എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം മെയ് 15ന്, പ്ലസ് ടു റിസള്‍ട്ട് മെയ് 22ന്

Image
 തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തന്നെ സർട്ടിഫിക്കറ്റുകളുടെ വിതരണം ആരംഭിക്കും. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങൾ മെയ് 22-ന് പ്രസിദ്ധീകരിക്കും. പ്ലസ് വൺ പരീക്ഷാ ഫലം ജൂൺ 10-ന് പുറത്തുവിടുമെന്നും മന്ത്രി വ്യക്തമാക്കി.  ഫലപ്രഖ്യാപനത്തിന് പിന്നാലെ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കും. ഇതിന്റെ ഫലം മെയ് അവസാനവാരത്തോടെ പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അധ്യാപകർ അക്കാദമിക് സ്പിരിറ്റ് ഉയർത്തിപ്പിടിക്കണമെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.  വേനൽക്കാലത്തെ പഠന പിന്തുണാ ക്ലാസുകൾ വിജയകരമായി പൂർത്തിയായതായും മന്ത്രി അറിയിച്ചു. രാവിലെ 7.30 മുതൽ 10.30 വരെയായിരുന്നു ക്ലാസുകൾ. കടുത്ത ചൂടുള്ള ജില്ലകളിൽ ഓൺലൈനായാണ് ക്ലാസുകൾ നടത്തിയത്. ക്ലാസുകൾ നടത്താൻ കഴിയാത്ത സ്ഥലങ്ങളിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വിദ്യാർത്ഥികൾക്ക് മാർക്ക് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും...

തൃപ്പൂണിത്തുറയില്‍ വിവാഹ ദിവസം വരൻ മരിച്ചു


 എറണാകുളം: തൃപ്പൂണിത്തുറയില്‍ വിവാഹ ദിവസം വരൻ മരിച്ചു. തൃപ്പൂണിത്തുറ ചാത്താരി വിളങ്ങാട്ടില്‍ ജോണിന്റെ (സെയ്ന്റ് ആന്റണീസ് ഫോട്ടോസ്റ്റാറ്റ്, കിഴക്കേക്കോട്ട ) മകൻ 32 കാരനായ ജസ്റ്റിൻ വി.ജോണ്‍ ആണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു തൃപ്പൂണിത്തുറ സെയ്ന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിവാഹം നിശ്ചയിച്ചിരുന്നത്.

വിവാഹത്തിന് മുന്നോടിയായുള്ള അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ ശനിയാഴ്ച വൈകീട്ടായിരുന്നു. അതിനുശേഷം ശാരീരികാസ്വസ്ഥതയനുഭവപ്പെട്ടതിനെ തുടർന്ന് ജസ്റ്റിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശു പത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

Comments

Popular posts from this blog

അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടികളെ പാമ്പ് കടിച്ചു; എട്ടു വയസുകാരന് ദാരുണാന്ത്യം

കുട്ടികളുടെ തലയിണയ്ക്ക് അടിയിൽ വെള്ളിക്കെട്ടൻ പാമ്പ്; പരിശോധിച്ചപ്പോൾ വീട്ടിനുള്ളിൽ അഞ്ചെണ്ണം

വേനല്‍ച്ചൂടില്‍ തണ്ണിമത്തന്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്; കുത്തിവയ്ക്കുന്നത് മാരക വിഷം ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ