ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ
മംഗളൂരു സെൻട്രല്‍-തിരുവനന്തപുരം സെൻട്രല്‍ മാവേലി എക്സ്പ്രസ്(16603) സെപ്റ്റംബർ 30 മുതല്‍ അധിക കോച്ചുമായാകും സർവീസ് നടത്തുക. തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസില്‍(16604) ഒക്ടോബർ ഒന്നാം തീയതി മുതലും അധികമായി ഒരു സ്ലീപ്പർ കോച്ചുണ്ടാകും.
ഒരു സ്ലീപ്പർ കോച്ച് കൂടി അനുവദിച്ചതോടെ ആകെ 10 സ്ലീപ്പർ കോച്ചുകളുമായാകും മാവേലി എക്സ്പ്രസിന്റെ സർവീസ്. ഒരു എസി ഫസ്റ്റ് ക്ലാസ് കം ടൂ ടയർ, ഒരു എസി ടൂ ടയർ, അഞ്ച് എസി ത്രീ ടയർ, അഞ്ച് ജനറല്‍ സെക്കൻഡ് ക്ലാസ്, ഭിന്നശേഷിക്കാർക്കായി രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകളും മാവേലി എക്സ്പ്രസിലുണ്ട്.
16630 മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസില്‍ സെപ്റ്റംബർ 28 മുതല്‍ ഒരു സ്ലീപ്പർ ക്ലാസ് കോച്ച് കൂടി അനുവദിച്ചിട്ടുണ്ട്.
16629 തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ് സെപ്റ്റംബർ 29 മുതലും അധിക കോച്ചുമായി സർവീസ് നടത്തും. ഇതോടെ മലബാർ എക്സ്പ്രസിലെ സ്ലീപ്പർ കോച്ചുകളുടെ എണ്ണവും പത്തായി.ചെന്നൈ സെൻട്രല്‍-തിരുവനന്തപുരം-ചെന്നൈ സെൻട്രല്‍(22207/22208) ട്രെയിനില്‍ രണ്ട് എസി ത്രീ ടയർ കോച്ചുകളും അധികമായി അനുവദിച്ചു.
ഒക്ടോബർ രണ്ട്, നാല് തീയതികള്‍ മുതല്‍ അധിക കോച്ചുകളുമായാകും ട്രെയിനിന്റെ സർവീസ്.
Comments
Post a Comment