കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
പന്തീരാങ്കാവ് അങ്ങാടിയിലെ 'ഫാഷൻ ജ്വല്ലറി'യിലാണ് സിനിമാ സ്റ്റൈല്‍ മോഷണം നടന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഇതേ ദിവസം തന്നെ പൂവ്വാട്ടുപറമ്പ്, പെരുമണ്ണ എന്നിവിടങ്ങളിലെ മറ്റ് ജ്വല്ലറികളിലും സമാനമായ മോഷണശ്രമങ്ങള്‍ നടന്നതായി വിവരമുണ്ട്. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
മുഖത്ത് മാസ്ക് ധരിച്ചെത്തിയ യുവാവ് വളകള്‍ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഉടമ അഷറഫ് വിവിധ അളവിലുള്ള നാല് വളകള്‍ കാണിച്ചുകൊടുത്തു. ഇവ കൈക്കലാക്കിയ യുവാവ് മൊബൈലില്‍ മറ്റാരെയോ വീഡിയോ കോള്‍ ചെയ്ത് വളകള്‍ കാണിക്കുന്നതായി അഭിനയിച്ചു. ഉടമയുടെ ശ്രദ്ധ തെറ്റിയ നിമിഷം വളകളുമായി യുവാവ് പുറത്തേക്ക് ഓടുകയായിരുന്നു. കടയ്ക്ക് പുറത്ത് സ്റ്റാർട്ട് ചെയ്ത് നിർത്തിയിരുന്ന സ്‌കൂട്ടറില്‍ കാത്തുനിന്ന കൂട്ടാളിക്കൊപ്പം ഇയാള്‍ അതിവേഗം ബൈപ്പാസ് വഴി രക്ഷപ്പെട്ടു.
ഉടമയുടെ നിലവിളി കേട്ട് പരിസരവാസികള്‍ വാഹനങ്ങളില്‍ മോഷ്ടാക്കളെ പിന്തുടർന്നെങ്കിലും നമ്പർ പ്ലേറ്റ് ഇല്ലാത്ത സ്‌കൂട്ടറില്‍ ഇവർ വെട്ടിച്ച് കടന്നു. ഏകദേശം 17 ഗ്രാം തൂക്കം വരുന്ന, രണ്ടര ലക്ഷത്തോളം രൂപ വിലമതിക്കുന്ന വളകളാണ് നഷ്ടപ്പെട്ടത്. പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
Comments
Post a Comment