സംസ്ഥാനത്ത് വീണ്ടും പാമ്പു കടിയേറ്റ് മരണം; ശുചിമുറിക്കു മുന്നില്‍ നിന്ന് മൂര്‍ഖന്റെ കടിയേറ്റ വീട്ടമ്മ മരിച്ചു
ആലപ്പുഴ: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണം തുടർവാർത്തയാണ് . വൈശ്യംഭാഗം പുതുവന വീട്ടില്‍ ഇന്ദിര ആണ് (65) ആണ് വീടിനോടു ചേർന്നുള്ള ശുചിമുറിക്കു മുന്നില്‍ നിന്നും പാമ്പുകടിയേറ്റ് മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെ ആയിരുന്നു സംഭവം . നാട്ടുകാർ ഉടൻ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ രാത്രി ഒൻപതരയോടെ മരണം സംഭവിക്കുകയായിരുന്നു.
ആന്റിവനം നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം ആശുപത്രി മോർച്ചറിയില്‍.

Comments
Post a Comment