കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

തോറ്റെങ്കിലും സണ്‍റൈസേഴ്സിനെ വിറപ്പിച്ച്‌ പതിനഞ്ച് വയസ്സുകാരന്‍ പയ്യന്‍

 


ഐപിഎല്‍ 2026ല്‍ ജയ്പൂരിലെ സവായി മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നടന്ന രാജസ്ഥാന്‍ റോയല്‍സ്‌സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം ഒരു യുവതാരത്തിന്റെ മഹാപ്രകടനത്തിന് സാക്ഷിയായി.

വെറും 15 വയസില്‍ വൈഭവ് സൂര്യവംശി വീണ്ടും ഐപിഎല്ലില്‍ സെഞ്ചുറിപ്രകടനം കൊണ്ട് ചരിത്രമെഴുതി. വമ്പന്‍ സ്‌കോര്‍ പിറന്ന മത്സരത്തില്‍ രാജസ്ഥാന്‍ തോറ്റെങ്കിലും മത്സരത്തിന്റെ യഥാര്‍ത്ഥ നായകന്‍ വൈഭവായിരുന്നു.

അടിച്ചുതെറിപ്പിച്ച ഇന്നിങ്‌സ്

ഓപ്പണറായി എത്തിയ വൈഭവ് തുടക്കത്തില്‍ തന്നെ ആക്രമണം ആരംഭിച്ചു. ബൗളര്‍മാര്‍ക്ക് യാതൊരു കരുണയും കാണിക്കാതെ സിക്‌സുകളും ഫോറുകളും കൊണ്ടായിരുന്നു താരത്തിന്റെ മറുപടി. നേരിട്ട ആദ്യ 6 പന്തുകളില്‍ അഞ്ചും അതിര്‍ത്തിക്ക് വെളിയിലേക്ക് തൂക്കിയാണ് സൂര്യവന്‍ഷി തുടങ്ങിയത്. 5 ഫോറും 12 വമ്പന്‍ സിക്‌സറുകളും ഉള്‍പ്പടെ 37 പന്തില്‍ 103 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.

36 പന്തിലായിരുന്നു വൈഭവിന്റെ സെഞ്ചുറി പ്രകടനം. ഇത് ഐപിഎല്ലിന്റെ ചരിത്രത്തിലെ മൂന്നാമത്തെ വേഗതയേറിയ സെഞ്ചുറിയാണ്. കൂടാതെ ടി20യില്‍ 1000 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കി. കഴിഞ്ഞ മത്സരത്തില്‍ തന്നെ ആദ്യ പന്തില്‍ പുറത്താക്കിയ പ്രഫുല്‍ ഹിംഗെയുടെ ആദ്യ ഓവറില്‍ തുടര്‍ച്ചയായ 4 സിക്‌സുകളാണ് വൈഭവ് പായിച്ചത്.

വൈഭവിന്റെ സെഞ്ചുറിപ്രകടനത്തിന്റെ മികവില്‍ 228 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. വൈഭവിനെ കൂടാതെ 51 റണ്‍സുമായി ധ്രുവ് ജുറലും 16 പന്തില്‍ 33 റണ്‍സുമായി ഡൊണാവന്‍ ഫെരേരയും മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 9 പന്തുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടന്നു. ഹൈദരാബാദിനായി അഭിഷേക് ശര്‍മ 57 റണ്‍സും ഇഷാന്‍ കിഷന്‍ 74 റണ്‍സും നേടി.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.