കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

പളളിക്കലില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നു ; പൊറുതിമുട്ടി കര്‍ഷകര്‍

പളളിക്കല്‍ ഗ്രാമപഞ്ചായ് പരിധിയിലെ അമ്പലപ്പടിയിലെ
ജനവാസമേഖലയില്‍ എത്തിയ കാട്ടുപന്നികളിലൊന്ന്.

 

പള്ളിക്കൽ : പള്ളിക്കൽ - തേഞ്ഞിപ്പലം പഞ്ചായത്തുകളുടെ അതിർത്തി മേഖലകളിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമാകുന്നു. ജനവാസ കേന്ദ്രങ്ങളിൽ രാത്രികാലങ്ങളിൽ കാട്ടുപന്നികൾ കൂട്ടമായെത്തുന്നത് പതിവായതോടെ പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന അവസ്ഥയിലാണ് പ്രദേശവാസികൾ.

പള്ളിക്കൽ പഞ്ചായത്തിലെ പത്തൊൻപതാം വാർഡിൽ ഉൾപ്പെടുന്ന അമ്പലപ്പടി ഭാഗത്ത് കഴിഞ്ഞ ദിവസം കാട്ടുപന്നികളെ കണ്ടത് വലിയ പരിഭ്രാന്തിക്കിടയാക്കി. വീടുകളുടെ പരിസരങ്ങളിൽ പോലും ഇവ തമ്പടിക്കുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നുണ്ട്.

പ്രദേശത്തുനിന്നും ഏകദേശം രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള കാലിക്കറ്റ് സർവകലാശാലാ കാമ്പസിലെ വനസമാനമായ കാടുകളാണ് കാട്ടുപന്നികളുടെ പ്രധാന വാസസ്ഥലം. പകൽ സമയങ്ങളിൽ കാടുകളിൽ കഴിയുന്ന ഇവ രാത്രിയായാൽ സമീപത്തെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുകയാണ്.

തേഞ്ഞിപ്പലം പഞ്ചായത്തിലെ നിരവധി കർഷകരുടെ കൃഷിയിടങ്ങൾ ഇതിനോടകം ഇവ നശിപ്പിച്ചു കഴിഞ്ഞു. കപ്പയും വാഴയും ഉൾപ്പെടെയുള്ള കൃഷികൾ കുത്തിമറിക്കുന്നതിനാൽ വൻ സാമ്പത്തിക നഷ്ടമാണ് കർഷകർക്കുണ്ടാകുന്നത്.

കർഷകരുടെ തുടർച്ചയായ പരാതികളെത്തുടർന്ന് തേഞ്ഞിപ്പലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പന്നികളെ പിടികൂടാൻ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. അധികൃതരുടെ ഇടപെടൽ ഫലം കാണാതെ വന്നതോടെ കർഷകർ സ്വന്തം നിലയിൽ കെണികൾ ഒരുക്കിയും മറ്റും പന്നികളെ തടയാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെടുകയായിരുന്നു.

സർവകലാശാലാ അധികൃതരുമായി ചേർന്ന് കാട്ടുപന്നികളെ തുരത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.