കേരളത്തില്‍ ഭരണം UDFനെന്ന് എക്സിറ്റ് പോള്‍ ; മുഖ്യമന്ത്രിയായി പിണറായി വിജയൻ തന്നെയെന്നും സര്‍വ്വേ ഫലം! NDA അക്കൗണ്ട് തുറക്കുമെന്നും പ്രവചനം

Image
തിരുവനന്തപുരം: കേരളത്തില്‍ ഒരു പതിറ്റാണ്ടു നീണ്ട ഇടതുഭരണം അവസാനിക്കുമെന്നും യു.ഡി.എഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങള്‍ ആരെ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിന് നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് മുൻതൂക്കം ലഭിച്ചിരിക്കുന്നത്. സർവേ പ്രകാരം മുന്നണികളുടെ ഏകദേശ സീറ്റ് നില, യു.ഡി.എഫ്: 78 മുതല്‍ 90 സീറ്റുകള്‍ വരെ നേടി അധികാരം പിടിച്ചെടുക്കും, എല്‍.ഡി.എഫ്: 49 മുതല്‍ 62 സീറ്റുകള്‍ വരെ ഒതുങ്ങും, ബി.ജെ.പി നയിക്കുന്ന എൻ ഡി എ അക്കൗണ്ട് തുറക്കും എന്നാണ്. ഭരണമാറ്റം പ്രവചിക്കപ്പെടുമ്പോഴും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങള്‍ നല്‍കിയ പിന്തുണ പിണറായി വിജയനാണ് എന്നാണ് സർവ്വേ. പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരണമെന്ന് ആഗ്രഹിക്കുന്നത് 33 ശതമാനം പേരാണ്. 21 ശതമാനം പേരുടെ പിന്തുണയോടെ വി.ഡി. സതീശൻ രണ്ടാമതെത്തി. രമേശ് ചെന്നിത്തലയെ 8 ശതമാനം പേർ പിന്തുണച്ചു. രാജീവ് ചന്ദ്രശേഖറിന് 4 ശതമാനം പേരുടെ പിന്തുണ ലഭിച്ചു. കെ.സി. വേണുഗോപാല്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ഭരണം യു.ഡി.എഫിന് ലഭിക്കുമെന്ന് പ്രവചിക്കുമ്പോഴും വ്യക്തിഗത പിന്തുണയി...

കാസര്‍കോട് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു


കാസര്‍കോട് : പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. കാസർകോട് എളേരിത്തട്ടിലെ ശരത്- അജിത ദമ്പതികളുടെ മകള്‍ ഋതു ചന്ദ്രയാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കുട്ടിക്ക്‌ പാമ്പ് കടിയേറ്റത്.

 മുറ്റത്ത് കളിക്കുന്നതിനിടെ കളിപ്പാട്ടം കൂട്ടിയിട്ട മരങ്ങളിലേക്ക് വീഴുകയായിരുന്നു. ഇതെടുക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. മൂർഖനാണ് കുട്ടിയെ കടിച്ചതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. അവശനിലയിലായ കുട്ടി പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തുമ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്നു. ആന്തരിക അവയവങ്ങളെല്ലാം നിലച്ച മട്ടായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. വെൻ്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ഋതു ചന്ദ്ര ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.

Comments

Popular posts from this blog

വേനല്‍ച്ചൂടില്‍ തണ്ണിമത്തന്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്; കുത്തിവയ്ക്കുന്നത് മാരക വിഷം ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടികളെ പാമ്പ് കടിച്ചു; എട്ടു വയസുകാരന് ദാരുണാന്ത്യം

കുട്ടികളുടെ തലയിണയ്ക്ക് അടിയിൽ വെള്ളിക്കെട്ടൻ പാമ്പ്; പരിശോധിച്ചപ്പോൾ വീട്ടിനുള്ളിൽ അഞ്ചെണ്ണം