കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

വേനല്‍ച്ചൂടില്‍ തണ്ണിമത്തന്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്; കുത്തിവയ്ക്കുന്നത് മാരക വിഷം ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ


 വേനലിൽ വിപണി കൈയടക്കി വയ്ക്കുന്നവയിൽ മുൻപന്തിയിൽ തന്നെയാണ് തണ്ണിമത്തന്. ചൂട് കടുത്തതോടെ തണ്ണിമത്തന്റെ കാലവും തുടങ്ങി.

ശരീരത്തിന് കുളിർമ നൽകാനും ജലാംശം നിലനിർത്താനും തണ്ണിമത്തനോളം മികച്ച മറ്റൊരു പഴമില്ല. എന്നാൽ, ആവശ്യക്കാർ ഏറിയതോടെ വിപണിയിൽ 'വ്യാജന്മാരും' സജീവമായിക്കഴിഞ്ഞിരിക്കുകയാണ്.തണ്ണിമത്തന്റെ നിറം വർധിപ്പിക്കാനും പെട്ടെന്ന് പഴുപ്പിക്കാനും രാസവസ്തുക്കൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്. നാം വാങ്ങുന്ന തണ്ണിമത്തൻ സുരക്ഷിതമാണോ എന്ന് പരിശോധിക്കാൻ ചില വഴികളുണ്ട്.

⭕നിറം കണ്ട് വാങ്ങരുത്, പഞ്ഞി ഉപയോഗിച്ച്‌ പരിശോധിക്കാം

തണ്ണിമത്തൻ മുറിക്കുമ്പോൾ കാണുന്ന കടും ചുവപ്പ് നിറം കണ്ട് അത് നല്ലതാണെന്ന് ഉറപ്പിക്കരുത്. എറിത്രോസിന് (Erythrosin) പോലുള്ള കൃത്രിമ നിറങ്ങള് കുത്തിവച്ചാവാം ഈ ചുവപ്പ് കളർ ഉണ്ടാക്കുന്നത്.ഇത് പരിശോധിക്കാൻ ചെറിയൊരു പഞ്ഞി കഷ്ണമെടുത്ത് തണ്ണിമത്തന്റെ ഉൾഭാഗത്ത് ഒന്ന് അമർത്തുക. പഞ്ഞിയിൽ ചുവപ്പ് നിറം പടരുകയാണെങ്കിൽ അതിൽ രാസവസ്തുക്കൾ ചേർത്തിട്ടുണ്ടെന്ന് തന്നെ ഉറപ്പിക്കാം. സ്വാഭാവികമായ ചുവപ്പാണെങ്കിൽ ഇവ പഞ്ഞിയിലേക്ക് അത്ര പെട്ടെന്ന് പടരുകയില്ല.

⭕വെള്ളം ഉപയോഗിച്ചുള്ള ടെസ്റ്റ്

തണ്ണിമത്തൻ വാങ്ങിക്കഴിഞ്ഞാൽ വീട്ടിൽ വച്ച്‌ ചെയ്യാവുന്ന ഏറ്റവും എളുപ്പമുള്ള പരിശോധന ഇതാണ്. ഒരു ഗ്ലാസ് തെളിഞ്ഞ വെള്ളമെടുക്കുക. അതിലേക്ക് തണ്ണിമത്തന്റെ ഒരു ചെറിയ കഷ്ണം മുറിച്ചിടുക.
മിനിറ്റുകൾക്കുള്ളിൽ വെള്ളം കടും ചുവപ്പ് നിറമാവുകയാണെങ്കിൽ അത് കൃത്രിമ നിറം ചേർത്തിട്ടുണ്ടെന്ന് മനസിലാക്കുക. സ്വാഭാവികമായ പഴമാണെങ്കിൽ വെള്ളം പെട്ടെന്ന് നിറം മാറുകയില്ല.

⭕വിത്തുകള്‍ പറയും സത്യം

തണ്ണിമത്തന്റെ ഗുണമേന്മ അതിന്റെ വിത്തുകൾ നോക്കിയും മനസ്സിലാക്കാം. സ്വാഭാവികമായി പഴുത്ത തണ്ണിമത്തന്റെ വിത്തുകൾ കറുപ്പോ കടും തവിട്ടോ നിറത്തിലായിരിക്കും കാണപ്പെടുക. എന്നാൽ രാസവസ്തുക്കൾ ഉപയോഗിച്ച്‌ പഴുപ്പിച്ചവയിൽ വിത്തുകൾ പൂർണ്ണമായും വളർച്ചയെത്തിയിട്ടുണ്ടാവില്ല. വിത്തുകൾ വെളുത്ത നിറത്തിലോ അല്ലെങ്കിൽ അസ്വാഭാവികമായ ചുവപ്പ് പടർന്നോ ഇരിക്കുകയാണെങ്കിൽ അത് അപകടകാരിയാണ്.പ്രകൃതിദത്തമായ രീതിയിൽ വിളഞ്ഞ തണ്ണിമത്തന്റെ ഉൾഭാഗം എല്ലായിടവും ഒരേപോലെ മൃദുലമായിരിക്കും. എന്നാൽ കെമിക്കലുകൾ ഉപയോഗിച്ചവയിൽ ഉൾഭാഗം ഒരിടത്ത് നല്ല കടുപ്പമേറിയതും മറ്റൊരു ഭാഗത്ത് അമിതമായി അലിഞ്ഞതുപോലെയും കാണപ്പെടാം. കൂടാതെ, തണ്ണിമത്തന്റെ നടുവിൽ വലിയ വിള്ളലുകൾ കാണുന്നതും അമിതമായി രാസവസ്തുക്കൾ ഉപയോഗിച്ചതിന്റെ ലക്ഷണമാവാം.

⭕വലുപ്പവും മണവും ശ്രദ്ധിക്കുക

അമിതമായ അളവിൽ വളം കുത്തിവച്ച്‌ വലിപ്പം കൂട്ടിയ തണ്ണിമത്തനുകൾക്ക് സ്വാഭാവികമായ മണമുണ്ടാകില്ല. അതുപോലെ, മുറിച്ചു വച്ച്‌ അല്പപസമയത്തിനകം തന്നെ അസ്വാഭാവികമായ ഗന്ധം വരുന്നുണ്ടെങ്കിൽ അതും കഴിക്കാതിരിക്കുന്നതാണ് ഉചിതം.പഴം വാങ്ങുമ്പോൾ അതിന്റെ തൊലിപ്പുറത്ത് മഞ്ഞ നിറത്തിലുള്ള പാടുകൾ ഉണ്ടെങ്കിൽ അത് പ്രകൃതിദത്തമായി പാടത്ത് കിടന്ന് പഴുത്തതാണെന്ന് മനസ്സിലാക്കാം.വേനൽക്കാലത്ത് ആരോഗ്യം സംരക്ഷിക്കാൻ പഴങ്ങൾ കഴിക്കുമ്പോൾ അത് വിഷരഹിതമാണെന്ന് ഉറപ്പുവരുത്താൻ ഇത്തരം ചെറിയ മുൻകരുതലുകൾ എടുക്കുന്നത് വളരെയധികം ഗുണം ചെയ്യും.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.