കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ശിവസൂര്യയുടെ തിരോധാനത്തിന് ഒരു മാസം: യാതൊരു തുമ്പും ലഭിക്കാതെ പോലീസ്


 കണ്ണൂര്‍: കണ്ണൂര്‍ ചൊക്ലിയില്‍ നിന്ന് പതിനേഴുകാരനായ ശിവസൂര്യ നാടുവിട്ടിട്ട്  ഒരു മാസം തികയുന്നു. കേരള പോലിസും പ്രത്യേക അന്വേഷണ സംഘവും നാടൊട്ടാകെ അരിച്ചുപെറുക്കിയിട്ടും പതിനേഴുകാരന്‍ എവിടെയെന്നതില്‍ യാതൊരു സൂചനയുമില്ല.

ഞാന്‍ കാശിയിലേക്ക് പോകുന്നു.. ഇനിയുള്ള കാലം അവിടെ ജീവിച്ച്‌ ദൈവത്തോട് അലിയും' എന്നൊരു കുറിപ്പ് എഴുതിവച്ചാണ് പതിനേഴുകാരന്‍ നാടുവിട്ടത്.

വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ വാങ്ങി വെച്ചതിലുള്ള മാനസിക വിഷമത്തെ തുടര്‍ന്നാണ് കഴിഞ്ഞ മാസം എട്ടാം തീയതി ശിവസൂര്യ വീടുവിട്ടിറങ്ങിയത്. തുടര്‍ന്ന് പോലിസ് നടത്തിയ തെരച്ചിലിലാണ് കാശിയിലേക്ക് പോകുന്നുവെന്ന് വ്യക്തമാക്കുന്ന കുറിപ്പ് വീട്ടില്‍ നിന്നും കണ്ടെത്തിയത്. എന്നാല്‍ ഒരു മാസം പിന്നിട്ടിട്ടും മകനെക്കുറിച്ച്‌ യാതൊരു വിവരവുമില്ലാത്തത് കുടുംബത്തെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

ഒടുവില്‍ ശിവസൂര്യയെ തേടി വാരണാസിയിലേക്ക് പോയ പോലിസ് സംഘം തിരികെ മടങ്ങിയിരുന്നു. ഒരാഴ്ച പരിശോധന നടത്തിയിട്ടും ശിവസൂര്യയെക്കുറിച്ച്‌ സൂചനകളൊന്നുമില്ല. യുപി പോലിസിന്റെ സഹായത്തോടെ 100ലേറെ സിസിടിവി ക്യാമറകളാണ് പരിശോധിച്ചത്. മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരും സഹായത്തിനുണ്ടായിരുന്നു.

കേസിന്റെ നിലവിലെ അന്വേഷണത്തില്‍ അതൃപ്തി വ്യക്തമാക്കിക്കൊണ്ട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ശിവസൂര്യയുടെ അച്ഛന്‍ ജിഗീഷ് ആവശ്യപ്പെട്ടു. തങ്ങളുടെ ഏക മകന്റെ തിരോധാനത്തിന് പിന്നില്‍ മറ്റാരുടെയെങ്കിലും സഹായം ഉണ്ടോയെന്ന് കടുത്ത സംശയമുള്ളതായി ജിഗീഷ് പറഞ്ഞു. ഒളിവില്‍ കഴിയാന്‍ ആരോ സഹായിക്കുന്നുവെന്ന സംശയമാണ് അച്ഛന്‍ ഉന്നയിക്കുന്നത്. ഇക്കാര്യത്തിലും അന്വേഷണം വേണമെന്നാണ് ആവശ്യം. മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിന്റെ പേരില്‍ കഴിഞ്ഞ മാസം എട്ടിനാണ് ശിവസൂര്യ വീട് വിട്ട് പോയത്.

കാശിയിലേക്ക് പോകുന്നുവെന്ന് കുറിപ്പ് എഴുതി വച്ചിരുന്നു. കേരളത്തില്‍ പലയിടങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും ശിവസൂര്യയെക്കുറിച്ച്‌ സൂചന കിട്ടിയിരുന്നില്ല. പ്രത്യേക സംഘം രൂപീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. തലശ്ശേരി എഎസ്പി ഡോ. എം നന്ദഗോപന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ചൊക്ലി എസ്‌ഐ ആര്‍ രാഗേഷിനാണ് അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘത്തില്‍ എട്ട് പേരാണ് ഉള്ളത്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.