദേശിയായ പുല്ലാലയിൽ ഷിജിൽ (26) പിടിയിലായി. ഡൽഹിയിലെ മഹിപാൽപുരിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഫറോക്ക് പോലീസും പ്രത്യേക അന്വേഷണ സംഘവും ചേർന്ന് പ്രതിയെ സാഹസികമായി പിടികൂടിയത്.

കമ്മിഷണർ ഷൗക്കത്തലി ഐ.പി.എസിന്റെ പ്രത്യേക മേൽനോട്ടത്തിൽ, ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ. പ്രേമജിത്തിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് സ്‌ക്വാഡും എസ്.ഐ. മിഥുനിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പോലീസും ചേർന്നാണ് ഡൽഹിയിലെത്തി പ്രതിയെ പിടികൂടിയത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബീവറേജ് ഔട്ട്‌ലെറ്റിന് അവധിയായിരുന്ന ആഗസ്റ്റ് 15-ാം തീയതി രാത്രിയിലാണ് മോഷണം നടന്നത്.

അന്വേഷണ സംഘത്തെ വഴിതെറ്റിക്കാൻ പ്രതി ആസൂത്രിതമായ രീതിയിലാണ് കുറ്റകൃത്യം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. മോഷണത്തിന് മുമ്പ് രാമനാട്ടുകരയിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മുറിയിലെത്തിയ പ്രതി, പുറത്തുള്ള അയയിൽ ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങളും ഒരു കുടയും മോഷ്ടിച്ചു.

തുടർന്ന് ഈ വസ്ത്രങ്ങൾ ധരിക്കുകയും കുട നിവർത്തി മുഖം മറച്ചുമാണ് പ്രതി ബീവറേജ് ഔട്ട്‌ലെറ്റിലെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തിയെ തിരിച്ചറിയുന്നത് പ്രയാസപ്പെടുത്താനും അന്വേഷണത്തിന്റെ ദിശ അന്യസംസ്ഥാന തൊഴിലാളികളിലേക്ക് തിരിച്ചുവിടാനുമായിരുന്നു ഈ വേഷപ്പകർച്ചയ്ക്ക് പിന്നിലെ ലക്ഷ്യമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

ബീവറേജ് ഔട്ട്‌ലെറ്റിലെത്തിയ ശേഷം സിസിടിവി ക്യാമറകളുടെ ദിശ മാറ്റിയ പ്രതി, പൂട്ടുപൊളിച്ച് അകത്തുകയറി പണവുമായി കടന്നുകളയുകയായിരുന്നു. ഏകദേശം 2.60 ലക്ഷം രൂപയാണ് മോഷണം പോയത്.

കൃത്യത്തിന് പിന്നാലെ പ്രതി പാലക്കാട് വഴി ഡൽഹിയിലേക്ക് കടന്നതായി അന്വേഷണത്തിൽ കണ്ടെത്തി. കേരളം വിട്ട് നൂറുകണക്കിന് കിലോമീറ്റർ അകലെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കണ്ടെത്തി പിടികൂടാൻ പോലീസിന് കഴിഞ്ഞത് അന്വേഷണത്തിലെ നിർണായക മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

മുഖം മറയ്ക്കുകയും മറ്റൊരാളുടെ വസ്ത്രം ഉപയോഗിക്കുകയും സിസിടിവി ക്യാമറകളുടെ ദിശ മാറ്റുകയും ചെയ്താൽ കുറ്റകൃത്യത്തിന്റെ തെളിവുകൾ ഇല്ലാതാകുമെന്ന് കരുതുന്നവർക്ക് ഈ അറസ്റ്റ് വ്യക്തമായ സന്ദേശമാണ്. കുറ്റകൃത്യം എത്ര സൂക്ഷ്മമായി ആസൂത്രണം ചെയ്താലും, തെളിവുകളുടെ ചെറിയ കണ്ണികൾ പോലും അന്വേഷണ സംഘത്തെ ഒടുവിൽ സത്യത്തിലേക്ക് എത്തിക്കുമെന്നതിന്റെ മറ്റൊരു ഉദാഹരണമായി രാമനാട്ടുകരയിലെ ഈ കേസ് മാറുകയാണ്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.