തോറ്റെങ്കിലും സണ്‍റൈസേഴ്സിനെ വിറപ്പിച്ച്‌ പതിനഞ്ച് വയസ്സുകാരന്‍ പയ്യന്‍

Image
  ഐപിഎല്‍ 2026ല്‍ ജയ്പൂരിലെ സവായി മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നടന്ന രാജസ്ഥാന്‍ റോയല്‍സ്‌സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം ഒരു യുവതാരത്തിന്റെ മഹാപ്രകടനത്തിന് സാക്ഷിയായി. വെറും 15 വയസില്‍ വൈഭവ് സൂര്യവംശി വീണ്ടും ഐപിഎല്ലില്‍ സെഞ്ചുറിപ്രകടനം കൊണ്ട് ചരിത്രമെഴുതി. വമ്പന്‍ സ്‌കോര്‍ പിറന്ന മത്സരത്തില്‍ രാജസ്ഥാന്‍ തോറ്റെങ്കിലും മത്സരത്തിന്റെ യഥാര്‍ത്ഥ നായകന്‍ വൈഭവായിരുന്നു. അടിച്ചുതെറിപ്പിച്ച ഇന്നിങ്‌സ് ഓപ്പണറായി എത്തിയ വൈഭവ് തുടക്കത്തില്‍ തന്നെ ആക്രമണം ആരംഭിച്ചു. ബൗളര്‍മാര്‍ക്ക് യാതൊരു കരുണയും കാണിക്കാതെ സിക്‌സുകളും ഫോറുകളും കൊണ്ടായിരുന്നു താരത്തിന്റെ മറുപടി. നേരിട്ട ആദ്യ 6 പന്തുകളില്‍ അഞ്ചും അതിര്‍ത്തിക്ക് വെളിയിലേക്ക് തൂക്കിയാണ് സൂര്യവന്‍ഷി തുടങ്ങിയത്. 5 ഫോറും 12 വമ്പന്‍ സിക്‌സറുകളും ഉള്‍പ്പടെ 37 പന്തില്‍ 103 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. 36 പന്തിലായിരുന്നു വൈഭവിന്റെ സെഞ്ചുറി പ്രകടനം. ഇത് ഐപിഎല്ലിന്റെ ചരിത്രത്തിലെ മൂന്നാമത്തെ വേഗതയേറിയ സെഞ്ചുറിയാണ്. കൂടാതെ ടി20യില്‍ 1000 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കി. കഴിഞ്ഞ മത്സരത്തില്‍ തന്നെ ആദ്യ പന്തില...

കേരളം ചുട്ടു പൊള്ളുന്നു; സംസ്ഥാനത്ത് ഇന്ന് നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യത


 തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് എന്നിവിടങ്ങളിലൊഴികെ മറ്റ് 12 ജില്ലകളിലും യെല്ലോ അലേർട്ടാണ്. ഇന്ന് സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

 പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും. പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ, ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ ജില്ലകളിൽ മലയോര മേഖലയിലൊഴികെ ഇന്നും നാളെയും അസ്വസ്ഥതയുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.   

അതേസമയം കനത്ത് ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ എത്തും. ഏപ്രിൽ 29ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.

Comments

Popular posts from this blog

അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടികളെ പാമ്പ് കടിച്ചു; എട്ടു വയസുകാരന് ദാരുണാന്ത്യം

അലൻ ജോസ് പെരേരയ്ക്ക് നേരെ കൊണ്ടോട്ടിയിൽ ആൾക്കൂട്ട ആക്രമണമെന്ന് ആരോപണം; ചർച്ചയായി സോഷ്യൽമീഡിയ

പാമ്പിനെ പാന്‍റിന്റെ പോക്കറ്റിലിട്ട് ചായക്കടയിലെത്തി യുവാവ്; കടിയേറ്റ് ആശുപത്രിയില്‍