കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം: യാത്രക്കാര്‍ ശ്രദ്ധിക്കുക


 താമരശ്ശേരി : താമരശ്ശേരി ചുരത്തിലെ ആറാംവളവിൽ നവീകരണപ്രവർത്തനങ്ങൾക്കിടെ താഴ്ചയിലേക്കു മറിഞ്ഞ എസ്‌കവേറ്റർ ഉയർത്തിയെടുക്കുന്നതിനായി ചുരത്തിൽ ബുധനാഴ്ച പകൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.

ഖലാസിമാരെ ഉപയോഗിച്ച് രാവിലെ പത്തിനും വൈകീട്ട് അഞ്ചിനുമിടയിലുള്ള സമയത്തായിരിക്കും പ്രവൃത്തി. സംരക്ഷണഭിത്തിയുടെ പ്രവൃത്തിക്കിടയിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് എസ്‌കവേറ്റർ നിയന്ത്രണംവിട്ട് താഴ്ചയിലേക്കു പതിച്ചത്.

ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ പൂർണനിയന്ത്രണവും മറ്റു വാഹനങ്ങൾക്ക് ഭാഗികനിയന്ത്രണവും ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. ഒൻപതാംവളവിൽ പുതിയ കൈവരിയൊരുക്കുന്നതിന്റെ തുടർപ്രവൃത്തിയും ബുധനാഴ്ച നടക്കും. വ്യൂ പോയിന്റിൽ പാറയിടിഞ്ഞ ഭാഗത്ത് ഗാബിയോൺ നെറ്റ് ഇടുന്ന പ്രവൃത്തിയും നടക്കും. ഈ പ്രവൃത്തികൾ നടക്കുന്ന സമയങ്ങളിൽ ചുരത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.