തോറ്റെങ്കിലും സണ്‍റൈസേഴ്സിനെ വിറപ്പിച്ച് പതിനഞ്ച് വയസ്സുകാരന്‍ പയ്യന്‍
ഐപിഎല്‍ 2026ല്‍ ജയ്പൂരിലെ സവായി മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നടന്ന രാജസ്ഥാന്‍ റോയല്‍സ്‌സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം ഒരു യുവതാരത്തിന്റെ മഹാപ്രകടനത്തിന് സാക്ഷിയായി. വെറും 15 വയസില്‍ വൈഭവ് സൂര്യവംശി വീണ്ടും ഐപിഎല്ലില്‍ സെഞ്ചുറിപ്രകടനം കൊണ്ട് ചരിത്രമെഴുതി. വമ്പന്‍ സ്‌കോര്‍ പിറന്ന മത്സരത്തില്‍ രാജസ്ഥാന്‍ തോറ്റെങ്കിലും മത്സരത്തിന്റെ യഥാര്‍ത്ഥ നായകന്‍ വൈഭവായിരുന്നു. അടിച്ചുതെറിപ്പിച്ച ഇന്നിങ്‌സ് ഓപ്പണറായി എത്തിയ വൈഭവ് തുടക്കത്തില്‍ തന്നെ ആക്രമണം ആരംഭിച്ചു. ബൗളര്‍മാര്‍ക്ക് യാതൊരു കരുണയും കാണിക്കാതെ സിക്‌സുകളും ഫോറുകളും കൊണ്ടായിരുന്നു താരത്തിന്റെ മറുപടി. നേരിട്ട ആദ്യ 6 പന്തുകളില്‍ അഞ്ചും അതിര്‍ത്തിക്ക് വെളിയിലേക്ക് തൂക്കിയാണ് സൂര്യവന്‍ഷി തുടങ്ങിയത്. 5 ഫോറും 12 വമ്പന്‍ സിക്‌സറുകളും ഉള്‍പ്പടെ 37 പന്തില്‍ 103 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. 36 പന്തിലായിരുന്നു വൈഭവിന്റെ സെഞ്ചുറി പ്രകടനം. ഇത് ഐപിഎല്ലിന്റെ ചരിത്രത്തിലെ മൂന്നാമത്തെ വേഗതയേറിയ സെഞ്ചുറിയാണ്. കൂടാതെ ടി20യില്‍ 1000 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കി. കഴിഞ്ഞ മത്സരത്തില്‍ തന്നെ ആദ്യ പന്തില...

Comments
Post a Comment