കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

കോഴിക്കോട്ടെ ജ്വല്ലറികളില്‍ നിന്ന് 118 പവൻ സ്വര്‍ണവുമായി മുങ്ങിയ പ്രതി പിടിയില്‍


 കോഴിക്കോട് : കമ്മത്ത്‌ലെയ്‌നിലെ വിവിധ ജൂവലറികളില്‍ നിന്നും വ്യാപാരികള്‍ വില്‍ക്കാനേല്‍പ്പിച്ച 1.39 കോടി രൂപയിലധികം വില വരുന്ന 118 പവനിലേറെ സ്വർണാഭരണങ്ങളുമായി മുങ്ങിയ പ്രതി ഒടുവില്‍ പൊലീസിന്റെ വലയിലായി.

കോഴിക്കോട് നടക്കാവ് നാലുകുടിപറമ്പില്‍ സഫർനാസിനെയാണ് (29) മലപ്പുറം പുളിക്കലിലെ വാടകവീട്ടില്‍ വെച്ച്‌ സിറ്റി പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ജൂലൈ 28-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
മറ്റ് വ്യാപാരികളുടെ കൈവശമുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സ്വർണവുമായി കടന്നുകളഞ്ഞ പ്രതിയെ കണ്ടെത്താൻ സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ ഊർജിതമായ അന്വേഷണം നടത്തിവരികയായിരുന്നു.

* 46 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി  പൊലീസിന്റെ നീക്കങ്ങൾ മനസ്സിലാക്കി മൂന്ന് തവണ രക്ഷപ്പെട്ട പ്രതിയെ, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോൺ ബന്ധങ്ങൾ ഉൾപ്പെടെ കൃത്യമായി പിന്തുടർന്നാണ് അന്വേഷണ സംഘം വലയിലാക്കിയത്.

ജൂലൈ 27ന് കമ്മത്ത് ലൈനിലെ 11 ജ്വല്ലറികളിൽ നിന്ന് ആഭരണങ്ങൾ വാങ്ങി തിരികെ നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. സഹോദരൻ പി.ടി. ഷഫീഖിന്റെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ആഭരണങ്ങൾ കൈവശപ്പെടുത്തിയ ശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ട പ്രതി പിന്നീട് കുന്നമംഗലം, വയനാട്, ബെംഗളൂരു, കണ്ണൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു. പ്രതിയെ പിടികൂടാൻ പൊലീസ് ഒരുക്കിയ തന്ത്രങ്ങൾ മനസ്സിലാക്കി പലതവണ ഇയാൾ താവളം മാറ്റി.

എന്നാൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോൺ ബന്ധങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ നിരന്തര അന്വേഷണമാണ് ഒടുവിൽ നിർണായകമായത്.
പ്രതിയുടെ സഹോദരനെ കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളും മുങ്ങിയ സുഹൃത്തിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള സൈബർ അന്വേഷണവും നിർണായകമായി. ഇതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം പുളിക്കലിലെ വാടക വീട്ടില്‍ നിന്നാണ് സഫർനാസിനെ പൊലീസ് പിടികൂടിയത്.

അന്വേഷണത്തില്‍ പ്രതിക്ക് ഒളിത്താവളം ഒരുക്കാൻ സഹായിച്ച സഹോദരൻ ഷഫീഖിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറത്ത് ഒളിവില്‍ കഴിയാൻ സഫർനാസിന് എല്ലാ സഹായങ്ങളും ചെയ്തത് ഷഫീഖിന്റെ അറിവോടെയാണെന്ന് പൊലീസ് കണ്ടെത്തി. ഇയാളെക്കൂടാതെ പ്രതിക്ക് ഒളിയിടം ഒരുക്കാൻ കൂട്ടുനിന്ന വെള്ളയില്‍ സ്വദേശിയായ തൊഴിലാളി നേതാവിനായുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്.

കമ്മിഷണർ എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ സജീഷ് ഷിനോബ്, ടി.എ. വിഷ്ണു, ടി.കെ. ബിനിൽ കുമാർ, എസ്.സി.പി.ഒമാരായ പി. ശ്രീജിത്ത് കുമാർ, വിശോഭ് ലാൽ, ജുനൈസ്, രതീഷ്, എൻ. രഞ്ജിത്ത് പാതിരിയിൽ, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ. സുജിത്ത്, സൈബർ സെൽ പൊലീസുകാരായ സ്കൈലേഷ്, പി. പ്രജിത്ത് എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.