കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പ്രതി സജി അമ്മയെയും സഹോദരനെയും കൊന്നത് അതിക്രൂരമായി


 ഇടുക്കി :  നെടുങ്കണ്ടം പച്ചടിയിലെ ഇരട്ടക്കൊലപാതകത്തില്‍ പുറത്തുവരുന്നത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയുടെ വിവരങ്ങള്‍.

അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും അതിദാരുണമായി കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ രണ്ടാമത്തെ മകൻ സജി പിടിയിലായതോടെയാണ് കൊലപാതകത്തിന്റെ ഭീകരത പുറംലോകമറിഞ്ഞത്.

ഏപ്രില്‍ നാലാം തീയതി രാത്രിയാണ് നാടിനെ നടുക്കിയ ഈ കൊലപാതകങ്ങള്‍ നടന്നത്. നിസ്സാരമായ തർക്കങ്ങളെത്തുടർന്ന് പ്രകോപിതനായ സജി തന്റെ വീട്ടുകാരെ മൃഗീയമായി നേരിടുകയായിരുന്നു. സഹോദരൻ റെജിയെ ക്രൂരമായി മർദ്ദിച്ച ശേഷം കഴുത്തില്‍ തോർത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണ് സജി കൊലപ്പെടുത്തിയത്.

70 വയസ്സുള്ള അമ്മ മേരിക്കുട്ടിയെ മാരകമായി മർദ്ദിക്കുകയും, കൈകളില്‍ പിടിച്ച്‌ കറക്കി ഭിത്തിയിലേക്ക് ആഞ്ഞെറിയുകയുമായിരുന്നു. തല ഭിത്തിയിലിടിച്ചാണ് മേരിക്കുട്ടി കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് ശേഷം ഒട്ടും പതറാതെയായിരുന്നു സജിയുടെ നീക്കങ്ങള്‍. രണ്ട് ദിവസത്തോളം മൃതദേഹങ്ങള്‍ വീടിന് പുറത്ത് ഗ്രീൻ നെറ്റില്‍ പൊതിഞ്ഞു വെച്ചു. ദുർഗന്ധം പുറത്തുവരാതിരിക്കാനും ആർക്കും സംശയം തോന്നാതിരിക്കാനും വേണ്ടിയായിരുന്നു ഇത്. മൂന്നാം ദിവസം അർധരാത്രി കഴിഞ്ഞതോടെ വീടിന് സമീപത്തെ പുരയിടത്തില്‍ ആഴം കുറഞ്ഞ കുഴിയുണ്ടാക്കി ഇരുവരെയും ഒരുമിച്ച്‌ മറവു ചെയ്തു.

കൊലപാതകത്തിന് ശേഷവും ഒന്നുമറിയാത്ത ഭാവത്തില്‍ സജി അതേ വീട്ടില്‍ താമസം തുടർന്നു. അമ്മയെയും സഹോദരനെയും കാണാതായതിനെ തുടർന്ന് സഹോദരി സിനി വീട്ടിലെത്തി അന്വേഷിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടികളാണ് സജി നല്‍കിയത്. ഇതില്‍ സംശയം തോന്നിയ സിനി പോലീസില്‍ പരാതി നല്‍കിയതോടെയാണ് ക്രൂരതയുടെ ചുരുളഴിഞ്ഞത്.

പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഓടി രക്ഷപെട്ട സജിയെ ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ ഉപയോഗിച്ച്‌ നടത്തിയ തിരച്ചിലിനൊടുവില്‍ വീടിന് സമീപത്തെ മലനിരകളില്‍ നിന്നാണ് പിടികൂടിയത്. സജിയുടെ പിതാവ് മാത്യുവിനെ എട്ട് വർഷം മുൻപ് കാണാതായ സംഭവത്തിലും പോലീസിന് ഇപ്പോള്‍ സംശയം വർധിച്ചിട്ടുണ്ട്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.