കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; ഇന്ന് കുറഞ്ഞത് പവന് 1040 രൂപ

 

*തിരുവനന്തപുരം:* സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. ഇന്നലെ ചാഞ്ചാട്ടമുണ്ടായിരുന്ന വിപണിയിലാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു പവൻ സ്വർണത്തിന് ഇന്ന് 1040 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയില്‍ ഒരു പവൻ സ്വർണത്തിൻ്റെ വില 1,12,160 രൂപയായി താഴ്ന്നു. ഗ്രാമിന് 130 രൂപ കുറഞ്ഞ് 14,020 രൂപയായി.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളില്‍ ഉണ്ടായ നേരിയ അയവും സ്വർണവിലയെ സ്വാധീനിച്ചു എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം രാവിലെ 880 രൂപ കുറഞ്ഞ വിപണിയില്‍ വൈകിട്ട് 600 രൂപ വർദ്ധിച്ചിരുന്നു. 1,13200 ആയിരുന്നു ഇന്നലത്തെ വില. ഇതിന് പിന്നാലെയാണ് ഇന്നത്തെ കുറവ്.

ഇറാനും യുഎസും തമ്മിലുള്ള വെടിനിർത്തല്‍ കാലാവധി നീട്ടിയതിന് പിന്നാലെ സ്വർണവിലയില്‍ നേരിയ വ്യത്യാസങ്ങള്‍ വന്നിരുന്നു. പണിക്കൂലി, 3 ശതമാനം ജിഎസ്ടി, ഹാള്‍മാർക്കിംഗ് ചാർജുകള്‍ എന്നിവ ചേർക്കുമ്പോള്‍ ഒരു പവൻ ആഭരണത്തിന് നേരത്തെ 1.20 ലക്ഷം രൂപ വരെ നല്‍കേണ്ടി വരുമായിരുന്നു. ഇന്നത്തെ വിലക്കുറവോടെ ഇതും കുറയും.


Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.