കടലും ചുട്ടുപൊളളുന്നു ; അയലയും മത്തിയുമൊന്നും കിട്ടാനില്ല


 

*കോഴിക്കോട്* : കര മാത്രമല്ല, കടലും ചുട്ടുപൊള്ളാൻ തുടങ്ങിയതോടെ, തീരമേഖല വറുതിയിലേക്ക്. ചൂടു കടുത്തതോടെ, അയലയും മത്തിയും അടക്കമുള്ള ചെറിയ, ഉപരിതല മീനുകൾ കടലിലെ ചൂടു കുറഞ്ഞ മേഖലകളിലേക്കു മാറിയതാണു തീരത്തു കടുത്ത പ്രതിസന്ധിക്കിടയാക്കിയത്. ഒരു മാസമായി തീരദേശത്തെ ബോട്ടുകൾക്കു കാര്യമായി മീൻ കിട്ടാത്ത സ്ഥിതിയുണ്ട്. വലുതും ചെറുതുമായ ബോട്ടുകൾ മാത്രമല്ല, വള്ളങ്ങളും പ്രതിസന്ധി കാരണം കരയ്ക്ക് അടുപ്പിച്ചു.

450 ബോട്ടുകൾ മത്സ്യബന്ധനത്തിനു പോയിരുന്ന ബേപ്പൂർ ഹാർബറിൽ നിന്ന് ഇപ്പോൾ നൂറിൽ താഴെ ബോട്ടുകൾ മാത്രമാണ് പോകുന്നത്. കൊയിലാണ്ടി, പുതിയാപ്പ, ചോമ്പാല തീരങ്ങളിലും സ്ഥിതി ഇതു തന്നെ. മത്സ്യബന്ധനം പ്രതിസന്ധിയിലായതോടെ അനുബന്ധ മേഖലകളും തളർച്ചയിലാണ്.

Comments

Popular posts from this blog

അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടികളെ പാമ്പ് കടിച്ചു; എട്ടു വയസുകാരന് ദാരുണാന്ത്യം

അലൻ ജോസ് പെരേരയ്ക്ക് നേരെ കൊണ്ടോട്ടിയിൽ ആൾക്കൂട്ട ആക്രമണമെന്ന് ആരോപണം; ചർച്ചയായി സോഷ്യൽമീഡിയ

ഫറോക്കില്‍ ട്രെയിനിനു നേരെ കല്ലേറ്; വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റ കേസിലെ പ്രതി കടലുണ്ടി സ്വദേശി പിടിയിൽ