കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ഹയർ സെക്കൻഡറി മൂല്യനിർണ്ണയ ക്യാമ്പുകളില്‍ അധ്യാപകരുടെ വൻ അസാന്നിധ്യം; ഹാജരാകാത്തത് 2,177 അധ്യാപകര്‍


 തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാഫലം മേയ് 25-ന് പ്രസിദ്ധീകരിക്കാൻ ലക്ഷ്യമിട്ടിരിക്കെ, മൂല്യനിർണ്ണയ ക്യാമ്പുകളില്‍ അധ്യാപകരുടെ വൻ അസാന്നിധ്യം പ്രതിസന്ധി സൃഷ്ടിക്കുന്നു.

സംസ്ഥാനത്തൊട്ടാകെ 2,177 അധ്യാപകരാണ് ഇതുവരെ ക്യാമ്പുകളില്‍ റിപ്പോർട്ട് ചെയ്യാത്തത്. വിട്ടുനില്‍ക്കുന്നവർക്കെതിരെ കർശന അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഹാജരാകാത്ത അധ്യാപകരുടെ കണക്കില്‍ മലപ്പുറം ജില്ലയാണ് ഒന്നാമത്. മലപ്പുറം (258), എറണാകുളം (211), തിരുവനന്തപുരം (209) എന്നിങ്ങനെയാണ് കൂടുതല്‍ പേർ വിട്ടുനില്‍ക്കുന്ന ജില്ലകള്‍. ഇംഗ്ലീഷ് (363), ഫിസിക്സ് (283), കെമിസ്ട്രി (261), ഗണിതം (248) എന്നിങ്ങനെയാണ്‌ വിഷയം തിരിച്ചുള്ള ഹാജരാകാത്ത അധ്യാപകരുടെ എണ്ണം.

തിരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ കാരണം ഏപ്രില്‍ 16-നാണ് ഇത്തവണ മൂല്യനിർണ്ണയം ആരംഭിക്കാനായത് (കഴിഞ്ഞ വർഷം ഇത് നേരത്തെ തുടങ്ങിയിരുന്നു). നിലവില്‍ 89 ക്യാമ്പുകളിലായി ഏകദേശം 59 ലക്ഷത്തിലധികം ഉത്തരക്കടലാസുകളാണ് പരിശോധിക്കാനുള്ളത്. ഒന്നാംവർഷം 26,20,932 പേപ്പറും രണ്ടാംവർഷം 26,69,493 പേപ്പറും ഒന്നാംവർഷ ഇംപ്രൂവ്മെൻറ്‌ 6,25,000 പേപ്പറുമാണ് നോക്കേണ്ടത്. അടുത്ത ദിവസങ്ങളില്‍ ക്യാമ്പുകളില്‍ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ വകുപ്പുതല നടപടികള്‍ ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. 24,167 ജീവനക്കാരാണ് ആകെ മൂല്യനിർണ്ണയ പ്രക്രിയയില്‍ പങ്കാളികളാകേണ്ടത്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.