പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യൂണിറ്റിൽ തീപിടിത്തം; അഗ്നിശമനസേനയുടെ ഇടപെടലിൽ ആശ്വാസം
* അരിമ്പ്ര : * മൈലാടി വെള്ളൂർ റോഡിലെ പ്ലാസ്റ്റിക് കമ്പനിയിൽ വൻ തീപിടിത്തം. മാലിന്യ സംസ്കരണ യൂണിറ്റിന് പുറത്ത് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. ഇലക്ട്രിക് ലൈൻ ഷോർട്ട് സർക്യൂട്ട് ആയതിനെത്തുടർന്ന് സമീപത്തെ തെങ്ങിന്റെ ഓലയ്ക്ക് തീപിടിക്കുകയും അത് താഴെ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങളിലേക്ക് പടരുകയുമായിരുന്നു. വിവരമറിഞ്ഞ് മലപ്പുറത്തുനിന്ന് അഗ്നിശമനസേനയുടെ യൂണിറ്റുകൾ ഉടൻ സ്ഥലത്തെത്തി. പ്ലാസ്റ്റിക് ആയതിനാൽ തീ വേഗത്തിൽ പടരാൻ സാധ്യതയുണ്ടായിരുന്നെങ്കിലും ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ മൂലം തീ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനായി. നിലവിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്ന് അധികൃതർ. കഴിഞ്ഞ ജനുവരിയിൽ ഇതിന് സമീപത്തുള്ള പൂക്കാട്ടൂർ മൈലാടിയിൽ ഒരു ചെരുപ്പ് കമ്പനി കത്തിയമർന്നിരുന്നു. അന്ന് കെട്ടിടം പൂർണ്ണമായും തകരുകയും വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു.

Comments
Post a Comment