കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

കേരളത്തില്‍ ഭരണം UDFനെന്ന് എക്സിറ്റ് പോള്‍ ; മുഖ്യമന്ത്രിയായി പിണറായി വിജയൻ തന്നെയെന്നും സര്‍വ്വേ ഫലം! NDA അക്കൗണ്ട് തുറക്കുമെന്നും പ്രവചനം

തിരുവനന്തപുരം: കേരളത്തില്‍ ഒരു പതിറ്റാണ്ടു നീണ്ട ഇടതുഭരണം അവസാനിക്കുമെന്നും യു.ഡി.എഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.

എന്നാല്‍, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങള്‍ ആരെ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിന് നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് മുൻതൂക്കം ലഭിച്ചിരിക്കുന്നത്.

സർവേ പ്രകാരം മുന്നണികളുടെ ഏകദേശ സീറ്റ് നില, യു.ഡി.എഫ്: 78 മുതല്‍ 90 സീറ്റുകള്‍ വരെ നേടി അധികാരം പിടിച്ചെടുക്കും, എല്‍.ഡി.എഫ്: 49 മുതല്‍ 62 സീറ്റുകള്‍ വരെ ഒതുങ്ങും, ബി.ജെ.പി നയിക്കുന്ന എൻ ഡി എ അക്കൗണ്ട് തുറക്കും എന്നാണ്.

ഭരണമാറ്റം പ്രവചിക്കപ്പെടുമ്പോഴും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങള്‍ നല്‍കിയ പിന്തുണ പിണറായി വിജയനാണ് എന്നാണ് സർവ്വേ. പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരണമെന്ന് ആഗ്രഹിക്കുന്നത് 33 ശതമാനം പേരാണ്. 21 ശതമാനം പേരുടെ പിന്തുണയോടെ വി.ഡി. സതീശൻ രണ്ടാമതെത്തി. രമേശ് ചെന്നിത്തലയെ 8 ശതമാനം പേർ പിന്തുണച്ചു. രാജീവ് ചന്ദ്രശേഖറിന് 4 ശതമാനം പേരുടെ പിന്തുണ ലഭിച്ചു. കെ.സി. വേണുഗോപാല്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.

ഭരണം യു.ഡി.എഫിന് ലഭിക്കുമെന്ന് പ്രവചിക്കുമ്പോഴും വ്യക്തിഗത പിന്തുണയില്‍ പിണറായി വിജയൻ മുന്നിലെത്തുന്നത് രാഷ്ട്രീയ നിരീക്ഷകർക്കിടയില്‍ ചർച്ചയായിട്ടുണ്ട്. വി.ഡി. സതീശനാണ് കോണ്‍ഗ്രസ് നിരയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ച നേതാവ്. വരും ദിവസങ്ങളില്‍ പുറത്തുവരുന്ന യഥാർത്ഥ ജനവിധി ഈ എക്സിറ്റ് പോള്‍ പ്രവചനങ്ങളോട് എത്രത്തോളം ചേർന്നുനില്‍ക്കുമെന്ന് കണ്ടറിയണം.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.