കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

കേരളം ആര്‍ക്കൊപ്പം? എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് പുറത്ത് വരും


 തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് പുറത്തുവരും.

കേരളത്തെ കാത്തിരിക്കുന്നത് ഭരണത്തുടർച്ചയോ അതോ ഭരണമാറ്റമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഏപ്രില്‍ 9-ന് നടന്ന ഒറ്റഘട്ട വോട്ടെടുപ്പിന് ശേഷം രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രവചനങ്ങളാണ് വിവിധ ഏജൻസികള്‍ പുറത്തുവിടുന്നത്.

സംസ്ഥാനത്തെ മൂന്ന് പ്രധാന മുന്നണികളും വലിയ ആത്മവിശ്വാസത്തിലാണ്. വികസനത്തുടർച്ചയും ജനക്ഷേമ പദ്ധതികളും വോട്ടായി മാറുമെന്നും വീണ്ടും അധികാരത്തില്‍ എത്താമെന്നും ഇടതുമുന്നണി വിശ്വസിക്കുന്നു. അതേസമയം, മിക്ക പ്രീ-പോള്‍ സർവ്വേകളും യുഡിഎഫിന് നേരിയ മുൻതൂക്കം നല്‍കിയിരുന്നു. ഈ ആത്മവിശ്വാസവും ഭരണവിരുദ്ധ വികാരവും ഒത്തൊരുമയോടെയുള്ള പോരാട്ടവും അധികാരം തിരിച്ചുപിടിക്കാൻ സഹായിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി കരുതുന്നുണ്ട്.

ഇത്തവണ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളില്‍ അക്കൗണ്ട് തുറക്കാനാകുമെന്നും വോട്ട് വിഹിതം വർധിപ്പിക്കാനാകുമെന്നുമാണ് ബിജെപി കരുതുന്നത്. 2021-ലെ തിരഞ്ഞെടുപ്പില്‍ ഭൂരിഭാഗം എക്സിറ്റ് പോളുകളും എല്‍ഡിഎഫ് ഭരണത്തുടർച്ച പ്രവചിച്ചിരുന്നു, അത് ശരിയാവുകയും ചെയ്തു. കേരളത്തില്‍ ഇത്തവണ മുതല്‍ 78% വരെ പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. മേയ് നാലിനാണ് വോട്ടെണ്ണല്‍.

കേരളത്തിനു പുറമെ വോട്ടെടുപ്പ് നടന്ന തമിഴ്നാട്ടിലെയും പശ്ചിമ ബംഗാളിലെയും അസമിലെയും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെയും എക്സിറ്റ് പോള്‍ ഫലങ്ങളും ഇന്ന് പുറത്തുവരും. തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന 234 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ 23-നാണ് നടന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ് ശതമാനങ്ങളില്‍ ഒന്നായ 84%-ത്തിന് മുകളിലാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ ഭരണവിരുദ്ധ തരംഗമുണ്ടോ അതോ സ്റ്റാലിൻ സർക്കാരിനെ ജനങ്ങള്‍ വീണ്ടും പിന്തുണയ്ക്കുമോ എന്ന് എക്സിറ്റ് പോളുകള്‍ സൂചന നല്‍കും. തമിഴ് സൂപ്പർതാരം വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ആദ്യ തിരഞ്ഞെടുപ്പാണിത്. വിജയ് മത്സരിച്ച തിരുച്ചിറപ്പള്ളി ഈസ്റ്റ്, പെരമ്പൂർ തുടങ്ങിയ മണ്ഡലങ്ങളിലെ പ്രവചനങ്ങള്‍ ഏറെ ആകാംക്ഷയോടെയാണ് തമിഴകം കാത്തിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ഇത്തവണ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ആരെ തുണയ്ക്കുമെന്നത് ഫലത്തെ സ്വാധീനിക്കും.

ബംഗാള്‍ രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂലും, അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. ഇടത്-കോണ്‍ഗ്രസ് സഖ്യം എത്രത്തോളം വോട്ട് പിടിക്കുമെന്നതും നിർണായകമാണ്. ആകെ 294 സീറ്റുകളുള്ള ബംഗാളില്‍ ഏപ്രില്‍ 23, ഏപ്രില്‍ 29 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്.


Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.